ആസ്ട്രേലിയക്കാരായ ക്രൈസ്തവ പുരോഹിതൻ ഗ്രഹാം സ്റ്റെയിൻസും എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തിൻ്റെ രണ്ട് മക്കളും ചുട്ടെരിക്കപ്പെട്ടത് ഇന്നും ഭീതിപ്പെടുത്തുന്ന ഓർമ്മയാണ്. ബാബരി മസ്ജിദ് ഉൾപ്പടെ നിരവധി ചർച്ചുകളും പള്ളികളും തകർക്കപ്പെട്ട സംഭവങ്ങൾ ഇതോടൊപ്പം ചേർത്ത് വായിച്ചാലേ ചിത്രം പൂർണ്ണമാകൂവെന്നും അദ്ദേഹം കൂടിചേര്‍ത്തു
കഴിഞ്ഞ ദിവസം കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശം. കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കേരളത്തിലെ കുടിയേറ്റ ജനത പരിഹരിച്ചുതരും
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത അർ.എസ്.എസിൻ്റെ കൂടെക്കെട്ടാൻ യോഗ്യതയുള്ള ഏക മുസ്ലിം സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ
മഅദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിൻ്റെ സഹധർമിണി സൂഫിയായേയും കുരുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കണ്ണിൽ ചോരയില്ലാത്ത നീക്കം നീതിപീഠത്തിൻ്റെ കാരുണ്യത്തിലാണ് ഒഴിവായത്
ആയിഷ"റേറ്റിംഗിൽ മികച്ച കലാസൃഷ്ടിയായത് അതിലെ വിയർപ്പിൻ്റെ ഉപ്പുരസം കൊണ്ടാണെന്ന് ജലീല്‍ പറഞ്ഞു. ''ആയിഷ"കാണണം. നമ്മുടെ കുട്ടികളെ കാണിക്കണം.
ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ പരമത സ്നേഹ സങ്കൽപവും സഹിഷ്ണുതയും ബഹുസ്വരതയും നിലനിന്നു പോന്നിരുന്നു. അതുകൊണ്ടാണ് എല്ലാ വിശ്വാസങ്ങളെയും ചിന്താധാരകളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഇന്ത്യക്കായത്.
കോൺഗ്രസിൻ്റ ഭൂരിപക്ഷ വർഗീയ പ്രീണന നിലപാടുകൾക്കെതിരെ ന്യൂനപക്ഷ പാർട്ടി എന്ന നിലയിൽ മുസ്ലിംലീഗ് പ്രതികരിക്കാൻ നിർബന്ധിതമായത് സ്വാഭാവികം. ഈ നീക്കങ്ങൾ കോൺഗ്രസ്സിനെ അസ്വസ്ഥമാക്കി.
20 കോടി മുസ്ലിങ്ങളുള്ള (15%) ഇന്ത്യയിൽ, മോദി സർക്കാരിൽ കഷായത്തിൽ ചേർക്കാൻ പോലും ഒരു മുസ്ലിം പ്രതിനിധിയില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബി.ജെ.പി മുതിർന്നപ്പോഴും കോൺഗ്രസ് എം.പിമാർ എതിർത്ത് വോട്ട് ചെയ്യാതെ "അഴകൊഴമ്പൻ" സമീപനം സ്വീകരിച്ച് സഭയിൽ നിന്ന് മാറിനിന്നതാണ് കണ്ടത്. കോൺഗ്രസ് ഈ മൂന്ന് കാര്യങ്ങളിലും വ്യക്തമായ അഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുതെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മഹാത്മാഗാന്ധിയെ "ചെറുതായൊന്ന്"വെടിവെച്ച് കൊന്നതിൻ്റെ പേരിൽ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ്. ആ നിരോധനം എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട തർക്കവിതർക്കങ്ങൾക്ക് ഇന്നും ശമനമായിട്ടില്ല. അതിനിടയിലാണ് കോൺഗ്രസ് നേതാവിൻ്റെ പുതിയ തുറന്നു പറച്ചിൽ. കോൺഗ്രസ്സിൻ്റെ വിയോജിപ്പ് അവരുടെ അധികാരം കവർന്നെടുക്കുന്ന ശക്തിയോടു മാത്രമാണ്. അല്ലാതെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നയാപൈസ കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ തൻ്റെ പഴയ സഹപ്രവർത്തകന് അവസാനം കേരളത്തിൻ്റെ പൊതു ഖജനാവിലേക്ക് മുതൽകൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപ. ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കന്യാസ്ത്രീകളായ അധ്യാപകര്‍ക്ക് ഹിജാബ് അനുവദിക്കപ്പെട്ടേടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്
