കാശ്മീരിലെ നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു കേസുകളില്‍പ്പെടുത്തുകയാണ്. മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മാതാവും മുന്‍കേന്ദ്ര ആഭ്യന്ത്രമന്ത്രി മുഫ്തി മുഹമ്മദ് സൈദിന്റെ ഭാര്യയുമായ ഗുള്‍ഷനെ പോലും ഇ.ഡി. അന്വേഷണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുകയാണ്.
2005-ല്‍ ഒരേ ദിവസം വ്യത്യസ്ത അക്കൌണ്ടുകളില്‍ നിന്നായി 1,19,25,880 രൂപ മേധാ പട്കര്‍ നേതൃത്വം നല്‍കുന്ന നർമദ നവനിർമാൺ അഭിയാൻ എന്ന എൻജിഒയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 ജൂണ്‍ 18 ന് 5,96,294 രൂപ ലഭിച്ചു. എല്ലാ അക്കൌണ്ടുകളില്‍ നിന്നും ഒരേ തുകയാണ്
റാണ അയൂബ് ഓണ്‍ലൈന്‍വഴി സന്നദ്ധ പ്രവര്‍ത്തനത്തിനായി ശേഖരിച്ച തുക മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റി. ഇതില്‍ നിന്നും 50 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലേക്കാണ് മാറ്റിയത്. പിന്നീട് ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ല. അതേസമയം, പിഎം കെയേഴ്സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റാണ അയൂബ് 74.50 ലക്ഷം രൂപ നിക്ഷേപിച്ചു എന്നും ഇ ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കള്ളപ്പണ കേസിലും ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട കേസിലുമാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും
പ്ലസ് ടൂ കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജിയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ഇ ഡി ക്ക് മുന്‍പില്‍ കെ എം ഷാജി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക.
വികാസ് സംകൃത്യായൻ എന്നയാളുടെ പരാതിയിലാണ് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി, ഐടി ആക്റ്റ് എന്നീ വകുപ്പുകൾക്ക് പുറമെ, ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി
നടന്‍ ഉണ്ണി മുകുന്ദന്‍റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡ് ക്രിപ്റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെടുത്തു.
2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചെത് എങ്കിലും ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിരുന്നു. എന്നാല്‍ ഇ ഡി ഇതിന് അനുവാദം നല്‍കിയിരുന്നില്ല.
മുന്‍പ് മൂന്ന് തവണ നോട്ടീസ് അയച്ചപ്പോഴും ഐശ്വര റായി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടിക 2016ലാണ് പുറത്ത് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് ഐശ്വര്യയ്ക്ക് നേരത്തെ രണ്ട് തവണയും നോട്ടീസ് അയച്ചത്.
ഞാന്‍ രണ്ടുതവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട്. അപ്പോഴൊന്നും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. അതിനാലാണ് രാജ്യസഭാ സീറ്റുകള്‍ നിരസിച്ചത്. ആദായ നികുതി വകുപ്പ് ചോദിച്ച എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. ഞാൻ ചെലവഴിക്കുന്ന ഓരോ പൈസയും ശരിയായ രീതിയിലാണോ ചെലവഴിച്ചതെന്നും
കഴിഞ്ഞ ദിവസമാണ് സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയത്. താരത്തിന്‍റെ വീട്ടിലും, സ്ഥാപനങ്ങളിലും ഐ ടി വിഭാഗം നടത്തിയ റെയ്ഡിന്‍റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം പറഞ്ഞത്. സോനു നികുതി വെട്ടിപ്പ് നടത്തിയതിന്‍റെ
കൂടാതെ, കുഞ്ഞാലിക്കുട്ടിയുടെ മകനോടും ഹൈദരലി ശിഹാബ് തങ്ങളുടെ മകനോടും ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമേ കൂടുതൽ നടപടികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പോവാൻ കഴിയുകയുള്ളു. ചന്ദ്രികയിൽ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നതായിരുന്നു പരാതി.
നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45ന് ഹാജരായത്. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷക സാന്നിധ്യം അനുവദിക്കണമെന്നുമുള്ള രവീന്ദ്രന്റെ ഹര്‍ജി പിന്നാലെ ഹൈക്കോടതി തള്ളിയിരുന്നു.
കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികൾ സർക്കാരിനെ അപകീർത്തിെപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സ്വർണക്കടത്ത് അന്വേഷിക്കാൻ ഏജൻസികൾക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു
ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാൻ മൊഴിയെടുക്കാൻ ഇ.ഡി വിളിപ്പിക്കുന്നത്. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് നടപടി
സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കുന്നതിന് വേണ്ടി വിവിധ കേന്ദ്ര ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ, എന്‍.ഐ.എ, കസ്റ്റംസ് ഏറ്റവും അവസാനം സി.എ.ജിയും ശ്രമിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷിക്കുന്നതിന് വന്ന ഏജന്‍സികള്‍ ആ ചുമതല നിര്‍വ്വഹിക്കുന്നതിനപ്പുറം എല്ലാ വികസന പദ്ധതികളിലും ഇടങ്കോലിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു
ബിലീവേഴ്സ് ചര്‍ച്ചിന് അഞ്ച് വര്‍ഷത്തിനിടെ വിദേശസഹായമായി 6000 കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിന് നല്‍കണമെന്നുമാണ് നിയമം
ബിനീഷ് കോടിയേരിയുടെ വസതിയിലെ ഇ.ഡി. റെയ്ഡ് 24 മണിക്കൂര്‍ പിന്നിടുന്നു. അതിനിടെ, ബിനീഷിന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും ഇ.ഡി. സമ്മതം നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കി
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയും ഭയപ്പെടുകയാണ് മോഡി സർക്കാർ. ഇന്ത്യയെ മനുഷ്യാവകാശങ്ങളുടെ നരകഭൂമിയാക്കി തീർക്കുന്ന ഫാസിസ്റ്റ് അധികാരശക്തികൾ സ്വതന്ത്രമായ ഏജൻസികളെയും അന്വേഷണങ്ങളെയും പൊറുപ്പിക്കില്ലെന്നാണ് ആംനസ്റ്റിക്കെതിരായ ആസൂത്രിതമായ നീക്കങ്ങളും പുറത്താക്കലും വ്യക്തമാക്കുന്നത്.
സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ ആസ്തികള്‍ കൈമാറ്റം ചെയ്യരുതെന്ന് രജിസ്ട്രേഷന്‍ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്