കെ എം ബഷീറിന്റെ കൊലപാതകിയെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ തലത്തിൽ ഉണ്ടായത്. ഉന്നത ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ കേസിൽ തുടക്കം മുതൽ ഉണ്ടായി. ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് ശാസ്ത്രീയമായ തെളിവിലൂടെ ഉറപ്പിക്കുക എന്നതായിരുന്നു കേസിൽ പ്രാഥമികമായി ചെയ്യേണ്ടിയിരുന്നത്.
പ്രതികള്‍ക്കെതിരെ ചുമത്തിയ പ്രധാന വകുപ്പായ മനപ്പൂര്‍വ്വമുളള നരഹത്യ ഒഴിവാക്കിയതോടെ കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് കീഴ്‌ക്കോടതിയായ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാനും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.