കോടിയേരിയെ ഞാൻ ആദ്യമായി കണ്ടത് എൻ്റെ നാടായ വളാഞ്ചേരിയിൽ വെച്ചാണ്. ചില കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു എന്നതിൻ്റെ പേരിൽ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട കാലം. എങ്ങോട്ടെന്നറിയാതെ അന്തിച്ചു നിന്ന ഘട്ടം. ഒരു വഴിത്തിരിവിൽ ദിശാസൂചിക തേടുന്ന നാളുകൾ.
ഹൈന്ദവ സമുദായത്തിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചർ ഉൾപ്പടെയുള്ള വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അകലുന്നുണ്ടെങ്കിൽ 'അസുഖം' വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണംമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
സുപ്രീംകോടതി അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലനെതിരെ കേസ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് പിന്നാലെ കോടതിയില്‍ നിന്നും പുറത്തുവന്ന മണി കെ ടി ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലെ പരാമര്‍ശങ്ങളാണ് കേസിന് അടിസ്ഥാനം. പാക്കധീന കശ്മീരെ'ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീരെ' ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നൊരു പ്രയോഗവും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണ് ഈ പരാമര്‍ശം
കാശ്മീരിൻ്റെ ശക്തിയും ദൗർബല്യവും അതിൻ്റെ സൗന്ദര്യമാണ്. കശ്മീരിൻ്റെ അനുഗ്രഹവും ശാപവും അതിൻ്റെ മനോഹാര്യതയാണ്. ആരെയും മോഹിപ്പിക്കുന്ന വശ്യതയാണ് കാശ്മീരിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനഗറിൽ നിന്ന് 96 കിലോമീറ്റർ യാത്ര ചെയ്താണ് 11.30 ന് പഹൽഗാമിലെത്തിയത്. 'പഹൽ' എന്ന വാക്കിൻ്റെ അർത്ഥം ആട്ടിടയൻ എന്നാണ്.
കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് മാധ്യമം ദിനപത്രത്തിനെതിരെ കെ ടി ജലീല്‍ കത്തയച്ച വിവരം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. മാധ്യമം ദിനപ്പത്രത്തിനെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചു.
കെ ടി ജലീല്‍ മാധ്യമത്തിനെതിരെ നടത്തിയ നീക്കത്തിനെ തള്ളി സിപിഎം രംഗത്തെത്തിയിരുന്നു. പത്രം നിരോധിക്കുകയെന്നത് സിപിഎമ്മിന്‍റെ നിലപാടല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോള്‍ പാടില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. മന്ത്രിമാരും എം എല്‍ എമാരും കത്തുകള്‍ എഴുതുന്നത് പാര്‍ട്ടിയുടെ അനുമതിയോടെയല്ല
മാധ്യമം ദിനപ്പത്രത്തിനെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രം സഹിതം 'മാധ്യമം' നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജലീല്‍ ആവശ്യമുന്നയിച്ചത്.
