സഭാ സമ്മേളനം നടക്കുമ്പോള്‍ സമാന്തര സമ്മേളനം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ചാനലുകള്‍ക്ക് നല്‍കുകയും ചെയ്ത നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ പോലും പങ്കെടുത്തു എന്നത് ചെയറിനെ അത്ഭുതപ്പെടുത്തിയെന്നും അത്തരം കാര്യങ്ങള്‍ സഭാ പൈതൃകത്തെ എത്രമാത്രം ബാധിക്കുമെന്ന കാര്യം അംഗങ്ങള്‍ സ്വയം ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും സ്പീക്കര്‍ പറഞ്ഞു
അതേസമയം, താന്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് മാറിനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നയാളുകള്‍ തന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയെന്നും ശശി തരൂര്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മണ്ഡലമായ തലശ്ശേരിയില്‍ നിന്നാണ് എ എന്‍ ഷംസീര്‍ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ രണ്ടാംവട്ടമാണ് തലശ്ശേരിയില്‍നിന്ന് അദ്ദേഹം സഭയിലെത്തുന്നത്. കോടിയേരി എക്കണ്ടി നടുവിലേരി സറീനയുടെയും പരേതനായ കോമത്ത് ഉസ്മാന്റെയും മകനാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപിക ഡോ. പി എം സഹലയാണ് ഭാര്യ.
പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. അറുപതുവര്‍ഷത്തെ പാരമ്പര്യമുണ്ട്. ഒരുപാട് സഹനത്തിന്റെയും സമരത്തിന്റെയും കഥകള്‍ പറയാനുണ്ട് അദ്ദേഹത്തിന്.
എന്റെ ഉദ്ദേശം എംബിബിഎസ് ബിരുദം നേടിയ ചിലര്‍ അവര്‍ക്ക് പിജി ഉണ്ട് എന്ന രീതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്ലിലൂടെ പി ജി ബിരുദമുണ്ടെന്ന് പറഞ്ഞ് പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്