രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മരണനിരക്കില്‍ മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
പ്രതിപക്ഷ ബഞ്ചുകളില്‍ നിന്നുള്ള പ്രതിഷേധ ബഹളത്തോടെയാണ് ഇന്ന് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചത്. ടാബ് ഉപയോഗിച്ച് പൂര്‍ണ്ണമായു പേപ്പര്‍ രഹിതബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത് ഇത് ബജറ്റുകളുടെ ചരിത്രത്തില്‍ ആദ്യമാണ്.
ഏഴ് മാസത്തിനിടെ ആദ്യമായി ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുത്തനെ താഴോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,102 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്.
മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് കൊവിഡ് സ്ഥിരീകരിച്ചു
covid positive cases in kerala രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ 6960 പേരിലാണ് രോഗം
ഇംഗ്ലണ്ടില്‍ അറുപത് വയസിനു മുകളില്‍ പ്രായമുളള ആയിരം പേരേ എടുത്താല്‍ യഥാര്‍ത്ഥ കൊറോണ വൈറസ് പത്തുപേരുടെ ജീവനെടുക്കും എന്നാല്‍ പുതിയ വൈറസ് 13,14 പേരുടെ ജീവനെടുക്കാന്‍ ശേഷിയുളളതാണെന്ന് ഇംഗ്ലണ്ടിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലന്‍സ് പറഞ്ഞു.
സിംബാബ്‌വെ വിദേശകാര്യമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സിബുസിസൊ ബുസി മായോ മരിച്ചത്. 58 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് സിംബാബ്‌വെയിൽ നേരത്തെയും രണ്ട് മന്ത്രിമാർ മരിച്ചിരുന്നു
യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന അതിതീവ്ര കൊറോണ വൈറസ് ഇതുവരെ അറുപത് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. കൊവിഡ് മഹാമാരി മൂലം ലോകത്താകെ ഇരുപത് ലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
കൊവിഡ് വാക്സിന്‍ പ്രായമായവരിലും മാരക രോഗമുള്ളവരിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നോർവേ മുന്നറിയിപ്പ് നല്‍കുന്നു. മിക്ക രാജ്യങ്ങളും വാക്സിന്‍റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ആദ്യഘട്ട പഠനങ്ങള്‍ നടത്തുമ്പോഴാണ് അതീവ ജാഗ്രതവേണമെന്ന പ്രസ്താവനയുമായി നോർവേ രംഗത്തെത്തുന്നത്.
കൊറോണ മഹാമാരിയെയും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെയും നേരിടാന്‍ ഇന്ത്യ വളരെ നിര്‍ണായകമായ നടപടികളാണ് കൈക്കൊണ്ടതെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി
വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങള്‍ക്ക് കൊവിഡ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ ശാസ്ത്രജ്ഞര്‍ ഇന്ന് രാവിലെയാണ് വുഹാനിലെത്തിയത്
കൊവിഡിന്റെ ഉറവിടം അന്വേഷിക്കാനായി ലോകാരോഗ്യ സംഘടന വുഹാനില്‍. ലോകാരോഗ്യസംഘടനയുടെ പത്തംഗ വിദഗ്ദ സംഘമാണ് വുഹാനിലെത്തിയത്.
ഗൊറില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ മൃഗശാലയിലെ ഗൊറില്ലകളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്
ഇന്ത്യയില്‍ ആറുപേര്‍ക്കുകൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. യുകെയില്‍ നിന്ന് തിരികെയത്തിയവരിലാണ് രോഗം കണ്ടെത്തിയത്
സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റൺ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിൽ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റൺ നടത്തിയത്
ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ തുടങ്ങി. ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സർക്കാർ നേരിടുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂവെന്ന നിലപാടിലാണ് അസോസിയേഷൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 18,732 ആയി കുറഞ്ഞു. ജൂലൈ ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്
അയ്യപ്പഭക്തര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നിലവില്‍ വന്നു. ഇന്നു മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു വ്യക്തമാക്കി.
കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണമെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്.
ലോകത്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്
കൊവിഡ്; വിമാനത്തിലെ ബാത്ത്‌റൂം ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് ചൈന
കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസങ്ങളായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കൊവിഡ് നിയന്ത്രണങ്ങളാണ് രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്
രാജ്യത്താകെ ഇതുവരെ മൂന്നു ലക്ഷത്തി അറുപതിനായിരത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ മൂന്നു ലക്ഷത്തി നാല്പ്പത്തി അയ്യായിരത്തോളം പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം 495 പേര്‍ രോഗമുക്തി നേടി.
മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതൽ ഗൗരവത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു
കൊവിഡ് ഭീഷണി നിലനില്‍ക്കെ രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. 71 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. മൂന്നൂഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ജതിന്‍ റാം മഞ്ചിയുടേയും സംസ്ഥാനത്തെ എട്ട് മന്ത്രിമാരുടെയും മണ്ഡലങ്ങളില്‍ ഇന്നാണ് ജനവിധി
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി
കൊവിഡ് ചികിത്സയിൽ പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലെ കണക്കുകളനുസരിച്ച് കൊവിഡ് കേസുകളില്‍ പ്രകടമായ മാറ്റം. ഇന്ത്യയില്‍ ഇന്നലെ 46498 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആദ്യമായാണ് രോഗബാധയില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നിലാവുന്നത്
കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ നിലവില്‍ 18,3456 രോഗികളാണുള്ളത്. 13,69,810 പേര്‍ രോഗമുക്തി നേടി. 42,115 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. മഹാരഷ്ട്രയ്ക്കു ശേഷം കര്‍ണാടകയിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്
സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാതെ സെപ്റ്റംബർ 25ന് ഒരു ഫാം ഹൗസിലാണ് ഇവർ ഒത്തുചേർന്നത്. ഓരോരുത്തർക്കും 500 റിയാൽ വീതമാണ് ബഹ്ല ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചത്.
കൊവിഡ് മൂലം കഴിഞ്ഞ ദിവങ്ങളിലൊക്കെ സംസ്ഥാനത്ത് ശരാശരി 20 ഓളം പേരാണ് മരണപ്പെടുന്നത്. ഐസോലേഷന്‍ വാര്‍ഡുകളില്‍ മരണപ്പെട്ട രോഗികളില്‍ മിക്കവരും അവസാന മണിക്കൂറുകളില്‍ പ്രാണവായുവിനായി വിഷമിച്ചു തങ്ങളുടെ വേണ്ടപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അവരെ കാണാതെയാണ് കണ്ണടച്ചത്
64,53,780 പേര്‍ കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 895 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
കൊവിഡ് ഇല്ലാതാകുന്നതും ഒരു കോടി 10 ലക്ഷം പേർക്ക് പൗരത്വം നൽകുന്നതും അധികാരം നേടിയാൽ നടപ്പിലാക്കാനുള്ള പദ്ധതികളിൽ മുൻ നിരയിലുള്ളവയാണെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ.
ഓക്സ്ഫോർഡിന്റെ ബ്രിട്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞര്‍ അഞ്ച് മിനിറ്റിനുള്ളിൽ കൊറോണ വൈറസ് കണ്ടുപിടിക്കുന്ന ആന്റിജൻ ടെസ്റ്റ് കണ്ടെത്തി.
63,83,442 പേര്‍ കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 680 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
രോഗലക്ഷണങ്ങളും രോഗത്തിന്റെ തീവ്രതയും പ്രായത്തെ അടിസ്ഥാനമാക്കിയാണെങ്കിലും കൊവിഡ് പ്രായബേധമന്യേ പകരുമെന്ന് വിദഗ്ദർ അറിയിച്ചു.