മീഡിയാ റൂമുകളിലിരുന്ന് മതേതര കുപ്പായമിട്ട് അഭിനയിച്ച് തകർക്കുന്നവരുടെ 'തനിനിറം' വെളിപ്പെടാൻ അവരുടെ അടിമ മനോഭാവം സഹായകമായി. എന്നാൽ മോദീ കാലത്ത് കുനിയാൻ പറഞ്ഞപ്പോൾ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം കാണുന്നത് - കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. കോൺസുലേറ്റ് ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചു. മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴിയാണ് കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തത്.
കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രഹസ്യ മൊഴി നല്‍കിയതിന്‍റെ പ്രതികാര നടപടിയായാണ് പരാതി നല്‍കിയതെന്നും സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.
6 വര്‍ഷം ഭരണമില്ലാതായപ്പോള്‍ ചന്ദ്രിക നിര്‍ത്തിയെങ്കില്‍ 10 വര്‍ഷം കഴിഞ്ഞാല്‍ ലീഗ് പ്രവര്‍ത്തനം തന്നെ നിര്‍ത്തുമോയെന്നും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഉപയോഗിച്ച സമയവും പണവും ഉപയോഗിച്ചിരുന്നെങ്കില്‍ പത്രസ്ഥാപനത്തിന് ഈ ഗതിവരില്ലായിരുന്നുവെന്നുമായിരുന്നു കെ ടി ജലീലിന്‍റെ ആരോപണം
ഞാൻ തിരൂരങ്ങാടി കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന ആളാണെന്നും വിവരമില്ലെന്നുമൊക്കെ അഡ്വ: ജയശങ്കർ ഇന്നലത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ പറയുന്നത് കേട്ടു. സമാനരീതിയിൽ ഒരു പ്രതികരണം മുമ്പ് ഏഷ്യാനെറ്റിലെതന്നെ ഒരു അവതാരകശിരോമണിയും പറഞ്ഞതായി ചിലർ ശ്രദ്ധയിൽപെടുത്തിയിരുന്നു. അഡ്വക്കറ്റ് ജയശങ്കർ വലിയ നിയമജ്ഞനും മഹാ പണ്ഡിതനുമാണെന്നാണ് അദ്ദേഹത്തിൻ്റെ വിചാരം.
ഷാജി കിരണ്‍ തന്നോട് സംസാരിച്ചതിന്‍റെ ഫോണ്‍ രേഖ കൈയ്യിലുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള 41 ആര്‍ 0500 എന്ന ടയോട്ട കാറിലാണ് ഷാജി കിരണ്‍ വന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഗൂഢാലോചന ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത്.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, കെ ടി ജലീല്‍, ഐ എ എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനെതിരെയാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ ഗൂഡാലോചനയുണ്ടെന്നും ഇതില്‍ പി സി ജോര്‍ജിന്‍റെ പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കിൽ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല.
ആർ.എസ്.എസ്സിൻ്റെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കാതെ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ നാടകം പൊളിഞ്ഞു പാളീസായി. മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവിൽ സഖ്യം വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും
ചോദിക്കാനും പറയാനും ആളില്ലാത്തവരാണ് പീഡിത ജനവിഭാഗങ്ങളെന്ന ചിന്ത സംഘ് പരിവാരങ്ങൾക്ക് വേണ്ട. അടിച്ചമർത്തപ്പെടുന്നവരുടെ നിലവിളി ശബ്ദം കേൾക്കാൻ ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് മനസ്സാക്ഷി മരവിക്കാത്ത ആരെങ്കിലുമുണ്ടാകും. ഇ.ഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ അഴിച്ചു വിട്ട് ഇന്ത്യയിലെ പത്രമാധ്യമങ്ങളുടെയും കോൺഗ്രസ് നേതാക്കളുടെയും വായ മൂടിക്കെട്ടാൻ കഴിയുന്നപോലെ നട്ടെല്ലുള്ളവരുടെ തല കുനിയിപ്പിക്കാൻ കഴിയുമെന്ന് കേന്ദ്ര ഭരണകൂടം കരുതേണ്ട.
കപിൽ സിബലും പോയി. മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെ ജീവനില്ലാത്ത കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കുടിയൊഴിയൽ തുടരുകയാണ്.
