ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതമെന്നും ഇടയ്ക്ക് സര്‍ക്കാരിനെ വിമര്‍ശിച്ച് യുഡിഎഫിലേക്ക് പാലം പണിതിടാന്‍ ഗണേഷ് കുമാര്‍ വിചാരിച്ചാലും ഏതെങ്കിലും നേതാക്കള്‍ അതാഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മന്ത്രിസഭാ പുനസംഘടന നവംബര്‍ മാസത്തില്‍ നടക്കുന്ന കാര്യമാണ്. അത് ഇപ്പോഴേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. നിലവില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ കേരളാ കോണ്‍ഗ്രസി (ബി) ന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുണ്ട് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു
എന്നോട് പലരും പറയാറുണ്ട്, മന്ത്രിയാകാതിരുന്നത് കഷ്ടമായിപ്പോയെന്ന്. മന്ത്രിയാകാതിരുന്നത് നന്നായിപ്പോയെന്ന് ഇന്നും ഇന്നലെയുമുള്ള പത്രം വായിച്ചാൽ നിങ്ങൾക്ക് മനസിലാകും. ശമ്പളം കൊടുത്തിട്ടില്ല കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക്. അതിനും ഞാൻ ഉത്തരം പറയേണ്ടിവന്നേനെ. എന്നെ ദൈവം രക്ഷിച്ചു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു