കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രവും പ്രതിപക്ഷവുമായുളള ചര്‍ച്ചയില്‍ സമവായം. രാജ്യസഭയില്‍ പതിനഞ്ച് മണിക്കൂര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹദ് ജോഷി അറിയിച്ചു.
കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യതയുള്ള സമിതിയില്‍ അംഗമാകാന്‍ സോണിയ ആവശ്യപ്പെട്ടാല്‍, അതില്‍ താന്‍ സന്തോഷവാനായിരിക്കുമെന്നും ആസാദ് പറഞ്ഞു. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ രാഹുല്‍ ഗാന്ധി അടുത്ത പ്രസിഡന്റാകുമോ എന്നതെന്നും തന്നെ അലട്ടുന്നില്ല പകരം മാറ്റാരെങ്കിലുമായലും തനിക്ക് സന്തോഷമേയുള്ളൂ പാര്‍ട്ടിയ്ക്ക് ഒരു അധ്യക്ഷനെ ലഭിക്കുന്നതിലെന്ന് ആസാദ് വ്യക്തമാക്കി.
ആരോപണം ശരിയാണെങ്കിൽ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും പാർട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരത്തിൽ കത്തെഴുതിയവർ ബിജെപിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതിനെ തുടർന്നാണ് സിഡബ്ല്യുസിയിൽ ഗുലാം നബിയുടെ ഈ പരാമർശം.