കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ പേരിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പണം കൊടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഉമ തോമസിന്‍റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ബോസ്കോ കളമശേരി തന്റെ പരാതിയില്‍ പറയുന്നു.
പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി യുഎസിൽ ചികില്‍സ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം പരിശോധനക്കെത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തുടര്‍ ചികിത്സക്കായി അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോയത്. പാർട്ടി സെന്ററായിരുന്നു ചുമതല വഹിച്ചിരുന്നത്.
അതുകൊണ്ടാണ് ആദ്യം കെ റെയില്‍ തെരഞ്ഞെടുപ്പിന് ഉയര്‍ത്തിക്കാണിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ച സിപിഎം ഇപ്പോള്‍ പദ്ധതിയെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രധാനമന്ത്രി ഇന്ധന വില വര്‍ദ്ധിപ്പിക്കാതിരുന്നത് പോലെയാണ് കെ റെയില്‍ കല്ലിടല്‍ പിണറായി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. സഭ സ്ഥാനര്‍ഥിയെ നിര്‍ണയിച്ചുവെന്ന് കരുതാന്‍ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെ റെയിലെതിരെയുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സെക്രട്ടേറിയറ്റംഗം എം സ്വാരജിന്‍റെ പേരാണ് പാര്‍ട്ടിക്കുള്ളില്‍ സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന സ്വരാജിന്‍റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കെ എസ് അരുൺ, കൊച്ചുറാണി ജോസഫ്,
അതേസമയം, ഉമാ തോമസിന് പൂര്‍ണ പിന്തുണയുമായി ആര്‍ എം പി നേതാവ് കെ കെ രമ രംഗത്തെത്തി. ഉമാ തോമസ് തൃക്കാക്കര പിടിച്ചെടുക്കുമെന്നും തനിക്ക് കൂട്ടായി ഒരു വനിതാ എം എല്‍ എ കൂടി നിയമസഭയിലുണ്ടാകുമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു
ഉമാ തോമസിന്‍റെ സ്ഥാനര്‍ത്തി നിര്‍ണയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ വി തോമസും രംഗത്തെത്തിയിരുന്നു. ഉമാ തോമസെന്ന വ്യക്തിയോട് താത്പര്യക്കുറവില്ല. എന്നാല്‍ വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നായിരുന്നു കെ വി തോമസിന്‍റെ പ്രതികരണം. അതേസമയം, യുഡിഎഫ് ജില്ലാ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും മത്സരിച്ചിരുന്നു. കോണ്‍ഗ്രസ്- ബിജെപി വിരുദ്ധ വോട്ടുകള്‍ പ്രതീക്ഷിച്ച ആം ആദ്മിക്കുള്ള കനത്ത തിരിച്ചടിയായിരുന്നു മമതയുടെ നീക്കം. ഇതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാല്‍ വരാനിരിക്കുന്ന
അതേസമയം, കെ പി പി സി നേതൃത്വം ഉമാ തോമസിന് കൂടുതല്‍ പരിഗണ നല്‍കുകയാണെന്ന് ആരോപിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാണ് കെ പി സി സി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും
എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. മന്ത്രി പി രാജീവും ഇന്നലെ നടന്ന മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.
രണ്ട് ദിവസം മുൻപ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചവർ ഇന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചപ്പോൾ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു! വരാനിരിക്കുന്ന ഗുജറാത്ത് ഇലക്ഷനിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബിജെപിക്ക് വലിയ തിരിച്ചടി നൽകുമെന്ന ഭയം കൊണ്ടാണ് ഇത്തരം നടപടികളിലേക്ക് സംഘപരിവാർ ഭരണകൂടം കടക്കുന്നത്.
ഏക സിവില്‍ കോഡിന്‍റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡില്‍ ഏക സിവിൽ കോഡ് നടപ്പിലായാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയും ഹിമാചല്‍പ്രദേശും ഈ ആശയത്തെ അംഗീകരിക്കുന്നുണ്ടെന്നും ധാമി കൂട്ടിച്ചേര്‍ത്തു.
പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് ഗുജറാത്ത് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ താന്‍ നിരന്തരം അവഗണിക്കപ്പെടുന്നു എന്നാരോപിച്ചാണ്
രണ്ടാമതും അധികാരത്തില്‍ എത്തുന്ന യോഗി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കണം. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തും. പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കുത്തക കമ്പനികളെ സംരക്ഷിക്കുവാനാണ്
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അഞ്ച് സംസ്ഥാനങ്ങളിലെയും പി സി സി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടിരുന്നു. മണിപ്പൂര്‍ പി സി സി പ്രസിഡന്റ് നമെയ്‌റക്പം ലോകേന്‍ സിംഗിന്‍റെ രാജി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കയികാഭിരുചി വളര്‍ത്തണമെന്നും അത്തരം രീതികള്‍ കൊണ്ട് ഭയത്തെയില്ലാതെയാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അരിക്കോട് സുല്ലമുസലാം സയന്‍സ് കോളേജിലെ ഇന്ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
കോളേജ് പഠനക്കാലം മുതല്‍ ഹാസ്യ പരിപാടികളിലും മത്സരങ്ങളിലുമെല്ലാം താരമായിരുന്നു മന്നി. നിരവധി ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിലാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. ആദ്യ ഹാസ്യ ആല്‍ബം ജഗ്താര്‍ ജഗ്ഗിയോടൊപ്പമായിരുന്നു എന്നതും ഭഗവന്ത് ശ്രദ്ധിക്കപ്പെടുവാന്‍ കാരണമായി. ഇവര്‍ ഒരുമിച്ചാണ് ആല്‍ഫ ഇ.റ്റി.സി പഞ്ചാബി ചാനലിനു വേണ്ടി 'ജുഗ്‌നു കെഹന്ദാ ഹേ'
മണ്ണിലിറങ്ങി മനുഷ്യർക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്. ഹൃദയഭൂമിയിൽ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം ആവർത്തിച്ചുറപ്പിച്ച് യോഗിയുടെ കാലാൾപട ഉത്തർപ്രദേശിനെ തനിക്കൊപ്പം നിർത്തി. പഞ്ചാബിൽ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി
യു പിയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിച്ച 156 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളില്‍ 12 പേര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരായിരുന്നു. ബുലന്ദ്ഷഹറില്‍ നിന്ന് മത്സരിച്ച ആര്‍എല്‍ഡി
പോളിംഗ് ആരംഭിച്ചതിന് പിന്നാലെ ഗുരുദ്വാരയിൽ എത്തി പ്രാർത്ഥന നടത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ കാര്യത്തിനും നേതൃത്വം നല്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പ്രാര്‍ഥനക്ക് ശേഷം ചന്നി മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടവകാശം കൃത്യമായി ഉപയോഗപ്പെടുത്തുന്ന നടന്മാരില്‍ ഒരാളാണ് വിജയ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈക്കിളില്‍ എത്തി വിജയ് വോട്ട് രേഖപ്പെടുത്തിയത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇന്ധനവില വര്‍ദ്ധനക്കെതിരെ വിജയ്‌യുടെ പ്രതിഷേധമായി സൈക്കിള്‍ യാത്രയെ വിശേഷിപ്പിച്ചിരുന്നു.
2021 ഡിസംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.'നവതേജ് വളരെ ശക്തനാണെന്നും പോലീസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കുമെന്നും അതിനാല്‍ പാര്‍ട്ടി പ്രവർത്തകർ എല്ലാവരും നവതേജിനെപ്പോലെയാകണമെന്നുമായിരുന്നു നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഉപദേശം.
മോഗയില്‍ മുന്‍ ഖാലിസ്ഥാനി നേതാവിന്റെ വീട്ടില്‍ ഒരു രാത്രി മുഴുവന്‍ കെജ്രിവാള്‍ സമയം ചെലവഴിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്തൊക്കെ സംഭവിച്ചാലും കോണ്‍ഗ്രസിലെ ഒരു നേതാവിനെപ്പോലും തീവ്രവാദ ബന്ധമുള്ള ആളുകളുടെ വീട്ടില്‍ കാണാന്‍ സാധിക്കില്ലെന്നും ബര്‍ണാലയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്. യുപിയിലാകട്ടെ വേണ്ടത്ര തൊഴില്‍ നല്‍കാനോ ആരോഗ്യ രംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല.
പഞ്ചാബിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. പഞ്ചാബിലെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം സൌഹാര്‍ദ്ദവും സമൃദ്ധിയും കാത്തുസൂക്ഷിക്കലാണ് കാര്യം. അക്കാര്യത്തില്‍ അനുഭവ പരിജ്ഞാനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
രണ്ടാമതും അധികാരത്തില്‍ എത്തുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ബിജെപി ഭരണ വിരുദ്ധവികാരമാണ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്. അഴിമതി വിരുദ്ധ സംസ്ഥാനമാണ് ആം ആദ്മി മുന്‍പോട്ട് വെക്കുന്ന പ്രഖ്യാപനം. ഉത്തരാഞ്ചലില്‍നിന്നു വേര്‍പെടുത്തി 22 വര്‍ഷം മുമ്പാണ് ഉത്തരാഖണ്ഡ് രൂപികരിച്ചത്.
