താപി ജില്ലയിലെ വലോദ് താലൂക്കിലുളള മായ്പൂര്‍ ഗ്രാമത്തെയും വ്യാരാ താലൂക്കിലെ ദേഗാമ ഗ്രാമത്തെയും ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മിച്ചത്. നേരത്തെയുണ്ടായിരുന്ന പാലം പൊളിച്ചാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.
മെയ് മുപ്പതിന് പലന്‍പൂര്‍ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് ജിഗര്‍ ഷെഖലിയ എന്ന യുവാവ് മര്‍ദ്ദനത്തിനിരയായത്. രാവിലെ വീടിനുപുറത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ പ്രതികളിലൊരാള്‍ സമീപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന പൈപ്പ് ലൈൻ ചോരുന്നതുമൂലം കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന പ്രദേശമാണിത്. കുടിവെള്ളത്തിനായി സ്വകാര്യ വ്യക്തികളെയാണ് ആശ്രയിച്ചിരുന്നതെന്നും എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നും പ്രദേശവാസികള്‍
ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരില്‍ ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് എന്നയാളാണ് ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. ഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറിനുമൊപ്പവുമാണ് ശൈലേഷ് ചിമൻലാൽ ഭട്ട് വേദി പങ്കിട്ടത്.
വിഷയം അടിയന്തരമായി കേൾക്കണമെന്നും വിഷയം നാല് തവണ പരിഗണിച്ചതാണെന്നും ഇതുവരെ പ്രാഥമിക വാദം കേട്ടിട്ടില്ലെന്നും ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് പ്രത്യേക ബഞ്ച് രൂപികരിക്കുമെന്ന് കോടതി അറിയിച്ചത്.
20 കോടി മുസ്ലിങ്ങളുള്ള (15%) ഇന്ത്യയിൽ, മോദി സർക്കാരിൽ കഷായത്തിൽ ചേർക്കാൻ പോലും ഒരു മുസ്ലിം പ്രതിനിധിയില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വാധീനിക്കുന്നതിനായി റോഡ് ഷോ നടത്തിയെന്നും ഇത് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്നും കാണിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ബാലുഭായ് പട്ടേലാണ് പരാതി നല്‍കിയത്.
ഈ ഹര്‍ജിയും ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയും ഒരുമിച്ച് പരിഗണിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവര്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.
കാതലായ പ്രശ്നം ഈ വരുമാനത്തിൽ സാധാരണക്കാർക്ക് എന്ത് ലഭിക്കുന്നൂവെന്നുള്ളതാണ്. ഇതിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം കൂലി നിരക്കാണ്.
ട്രെയിനിന് ഗ്രീന്‍ സിഗ്നല്‍ കിട്ടുന്നതുപോലുളള ചെറിയ കാര്യങ്ങളുടെ ക്രെഡിറ്റുപോലും പ്രധാനമന്ത്രി എടുക്കാറുണ്ട്. മോര്‍ബി പാലം രണ്ടുകോടി രൂപ മുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ്.
ഗുജറാത്തിലും ഹിമാചല്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ പാര്‍ട്ടിയായ ആം ആദ്മിയ്ക്ക് ഗുജറാത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അത് ഡല്‍ഹിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്.
ഒക്ടോബര്‍ മൂന്നിന് ഖേഡ ജില്ലയിലെ ഉന്ധേര ഗ്രാമത്തിലാണ് യുവാക്കളെ പൊലീസ് പൊതുമധ്യത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. നവരാത്രി ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് കല്ലെറിഞ്ഞു എന്നാരോപിച്ചാണ് മുസ്ലീം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്
സംസ്ഥാനത്ത് ഒരു ഭരണമാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ എ എ പിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി നിരവധി വാഗ്ദാനങ്ങളാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുസ്ലിം മതവിഭാഗത്തിലുള്ള ആളുകള്‍ ധരിക്കുന്ന തൊപ്പിയണിഞ്ഞുള്ള കെജ്രിവാളിന്റെ ചിത്രത്തോടൊപ്പം അദ്ദേഹം ഹിന്ദു ദൈവങ്ങള്‍ക്കെതിരെ മുന്‍പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രസ്താവനകളും ചേര്‍ത്തതാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപിന്നില്‍ ബിജെപിയാണെന്നാണ് എ എ പി ആരോപിക്കുന്നത്.
