ബിജെപിയുടെ രീതി ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും അറിയാം. ചിലര്‍ പാര്‍ട്ടി വിട്ടുപോയാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഒരിക്കലും അങ്ങനെ സംഭവിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തലത്തില്‍ ചില പ്രശ്നങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസിനെ തുടച്ച് നീക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട. സമ്മര്‍ദം മൂലമല്ല ആരും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്. വ്യക്തിതാത്പര്യങ്ങള്‍ മൂലമാണ് - കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു.
അടുത്ത തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആദിവാസികളുടെ ഐക്കണുകളായ ആളുകളെ മുന്‍നിര്‍ത്തി കോടികള്‍ ചെലവഴിച്ചാണ് ബിജെപി പരിപാടികള്‍ നടത്തുന്നത്. ഇത്തരം പരിപാടികള്‍ നടത്തുന്നതിനുമുന്‍പ് ഗോത്രവര്‍ഗക്കാരുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ബിജെപി ചെയ്യേണ്ടത്.
ബിജെപി എംഎല്‍എ അരവിന്ദ് ബന്ദോരിയയും ഒരു എംപിയും ചേര്‍ന്ന് എംഎൽഎമാരെ ബന്ദിയാക്കിവെച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, ബിജെപി തടങ്കലിലാക്കിയിട്ടില്ലെന്നും സ്വതന്ത്രരാണെന്നും വ്യക്തമാക്കി വിമത എംഎല്‍എമാര്‍ രംഗത്തെത്തി.