കയ്യിലൊരു വടി കിട്ടിയാല്‍ നിരന്തരം അതുകൊണ്ട് അടിക്കേണ്ട സംഘടനയൊന്നുമല്ല സമസ്ത കേരളാ ജമീയത്തുല്‍ ഉലമ. ചരിത്രം അറിയാവുന്നവര്‍ക്ക് അറിയാം. മത സാംസ്കാരിക- സാമൂഹ്യ മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലുമെല്ലാം അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍
അവര്‍ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തകര്‍ക്കുന്നവരാണ്. ന്യൂനപക്ഷത്തിന്റെ വോട്ടുകിട്ടണം. അതിന് എന്തെങ്കിലും ഉശിരുളള വര്‍ത്താനം പറയണം. വാക്കില്‍ മധുരം പുരട്ടി കര്‍മത്തില്‍ ഉപദ്രവിക്കുന്ന രീതിയാണവര്‍ക്ക്
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണ്. കോണ്‍ഗ്രസിനെ തള്ളിപ്പറയുകയാണെങ്കില്‍ മുസ്ലിം ലീഗിനെ സിപിഎം സ്വീകരിക്കും. എല്‍ ഡി എഫിന്റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്റെ ഭാഗമായാണ് ഓരോ കാര്യവും ചെയ്യുന്നത്.
ഇ പി ജയരാജന് പൊതുവായി പറഞ്ഞതാണ് എന്നാണ് തോന്നുന്നത്. ഞങ്ങള്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ല. സി പി എം ഈ വിഷയം ചര്‍ച്ച ചെയ്തതായും കരുതുന്നില്ല. നില്‍ക്കുന്നിടത്ത് ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് മുന്നണിമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല.
മതവര്‍ഗീയ സൃഷ്ടിക്കുന്ന ലൗവ് ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ കേരളത്തിലില്ല. കൃസ്തീയ വിഭാഗങ്ങള്‍ കേരളത്തില്‍ സുരക്ഷിതരാണ്. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഇ പി ജയരാജന് കൂട്ടിച്ചേര്‍ത്തു. പി ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളോടും ഇ പി ജയരാജന് പ്രതികരിച്ചു
സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നില്‍ സര്‍ക്കാരിന്റെ പകപോക്കലാണെന്ന് കെ എം ഷാജിയും ആരോപിച്ചു. കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന വേട്ടയാടലിനെ നിയമപരമായി നേരിടും. സ്വത്ത് കണ്ടുകെട്ടാന്‍ ശ്രമം നടത്തിയവര്‍ നിരാശരാകേണ്ടി വരുമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബും ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയില്‍ ലീഗ് നേതൃത്വം നടപടിയെടുക്കാതിരുന്നതാണ് മുസ്ലീം ലീഗിനുളളിലെ പ്രശ്നങ്ങളുടെ തുടക്കം
ഹൈദരലി ശിഹാബ് തങ്ങള്‍ ലീഗ് അധ്യക്ഷ പദവിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് പദവിയും ഒരുമിച്ച് വഹിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് വൈകീട്ട് മലപ്പുറം ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഖബറടക്കം നാളെ (തിങ്കള്‍ ) രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ നടക്കും.
ഒരു വനിതാ അംഗം മാത്രമാണെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു. സ്ത്രീ പ്രാതിനിധ്യം കൂടിയാൽ പാർട്ടി നശിച്ചു പോകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും അതിനാല്‍, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ സഖാക്കള്‍ ഇനിയും ഈ വഴി വരണമെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേര്‍ത്തു.
ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ട പരിശീലനവേളയിൽ പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമർശിക്കുന്ന ഭാഗം വിവാദമായപ്പോള്‍ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ താന്‍ ആദ്യം വിളിച്ചത് കുഞ്ഞാലിക്കുട്ടിയെയായിരുന്നുവെന്നും ഐസക് ഓര്‍ക്കുന്നു.
സമസ്തയുടെയും എ പി വിഭാഗത്തിന്റെയും നിരുപാധികമായ ലയനമല്ല ലേഖനം മുന്നോട്ടുവെയ്ക്കുന്നത്. പകരം സമുദായ ശരീരത്തെ അപഭ്രംശങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഐക്യപ്പെട്ടുള്ള മുന്നോട്ടുപോക്കാണ്. പരസ്പര വൈരുദ്ധ്യങ്ങള്‍ക്കിടയിലും പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള
നമുക്ക് വോട്ട് വേണം. അതിന് നമുക്ക് ആള്‍ക്കാരൊക്കെ വോട്ട് ചെയ്യണം. വോട്ട് ചെയ്യാന്‍ തയാറുളളവരെയൊക്കെ നമ്മള് നേരില്‍ പോയി കാണണം. ബിജെപിക്കാര്‍ നമുക്ക്് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍ ആ ബിജെപിക്കാരെ പോയി കാണാന്‍ ഞാന്‍ തയാറാണ്.
ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ജയിലിലിട്ട് തീറ്റിപ്പോറ്റിയിട്ട് പാര്‍ട്ടിക്ക് ആവശ്യമുളളപ്പോള്‍ പുറത്തിറക്കി കുറ്റകൃത്യം ചെയ്യിപ്പിക്കാനാണ് പിണറായി വിജയന് ആഭ്യന്തരവകുപ്പ് മറ്റാര്‍ക്കും കൊടുക്കാതെ നില്‍ക്കുന്നതെന്ന് കേരളത്തിന് ബോധ്യമായിട്ടുണ്ട്
ഗുരുതര അച്ചടക്ക ലഘനം നടത്തിയെന്ന് കാണിച്ചാണ് ലീഗില്‍ നിന്നും പാര്‍ട്ടി പോഷക സംഘടനകളില്‍ ഇവരുടെ പ്രാഥമിക അംഗത്വം പോലും റദ്ദാക്കിയിരിക്കുന്നത്. ഹരിത വിഷയത്തിൽ പി കെ നവാസിനെതിരെ നിലപാട് സ്വീകരിച്ച ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ലീഗ് മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും വധഭീഷണിയെ അപലപിച്ചതായി കണ്ടില്ല. എന്നാൽ,ബഹുമാനപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ശക്തമായ ഭാഷയിൽ വധഭീഷണിയെ അപലപിച്ചു. കാര്യങ്ങൾ വ്യക്തമാണ്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും മാത്രമല്ല, മതനിരപേക്ഷ ശബ്ദമായി മാറുന്ന എല്ലാവരെയും അധിക്ഷേപിക്കാനും അക്രമിക്കാനും മടിയില്ലാത്തവരായി ലീഗ് മാറിയെന്നും റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
'1948 മാര്‍ച്ച് പത്തിന് രൂപീകരിച്ച ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന്റെ ഭാഗമാണ് ഇവിടുത്തെ ലീഗ് എന്ന് പറയുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുളള മതനിരപേക്ഷത തികച്ചും ഫലപ്രദമായി പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നിലകൊളളണ്ട ഉത്തരവാദിത്വം ഇവിടുത്തെ രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.
പെൺകുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സിൽ തന്നെ അവർ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്.
'ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാൻ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് പറയുന്നത്. വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതണ്ട' - ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ ഫാത്തിമ പത്തൊൻപതാം നൂറ്റാണ്ടിലെ ചില മിഷണറി വനിതകളെ പോലെ സംസാരിക്കുന്നത് എന്ത് കൊണ്ട്? ഒരുപക്ഷേ ML ഇന്‍ കൊടുക്കുന്ന സൂചനയായിരിക്കുമോ? താൻ ഇനിയും useful ആണെന്ന്? അതാകാനെ വഴിയുള്ളൂ.
എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്ക്കൂളധികാരികൾ പെൺകുട്ടികളായ വിദ്യാർത്ഥികളോട് പാന്റും ഷർട്ടും ധരിക്കാൻ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തിൽ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാൻ ചോദ്യം ചെയ്യുന്നത്.
പാർട്ടി സമ്മേളനത്തിൽ കോവിഡുമില്ല, മുഖ്യമന്ത്രിയുടെ നാവിൽ BJP യുമില്ല. തുടർഭരണത്തിൻ്റെ ഹുങ്കിൽഅനുദിനം നിങ്ങൾ നാട്ടുരാജാവും, ഏകാധിപതിയുമായി മാറുമ്പോൾഒന്നേ പറയാനുള്ളൂ 'കാലം ഒരു ഏകാധിപതിക്കും തിരിച്ചടി നൽകാതിരുന്നിട്ടില്ല'
കോൺഗ്രസ്സ് ഉൾപ്പടെയുള്ള UDF ലെ കക്ഷികൾ ലീഗ് സംഘടിപ്പിച്ച "വർഗ്ഗീയ സംരക്ഷണ റാലി'' യോട് അവലംബിക്കുന്ന മൗനം അത്യന്തം കുറ്റകരമാണ്. ലീഗിൻ്റെ ഏത് പിത്തലാട്ടത്തിനും കുടപിടിച്ച് കൊടുക്കുന്ന മുസ്ലിം മത സമുദായ നേതാക്കൾ വഖഫ് സംരക്ഷണ റാലിയുടെ മറവിൽ നടന്ന മതനിരപേക്ഷ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാത്തത് തീർത്തും അശ്ചര്യകരമാണ്.
ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാര്‍ മുസ്ലീങ്ങളാണ് എന്ന പ്രചാരണം നടത്തിയവരാരും ഇതുവരെ ഖേദ പ്രകടനം നടത്തിയതായി അറിവില്ല എന്നും പി എം എ സലാം ട്വിറ്ററില്‍ കുറിച്ചു.
ലീഗ് നേതാക്കളുടെ സംസ്കാരമെന്താണെന്ന് വഖഫ് സംരക്ഷണ റാലിയോടെ മനസിലായി. ഓരോരുത്തര്‍ക്കും അവരുടെ സംസ്കാരത്തിനനുസരിച്ചേ പെരുമാറാന്‍ സാധിക്കുകയുളളു. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ സാധിക്കണം എന്നുമാത്രമാണ് ഓര്‍മ്മിപ്പിക്കാനുളളത്' -പിണറായി വിജയന് പറഞ്ഞു.
നിലവിലെ താത്കാലിക ജീവനക്കാരെ സ്ഥിരമാക്കണം. വഖഫ് നിയമനം ഘട്ടം ഘട്ടമായി പി എസ് സിക്ക് വിടുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി. കൂടാതെ കഴിഞ്ഞ 30 വര്‍ഷമായി വഖഫ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ജീവനക്കാരെ വെച്ചാണ്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതിനെതിരെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധ സമ്മേളനം നടത്തിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി,
സഖാവ് ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്ലിംലീഗെന്ന്' സലാം പറഞ്ഞു.
മുന്‍ ഡി വൈ എഫ് ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ? വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നല്ലെട്ട് നാം ഉപയോഗിക്കണം എന്നായിരുന്നു അബ്ദുറഹിമാന് കല്ലായി ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പറഞ്ഞത്.
ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ 'മത പാർട്ടി' ഏറ്റെടുക്കുകയാണ്. മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം അവർത്തിക്കുകയാണവർ. പാർട്ടി വിട്ടാൽ ദീനകന്നു എന്ന വർഗ്ഗീയ നിർവ്വചനം നൽകുകയാണവർ. ഇതിനപ്പുറം പറയാനൊന്നുമില്ലാതെ കടപ്പുറത്തലയുകയാണവർ.
ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നതുമാണ്. നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത വികാരം ഉണര്‍ത്തിവിട്ട് നേട്ടം കൊയ്യാമെന്ന ധാരണയിലാണ് മുസ്ലീം ലീഗ് കോഴിക്കോട് സമ്മേളനം നടത്തിയതെന്നും അധികാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
'സ്വവര്‍ഗരതിയെ അംഗീകരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധത്തിന് ഏറ്റവും അധികം പിന്തുണ നല്‍കിയത് ഡി വൈ എഫ് ഐക്കാര്‍ ആണ്. ഇ എം സും, എ കെ ജിയും സ്വര്‍ഗം വേണ്ടന്ന് പറയുന്ന കാഫിറുകളാണ്.
കോർഡിനേഷൻ കമ്മിറ്റി പുതിയ സാഹചര്യത്തിൽ ലീഗ് പിരിച്ചു വിടുകയാണ് ഉചിതം. സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ഖമറുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്കും ശൈഖുൽ ജാമിഅ പ്രൊ: കെ ആലിക്കുട്ടി മുസ്ല്യാർക്കും ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ.
പണിയെടുക്കണം. അതിനു വയ്യാതെ വന്നാൽ പിന്നെ മതം പുരട്ടിയ മയക്കുവെടിയേ ഉള്ളു രക്ഷ. അതാണ് പള്ളിയിലെ രാഷ്ട്രീയ പടയൊരുക്കം.
പള്ളികൾ രാഷ്ട്രീയ ദുർലാക്കോടെയുള്ള സമരങ്ങൾക്ക് വേദിയാക്കിയാൽ അമ്പലങ്ങളും ചർച്ചുകളും സമാനമായി ദുരുപയോഗം ചെയ്യില്ലേ? അപ്പോൾ ലീഗിൻ്റെ അഭിപ്രായം എന്താകും? മുസ്ലിം സമുദായത്തിലെ എല്ലാ സംഘടനകളും ഒരുപോലെ യോജിക്കുന്ന വിഷയങ്ങളിൽ (ശരീരത്ത്, പൗരത്വം, മുത്തലാഖ്) പള്ളികളിൽ വെച്ച് ഉൽബോധനങ്ങൾ നടന്നിട്ടുണ്ട്.
