കോണ്‍ഗ്രസ് ഒരുകാലത്തും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ടാണ് പാര്‍ട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും മുരളീധരന്‍ വ്യക്തമാക്കി
മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആറുമാസം മുന്‍പുവരെ സിപിഎം പറഞ്ഞിരുന്നു. ആ നിലപാട് അവര്‍ മാറ്റിയിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ നിലപാട് ശരിയാണെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തിയെന്നാണ് മനസിലാക്കേണ്ടത്
മന്ത്രി വി അബ്ദുറഹിമാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അദ്ദേഹമാണ് ആദ്യം രാജ്യദ്രോഹി എന്ന പദം ഉപയോഗിച്ചത്. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിക്കാന്‍ മന്ത്രിക്ക് ആരാണ് അധികാരം കൊടുത്തത്
എല്ലാ നേതാക്കന്മാര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് പാര്‍ട്ടിയുടെ ചട്ടക്കൂടില്‍നിന്നുകൊണ്ടാവണം. ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ട കാര്യമില്ല.
സ്റ്റേജിലിരുന്നാലേ നേതാവാകൂ എന്നുളളത് ഒരു തെറ്റായ ധാരണയാണ്. ചെറിയ സ്റ്റേജാണ്. സി ആര്‍ പി എഫുകാര്‍ക്കുതന്നെ വലിയ ബുദ്ധിമുട്ടാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയാണല്ലോ ഞങ്ങള്‍ക്കും പ്രധാനം.
പാര്‍ലമെന്റില്‍ നിരന്തരം നെഹ്‌റുവിനെ വിമര്‍ശിക്കുന്ന അമിത് ഷായെ വളളംകളി കാണാനും ഓണാഘോഷത്തിനുമെല്ലാം ക്ഷണിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അമിത് ഷായെ ക്ഷണിച്ചത് പിണറായി വിജയനെതിരായ കേസുകളും സില്‍വര്‍ ലൈന്‍ പദ്ധതിയും മുന്നില്‍കണ്ടാണ്
സുരേന്ദ്രനും വി മുരളീധരനുളളിടത്തോളം കാലം അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി നിലംതൊടില്ലെന്ന കാര്യം ഉറപ്പാണ്. പിന്നൊരു ജയശങ്കര്‍. അദ്ദേഹം പാവം അതിന് രാഷ്ട്രീയമൊന്നും അറിയില്ല
വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ കാണിക്കുന്നത് ജനവികാരമാണ്. അവര്‍ ആയുധമില്ലാതെ മുദ്രാവാക്യംമാത്രം വിളിക്കുകയായിരുന്നു. അവരെ കോണ്‍ഗ്രസ് സംരക്ഷിക്കും. തെരുവില്‍ നേരിട്ടാല്‍ ഞങ്ങളും തിരിച്ച് നേരിടും. ഇനി ഗാന്ധിസം പറഞ്ഞുനിന്നിട്ട് കാര്യമില്ല. പൊലീസില്‍ പരാതിയുമില്ല. അടിച്ചാല്‍ തിരിച്ചടിക്കും'- കെ മുരളീധരന്‍ പറഞ്ഞു
മിണ്ടാപ്രാണികളായ കുറച്ച് മഫ്തി പൊലീസുകാരെ മുന്നിലിരുത്തി കൊച്ചിയില്‍ ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പറയുകയാണ് വിരട്ട് എന്നോട് വേണ്ടെന്ന്. ഇത്രയൊക്കെ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്താന്‍ തയാറാവാത്തത്?
തൃക്കാക്കരയില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് പറയുകയാണ് അത് ഞങ്ങളുടെ സിറ്റിംഗ് മണ്ഡലമാണെന്ന്. പിന്നെന്തിനാണ് അവിടെ വന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇത്രയധികം കോലാഹലങ്ങളുണ്ടാക്കിയത്? പ്രതിപക്ഷത്തെ നശിപ്പിക്കാന്‍ എന്തും വിളിച്ചുപറയുന്ന രീതിയായിരുന്നു മുഖ്യമന്ത്രി
കേരളത്തിന്റെ ക്രമസമാധാനനില ആകെ തകര്‍ന്നിരിക്കുകയാണ്. ഇവിടെ മുഖ്യമന്ത്രി മാത്രമാണ് സുരക്ഷിതനായിരിക്കുന്നത്. പൊലീസില്‍ അഴിച്ചുപണി നടത്തിയതുകൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളില്ലാതാവുമെന്ന് കരുതുന്നില്ല.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (Kerala AIMS) കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണയിലെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഭാരതി പ്രവീൺ പവാർ കെ. മുരളീധരൻ എംപിയെ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ സർക്കാർ ഏറ്റെടുത്ത 200 ഏക്കർ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്.
പാര്‍ട്ടിയുടെ വിളക്കുകള്‍ ലംഘിച്ചതിനും മുഖ്യ ശത്രുവിനെ പുകഴ്ത്തി സംസാരിച്ചതിനും കെ. റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിനും നടപടിയുണ്ടാകും. ഇല്ലെങ്കില്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയാകുമത് എന്നാണ് കെ. മുരളീധരന്‍ ഇന്നു പറഞ്ഞത്.
കിറ്റിനുപകരം സര്‍ക്കാരിപ്പോള്‍ സര്‍വ്വേകല്ലുകൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാരിന് മറ്റൊന്നുംവേണ്ട കെ റെയില്‍ മാത്രം മതി എന്ന നിലപാടാണ്. മുഖ്യമന്ത്രിക്ക് എന്തോ മാനസിക തകരാറ് വന്നതുപോലെയാണ്
കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം മൃഗീയമാണെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ മനസാക്ഷിയെ ലജ്ജിപ്പിച്ച സംഭവമാണ് ദീപുവിന്റെ കൊലപാതകമെന്നും ഭരണകക്ഷി എം എല്‍ എക്കെതിരെ സമരം ചെയ്യാന്‍ പോലും സാധിക്കില്ലെന്ന അവസ്ഥയായിരിക്കുകയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് തിരുവനന്തപുരത്തെ മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോ ഒരു കാര്യം മനസിലായി. അതിന് വിവരമില്ല. ആരെങ്കിലും രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുളളിലേക്ക് ഹോണടിച്ച് അതിക്രമിച്ച് കയറുമോ
കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന് സര്‍ക്കാരിനെ പിന്തുണക്കുന്ന തരത്തില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ല. എന്ത് സംഭവങ്ങള്‍ ഉണ്ടായാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി അനുവദിക്കില്ല.
ഞാന്‍ കാരണം ഒരു സ്ത്രീക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ട്. മേയറെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. എന്‍റെ പ്രസ്താവനയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്‍റെ സംസ്കാരത്തിന് മാര്‍ക്കിടാന്‍ സിപിഎമ്മില്‍ ഇപ്പോള്‍ ആരുമില്ല. ആര്യാ രാജേന്ദ്രന്‍ കേസുമായി മുന്‍പോട്ട് പോകട്ടെ, അതിനെ ആ രീതിയില്‍ നേരിടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. - കെ മുരളിധരന്‍ പറഞ്ഞു. നാക്കു പിഴയാണോ സംഭവിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലായെന്നായിരുന്നു മുരളിധരന്‍റെ മറുപടി.
ഒരുപാട് മഹത് വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്. അതുകൊണ്ട് ദയവുചെയ്ത് അരക്കളളന്‍ മുക്കാല്‍ കളളനിലെ 'കനകസിംഹാസനത്തില്‍' എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിപ്പിക്കരുത്' മുരളീധരന്‍ പറഞ്ഞു.
മോന്‍സന്‍ മാവുങ്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് കെ സുധാകരനാണ്. വിഷയം പാര്‍ലമെന്റില്‍ വരെ ഉന്നയിച്ചുകഴിഞ്ഞു എന്നും കെ മുരളീധരന്‍ പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളുടെയും, ജനങ്ങളുടേയും കണ്ണിൽ പൊടിയിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അതാണ് തിരുവനന്തപുരത്തുവച്ച് താന്‍ പറഞ്ഞതിന്റെ സാരാംശം എന്നും മുരളീധരന്‍ വിശദീകരിച്ചു.
പുതിയ ഡിസിസി അദ്ധ്യക്ഷപ്പട്ടികയില്‍ വന്നവര്‍ എല്ലാവരും മികച്ചവരാണ്. മികച്ച ജനകീയ മുഖമുള്ളവരാണ്. ഉദ്ദേശിച്ച പോലെ പട്ടിക ഒരുകാലത്തും വരാറില്ല. പോരായ്മകളുണ്ടെങ്കില്‍ ആലോചിക്കാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഏറെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് കെ. മുരളീധരൻ നേമത്ത് സ്ഥാനാര്‍ഥിയായി എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും ഘടകകക്ഷികൾക്കു കൊടുത്ത സീറ്റ് പിടിച്ചെടുക്കാൻ ഇത്തവണ മുരളിയെ നിയോഗിച്ചതോടെ തന്നെ നേമത്തെ കോൺഗ്രസ്–യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആവേശത്തിലായിരുന്നു. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും സിപിഎം സ്ഥാനാർഥി വി. ശിവൻകുട്ടിയും നേരത്തേ പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.