വൃദ്ധനെ ഉച്ചയായി എന്ന കമന്‍റിന് താങ്കളുടെ കളിയാക്കലിന് നന്ദി. പ്രായം ആകുമ്പോള്‍ നിങ്ങളെയാരും കളിയാക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാമെന്നാണ് അമിതാഭ് ബച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്.
നിങ്ങളൊക്കെ എന്ത് പറയുന്നു ? അദ്ദേഹം എത്ര പെൻഷൻ വാങ്ങുന്നു. അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേ ? ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം, 30 കൊല്ലം ഈ മണ്ഡലത്തിൽ താമസിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം. അത് യൂ.ഡി .എഫ് ഇന് ഒപ്പമാണ്. ഇനിയും കുറെ കാര്യങ്ങൾ മാഷോട് ചോദിക്കാനുണ്ട്.
പല മതങ്ങളും പെണ്‍കുട്ടികളെയും സ്ത്രീകളെയും വ്യക്തികളായി അംഗീകരിക്കുന്നില്ല. ഒരു പെൺകുട്ടി സ്റ്റേജിൽ കയറി അവളുടെ അർഹതയ്ക്കുള്ള അംഗീകാരം കൈപ്പറ്റിയാൽ തകർന്നു പോകുന്നത്ര ദുർബലമാണ് സ്വന്തം വിശ്വാസമെങ്കിൽ അതങ്ങ് തകരട്ടെ എന്നു തന്നെ കരുതേണ്ടി വരും - ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച BJP യുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണ്... ഞാൻ മത്സരിച്ച തൃശൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ കോടിക്കണക്കിനു കുഴൽ പണം ആണ് BJP ഒഴുക്കിയത്.. കർണാടക സർക്കാർ കേരളത്തിലെ BJP യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ്.
എം സി ജോസഫൈൻ തൻ്റെ ശരീരത്തിൻ്റെ സാമൂഹികധർമ്മം നിറവേറ്റിയാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നത്. അവരുടെ ജീവിതത്തിലുടനീളം അവർ സ്വീകരിച്ച 'വർഗമുദ്ര' ആ മരണത്തിലുമുണ്ട്. വരുംകാലത്ത് തൻ്റെ മൃതശരീരത്തിൻ്റെ സാധ്യതകളെക്കൂടി മുൻകൂട്ടിക്കണ്ട് സ്വന്തം ശരീരത്തെ പഠനാവശ്യാർത്ഥം വിട്ടുകൊടുക്കുന്ന
രാജ്യസുരക്ഷക്ക് ഭീഷണി ആയ എന്ത് കുറ്റമാണ് മീഡിയ വൺ ചെയ്തത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. തങ്ങൾക്കും അത് കൃത്യമായി മനസ്സിലായിട്ടില്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറയുന്നത്. എങ്കിൽ പോലും 'രാജ്യ സുരക്ഷ' എന്ന തിട്ടൂരത്തെ മറികടക്കാൻ ഹൈക്കോടതിക്കായില്ല.
പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യോറോപ്പില്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് മെറ്റ മുന്നറിയിപ്പു നല്‍കുന്നു. പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞയാഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
നേരത്തെ, ഫസല്‍ ഗഫൂറിന്‍റെ നേതൃത്വത്തിലുള്ള എംഇഎസ് കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വലിയ വിവാദമായിരുന്നു. അന്ന് എംഇഎസിന്‍റെ തീരുമാനത്തിനെതിരെ
തന്റെ ബന്ധു ഉൾപ്പടെയുളളവർ നടത്തിയ, നാടിനെ ഞെട്ടിച്ച അഭയ എന്ന പാവം കന്യാസ്ത്രീയുടെ ഭീകര കൊലപാതകത്തിലെ പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറൻസിക്ക് ലാബിൽ അദ്ദേഹം മിന്നൽ സന്ദർശനം നടത്തി.
എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളോട് പേടി, നിങ്ങള്‍ പേടിച്ചുകൊണ്ടേയിരിക്കു. ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോര്‍ട്ട് അടിച്ച് കളയുന്നു. എന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യിക്കുന്നു. എന്തൊക്കെയാണ്? എന്തിനാണ് !' - ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
അട്ടപ്പാടിയിലെ ആദിവാസി ശിശു മരണങ്ങൾ ഭരണകൂടത്തിന്റെ സമ്പൂർണ്ണ പരാജയത്തിന്റേയും ഉദാസീനതയുടേയും ഭാഗമാണ്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ആദിവാസികളുടെ ക്ഷേമത്തിനായി മുൻപ് നിലനിന്നിരുന്ന പദ്ധതികൾ അവതാളത്തിലായതുമാണ് സ്ഥിതിഗതികളെ ഇത്ര രൂക്ഷമാക്കിയിട്ടുള്ളത്.
ക്യാഷ് അവാർഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാൻ വേണ്ടി 5,6 മണിക്കൂറുകൾ ഒരേ കസാരയിൽ ഇരിക്കാൻ വയ്യാ എന്ന് ഞാൻ ആ ദൂതനെയും അറിയിച്ചു. അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും
ഫേസ്ബുക്ക് റീബ്രാന്‍ഡിംഗിനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പേരുമാറ്റത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുളള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് സുക്കര്‍ബര്‍ഗ് കടക്കുമെന്നാണ് വിവരം
ഇന്ത്യയില്‍ ഫേസ്ബുക്കും, ബിജെപിയും പരസ്പരധാരണയോടെ പ്രവര്‍ത്തിക്കുകയാണെന്നും, ഫേസ്ബുക്ക് ഇന്ത്യയില്‍ 'ഫേക്ക്ബുക്കാ'യാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപിയുടെ സഖ്യമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി അതിരുവിട്ട പ്രവര്‍ത്തനം നടത്തുകയാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മുസ്ലീങ്ങളാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനുകാരണമെന്നും രാജ്യത്തെ മുസ്ലീങ്ങള്‍ ഹിന്ദു യുവതികളെ വിവാഹം ചെയ്ത് ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും തുടങ്ങി ഹിന്ദുക്കളുടെ ജീവന്‍ അപകടത്തിലണ്, മുസ്ലീങ്ങള്‍ നമ്മെ കൊല്ലും എന്നുവരെയുളള വര്‍ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
5 നെറ്റുവര്‍ക്കുകള്‍ ഒഴിവാക്കുവാനാണ് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതില്‍ 4 എണ്ണം നീക്കം ചെയ്തു. അഞ്ചാമത്തെ നീക്കം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഈ ഫേസ്ബുക്കിന് ബിജെപി നേതാവുമായി ബന്ധമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. പിന്നീട് കമ്പനിയും, ബിജെപി നേതാവും തമ്മില്‍ ചര്‍ച്ച നടന്നു.
ഓരോ ബിസിനസിന്‍റെയും ആവശ്യമനുസരിച്ച് 2 ലക്ഷം രൂപ മുതലാണ് ലോണ്‍ നല്‍കുക. വനിതാ സംരംഭകര്‍ക്ക് പലിശ നിരക്കില്‍ നേരിയ ഇളവുണ്ടാകുമെന്ന് കമ്പനി പറയുന്നു. ലോണിന് അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളില്‍ ലോണ്‍ ലഭിക്കുമോയെന്നറിയാന്‍ സാധിക്കും. ഫേസ്ബുക്ക് നല്‍കുന്ന ലോണിന് അപേക്ഷിക്കണമെങ്കില്‍ ഫേസ്ബുക്കിലോ
ഒക്ടോബര്‍ 28-ന് നടക്കുന്ന ഫേസ്ബുക്കിന്റെ ആന്വല്‍ കണക്ട് കോണ്‍ഫറന്‍സില്‍ വച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വെര്‍ജിന്റെ റിപ്പോര്‍ട്ട്
ഒരു നാട് മുഴുവൻ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള "സുവർണ്ണാവസര"മാക്കണമെങ്കിൽ അതാരായായിരിക്കുമെന്നതിൽ ഇവിടെയാർക്കും സംശയമില്ലെന്ന് വി ടി ബല്‍റാം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു അദ്ധ്യാപകന്റെ വാക്കുകൾ വളരെ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇത് കേട്ടപ്പോൾ എന്റെ ഗുരുക്കന്മാരാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. അവരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. എന്നെ ഞാനാക്കിയ, എന്നിൽ മതേതരത്വ മൂല്യം ഉണ്ടാക്കിയെടുക്കുകയും എല്ലാവരെയും സമഭാവനയോടെ കാണാൻ പഠിപ്പിക്കുകയും ചെയ്ത അവരെ ഞാൻ ഓർക്കുകയാണ്.
വാട്സാപ്പിൽ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ല! ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ട്രോളന്മാർ പണി തുടങ്ങിയതാണ്. ഇപ്പോഴും മാർക് സുക്കർബർഗും കമ്പനികളും കണക്കില്ലാത്ത പരിഹാസമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ഫെയ്സ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഹൗഗിന്‍ ഉന്നയിച്ച ആരോപണത്തില്‍ വ്യക്തമാക്കുന്നു. ഇത് ചൂണ്ടിക്കാണിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ ഹൗഗന്‍ പരാതി നല്‍കിയിട്ടുണ്ട്. കൗമാരക്കാരെ ഫെയ്‌സ്ബുക്ക് എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും ഹൗഗന്‍ വരും ദിവസങ്ങളില്‍ മറുപടി പറയും.
നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ നിർബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങൾ പഠിപ്പിക്കുക. കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാർഗ്ഗങ്ങൾ. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷൻമാരുടെയും ധാരണ. അതുകൊണ്ടുതന്നെ
പ്രണയം നിഷ്ടൂരമായ കൊലപാതകത്തിൽ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോൾ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ, ഭീഷണികളോ ആക്കി ഉപയോഗിക്കുന്ന പ്രവണതയും.അറിയണം ഇതൊന്നും പ്രണയമല്ല.
രാഹുൽ ഗാന്ധി മരണപ്പെട്ട കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുൽ ഗാന്ധിയെ അറിയിച്ചു.
അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളത്. ഇപ്പോഴിതാ അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു.മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാൻ.
സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിൽ ജനിച്ചുവളർന്ന എന്നെപ്പോലുള്ളവർക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാൻ ഞങ്ങൾക്ക് ലഭിച്ച ഊർജം. സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേർതിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന ത്രൈയക്ഷരി
ഫേസ്ബുക്കിലൂടെ തെറ്റായതോ, തെറ്റിദ്ധാരണ പടര്‍ത്തുന്നതുമായ വിവരങ്ങള്‍ പങ്കുവെക്കുന്നത് വഴി ആളുകളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. പകര്‍ച്ചവ്യാധി വരുന്നതിനേക്കാള്‍ നല്ലതാണ് വാക്സിന്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവർക്ക് സംഘടനയില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ. സഖാക്കളെ കൊലപ്പെടുത്തിയവരുമായി ചേർന്ന് ക്വട്ടേഷനും സ്വർണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവർക്ക് എന്ത് പാർട്ടിയെന്ന് ഷാജർ ഫേസ് ബുക്കിൽ കുറിച്ചു. ഇത്തരം അരാജക സംഘങ്ങൾക്കെതിരെ നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരണമെന്നും ഷാജർ ആവശ്യപ്പെട്ടു.
‘അവരെല്ലാവരും തുമ്പ് ചെത്തിയിട്ടുണ്ട്, ലവനും ചെത്തുമോ ആവോ’ എന്നായിരുന്നു ഒരു കമന്റ്. ‘ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം വരണം ട്ടോ..,’ എന്ന ശക്തമായ മറുപടി നിര്‍മല്‍ നല്‍കുകയും ചെയ്തു.
ഫേസ്ബുക്കിന്റെ നിയമം അനുസരിച്ച് പേജുകളുടെ പേരുകള്‍ കൃത്യമായി നല്‍കുകയും, അവഹേളന വാക്കുകള്‍ ഉള്‍ക്കൊള്ളിക്കാനും പാടില്ല. ഈ ഒരു ആശയക്കുഴപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 19ന് പേജ്, ഫേസ്ബുക്ക് നീക്കം ചെയ്തത്.
എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.
ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ തത്‌കാലം ഡിലീറ്റ് ചെയ്യില്ലെന്ന് അറിയിപ്പ്.
സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കുവയ്ക്കപ്പെടുന്ന സന്ദേശങ്ങള്‍ ഫേസ്ബുക്കിന് കൈമാറില്ലെന്നാണ് ഇപ്പോള്‍ വാട്സ്ആപ്പ് പറയുന്നത്. എന്നാല്‍ 'ബിസിനസ്' ആവശ്യത്തിന് അയക്കപ്പെടുന്ന സന്ദേശങ്ങള്‍ കൈമാറുമെന്നും പുതിയ വിശദീകരണത്തില്‍ പറയുന്നു.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഫേസ്ബുക്ക് ഇതുവരെ തയ്യാറായിട്ടില്ല. ഫേസ് റെഗഗനീഷന്‍ ടെക്‌നോളജി ദുരുപയോഗം ചെയ്ത് കൊണ്ട് ഒരു കോടി ഇന്‍സ്റ്റഗ്രം ഉപയോക്തക്കാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കുന്നുവെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഡിജിറ്റൽ വാർത്തകൾ ആളുകളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനാല്‍ ഡിജിറ്റൽ മീഡിയകൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
2030ഓടെ പൂര്‍ണ്ണമായും കാർബൺ ന്യൂട്രലാകുക എന്നതാണ് ഫേസ്ബുക്കിന്റെ ലക്‌ഷ്യം . ഇതിനായി കാർബൺ നീക്കംചെയ്യാനുള്ള സാങ്കേതികവിദ്യയുടെ വികാസത്തിനും അത് നടപ്പില്‍ വരുത്തുന്നതിനും തങ്ങള്‍ കഴിയുന്നത്ര പരിശ്രമിക്കുമെന്നും ഫേസ്ബുക്ക് പറയുന്നു.
വംശീയ അനീതിക്കെതിരായ പ്രതിഷേധം അമരിക്കയില്‍ ശക്തിയാര്‍ജ്ജിച്ചതോടെ ഫേസ്ബുക്കിന്‍റെ വിദ്വേഷ - വംശീയ നയങ്ങളെ ചൊല്ലി ജോലിക്കാര്‍ക്കിടയില്‍തന്നെ അമര്‍ഷം ശക്തമായിരുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് മേധാവി സക്കർബർഗ് തന്റെ നിലപാടുകൾ മാറ്റണമെന്ന് ആയിരക്കണക്കിന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.
ബിജെപിയെ ഫെയ്സ്ബുക്ക് സഹായിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇരവാദമുയര്‍ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തു വരുന്നത്. നേരത്തെ ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.
ട്രംപിന്റെ പോസ്റ്റ് കൊവിഡ് മഹാമാരിയെകുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന നയത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യുന്നത് എന്ന് ഫെയ്‌സ്ബുക്ക് നയ വക്താവ് ആൻഡി സ്റ്റോൺ പ്രസ്താവനയിൽ പറഞ്ഞു.
ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റർ, ഗൂഗിൾ, ടെലിഗ്രാം എന്നിവയാണ് തീരുമാനം അറിയിച്ചത്. ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തോടനുബന്ധിച്ചാണ് തീരുമാനം.
ബലാത്സംഗം, ആത്മഹത്യ തുടങ്ങി ഭീകരമായ വയലന്‍സ് ഉള്ള ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും മോഡറേറ്റർമാർ ഇടപെട്ട് നീക്കം ചെയ്യുന്നത്. നിരന്തരം ഇത്തരം ഉള്ളടക്കങ്ങള്‍ അവലോകനം ചെയ്യുന്നത് വഴി അവരില്‍ പലര്‍ക്കും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) എന്ന മാനസികാരോഗ്യ പ്രശ്‌നം ഉണ്ടാകുന്നു.
പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറയുന്നു.
മൂന്നു ലക്ഷത്തോളം ഓസ്‌ട്രേലിയക്കാരുടെ സ്വകാര്യതയെയാണ് ഫെയ്‌സ്ബുക്ക് ഗുരുതരമായി ലംഘിച്ചതെന്ന് ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ്.
ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉള്ള വാട്സ്ആപ്പ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്.