മാനനന്തവാടി ആയുഷ് ഹോമിയോ ആശുപത്രിയിലെ താത്കാലിക ജീവനക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പറിച്ചുവിട്ട നടപടിക്കെതിരെ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് അനു ശിവരാമന്‍റെ സിങ്ങില്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഒക്ടോബര്‍ മൂന്നിന് ഖേഡ ജില്ലയിലെ ഉന്ധേര ഗ്രാമത്തിലാണ് യുവാക്കളെ പൊലീസ് പൊതുമധ്യത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. നവരാത്രി ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് കല്ലെറിഞ്ഞു എന്നാരോപിച്ചാണ് മുസ്ലീം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്
സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും വ്യത്യസ്തവും വിരുദ്ധവുമായ നിഗമനങ്ങളിലാണ് എത്തിയിട്ടുള്ളത്. ഇക്കാര്യം ഇനി സുപ്രീം കോടതിയിൽ പുനർ പരിശോധിക്കപ്പെടുകയും ചെയ്യും. വ്യവസ്ഥാപിതമായ ആ പ്രക്രിയ നടക്കട്ടെ.
അതേസമയം, കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്നും, നിര്‍ദ്ദേശം നല്‍കിയിട്ടും ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ഫോണുകള്‍ ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാര്‍ തനിക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ ആണെന്നും അത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി സ്ത്രീധന ഓഫീസര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വീട്ടുകാര്‍ നല്‍കിയ 55 പവന്‍ സ്വര്‍ണം തിരികെ നല്‍കണമെന്ന് കാണിച്ച് സ്ത്രീധന ഓഫീസര്‍ ഉത്തരവിറക്കുകയും ചെയ്തു.
കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമാരംഭിച്ചിരിക്കുകയാണ് അനുപമയും ഭര്‍ത്താവ് അജിത്തും. സമരം ആരംഭിക്കുന്നതിനുമുന്‍പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കുഞ്ഞിനെ തിരികെ ലഭിക്കുന്നതുവരെ നിയമസഹായം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ചുമത്തിയതിനെതിരെ നടന്‍ കോടതിയെ സമീപിച്ചിരുന്നു. റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളി. ജസ്റ്റിസ് എസ്. എം. സുബ്രമണ്യന്‍ അധ്യക്ഷനായ ബെഞ്ച് നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിച്ചുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദുചെയ്തു. സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിക്കുന്നതും, കമ്മിറ്റിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാക്കളെ നിയമിക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.
യുവാക്കളുടെ മാതാപിതാക്കള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം സിബിഐ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നോട്ടിസിലെ ഉള്ളടക്കം. മാതാപിതാക്കളുടെ നിലപാടും സുപ്രിംകോടതി തേടിയിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലായ ജി പ്രകാശായിരുന്നു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
നേരത്തെ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച ജഡ്ജി ഉള്‍പ്പെട്ട ബഞ്ചിനു മുന്‍പാകെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി എത്തിയത്. അക്കാരണം കൊണ്ടുതന്നെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ബഞ്ച് പിന്മാറുകയായിരുന്നു
പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ഉമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്‌സോ കേസുകളിൽ പീഡനത്തിനിരയാകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗനിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.
നിയമസഭാ സമ്മേളനത്തിന് മാത്രമേ വിപ്പ് പുറപ്പെടുവിക്കാന്‍ കഴിയൂ, പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് കോടതി പറഞ്ഞു, എന്നാല്‍ സ്പീക്കര്‍ സി.പി ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കായി ഹാജരായ അഭിഷേക് മനു സിംഗ്വി, കോടതി നടപടികള്‍ ശക്തമായി അപലപിച്ചു.