യോഗി ആദിത്യനാഥിന്റെ റാലിക്കുമുന്‍പേ തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ വേദിയിലേക്ക് തുറന്നുവിട്ടു. തെരുവിലുളള പശുക്കളെ കൈകാര്യം ചെയ്യാന്‍ കര്‍ഷകര്‍ക്ക് ഇതല്ലാതെ വേറേ വഴിയില്ല' എന്നാണ് കര്‍ഷക നേതാവ് രമണ്‍ദീപ് സിംഗ് ട്വീറ്റ് ചെയ്തത്
കഴിഞ്ഞയാഴ്ചയും ബി.ജെ.പി ക്കെതിരെ രൂക്ഷവിമർശനവുമായി രാകേഷ് ടിക്കായത്ത് രംഗത്ത് വന്നിരുന്നു. മുസഫർ നഗറിൽ ബി.ജെ.പി വർഗീയധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശ് വികസനത്തെക്കുറിച്ച് സംസാരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
കേസന്വേഷിച്ച ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അരുണ്‍ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. യുപി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
വെളുത്തുള്ളി മാര്‍ക്കറ്റില്‍ എത്തിക്കാന്‍ മാത്രം ഞാൻ 5000 രൂപ മുടക്കിയെന്നും എന്നാല്‍ എനിക്ക് ലഭിച്ചത് 1100 രൂപയാണ്. ഇതിലും നല്ലത് വെളുത്തുള്ളി കത്തിച്ച് കളയുകയാണ്. കൃഷിക്ക് വേണ്ടി ഈ വര്‍ഷം മാത്രം ചെലവാക്കിയത് 2. 5 ലക്ഷം രൂപയാണ് - ശങ്കർ സിർഫിറ പറഞ്ഞു.
2007ൽ യു പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബഹുജൻ കിസാൻ ദൾ സ്ഥാനാര്‍ത്തിയായി രാകേഷ് ടികായത്ത് മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആറാം സ്ഥാനത്തായിരുന്നു രാകേഷ് ടികായത്. 2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർത്ഥിയായും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു.
ഡല്‍ഹി അതിർത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന് ഉണ്ടാകും. ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവിൽ നടക്കുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. വിവാദ നിയമങ്ങൾ റദ്ദാവുകയും കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ച മറ്റ്
ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. നിയമം പിന്‍വലിക്കും മുമ്പ് അഞ്ചോ ആറോ തവണ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷം മുന്‍പോട്ട് വെച്ച ആവശ്യം. എന്നാല്‍, നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും
കൃഷി മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരണപ്പെട്ടില്ലെന്ന അതെ വാദമാണ് എന്‍ ഡി എ ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. അടിസ്ഥാന താങ്ങു വില, ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല
നവംബര്‍ 29ന് 60 ടാക്ടറുകളുമായി കര്‍ഷകര്‍ പാര്‍ലമെന്‍റില്‍ എത്തും. ഞങ്ങള്‍ റോഡ് തടഞ്ഞുവെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അത് കര്‍ഷകരുടെ രീതിയല്ല. സര്‍ക്കാര്‍ തുറന്ന റോഡിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്യുക. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേതാക്കാന്മാരുമായി നേരില്‍ കണ്ട് സംസാരിക്കുവാനാണ് പാര്‍ലമെന്റിലേക്ക് പോകുന്നത്. 1000 കര്‍ഷകരും അവിടെ ഉണ്ടായിരിക്കും -ടിക്കായത്ത് പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും കര്‍ഷകരുടെ മേല്‍ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് രാമറാവു നിലപാട് വ്യക്തമാക്കിയത്. ഈ ട്വീറ്റ് റീ പോസ്റ്റ് ചെയ്താണ് കര്‍ഷകരുടെ മരണത്തിന്‍റെ ഉത്തരവാദിത്വം എന്‍ ഡി എ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്.