നിങ്ങൾ നിങ്ങളുടെ നാവിനെ സൂക്ഷിക്കുക"യെന്ന പ്രവാചക വചനം ബന്ധപ്പെട്ടവർ അനുസരിച്ചിരുന്നെങ്കിൽ താൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഇത്രമേൽ അപഹാസ്യമാകുമായിരുന്നില്ല. കേരളീയ മുസ്ലിം നവോത്ഥാനത്തിൻ്റെ ശിൽപികളായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും സയ്യിദ് അസ്ഹരി തങ്ങളും ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ല്യാരും നയിച്ച
വിദ്വേഷ പ്രസംഗം നടത്തിയതിൻ്റെ വീഡിയോ വയറലായി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് മുൻ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തെ ഗവ. ചീഫ് വിപ്പ് പി.സി ജോർജ്ജിനെ വെളുപ്പാൻ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്
തന്റെ ബന്ധു ഉൾപ്പടെയുളളവർ നടത്തിയ, നാടിനെ ഞെട്ടിച്ച അഭയ എന്ന പാവം കന്യാസ്ത്രീയുടെ ഭീകര കൊലപാതകത്തിലെ പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറൻസിക്ക് ലാബിൽ അദ്ദേഹം മിന്നൽ സന്ദർശനം നടത്തി.
ഉമ്മൻചാണ്ടി സാറേ അങ്ങ് നേരിട്ട് സീനിയർ കോൺഗ്രസ് നേതാവായിരുന്ന ഗവർണർ ഭാട്ടിയാജിയെ നേരിൽ പോയി കണ്ട് ഡോ ജാൻസിക്കായി ചരടുവലി നടത്തിയത് നാട്ടിൽ പാട്ടാണ്. എന്നോട് ആരും തർക്കിക്കാൻ വരരുത്. ഇതിൽ എല്ലാ ഗവേഷണവും നടത്തി രേഖകൾ കയ്യിലായ ശേഷമാണ് പടക്കിറങ്ങിയിരിക്കുന്നത്
2021 മാർച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലിൽ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 6 ന് മുമ്പ് 'ബോംബ്' പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു UDF ന്റെ ലക്ഷ്യം.
കെ.ടി ജലീല്‍ ഒരു കാര്യം മനസിലാക്കാനുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ആ നിയമനത്തെ ചോദ്യം ചെയ്യുന്ന നിങ്ങള്‍ പിണറായി വിജയനെയാണ് തള്ളിപ്പറയുന്നത്. കനപ്പെട്ട തെളിവായി ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു.
കോൺഗ്രസ്സ് ഉൾപ്പടെയുള്ള UDF ലെ കക്ഷികൾ ലീഗ് സംഘടിപ്പിച്ച "വർഗ്ഗീയ സംരക്ഷണ റാലി'' യോട് അവലംബിക്കുന്ന മൗനം അത്യന്തം കുറ്റകരമാണ്. ലീഗിൻ്റെ ഏത് പിത്തലാട്ടത്തിനും കുടപിടിച്ച് കൊടുക്കുന്ന മുസ്ലിം മത സമുദായ നേതാക്കൾ വഖഫ് സംരക്ഷണ റാലിയുടെ മറവിൽ നടന്ന മതനിരപേക്ഷ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാത്തത് തീർത്തും അശ്ചര്യകരമാണ്.
ഡിസംബർ 6 മതേതര ഇന്ത്യയുടെ മുഖത്തേൽപ്പിച്ച കറുത്ത പാട് മനുഷ്യനുള്ളേടത്തോളം നിലനിൽക്കും. ബാബരി മസ്ജിദിൻ്റെ താഴികക്കുടം ഇടിച്ച് തകർത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിർവികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.
