സിക്ക വൈറസ് പരിശോധന കേരളത്തിലും ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന ഇനി മുതല്‍ കേരളത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്‍.ഐ.വി. പുണെയില്‍ നിന്നും ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2,100 പി.സി.ആര്‍. കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്.  തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്ക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്‌സ് കിറ്റുകളും സിക്ക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ലക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക്ക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ലക്‌സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് സിക്ക വൈറസ് പരിശോധന നടത്തുന്നത്. രക്തത്തില്‍ നിന്നും സിറം വേര്‍തിരിച്ചാണ് പിസിആര്‍ പരിശോധന നടത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തുടക്കത്തില്‍ ഒരു പരിശോധനയ്ക്ക് എട്ട് മണിക്കൂറോളം സമയമെടുക്കും. സംസ്ഥാനത്ത് കൂടുതല്‍ ലാബുകളില്‍ സിക്ക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ദേശീയപാത വികസനം സൗജന്യമല്ല കേരളത്തിന്‍റെ അവകാശമാണ് - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രപരം

More
More
Web Desk 1 day ago
Keralam

കേരളത്തില്‍ മാലിന്യപ്ലാന്‍റുകള്‍ വേണ്ടന്ന് വെക്കാന്‍ പറ്റില്ല - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

കൊടും ക്രിമിനലുകൾക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജ് മാർക്സിസ്റ്റ് പാർട്ടിയെ കൂടാതെ ബിജെപിക്കും ഗുണം ചെയ്യും - ചെന്നിത്തല

More
More
Web Desk 2 days ago
Keralam

പാര്‍ട്ടി കൊലയാളികളെ ജയില്‍ മോചിതരാക്കാനുള്ള ഉത്തരവ് റദ്ദാക്കണം - വി ഡി സതീശന്‍

More
More