മാളവിക സൂദ് മോഗ നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസമാണ് മാളവിക സൂദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
പ്രസ്താവന വിവാദമായപ്പോള്‍ ഇതിനു വിശദീകരണവുമായി സിദ്ദുവിന്റെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി. സിദ്ദു ഉദ്ദേശിച്ചത് കേന്ദ്രസര്‍ക്കാരിനെയാണെന്നാണ് സുരീന്ദർ ദല്ലയുടെ വിശദീകരണം. കോണ്‍ഗ്രസില്‍ നിന്നും പ്രാഥമിക അംഗത്വം പോലും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അമരീന്ദര്‍ സിംഗിനെയാണ് സിദ്ദു ലക്ഷ്യം വെച്ചത്.
പാർട്ടി പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പഞ്ചാബിൽ ഇത്തവണ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ചന്നിയെ രണ്ട് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നേതൃത്വം തയ്യാറായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
മുന്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്. ബിയാന്ത് സിംഗ്, രജീന്ദര്‍ കൌര്‍ ഭട്ടല്‍ എന്നിവരുടെ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള യോഗീന്ദര്‍ സിംഗ് മാന്‍, അരനൂറ്റാണ്ട് കാലമായി പഞ്ചാബ് കോണ്‍ഗ്രസിലെ പ്രധാന മുഖങ്ങളിലൊന്നാണ്. യോഗീന്ദറിന്‍റെ പരിചയ സമ്പന്നത ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് പഞ്ചാബ് ഘടകത്തിന്‍റെ ചുമതലയുള്ള രാഘവ് ചദ്ധ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെ കമ്മീഷന് പരിഗണിച്ചിരുന്നു.
ശിവശങ്കറിനെ അന്യായമായി മാധ്യമങ്ങള്‍ വേട്ടയാടുകയായിരുന്നുവെന്നും മാധ്യമങ്ങൾ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും വിലയിരുത്തുകയാണ് പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ശ്രീദേവി. ശിവശങ്കർ പുണ്യവാളനേയല്ല. എന്നെയും നിങ്ങളെയും പോലെ ശരിയും തെറ്റും പറ്റാവുന്ന ഒരാൾ. സ്പ്രിംഗ്‌ളർ കേസിൽ അടക്കം നിയമ വകുപ്പിന് വിടാത്തതിനു നിയമലംഘനം ചൂണ്ടിക്കാട്ടാനാകും. പക്ഷെ അതിലൊന്നും ഒരു രൂപയുടെ വഴിവിട്ട സാമ്പത്തിക ലാഭമോ തിരിമറിയോ ആരോപിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്ന് ഹരീഷ് പറയുന്നു.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ ഒരു മണിക്കൂര്‍ കൂടി സമയം അധികമായി അനുവദിക്കും. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ച കൂടിക്കാഴ്ച്ചയിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍ സ്വതന്ത്രമായി നിലകൊള്ളേണ്ട ഭരണഘടനാ സ്ഥാപനം പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
2007ൽ യു പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബഹുജൻ കിസാൻ ദൾ സ്ഥാനാര്‍ത്തിയായി രാകേഷ് ടികായത്ത് മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആറാം സ്ഥാനത്തായിരുന്നു രാകേഷ് ടികായത്. 2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർത്ഥിയായും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു.
ഒരു വ്യക്തി എന്നും ഒരേ സ്ഥാനത്തു തന്നെ തുടരുമെന്ന് കരുതരുത്. രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ഓരോ സമയത്തും കാലഘട്ടത്തിന് ആവശ്യമായ മാറ്റങ്ങളായിരിക്കും പാര്‍ട്ടിയില്‍ ഉണ്ടാവുകയും മമത ബാനര്‍ജീ പറഞ്ഞു. ബംഗാളില്‍ തദ്ദേശസ്വയം
അതോടൊപ്പം, സിംഗ് നാല് തവണ പട്യാലയില്‍ നിന്നും മത്സരിച്ച് നിയമസഭയില്‍ എം എല്‍ എയായിരുന്നു. അമരീന്ദര്‍ സിംഗിന്‍റെ ഭാര്യ പ്രണീത് കൗർ 2014 മുതൽ 2017 വരെ പട്യാലയില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു. 2017 തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷമാണ് അമരീന്ദര്‍ സിംഗിന് ലഭിച്ചത്.
76 പേരുള്ള സംസ്ഥാന കമ്മറ്റിയില്‍ 9 പേര്‍ മാത്രമാണ് വിമതയോഗത്തിന് എത്തിയത്. എന്തിനാണ് അവര്‍ പോകുന്നതെന്നും അറിയില്ലെന്നും ശ്രേയാംസ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ മുന്നണി വ്യക്തമായ അറിയിപ്പ് നല്‍കിയിരുന്നു.