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിലക്കയറ്റം, പണപ്പെരുപ്പം, ഇന്ധനവില വര്‍ധന, ജിഎസ്ടി, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, മോശം ആരോഗ്യ സൗകര്യങ്ങള്‍, ചെലവേറിയ വിദ്യാഭ്യാസം തുടങ്ങിയ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
ഗ്രാമങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ക്ക് വേണ്ടി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഒരു ദിവസവും ഒരു പശുവിന് 40 രൂപ വീതം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഇരുപതുരൂപയും നഗർ നിഗം 20 രൂപയുമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെതുടര്‍ന്ന് പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സംഭവം നടക്കുമ്പോള്‍ കെജ്‌റിവാളിനൊപ്പമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാനോ, കാര്യങ്ങള്‍ വിശദീകരിക്കാനോ ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല.
ഇസ്രത് ജഹാന്‍, ജാവേദ് ഷെയ്ഖ് മറ്റു രണ്ടു പാക് പൌരന്മാര്‍ എന്നിവര്‍ 2004-ലാണ് ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയത്. ഇത് അന്വേഷിച്ച സി ബി ഐ സംഘത്തിലും എസ് ഐ ടി സംഘത്തിലും അംഗമായിരുന്ന സതീഷ് വര്‍മ ഗുജറാത്ത് മുന്‍ ഡി ജി പി പി പാണ്ഡേയെയും മറ്റൊരു മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനും സംഭവം നടക്കുമ്പോള്‍ ഡി ഐ ജി യുമായിരുന്ന വന്സാരെയെയും അറസ്റ്റുചെയ്തിരുന്നു
സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ കര്‍ഷകരുടെ ശബ്ദമായിരുന്നു. ഒരു വശത്ത് ബിജെപി അദ്ദേഹത്തിന്റെ വലിയ പ്രതിമ നിര്‍മ്മിക്കുന്നു. മറ്റൊരുവശത്ത് അദ്ദേഹം ആര്‍ക്കുവേണ്ടിയാണോ പോരാടിയത് അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിലാണ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ടീസ്റ്റ സെതല്‍വാദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്രത്തിലും ഗുജറാത്തിലും അധികാരത്തിലിരിക്കുന്നവരില്‍ ആരാണ് മാഫിയ സുഹൃത്തുക്കളെ സംരക്ഷിക്കുന്നത്? പ്രധാനമന്ത്രീ, നിങ്ങള്‍ എത്രനാള്‍ മൗനം പാലിക്കും? നിങ്ങള്‍ക്കൊരിക്കല്‍ ഉത്തരം പറയേണ്ടിവരും"- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു
ഗുജറാത്തില്‍ മദ്യം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ പത്ത് മാസത്തിനിടെ 26,000 കോടിയിലധികം മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് വളരെയധികം ആശങ്കാജനകമായ സാഹചര്യമാണ്.
ജൂൺ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെയാക്കാന്‍ കാരണം.
വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറക്കല്ലുകള്‍ കൊണ്ട് ഗോഡ്‌സെ പ്രതിമയുടെ മുഖം ഇടിച്ചുതകര്‍ക്കുകയും പ്രതിമ നീക്കം ചെയ്യുകയുമായിരുന്നു. ജാംനഗറില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ആഗസ്റ്റില്‍ തന്നെ ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു.
നിത അംബാനി ഗുജറാത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും, സോണൽ ഡിസിപിയുടെയും ഉപദേശപ്രകാരമാണ് യാത്ര റദ്ദാക്കിയത്. വീടിന്‍റെ സമീപത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് ശേഷം നിരവധി ഭീഷണികള്‍ ലഭിച്ചിരുന്നു.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത്. ഇനി മുതല്‍ ഗുജറാത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കമലമെന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി. ഡ്രാഗണ്‍ എന്ന പേരിന് ചൈനയുമായി ബന്ധമുളളതാണ് പേരുമാറ്റാനുളള തീരുമാനത്തിനു കാരണം
പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ ഹിന്ദുക്കളല്ലെന്നതടക്കമുള്ള കാര്യങ്ങളാണ് ദേവ്ജി മഹേശ്വരി ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നത്. പശുവിന്റെ പേരില്‍ ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും നിരന്തരം അക്രമിക്കപ്പെടുന്നതിനെതിരെയും അദ്ദേഹം ശബ്ധിച്ചിരുന്നു.
നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത നിർദേശം പുറപെടുവിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10585 ആയി
ഗുജറാത്തിൽ ബുധനാഴ്ച പുതുതായി സ്ഥിരീകരിച്ച 382 പുതിയ കോവിഡ് കേസുകളില്‍ 291 എണ്ണവും അഹമ്മദാബാദിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 6,669 ആയി.