കോർഡിനേഷൻ കമ്മിറ്റി പുതിയ സാഹചര്യത്തിൽ ലീഗ് പിരിച്ചു വിടുകയാണ് ഉചിതം. സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ഖമറുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്കും ശൈഖുൽ ജാമിഅ പ്രൊ: കെ ആലിക്കുട്ടി മുസ്ല്യാർക്കും ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ.
പള്ളികൾ രാഷ്ട്രീയ ദുർലാക്കോടെയുള്ള സമരങ്ങൾക്ക് വേദിയാക്കിയാൽ അമ്പലങ്ങളും ചർച്ചുകളും സമാനമായി ദുരുപയോഗം ചെയ്യില്ലേ? അപ്പോൾ ലീഗിൻ്റെ അഭിപ്രായം എന്താകും? മുസ്ലിം സമുദായത്തിലെ എല്ലാ സംഘടനകളും ഒരുപോലെ യോജിക്കുന്ന വിഷയങ്ങളിൽ (ശരീരത്ത്, പൗരത്വം, മുത്തലാഖ്) പള്ളികളിൽ വെച്ച് ഉൽബോധനങ്ങൾ നടന്നിട്ടുണ്ട്.
ബന്ധുവിനെ നിയോഗിച്ചതിന്‍റെ ഭാഗമായാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ ഇടപെടാനാകില്ല. ബന്ധു അല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പരിശോധിക്കാമായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജലീലിന്‍റെ ബന്ധു കെ ടി അദീബിനെ ജനറൽ മാനേജറായി നിയമിച്ചത് തെറ്റാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധുവിനെ നിയമിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും,
ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച
ലോകായുക്ത വിധിയെ ചോദ്യം ചെയ്ത് ജലീല്‍ കോടതിയെ സമീപിച്ചിരുന്നു. ജലീലിനൊപ്പം സര്‍ക്കാരിനും ഉത്തരവിനെ ചോദ്യം ചെയ്ത് ഹരജി നല്‍കാമായിരുന്നു. കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് നല്‍കിയതെന്ന് ജലീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു
കഴുത്തില്‍ കെട്ടി കിടന്ന ഫാറ്റ് നീക്കം ചെയ്യാനുള്ള ഓപ്പറഷന്‍ കഴിഞ്ഞിരിക്കുകയാണ്. മുഖത്ത് നീരുള്ളതിനാല്‍ രണ്ടാഴ്ച്ച വിശ്രമം അവിശ്യമാണ്. അതുകൊണ്ടാണ് മാധ്യമങ്ങളെ കാണാന്‍ സാധിക്കാത്തതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. അസുഖം ഭേദമാകുന്നവരെ തന്‍റെ അഭിപ്രായങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയിക്കും, ഒരു മാധ്യമത്തിന് മാത്രമായി അഭിമുഖം നല്‍കാന്‍ താല്പര്യമില്ല.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ജലീലിന്റെ പഴയ പോസ്റ്റിന് മറുപടിയുമായും രംഗത്തെത്തിയിട്ടുണ്ട്. ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’ എന്ന് 2019 ല്‍ കെടി ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് സ്റ്റാറ്റസാണ് പികെ ഫിറോസ് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ‘യെസ്’ എന്ന ക്യാപ്ക്ഷനോടെയാണ് പികെ ഫിറോസ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.
പാവപ്പെട്ട രോഗികളേയും ആരാരുമില്ലാത്തവരേയും ചേര്‍ത്ത് പിടിച്ച് പോകുമ്പോള്‍ എനിക്ക് കിട്ടിയ ഒരവസരമായിട്ടാണ് ഞാന്‍ സ്ഥാനാര്‍ഥിത്വത്തെ കണ്ടത്. എന്നാല്‍ ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല.
പാവപ്പെട്ട വൃക്കരോഗികൾക്കുള്ള സഹായ പദ്ധതി മുടക്കിയ ആളാണ് ജലീല്‍ എന്നും, താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വർണം കടത്താൻ പോകില്ലെന്നും ഫിറോസ് തിരിച്ചടിച്ചു.