കടുത്ത ചൂട്, ശരീരം കോച്ചുന്ന തണുപ്പ്, മണൽ കാറ്റ്...സമരഭൂവിൽ അവസാനിച്ചു പോയവർ 750 ൽ ഏറെ. ലക്കീം പൂരിൽ നടന്ന കൂട്ടക്കൊല രാജ്യത്തെ നടുക്കി. നാടും വീടും വിട്ട്, നിരന്തരം വെല്ലുവിളികൾ, ജീവൻ നിലനിർത്താൻ മാത്രമുള്ള ഭക്ഷണം...കൊടും വേനലും അതി ശൈത്യവും
ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കമാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. അതോടൊപ്പം കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളുകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവില സംബന്ധിച്ച കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇറാനിയന്‍ ഊര്‍ജമന്ത്രി ക്ഷമാപണം രേഖപ്പെടുത്തി. കര്‍ഷകര്‍ക്ക് മതിയായ ജലം ലഭ്യമാക്കാന്‍ സാധിക്കാത്തതില്‍ വളരെയധികം ദുഖമുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിന് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
അവര്‍ ഒരല്‍പ്പം അയഞ്ഞു കൊടുത്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. അനേകം നുണപ്രചാരണങ്ങളെയും മാദ്ധ്യമങ്ങളുടെ അദൃശ്യവത്കരണത്തെയും അവര്‍ ചെറുത്തു നിന്നു. ഈ വിജയത്തിന്‍റെ പല അര്‍ത്ഥങ്ങളില്‍ ചിലത് ഇവയാണ്:
ഇത് ജനാധിപത്യത്തിന്‍റെയും കർഷകരുടെയും വലിയ വിജയമാണ്. കർഷകരുടെ സമരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു. മോദി സർക്കാർ തലകുനിക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു. പക്ഷെ മോദിയുടെ ഈ തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കാരണങ്ങളുണ്ട്
വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കര്‍ഷകരെ വിമര്‍ശിക്കുന്നവരുടെയും കര്‍ഷകരുടെയും സാമൂഹ്യ ജീവിതത്തിലെ അന്തരവും വൈരുദ്ധ്യവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുടെ വാദങ്ങള്‍ക്ക് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞത്. പഞ്ചനക്ഷത്രഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എന്‍. വി. രമണ,
ആശിഷ് മിശ്രക്ക് ഡെങ്കിപ്പനിയാണ് സ്ഥിരീകരിച്ചിട്ടില്ല. സംശയത്തെ തുടര്‍ന്നാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നത്. പരിശോധനക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്. ഫലം വന്നതിനുശേഷമെ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പറയാനാകു - ഖിംപൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് പി. പി. സിങ് പറഞ്ഞു.
സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളില്‍ ഒരു വിഭാഗമാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. അതിക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ട ലഖ്ബീറിനോ കൊലപാതകം നടത്തിയ നിഹാങ് ഗ്രൂപ്പിനോ സംയുക്ത കിസാന്‍ മോര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിനു ശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് സിങ്കുവിലെ കര്‍ഷക സമര കേന്ദ്രത്തില്‍ യുവാവിന്റെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് ബാരിക്കേഡിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചതിനുളള ശിക്ഷയായി സിഖ് തീവ്രവാദി വിഭാഗം ചെയ്തതാണ് കൊലപാതകമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തേ ലഖിംപൂരിലേക്കുള്ള യാത്രമധ്യേ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കര്‍ഷകരെ കാണാതെ പിന്‍മാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നില്‍ യു.പി സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിച്ചിരുന്നു.
ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അജയ് മിശ്ര അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും.
ഉച്ചകഴിഞ്ഞ് 3 മണിയോടെ, ആശിഷ് മിശ്രയും 15 ലധികം ആയുധധാരികളും കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് വണ്ടി ഓടിച്ചുകയറ്റുകയായിരുന്നുവെന്നും, ആശിഷ് വാഹനത്തിന്‍റെ ഇടതുവശത്ത് ഇരുന്നുകൊണ്ട് വെടിയുതിര്‍ത്തെന്നുമാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടൊപ്പം, വിവിധ കര്‍ഷക സംഘടനകള്‍, തൊഴിലാളി, വ്യവസായ യൂണിയനുകള്‍, വിദ്യാർഥി-വനിത സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരദിനം സൈക്കിള്‍ റാലി സംഘടിപ്പിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചിരുന്നു.
തികച്ചും ഏകപക്ഷീയമായാണ് അദാനീ ഗ്രൂപ്പ് ആപ്പിളിന്റെ വില നിശ്ചയിക്കുന്നതെന്നും സര്‍ക്കാരിനെയോ കര്‍ഷകരെയോ അറിയിക്കാതെയാണ് വില തീരുമാനിച്ചതെന്നും ഫ്രൂട്ട്, വെജിറ്റബിള്‍ ആന്‍ഡ് ഫ്‌ലവര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരീഷ് ചൗഹാന്‍ പറഞ്ഞു.
നോയ്ഡ സ്വദേശി മോണിക്ക അഗര്‍വാളിന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. കര്‍ഷക സമരം മൂലം നോയ്ഡയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 20 മിനിറ്റ് യാത്ര ചെയ്യേണ്ടിടത്ത് 2 മണിക്കൂര്‍ കൊണ്ടാണ് എത്തുന്നത് എന്നും മോണിക്ക വ്യക്തമാക്കി.
ആസൂത്രണ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഏജൻസിയാണ് പഠനം നടത്തുക. കൃഷിയെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണ പഠനവും ഇതില്‍ ലക്ഷ്യം വെക്കുന്നുണ്ട്. പ്രധാന വിളകളുടെ ഗ്രേഡും ഗുണനിലവാരവും മനസിലാക്കാനും ഇതുവഴി സാധിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കി.
അന്നദാതാക്കളും സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലുമാണ് കർഷകർ. കർഷകരുടെ താത്പര്യ സംരക്ഷിക്കാനാണ് കാർഷിക നിയമം ഭേദഗതി ചെയ്തത്. ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കാൻ കർഷകർ രണ്ടു വർഷം വരെ കാത്തിരിക്കണമെന്നും രാജ്നാഥ് പറഞ്ഞു.