മോന്സന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീയുടെ മകളെ വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്‍റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
പല പ്രമുഖരും ചികിത്സയ്ക്കായി എത്തിയിരുന്നത് ഇവിടേക്കാണ്. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സന്‍ പകര്‍ത്തിയിരിക്കാമെന്ന് അന്വേഷണസംഘത്തിന് നേരത്തെ സംശയമുണ്ടായിരുന്നു. പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേസില്‍ വഴിത്തിരിവാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.
കലൂരില്‍ വെച്ച് പീഡിപ്പിച്ചതിനു ശേഷം എറണാകുളത്ത് മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നിട്ടുണ്ടെന്നും ഭയം കൊണ്ടാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു സംഭവം നടന്നതെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. കേസ് നോർത്ത് പൊലീസാണ് രജിസ്റ്റർ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.
മോൻസൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്‍റെ കൈവശമുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ. റഹിം ഇരിക്കുന്ന തരത്തില്‍ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്ക് വഴി പങ്കുവെക്കുകയായിരുന്നു. ചിത്രം സോഷ്യല്‍ മീഡിയിലൂടെ വ്യാപകമായി പ്രചരിച്ചതിനെ
മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയ ലോക്‌നാഥ് ബെഹ്‌റയെ ന്യായീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. കെ സുധാകരനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ന്യായീകരിച്ചു
തട്ടിപ്പുകാരന്റെ വീട്ടിൽ സ്ഥിരം കയറിയിറങ്ങി കണ്ണും , തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാൻ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളൂ. പക്ഷേ ഇത്തരം മോർഫിങ്ങ് കലാപരിപാടികളും
ഞങ്ങൾ വല്യ തറവാട്ടുകാരാ! 'ഇങ്ങനെ എൻ്റെ ഉപ്പുപ്പാക്കൊരാനണ്ടാർന്ന് എന്ന് നിരന്തരം തള്ളുന്ന, 2021 ലിരുന്ന് 1900 ത്തിലേക്ക് തറവാട് പണിയുന്ന, പേരറിയാത്ത അപ്പുപ്പന് പേരിട്ട്, അയാളുടെ പേരില്‍ അവാർഡ് ഏർപ്പെടുത്തി, 1955 ൽ മരിച്ചു പോയ അപ്പുപ്പനെ 2021 ല്‍ സാംസ്കാരിക നായകനാക്കി പുതുക്കി പണിയുന്ന മഹത്തുക്കളായ മലയാളി ആക്രിയോളജിസ്റ്റുകളുടെ ആർക്കിയോളജിസ്റ്റാണ് കഴിഞ്ഞ ദിവസം ആദരിയ്ക്കാനായി പൊലീസ് കൂട്ടിക്കോണ്ടുപോയ മോൻസൺ മാവുങ്കൽ.
എറണാകുളത്തുവരുമ്പോള്‍ തന്റെ സ്ഥാപനം സന്ദര്‍ശിക്കണമെന്നും പറഞ്ഞു. ഇയാള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടാണ് പോയത്. ഉടന്‍ സുഹൃത്ത് വിളിച്ച് പറയുകയുണ്ടായി ഇയാള്‍ തട്ടിപ്പുവീരനാണെന്ന്. മോന്‍സനെതിരായ അന്വേഷണത്തിന്റെ രേഖകളും ലഭിച്ചു.
പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്.
യേശുവിനെ ഒറ്റിക്കൊണ്ട് യൂദാസ് വാങ്ങിയ പത്തു വെള്ളി നാണയങ്ങളില്‍ രണ്ടെണ്ണം, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, യേശുവിന്റെ മുഖം തുടച്ച വെള്ളത്തുണി എല്ലാം തന്‍റെ അത്യപൂര്‍വ്വ ശേഖരത്തില്‍ ഉണ്ടെന്ന് മോന്‍സണ്‍ മാവുങ്കല്‍തന്നെ ഒരു യൂട്യൂബ് വീഡിയോയില്‍ പറയുന്നുണ്ട്.
മോന്സന് മാവുങ്കലുമായി ബന്ധമുണ്ട്. കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടില്‍ പോയിട്ടുണ്ട്. ഒരു ഡോക്ടറെന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ചില ചികിത്സക്കുവേണ്ടി. എന്നാല്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഒന്നുമറിയില്ല-കെ.സുധാകരന്‍