എന്നാല്‍ ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നം മുസ്ലിം ലീഗെന്ന പാര്‍ട്ടിയുടെ അഭ്യന്തര വിഷയമാണെന്നും അതിനാല്‍ ചോദ്യം പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പാര്‍ട്ടികള്‍ തമ്മില്‍ ചേരി തിരിഞ്ഞു ആക്രമണം നടത്തുമെന്നല്ലാതെ
2011-ലാണ് സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന ആഷിഫ് കൊല്ലപ്പെടുന്നത്. ആഷിഫിന്റെ സഹപ്രവര്‍ത്തകനായ ഉത്തര്പ്രദേശുകാരന് മഹ്റം അലി സഫിയുളളയുമായുളള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മുസ്ലീം സമുദായത്തിൽ ജനിച്ചവർക്ക് ഒരു സംസ്കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവർത്തനമെന്ന് ഹരിതയുടെ പുതിയ നേതൃത്വത്തെ നൂർബീന ഓര്‍മ്മിപ്പിച്ചു
ഇന്ത്യന്‍ മുസ്ലിം ലീഗില്‍ വ്യത്യസ്ത ശബ്ദമില്ല. എല്ലാവര്ക്കും ഒരേ അഭിപ്രായമാണ്. എല്ലാവരും ഒരുമിച്ച് ആലോച്ചിച്ചെടുത്ത തീരുമാനമാണ്. സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ അവരൊക്കെ ഒരുമിച്ചിരുന്നതാണ് തീരുമാനമെടുക്കുന്നത്. മുസ്ലിം ലീഗ് ഒരിക്കല്‍ തീരുമാനമെടുത്താല്‍ പിന്നെ അതില്‍ മാറ്റം വരുത്താറില്ല.
നവാസ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഹരിതയിലെ പ്രവര്‍ത്തകര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പൊലീസിന് കൈമാറുകയും, നിയമനടപടികളാരംഭിക്കുകയുമായിരുന്നു. പരാതിക്കാരായ പ്രവര്ത്തകരയില് നിന്ന് മൊഴിയെടുത്തിരുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ ഹരിതയിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നവാസിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, മുസ്ലിം ലീഗിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഹരിത ഉന്നയിച്ചിരിക്കുന്നത്. പ്രതികരിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണെന്നും, അശ്ലീല പരാമര്‍ശം നടത്തിയ ചില സംഘടനാ ഭാരവാഹികള്‍ക്കെതിരെയാണ് ഹരിത ശബ്ദമുയര്‍ത്തിയതെന്നും ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തെസ്നി പറഞ്ഞു.
മാധ്യമത്തില്‍ 'ഞങ്ങള്‍ പൊരുതും ഹരിത പകര്‍ന്ന കരുത്തോടെയെന്ന' ലേഖനത്തിലാണ് മുഫീദ നിലാപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളെ തൊഴിലാളികളും, പുരുഷ്യന്മാരെ മുതാലളികളുമാക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ട്. പാര്‍ട്ടികളുടെ പുനര്‍നിര്‍മാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായി സ്ത്രീകളെ കാണുന്ന രീതി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇല്ലാതാകണം.
എം എസ് എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം അവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിയുമായി മുന്പോട്ട് പോകുവാന്‍ ഹരിത തീരുമാനിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച ഹരിത പ്രവര്‍ത്തകരുമായും ആരോപണ വിധേയരായ എം എസ് എഫ് നേതാക്കളുമായും ചര്‍ച്ച ചെയ്ത് പാര്‍ട്ടി പ്രഖ്യാപിച്ച തീരുമാനമാണ് ഹരിത തളളിക്കളഞ്ഞത്.
വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ പരാതി പിന്‍വലിക്കില്ലെന്നാണ് ഹരിതയുടെ നിലപാട്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു.
പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്.
തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിലുണ്ടായ പ്രവർത്തക രോഷത്തിനു പിന്നാലെയാണ് ഇപ്പോൾ ഭാരവാഹി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുന്നത്
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോടതി വിധി വന്നതോടെ പാലോളി കമ്മീഷന് പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. മറ്റ് നൂനപക്ഷങ്ങള്ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നതില് ഞങ്ങള്‍ എതിരല്ല, മറിച്ച് അതിനെ സച്ചാര്‍ കമ്മീഷനുമായി കൂട്ടിക്കുഴക്കാന്‍ ആരും ശ്രമിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തില്ല.
