സുരേന്ദ്രന്‍റെ മൊഴിയുടെ സാമ്പിള്‍ എടുക്കുന്നതിനോടൊപ്പം, കേസിലെ പ്രധാന സാക്ഷി പ്രസീതയുടെ ശബ്ദസാമ്പിളും ഉദ്യോഗസ്ഥര്‍ ശേഖരിക്കും. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും
കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് കേരള ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് കൈമാറി. സംസ്ഥാന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, സുധീന്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഉത്തര്‍ പ്രദേശില്‍ ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയമാണ് നേടിയത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 75 ജില്ലാ പഞ്ചായത്തുകളില്‍ ഏകദേശം 60 എണ്ണത്തിലും ബിജെപിക്കാണ് മുന്‍തൂക്കം
രാഷ്ട്രീയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട വഴിത്തിരിവാണ് ശിവന്‍കുട്ടിയുടേത്. ഇനി മുതല്‍ വിദ്യാഭ്യാസവും, തൊഴില്‍ വകുപ്പും കൈകാര്യം ചെയ്യുക ഇദ്ദേഹമാണ്. എസ്.എഫ്.ഐ. ജില്ലാപ്രസിഡന്‍റ് , സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്ന വി ശിവന്‍കുട്ടി തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഉള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
പി ശ്രീരാമകൃഷ്ണന്‍റെ പിന്‍ഗാമിയായി എം.ബി രാജേഷ് പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനം ഒഴിഞ്ഞ സ്പീക്കറും, സ്ഥാനം ഏല്‍ക്കാന്‍ പോകുന്ന സ്പീക്കറും തമ്മിലുള്ള സമാനതകള്‍ ഏറെയാണ്. കോളേജ് കാലഘട്ടം മുതല്‍ പുതിയ സ്പീക്കറായി തെര
ഇടതുമുന്നണിക്കുള്ള രണ്ട് സീറ്റികളിലൊന്ന് പി സി ചാക്കോയ്ക്ക് നൽകാൻ സാധ്യത. പാലാ സീറ്റ് കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനൽകിയതിന് പകരമായി ഒഴിവുവരുന്നതിൽ ഒരു രാജ്യസഭാ സീറ്റ് തങ്ങൾക്ക് നൽകണമെന്നാണ് എൻസിപിയുടെ ആവശ്യം. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് വിവരം.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസയിച്ചതില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചതിന്‍റെ പേരില്‍ ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിക്ഷേധിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികക്കെതിരെയുള്ള വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞതിന് ശേഷമാണ് ലതിക സുഭാഷ് രാജി വെച്ചത് .
ആര്‍എംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം
ഇതിനുപുറമേ സവര്‍ണ്ണ, ഫ്യൂഡല്‍ ഭാവുകത്വത്തെയും അധികാരത്തെയും താലോലിക്കുകയും മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നതരത്തില്‍ നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം സംസ്കാരിക പ്രവര്‍ത്തകര്‍ക്ക് താത്പര്യം കുറവാണ്.
കേരളത്തിനു പുറമേ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ പ്രധാനമത്സരം കോണ്‍ഗ്രസ് -സിപിഎം പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ തമ്മിലാണ്.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനത്തെ ശരാശരിയായാണ് ജനം വിലയിരുത്തുന്നതെന്ന് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേയില്‍ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തിന് പത്തില്‍ 5.2 മാര്‍ക്കാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ നല്‍കിയതെന്ന് ഫലം ചൂണ്ടിക്കാണിക്കുന്നു.
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കള്‍ നിര്‍ബന്ധമായും മത്സരിക്കേണ്ടവരുടെ പട്ടികയിലുണ്ട്. പത്മജാ വേണുഗോപാല്‍ തൃശ്ശൂരും കെ.സി. റോസക്കുട്ടി കല്പറ്റയിലും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്നു.