ഇപ്പോഴും നമ്മുടെ ജന്റർ ന്യൂട്ടറാലിറ്റിയൊക്കെ പാന്റ്സിലും ഷർട്ടിലും നിക്കുന്നതേയൊള്ളു എന്നോർത്ത് നാണം തോന്നുന്നു. ഇനിയും നമ്മൾ എത്ര ഓടിയാലാണ് ഇരുപതാം നൂറ്റാണ്ടിലെങ്കിലും എത്താൻ കഴിയുക.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ വിവിധ മതസംഘടനകളും എം എസ് എഫ് തുടങ്ങിയ വി൯ദ്യാഭ്യാസ സ്ഥാപനങ്ങളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലാണ് ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാകിയിരിക്കുന്നത്.
ചിലപ്പോഴെങ്കിലും കാൽക്കുപ്പായത്തിലെ പോക്കറ്റിൽ കയ്യിട്ട് തനിച്ച് നടക്കുമ്പോൾ കൈ പിടിച്ച് നടക്കും പോലെ തോന്നും. എത്ര ഭംഗിയുള്ള , എത്ര അറകളുള്ള, എത്ര വിലയുള്ള ബാഗും അത് എങ്ങനെ ധരിച്ചാലും പോക്കറ്റിന്റെ അത്രേം വരില്ല. പോക്കറ്റ് ഈസ് പോക്കറ്റ്. പോക്കറ്റ് ഒരു രാഷ്ട്രീയ പ്രസ്താവനയാണ്."
ലിംഗഭേതമന്യേ എല്ലാവരേയും ഒരേപോലെ അഭിസംബോധന ചെയ്യുന്ന, ആശംസകള്‍ അര്‍പ്പിക്കുന്ന ചുരുക്കം ചില വിമാന കമ്പനികളില്‍ ഒന്നാവും ജപ്പാൻ എയർലൈൻസ്.