മരിച്ചു പോയൊരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുക. കോടിക്കണക്കിന് രൂപ പിരിക്കുക. അതിനെ കുറച്ച് കണക്കൊന്നുമില്ല. അവിടെ ആർക്കുമൊന്നും കൊടുത്തിട്ടുമില്ല. ലീഗ് മുസ്ലിംകളെ പ്രതിനിധീകരിക്കുന്നില്ല' - കെമാൽ പാഷ തുറന്നടിച്ചു.
രാഷ്ട്രീയം ജയിക്കാന്‍ മാത്രമുള്ളതല്ല തോല്ക്കാന് കൂടി ഉള്ളതാണ്. ജനാധിപത്യത്തില്‍ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം; സ്വയം വിമര്‍ശനങ്ങള്‍ക്ക്, തിരുത്തലുകള്‍ക്ക് , കൂടുതല്‍ കരുത്തോടെയുള്ള തിരിച്ച് വരവിനു.
അതിനെ ‘തന്നിഷ്ടം പൊന്നിഷ്ടം, ആരാന്റിഷ്ടം വിമ്മിഷ്ടം’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ അഭിമുഖീകരിക്കാന്‍ മുതിര്‍ന്നാല്‍ പ്രസ്ഥാനത്തിനെ തന്നേക്കാള്‍ സ്നേഹിക്കുന്ന അണികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതുന്നവര്‍ ആരായാലും അവര്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ് എന്നതാണ് സത്യമെന്നും അദ്ദേഹം പറയുന്നു.
പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിന് കെ എന്‍ എ ഖാദറും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടിപ്പോള്‍ അങ്ങേയറ്റം ഔചിത്യമില്ലാത്ത പ്രസ്താവനകളാണ് വോട്ടിന് വേണ്ടി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു
വി കെ ഇബ്രാഹിം കുഞ്ഞിന് സീറ്റ് നല്കാന് കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മകന് സീറ്റ് നല്കിയ മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ഏറണാകുളത്ത് പ്രതിഷേധം രൂക്ഷമാകുന്നു. ടി.എ. അഹമ്മദ് കബീര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ലീഗ് ഏറണാകുളം ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്
1996ലാണ് ആദ്യമായി പഴയ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനാണ് അന്ന് നറുക്കുവീണത്.
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവനും സംഘപരിവാര്‍ രാഷ്ട്രീയവും രാഹുല്‍ ഗാന്ധിയും തമ്മിലെന്ത് എന്ന് പെട്ടെന്നു കയറി ചോദിക്കരുത്, ഒരിച്ചിരി കേട്ടിരുന്നാല്‍ പിടികിട്ടും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണിക്കുന്ന ഒരു മാതൃകയുണ്ട്.
എഴുപതിറ്റാണ്ടോളം പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന് യു ഡി എഫിലെ തങ്ങളുടെ സ്ഥാനത്തെ കുറിച്ചും മുന്നണി മര്യാദയെക്കുരിച്ചും വ്യക്തമായ ബോധമുണ്ടെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
ട്ടു സംസാരിക്കുകയായിരുന്നു മന്ത്രി ജലീല്‍. ലീഗ് സാമുദായിക സംഘടനയാണോ അതോ രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് ആ പാര്‍ട്ടി വ്യക്തമാക്കണം - സ്വന്തം എഫ്ബി പോസ്റ്റുവഴിയാണ് മുന്‍ യൂത്ത് ലീഗ് നേതാവുകൂടിയായ മന്ത്രി ജലീലിന്റെ ഇടപെടല്‍.
പിണറായി വിജയനെപോലൊരു വര്‍ഗ്ഗീയവാദിയെ കേരളം കണ്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. യുഡിഎഫിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോയെന്ന് ചോദിച്ചുകൊണ്ട് മുഖ്യമന്ത്രി എഴുതിയ കുറിപ്പാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
യു ഡി എഫില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ പ്രബലരാണ് മുസ്ലീംലീഗെന്ന പ്രചാരണം ക്രിസ്തീയ സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതാണ്. ജോസ് വിഭാഗം കേരള കോണ്‍ഗ്രസ് വിട്ടതോടെ യു ഡി എഫ് മുസ്ലീംപക്ഷ രാഷ്ട്രീയത്തിനു മേല്‍ക്കൈയുള്ളതായി എന്നുകൂടി പ്രചരിപ്പിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ഇന്നോളമില്ലാത്ത സാമുദായിക വിഭജനവും ശത്രുതയും സൃഷ്ടിക്കപ്പെടുന്നു
കുറ്റപത്രം സമര്‍പ്പിക്കാറായ കേസില്‍ എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചാണ് അറസ്റ്റുണ്ടായിട്ടുള്ളത് എന്നും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് എന്നും പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുര്ക്ക് (ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരുന്നു.