വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വെള്ളറട കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ ആണ് സംഭവം. സഹോദരിക്കൊപ്പം ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന നേഴ്സിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടി ബസ്സിനുള്ളിൽ ഛർദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതുള്‍പ്പെടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും സി ഐടിയു ഉള്‍പ്പെടെയുളള സംഘടനകള്‍ കുറ്റം മുഴുവന്‍ തന്റെയും മാനേജ്‌മെന്റിന്റെയും തലയില്‍ ഇടുകയാണെന്നും ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു.
രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള സമയങ്ങളില്‍ ഈ നിബന്ധന ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു. രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
കെ എസ് ആർ ടി സിയുടെ കഥ നമുക്കറിയാം. ശമ്പളം അനിശ്ചിതമായി വൈകാറുണ്ട്. തൊഴിലാളികൾ പ്രതിഷേധിക്കാറുമുണ്ട്. ഇത് അടുത്ത കാലത്തൊന്നും തീരാനുമിടയില്ല.
കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഐതിഹാസിക സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമായ വിദ്യാർത്ഥി യാത്രാ കൺസഷൻ്റെ കടയ്ക്കൽ കത്തി വെക്കുന്ന സമീപനമാണ് കെ എസ് ആര്‍ ടി സി മാനേജ്മെൻ്റ് സ്വീകരിക്കുന്നതെന്ന് എസ് എഫ് ഐ കുറ്റപ്പെടുത്തി.
വാഹനീയം' എന്ന പേരില്‍ തളിപ്പറമ്പില്‍ നടന്ന അദാലത്തിനെത്തിയ തളിപ്പറമ്പ് സ്വദേശിനി സൽമാബിയുടെ അപേക്ഷയാണ് നിരവധി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പുതിയ യാത്രാ ഇളവിന് വഴിവെച്ചത്. അംഗപരിമിതിയുള്ള ഭർത്താവ് ഫിറോസ് ഖാന് യാത്രാ ഇളവ് ലഭിക്കാന്‍ വേണ്ടിയുള്ള അപേക്ഷയുമായി സൽമാബി
വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അകടത്തിന്‍റെ കാരണം കെ എസ് ആര്‍ ടി സി ബസ് പെട്ടന്ന് നിര്‍ത്തിയതല്ലെന്ന് ആര്‍ ടി ഒയുടെ റിപ്പോര്‍ട്ടിലും പറയുന്നു. അപകടസമയത്ത് കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിർത്തിയിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി
വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ മന്ത്രി ആന്റണി രാജുവിന് കൈമാറി. 18 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. അപകടത്തിന്‍റെ കാരണം, സാഹചര്യം, ബസിലെ നിയമലംഘനം, എന്നിവ വിശകലനം ചെയ്ത റിപ്പോര്‍ട്ടാണ് മന്ത്രിക്ക് കൈമാറിയിരിക്കുന്നത്. അപകടത്തിന്‍റെ ഡിജിറ്റല്‍ പുനരാവിഷ്കാരവും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഉച്ചവരെയുള്ള 44 ഷെഡ്യൂളും സർവീസ് നടത്തി. 73 സർവീസുകളാണ് ആദ്യഘട്ടത്തിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുക. അപാകതകൾ വന്നാൽ പരിശോധിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്. ആറ് മാസത്തിനകം സംസ്ഥാന വ്യാപകമായും സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും
മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണം. പ്രതികളുടെ ശബ്ദപരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ഇതിനായി
അടുത്ത മാസം അഞ്ചാം തിയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്ന് ഉറപ്പുനല്‍കിയതാണ്. സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല. ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കും. സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങുമെന്ന് ആരും കരുതേണ്ടന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നുവെന്ന് ബിജു പ്രഭാകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അത് അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍ നല്‍കിയാല്‍ മതി. അതിന്റെ പേരിലാണ് കണ്‍സഷന്‍ അനുവദിക്കാന്‍ കാലതാമസമെങ്കില്‍ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരും. കെ എസ് ആര്‍ ടി സി ജനങ്ങളുടേതാണ്'-എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നാലാം നമ്പറിലായിരുന്നു ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ സീറ്റ്. എന്നാല്‍ പെണ്‍കുട്ടി ആറാം നമ്പറില്‍ വന്നിരിക്കുകയായിരുന്നു. ബസ് കുറവിലങ്ങാട് എത്തിയപ്പോള്‍ ആ സീറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തയാള്‍ കയറി. ആ വ്യക്തി സീറ്റ് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാല് നീട്ടിവെക്കാനാണ് ഈ സീറ്റില്‍ ഇരുന്നതാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് ആ യാത്രക്കാരന്‍ നാലാം നമ്പര്‍ സീറ്റില്‍ പോയി ഇരിക്കുകയായിരുന്നു.
ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സിക്ക് അനുവദിച്ച 30 കോടി രൂപ തികയില്ല. ശമ്പളം നൽകാൻ മാത്രം ഇനിയും 57 കോടി രൂപ കൂടി വേണം. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമം.25,000ത്തോളം വരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും സമരം ചെയ്തും കഴിഞ്ഞുകൂടുകയാണ്
എന്നോട് പലരും പറയാറുണ്ട്, മന്ത്രിയാകാതിരുന്നത് കഷ്ടമായിപ്പോയെന്ന്. മന്ത്രിയാകാതിരുന്നത് നന്നായിപ്പോയെന്ന് ഇന്നും ഇന്നലെയുമുള്ള പത്രം വായിച്ചാൽ നിങ്ങൾക്ക് മനസിലാകും. ശമ്പളം കൊടുത്തിട്ടില്ല കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക്. അതിനും ഞാൻ ഉത്തരം പറയേണ്ടിവന്നേനെ. എന്നെ ദൈവം രക്ഷിച്ചു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വിഷുവിന് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്‌മെന്റും പാലിച്ചില്ല. ഇന്ന് ശമ്പളം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പണം തികയാത്ത സ്ഥിതിയാണുള്ളത്. ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് പ്രഖ്യാപിച്ച 30 കോടി
വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹന ങ്ങൾക്കും സംഭവിക്കാം. എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം. കെ.എസ്.ആർ.ടി.സി-യോ കെ - സ്വിഫ്റ്റോ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിൽ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങൾക്കും സമൂഹ മാദ്ധ്യമങ്ങളിലെ
87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ ഭരണകക്ഷി യൂണിയനുകള്‍ക്ക് പോലും സമരത്തിനിറങ്ങേണ്ടി വന്നിരിക്കുകയാണ്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആര്‍. ടി എംപ്ലോയീസ്
ഇന്നലെ വൈകുന്നേരമാണ് കെ എസ് ആര്‍ ടി സിയുടെ അഭിമാന പദ്ധതിയായ കെ സ്വിഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിന് തുടക്കമായി എന്ന അവകാശവാദവുമായാണ് കെ സ്വിഫ്റ്റിന് തുടക്കമിട്ടിരിക്കുന്നത്.
ബസിലുണ്ടായിരുന്നയാള്‍ മോശമായി പെരുമാറിയപ്പോള്‍ താന്‍ പ്രതികരിച്ചിട്ടും കണ്ടക്ടര്‍ കൂടെ നിന്നില്ലെന്നാണ് അധ്യാപികയുടെ ആരോപണം. മോശമായി പെരുമാറിയ യാത്രക്കാരനോട് താന്‍ പ്രതികരിക്കുന്നത് കണ്ടക്ടര്‍ കണ്ടിരുന്നു. എന്നിട്ടും അയാള്‍ എണീറ്റ് വരാനോ എന്താണ് സംഭവമെന്ന് ചോദിക്കാനോ തയ്യാറായില്ല.
