പണപ്പെരുപ്പവും തൊഴിലില്ലായ്മയുമുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി വാരാണസിയിലെ ഗ്യാന്‍വാപി പളളിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കുന്നതെന്ന് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു
രണ്ട് കോടി രൂപ വിലമതിക്കുന്ന അയോധ്യയിലെ സ്വകാര്യഭൂമി രണ്ട് തവണ - ആദ്യം എട്ട് കോടി രൂപയ്ക്കും പിന്നീട് 18.5 കോടി രൂപയ്ക്കും - കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച രാമക്ഷേത്ര ട്രസ്റ്റിന് വിറ്റതായി വസ്തു വിൽപ്പന രേഖകൾ പുറത്തുവിട്ടുകൊണ്ട് പ്രിയങ്ക പറഞ്ഞു
കേന്ദ്രഭരണതലത്തിലുള്ള പ്രതിസന്ധിയും പരാജയങ്ങളും നിറം കെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് യോഗിയുടെ പ്രതിച്ഛായാ വര്‍ദ്ധന മങ്ങലേല്‍പ്പിക്കും എന്ന ധാരണ മോദിയും അമിത് ഷായുമടക്കമുള്ള ബിജെപിയിലെ ഗുജറാത്ത് ലോബിയില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇവരെ പിന്തുണയ്ക്കുന്ന ഗുജറാത്തില്‍ നിന്നുള്ള കോര്‍പറേറ്റ് ശക്തികളും ഈ ആശങ്ക പങ്കുവയ്ക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍
ഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി നൂറുകോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. പണം സ്വരൂപീക്കാനായി ജനുവരി 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 27 വരെ നടക്കും.
2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ അയോധ്യയിലേയ്ക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും ഈ വിമാനത്താവളമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ടവരില്‍ ഒരാളാണ് അദ്ദേഹം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എന്നിവരാണ് വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍.
രാമക്ഷേത്ര നിര്മ്മാണം രാഷ്ട്രീയ ആയുധമായി എടുത്ത് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും രഥയാത്രയിലൂടെ ബിജെപി യെ ഇന്ത്യയില്‍ അധികാരത്തിലേറ്റുകയും ചെയ്ത നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാതെ തഴയാന്‍ ശ്രമിക്കുന്നത് വാര്‍ത്തയായതോടെയാണ് ഭാരവാഹികള്‍ രംഗത്ത് വന്നത്
ജൂലൈ 18'ന്, ഓഗസ്റ്റ് 3, ഓഗസ്റ്റ് 5 എന്നീ രണ്ട് തീയതികൾ പൂജക്കായി തീരുമാനിക്കുകയും അത് പ്രധാനമന്തിക്ക് അയക്കുകയും ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകത കണക്കിലെടുത്ത് 150 ക്ഷണിതാക്കൾ ഉൾപ്പെടെ 200 പേർക്കാണ് ഭൂമി പൂജയിൽ പങ്കെടുക്കാൻ അനുവദം നൽകിയിട്ടുള്ളത്.
2019 നവംബറിലാണ് അയോദ്ധ്യ ഭൂമി തർക്കത്തിൽ കോടതി വിധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനനുസരിച്ച് ഭൂമി പൂജക്കുള്ള തിയതി എല്ലാവരെയും അറിയിക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.