ലോക്ഡൗൺ നടപ്പിലാക്കിയ രാജ്യങ്ങളിൽ വൻ നാശനാഷ്ടങ്ങളാണ് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന തന്നെ കണ്ടെത്തിയതായും ട്രംപ് പറഞ്ഞു.
രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കോവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്.
ദിനേന 12 മണിക്കൂറിലധികം ജോലിചെയ്യേണ്ടി വന്നിരുന്ന ഡോ. ആദലൈന്‍ ഫാഗന് ഒരേയൊരു എന്‍ 95 മാസ്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ജൂലായില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഒരുമാസത്തിനിടെ മരുന്നുകളോട് പ്രതികരിക്കാതാവുകയും സെപ്തംബര്‍ 19 ന് മരണപ്പെടുകയുമാനുണ്ടായത്
24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 926 പേർ മരിച്ചു
1,67,256 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകള്‍ പരിശോധിച്ചു.
തനിക്ക് കൊവിഡ് വന്നതോടെ മരുന്നുകൾ തന്നിൽ പരീക്ഷിച്ചുവെന്നും, ഇനി അത് സാധാരണക്കാരിലേക്ക് സൗജന്യമായി എത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
കൊവിഡ് വാക്‌സിൻ ഈ വർഷവസാനത്തോടെ ലഭ്യമായെക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു.
അസുഖം പൂര്‍ണ്ണമായും ഭേതമാകാതെയാണ് വൈറ്റ് ഹൌസിലേക്കുള്ള മടക്കം. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
തനിക്കും ഭാര്യക്കും കൊവിഡ് ആണെന്ന വിവരം ട്രംപ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ട്രംപിന് കൊവിഡ് രോഗമുക്തി നേര്‍ന്നു.
ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് ഒരു ലക്ഷം കടന്നു. ലോകത്തിലെ കൊവിഡ് മരണ നിരക്കിന്റെ 10 ശതമാനമാണ് ഇത്.
അമ്പതിനായിരം ജോലിക്കാരില്‍ നടത്തിയ കൊവിഡ് പരിശോധനകളില്‍ ഏകദേശം ഇരുപതിനായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍ അറിയിച്ചു.
ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകൾ 63 ലക്ഷം കവിഞ്ഞു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് ആയിരത്തിലധികം മരണങ്ങൾ.
വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കും കേന്ദ്രം നൂറുപേരെവരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇക്കാര്യങ്ങളിൽ നിലവിലുള്ള ഇളവുകൾമാത്രം മതിയെന്നാണ് തീരുമാനം. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങൾക്ക് സ്കൂൾ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.
കൊവിഡ് വെറും ഒരു ജലദോഷപ്പനി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിരന്തരം പറയുന്ന ആളാണ് ട്രംപ്. കൊവിഡ് അമേരിക്കയില്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു തുടങ്ങിയ സമയം മുതല്‍ മാസ്ക് ധരിക്കേണ്ടെന്നും, സാമൂഹിക അകലം പാലിക്കേണ്ടന്നും ട്രംപ് പറയുന്നുണ്ട്.
കേരളത്തിലും ഛത്തീസ്ഗഢിലുമാണ് താരതമ്യേന ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനവാണ് ഛത്തീസ്ഗഢില്‍ രേഖപ്പെടുത്തിയത്.
കല്യാണ ചടങ്ങുകളിൽ 50 പേരും മരണാനന്തരചടങ്ങുകളിൽ 20 പേരും പങ്കെടുന്ന രീതി നടപ്പാക്കണം. ലംഘിക്കുന്നവർക്കെതിരെ ശക്തമായ ഇടപെടൽ ഉണ്ടാവും. കടയുടെ വിസ്തീർണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എൽ ടി സി കളിലായി 32979 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. അതിൽ 19478 ബെഡുകളിൽ ഇപ്പോൾ രോഗികളെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ഐ.എം.എ. പറയുന്നു. രോഗവ്യാപനം തടയാനുള്ള കര്‍ശന നടപടികള്‍ നടപ്പാക്കണം. നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണം.
