ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് ഐഎഎസ് ഓഫീസര്‍

ലക്‌നൗ: പൊതുജനമധ്യത്തില്‍ മാധ്യമപ്രവര്‍ത്തനെ ആക്രമിച്ച് ഐഎഎസ് ഓഫീസര്‍. ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. ഉന്നാവ് ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ ദിവ്യാംശു പട്ടേലാണ് മാധ്യമപ്രവര്‍ത്തകനെ പിന്തുടര്‍ന്ന് ക്രൂരമായി ആക്രമിച്ചത്. കൗണ്‍സില്‍ അംഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് ഐഎഎസ് ഓഫീസറെ പ്രകോപിപ്പിച്ചത്.

ആരോപണവിധേയനായ ഓഫീസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകന്റെ പരാതി ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഉന്നാവ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഉത്തര്‍പ്രദേശ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശില്‍ 17 ജില്ലകളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപകമായി അക്രമസംഭവങ്ങളുണ്ടാവുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയതായാണ് ബിജെപി അവകാശപ്പെടുന്നത് എന്നാല്‍ വോട്ടെടുപ്പില്‍ കൃത്രിമത്വം നടന്നതായി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. 635 സീറ്റുകളില്‍ ബിജെപി വിജയിച്ചിട്ടുണ്ടെന്നും അന്തിമ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഈ എണ്ണം വര്‍ധിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 1 day ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More