മോശമായി പെരുമാറിയ യാത്രക്കാരനോട് താന്‍ പ്രതികരിക്കുന്നത് കണ്ടക്ടര്‍ കണ്ടിരുന്നു. എന്നിട്ടും അയാള്‍ എണീറ്റ് വരാനോ എന്താണ് സംഭവമെന്ന് ചോദിക്കാനോ തയ്യാറായില്ല. കണ്ടക്ടര്‍ ഇത്തരത്തില്‍ പെരുമാറിയത് വളരെ വേദനയാണുണ്ടാക്കിയത്. ഇത്രയും നടന്നിട്ടും ചേട്ടന്‍ എന്താണ് മിണ്ടാത്തതെന്ന് താന്‍ കണ്ടക്ടറോട് ചോദിച്ചപ്പോള്‍
മൊബൈല്‍ ഫോണുകളിലാണ് കൂടുതലായും പാട്ടുകള്‍ വെക്കുന്നത്. എന്നാൽ പാട്ടുകേൾക്കാനുപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഉത്തരവ് ബാധകമാണ്. ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി ബസില്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇത്തരം പരാതികള്‍ ബസില്‍ നിന്നുമുണ്ടായാല്‍ കണ്ടക്ടർമാ
ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടം. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകും. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസിനായി 200 ബസുകൾ നൽകിയിട്ടുണ്ട് - മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ വിസ് എസ് ശിവകുമാറും, ആര്യാടന്‍ മുഹമ്മദും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രിമാരായിരിക്കുമ്പോഴാണ് കെ എസ് ആര്‍ ടി സി കെട്ടിട മന്ദിരത്തിന്‍റെ പണി നടന്നിരിക്കുന്നത്. അതോടൊപ്പം, ജേക്കബ് തോമസും സെൻകുമാറും ഉഷാദേവിയുമാണ് അന്നത്തെ എം.ഡിമാർ.
കെ എസ് ആര്‍ ടി സി പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കുമെന്നും 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിൻറെ എംപ്ലോയീസ് സംഘവും ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂർ പണിമുടക്കും. ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലയ്ക്കും.
ജീവനക്കാര്‍ ആവശ്യപ്പെടുന്ന ശമ്പള വര്‍ധനവിന് ചര്‍ച്ചകള്‍ ആവശ്യമാണ്. സാഹചര്യം മനസിലാക്കി എല്ലാ ജീവനക്കാരും സഹകരിക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാരിന് അധിക ചെലവ് താങ്ങാന്‍ സാധിക്കില്ല. സ്കൂള്‍ തുറന്നതും, ശബരിമല സീസണും കണക്കിലെടുത്ത് ജീവനക്കാര്‍ സമരത്തിലേക്ക് പോകരുതെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ദയവായി അജ്ഞത അലങ്കാരമാക്കരുത് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസും ഇൻഷുറൻസും സംബന്ധിച്ച് ഈരാറ്റുപേട്ട ഡിപ്പോയിൽ യാത്രക്കാരുടെ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനമോടിച്ച ഡ്രൈവർ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ .......
നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടിയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് അനുമതി നല്‍കിയത്. ഐഐടിയിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. അളകപ്പ സുന്ദരത്തിന്‍റെ
ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആർ.ടി.സി യുടെ മൾട്ടി ആക്സിൽ വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു ഉപഭോക്താവിന്‍റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ശ്രീദേവി ടി.എൻ എന്നിവർ ഉള്‍പ്പെട്ട ഉപഭോക്തൃ കോടതി പരാതി കേട്ടത്.
2014ല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അത് ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാണിച്ച് കര്‍ണാടക നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷ സമര്‍പിച്ചു. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് ‘കെഎസ്ആര്‍ടിസി’ കേരളത്തിന് സ്വന്തമായത്.
കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപക ക്രമക്കേടെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ നൂറു കോടിയോളം രൂപ കാണാനില്ല. അക്കാലത്ത് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലുള്ള സെക്രട്ടേറിയറ്റ്, പബ്ളിക് ഓഫീസ്, ജലഭവൻ, പി.എസ്.സി ഓഫീസ്, എസ്.എ.ടി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരേയും ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചാണ് ഇത്തരം സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ സര്‍വീസ് നടത്തുമെങ്കിലും അന്തര്‍ ജില്ലാ സര്‍വീസുകള്‍ ഉണ്ടാവില്ല. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകേണ്ടവര്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് മാറിക്കയറേണ്ടി വരും