കൊവിഡ് രോഗ ബാധിതർ തീർത്ഥാടനത്തിന് എത്തുന്നില്ലെന്ന് ഉറപ്പു വരുത്തലാണ് ഏറ്റവും പ്രധാനം. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും. തീർഥാടകർക്ക് ശബരിമലയിൽ എത്തി ദർശനം നടത്തി ഉടനെ മല ഇറങ്ങാനുള്ള രീതിയിൽ തീർത്ഥാടനം ക്രമീകരിക്കും.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ മാനദണ്ഡം പാലിച്ച് പ്രത്യേകം വാര്‍ഡില്‍ ചികിത്സിക്കണം. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, അജ്മീര്‍, ബികാനിര്‍ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ കിടക്കകളുടെ 30 ശതമാനം കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്. 9,93,463 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യങ്ങള്‍ തമ്മില്‍ യോജിച്ച് നിന്ന് രോഗത്തെ ഒരിമിച്ച് പ്രതിരോധിച്ചില്ലെങ്കില്‍ മരണനിരക്ക് വീണ്ടും ഉയരുമെന്ന് ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സീസ് വിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം വേഗത്തിലായതോടെ ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബുധനാഴ്ചയാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് സൗദി അറിയിപ്പ് നല്‍കുകയായിരുന്നു.
അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യമുന്നയിച്ചിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
നിലവിലേത് പ്രാഥമിക പഠനം മാത്രമാണെന്നും ലഭ്യമായ റിപ്പോര്‍ട്ടുകളെ കൂടുതല്‍ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് വ്യക്തമാക്കി.
ഇന്നലെമാത്രം 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,731 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.
കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോൾ അതിൽ 7047 പേർ തിരുവനന്തപുരം ജില്ലയിലാണ്. കഴിഞ്ഞദിവസം വരെ റിപ്പോർട്ട് ചെയ്ത 553 മരണങ്ങളിൽ 175 മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്.
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പരിശോധനക്ക് വിധേയയാക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് പരിശോധനാ ഫലം ലഭിച്ചത്
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യമാണ് യു എസ്. കൊവിഡിന്റെ തുടക്ക കാലങ്ങളിലെ രോഗത്തെ നിസ്സാരവല്‍കരിച്ചുകൊണ്ടുള്ള അശാസ്ത്രീയ നിലപാടുകളായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്നത്. രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് കൊറോണ വൈറസിന്റെ അപകട സാധ്യത കുറച്ച് കാണിച്ചതെന്ന് പ്രസിഡന്റ് ഈ മാസം ആദ്യം നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ വച്ച് പറഞ്ഞിരുന്നു.
കോവിഡ് രണ്ടാം ഘട്ടത്തില്‍, മൂന്ന് തലങ്ങളിലുള്ള നിയന്ത്രണ മാര്‍ഗങ്ങളാണ് ഉദ്ദേശിക്കുന്നത്. ആദ്യതലത്തില്‍ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാമൂഹി അകലം പാലിക്കല്‍ പോലുള്ള നിയന്ത്രണങ്ങള്‍ തുടരുക എന്നതാണ്. രണ്ടാമതായ് ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പോലെ പൊതുപരിപാടികള്‍, മീറ്റിങുകള്‍ എന്നിവ നിരോധിച്ച് കൊണ്ടുള്ളനിയന്ത്രണങ്ങളാണ്. അവസാന തലത്തില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ ആയിരിക്കും ഉള്‍പ്പെടുന്നത്.
രാജ്യത്ത് 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 14.8 ശതമാനം കുറവ് വരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് കണക്കാക്കുന്നു. എന്നാല്‍ എഡിബി 9%, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ,് സമ്പദ്വ്യവസ്ഥ 10.2 ശതമാനം എന്ന രീതിയില്‍ ചുരുങ്ങുമെന്ന് വ്യക്തമാക്കി.
പല വടക്കന്‍ രാജ്യങ്ങളിലും ശീതകാലം അടുക്കുമ്പോള്‍ പകര്‍ച്ചവ്യാധിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. യുകെയില്‍, രോഗത്തിന്റെ രണ്ടാഘട്ട വ്യാപനം തടയാനായി നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മാസ്ക് ധരിക്കുന്നതിന് എതിരായിരുന്നു യുഎസ് പ്രസിഡന്‍റ് ട്രംപ്. അടുത്ത കാലത്താണ് അദ്ദേഹം നിലപാട് മാറ്റിയത്. അപ്പോഴേക്കും അമേരിക്ക കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു.
കൊവിഡ് രോഗമുള്ള അതിഥി തൊഴിലാളികള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ജോലി ചെയ്യിക്കാമെന്ന് കേരള സര്‍ക്കാര്‍ ഉത്തരവ്.
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍, 50 ലക്ഷം കവിയുകയാണ്, രാജ്യം പകര്‍ച്ചവ്യാധി എങ്ങനെയാണ് നിയന്ത്രിക്കാന്‍ പോകുന്നത്? അല്ലെങ്കില്‍ അതിന്റെയും ഉത്തരവാദിത്തം ദൈവത്തിന് മേല്‍ ചുമത്താനാണോ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് സുര്‍ജേവാല ചോദിച്ചു.
റെക്കോര്‍ഡുചെയ്ത സ്വന്തം വാക്കുകള്‍ക്ക് തന്നെ പരസ്പര വിരുദ്ധമായാണ് ട്രംപ് പ്രതികരിച്ചത്. തുടര്‍ന്ന് ചര്‍ച്ചയില്‍ വീണ്ടും അദ്ദേഹം പകര്‍ച്ചവ്യാധിയെ നിസ്സാരവല്‍കരിച്ചു.
കേവലം നാല് മണിക്കൂര്‍ മാത്രം മുമ്പ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രൂക്ഷമായതും, ആഗോള തലത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുമാണ് പെട്ടെന്ന് അത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
സ്പാനിഷ് ഫ്‌ളൂവിന്റെ കാലത്ത് നാലുവർഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകൾക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യർ മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 10 ലക്ഷത്തിൽ 119 പേരെന്ന നിരക്കിലാണ് കൊവിഡ് മരണങ്ങളുണ്ടായിരിക്കുന്നത്.
ആഭ്യന്തര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ കർണാടകയിൽ നിന്നാണ് വന്നത്. ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം 78,000 പേർക്ക് മാത്രമാണ് നൽകാനായത്.
കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യ ഒരു വാക്‌സിന്‍ പുറത്തിറക്കാന്‍ താന്‍ ആഗ്രഹിക്കുന്നു, അത് വളരെ ഫലപ്രദവും വളരെ സുരക്ഷിതവുമായിരിക്കും, അടുത്ത വര്‍ഷം ഇന്ത്യ വന്‍ തോതില്‍ തന്നെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
. ആഗോളതലത്തില്‍ രോഗമുക്തി നിരക്കില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നതായി യുഎസ് ആസ്ഥാനമായുള്ള ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
2540 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഇന്ത്യ, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകമെമ്പാടും 28 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ പകുതിയും അമേരിക്കയിലാണ്.
ജറുസലേമിൽ ആഴ്ചതോറും നടക്കുന്ന പ്രതിഷേധപ്രകടനങ്ങളിൽ പതിനായിരത്തോളം പേർ പങ്കെടുക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ 25,000ഓളം ആളുകൾ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.
നേരത്തെ ബ്രിട്ടണില്‍ പരീക്ഷണങ്ങളിൽ പങ്കെടുത്തവരിലൊരാൾക്ക് ശരീരികാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേയും പരീക്ഷണം താത്കാലികമായി നിർത്തിവെച്ചിരുന്നു.