എച്ച് സലാമിനെ പരാജപ്പെടുത്താൻ ജി സുധാകരൻ ശ്രമിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ സുധാകരന്‍റെതായ ഇടപെടൽ പാർട്ടി വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് ജി സുധാകരൻ പ്രതീക്ഷിച്ചിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. പാര്‍ട്ടി കൊണ്ട് വന്ന
5 നെറ്റുവര്‍ക്കുകള്‍ ഒഴിവാക്കുവാനാണ് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതില്‍ 4 എണ്ണം നീക്കം ചെയ്തു. അഞ്ചാമത്തെ നീക്കം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഈ ഫേസ്ബുക്കിന് ബിജെപി നേതാവുമായി ബന്ധമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. പിന്നീട് കമ്പനിയും, ബിജെപി നേതാവും തമ്മില്‍ ചര്‍ച്ച നടന്നു.
തെങ്കാശിജില്ലയിലെ വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച 21 കാരിയായ ഷാരുകലയുടെ വിജയവും സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. വാശിയേറിയ മത്സരമായിരുന്നു വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്തില്‍ അരങ്ങേറിയത്. ഈ ബൂത്തില്‍ ഒരു വോട്ടിനാണ് ഷാരുകല വിജയിച്ചത്.
ബിജെപിയുടെ സ്ഥിതി കേരളത്തില്‍ വളരെ മോശമാണ്. പുതിയ നേതൃത്വം രാഷ്ട്രീയത്തെ അവരുടെ ജോലിയായി കാണുകയാണ്. അവര്‍ക്ക് വേണ്ടത് സമ്പാദ്യവും, പ്രശസ്തിയുമാണ്. ഓരോ തെരഞ്ഞെടുപ്പുകളെയും പണം പിരിവിനു മാത്രമുള്ള ഉപാധിയായി കാണുകയാണ്. ഇങ്ങനെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം കൊണ്ട് കേരളത്തില്‍ അധികാരത്തിലെത്താമെന്ന് ബിജെപി പ്രസ്ഥാനം വിചാരിക്കേണ്ടതില്ല. - എ കെ നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആകെയുള്ള 338 സീറ്റുകളിൽ 157 സീറ്റുകളിലേറെ നേടി ലേബർ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. പ്രധാന എതിരാളിയായ കൺസർവേറ്റീവ് പാർട്ടി 119 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
സംഘടനാ ദൌര്‍ബല്ല്യത്തില്‍ ഊന്നിയാണ് റിപ്പോര്‍ട്ട്, അടിത്തട്ടില്‍തന്നെ ശക്തി കാര്യമായി ക്ഷയിച്ച കോണ്‍ഗ്രസിനെ മുതിര്‍ന്ന നേതാക്കളുടെ പാരവെപ്പും തളര്‍ത്തി. പല മണ്ഡലങ്ങളിലും പുതുസ്ഥാനാര്‍ഥികളെ അംഗീകരിക്കാന്‍ മുന്‍ എംഎല്‍എ മാര്‍ കൂടിയായ മുതിര്‍ന്ന നേതാക്കള്‍ തയാറായില്ല.
ഡിസംബര്‍ 29 നാണ് ജെസ്സീക്ക കാംപെല്‍ മരണപ്പെട്ടത് എന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയത്. എന്തുകൊണ്ട് മരണം സ്ത്രീകരിക്കാന്‍ ഇത്ര വൈകി എന്നത് സംബന്ധിച്ചും മരണകാരണം സംബന്ധിച്ചുമുള്ള അവ്യക്തത ദൂരികരിക്കാന്‍തക്ക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല
ജമ്മുകശ്മീരില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. 43 ജില്ലാ കൗണ്‍സിലുകളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനും മുന്‍ ധനമന്ത്രി അല്‍താഫ് ബുഖാരിയുടെ അപ്‌നി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.
മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂ കിയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടി. എന്‍എല്‍ഡിയ്ക്ക് ഇതുവരെ 364 സീറ്റുകളാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാവശ്യമായ 322 എന്ന കേവലഭൂരിപക്ഷത്തേക്കാള്‍ അധികം വോട്ടുകള്‍ പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചു.
ബൈഡന്‍ വിജയിച്ചാല്‍ അന്നുമുതല്‍ അമേരിക്കൻ മഹത്വത്തിന്റെ നാശം ആരംഭിക്കുമെന്നും, ഡെമോക്രാറ്റുകൾ യുഎസ് നഗരങ്ങളിൽ അക്രമങ്ങള്‍ അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കുമെന്നും ട്രംപ് ആരോപിച്ചു.
17 നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12 നു കരടായി പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പുരുഷൻമാർ 1,25,40,302, സ്ത്രീകൾ 1,36,84,019, ട്രാൻസ്‌ജെൻഡർ 180 എന്നിങ്ങനെ ആകെ 2,62,24,501 വോട്ടർമാരാണുള്ളത്.
35 പാർട്ടികൾ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ഇടതുപക്ഷ ചായ്‌വുള്ള ഡെമോക്രാറ്റിക് പാർട്ടിയും യാഥാസ്ഥിതിക പ്രതിപക്ഷമായ യുണൈറ്റഡ് ഫ്യൂച്ചർ പാർട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം.