കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്.
കൊവിഡ് ഭീതിമൂലം മൂന്നുമാസത്തോളമായി എയര്‍പോര്‍ട്ടില്‍ ഒളിച്ചുതാമസിച്ചയാള്‍ അമേരിക്കയില്‍ അറസ്റ്റിലായി
തലസ്ഥാനത്തേക്ക് കര്‍ഷകരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി പോലിസാണ്. അതിനായി എത്രത്തോളം ആളുകളെ, എങ്ങനെയൊക്കെ, തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്നതിനെ സംബന്ധിച്ച് പോലീസിന് ഉചിതമായ തീരുമാനമെടുക്കാം എന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി
യു.എസ് പ്രസിഡന്റ് ട്രംപ് ആഫ്ഗാനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെയും പ്രവർത്തകരെയും ഷ്ട്രീയ നേതാക്കളെയും ജഡ്ജിമാരെയും ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്.
ഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി നൂറുകോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. പണം സ്വരൂപീക്കാനായി ജനുവരി 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 27 വരെ നടക്കും.
ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദിയൻ ദർശനങ്ങൾ മറ്റ് മുസ്ലീം സംഘടനകളോ ഇസ്ലാമികവിശ്വാസികളോ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ മുസ്ലീങ്ങൾ മതരാഷ്ട്ര സിദ്ധാന്തങ്ങളോട് കാര്യമായ ആഭിമുഖ്യവും കാണിച്ചിട്ടില്ല. മറ്റ് മുസ്ലീം സമുദായ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി ഒരാഗോള ഇസ്ലാമിക രാഷ്ട്രീയവ്യവസ്ഥയെ ലക്ഷ്യംവെച്ചാണ് ജമാഅത്തെഇസ്ലാമി പ്രവർത്തിക്കുന്നത്. മൗദൂദിയൻ സിദ്ധാന്തങ്ങളെ ഇസ്ലാമിന്റെ പക്ഷത്തുനിന്ന് പരിശോധിച്ചിട്ടുള്ള മുസ്ലീം പണ്ഡിതന്മാർ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ ഖുർആനും നബിചര്യയുമായി ബന്ധമില്ലാത്തതാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വേണ്ടി അതത് സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ട് സ്ഥലമെറ്റെടുപ്പിച്ച്, ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാവില്ല എന്നുറപ്പുവരുത്തി, പിന്നീട് പ്രസ്തുത പദ്ധതിയടക്കം പൊതുമേഖലാ സ്ഥാപനത്തെ മൊത്തത്തില്‍ വില്‍പ്പന നടത്താനുള്ള, അന്തര്‍ നാടകങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ജാഗ്രതയുണ്ടാകണം
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ തത്കാലം ഡിലീറ്റ് ചെയ്യില്ലെന്ന് അറിയിപ്പ്.
ചിത്രം സോഷ്യൽമീഡിയയിലും മറ്റും ട്രെൻഡിങ്ങായിരുന്നു. ചിത്രത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നതോടെ വിജയ് സേതുപതി ക്ഷമ ചോദിച്ചു. മോശം സന്ദേശമാണ് തന്റെ പ്രവൃത്തി നല്‍കിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഴിഞ്ഞയാഴ്ചയുണ്ടായ മാരകമായ കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേശീയ ഗാർഡ് സൈനികരെ കൂട്ടത്തോടെ വാഷിംഗ്ടൺ ഡിസിയിലേക്ക് അയച്ചിട്ടുണ്ട്. ട്രംപ് അനുകൂലികൾ 50 സംസ്ഥാന തലസ്ഥാനങ്ങളിലും സായുധ മാർച്ചുകൾ നടത്തുമെന്ന് എഫ്ബിഐയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡിസംബര്‍ 29 നാണ് ജെസ്സീക്ക കാംപെല്‍ മരണപ്പെട്ടത് എന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയത്. എന്തുകൊണ്ട് മരണം സ്ത്രീകരിക്കാന്‍ ഇത്ര വൈകി എന്നത് സംബന്ധിച്ചും മരണകാരണം സംബന്ധിച്ചുമുള്ള അവ്യക്തത ദൂരികരിക്കാന്തക്ക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല
ഫ്രീഡം അറ്റ് മിഡ്നൈറ്റിലെ നായികാ കഥാപാത്രം വലിയ വലിയ ഡയലോഗുകളിലൂടെ നമ്മുടെ മൂല്യവ്യവസ്ഥയെ ആകെ ചോദ്യം ചെയ്യുകയും കുടുംബഘടനയുടെ വളരെ യാഥാസ്ഥിതികമായ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പിതൃ, ആണ്കൊയ്മാ മൂല്യങ്ങളെ ഒളിച്ചുകടത്താനാണ് ശ്രമിക്കുന്നത്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടുകൂടെ കാത്തിരിക്കുന്ന വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാറിന്റെ ടീസര്‍ പുറത്തിറങ്ങി
വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യാ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സി ബി ഐക്ക് അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തിയ കേസില്‍ ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ തലവന്‍ മസൂദ് അസറിനെ അറസ്റ്റുചെയ്യാന്‍ പാക് കോടതി ഉത്തരവിട്ടു.
18 വയസ് പൂർത്തിയാകുമ്പോൾ പെൺകുട്ടിക്ക് മൂന്ന് ലക്ഷം രൂപ എൽ.ഐ.സിയിൽ നിന്ന് ലഭിക്കും. പദ്ധതിയിൽ ചേരുന്നതിന്, പെൺകുട്ടി ജനിച്ച് 9 മാസത്തിനകം രജിസ്റ്റർ ചെയ്യണം. 2017 ഏപ്രിൽ ഒന്നിനു ശേഷം ജനിച്ച പെൺകുട്ടികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്
കൊവിഡ് വാക്സിന് നല്കാന് സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. കൊവിഡ് വാക്സിന് എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്സിനേഷന് വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ചിട്ടുള്ളത്
പാലാ നിയമസഭാ സീറ്റ് പിടിച്ചെടുത്തത് 20 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായാണ് എന്ന് എന്‍ സി പി നേതാവ് ടി. പി. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് അവസാനം മണ്ഡലം പിടിച്ചെടുക്കുകയാണ് മാണി സി കാപ്പനും എല്‍ഡിഎഫും ചെയ്തത്
കഴിഞ്ഞ തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. ഇത്തവണ എത്ര സീറ്റില്‍ മത്സരിക്കണമെന്നും ഏതൊക്കെ മണ്ഡലങ്ങള്‍ തെരെഞ്ഞെടുക്കണമെന്നും ആലോചിച്ചിട്ടില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.
പ്രകൃതി ക്ഷോഭത്തിൽ പൊതുജനങ്ങൾ ദുരിതമനുഭവിക്കാതിരിക്കാനുള്ള ഐ.ടി അധിഷ്ഠിത സേവനങ്ങളാണ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഐ.ടി മിഷനും അക്ഷയക്കും വേണ്ടി നിർമ്മിച്ച ആസ്ഥാന മന്ദിരമാണ് ‘സാങ്കേതിക
സൗദി അറേബ്യന്‍ ഭരണാധികാരി സല്മാന് രാജാവ് കൊറോണ വാക്സിനേഷന് സ്വീകരിച്ചു. മൂന്നുഘട്ടങ്ങളായുളള വാക്സിനേഷന് പരിപാടി ആരംഭിച്ച് മൂന്ന് ആഴ്ച്ചകള്‍ക്കുശേഷമാണ് സല്മാന് രാജാവ് വാക്സിന് സ്വീകരിച്ചത്
ബദൗന്‍ ബലാത്സംഗക്കേസില്‍ ദേശീയ വനിതാ കമ്മീഷന് അംഗത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധി. യുവതി അസമയത്ത് പുറത്തിറങ്ങിയതാണ് ബലാത്സംഗത്തിനു കാരണം, അവര്‍ വൈകുന്നേരം പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്ന ദേശീയ വനിതാകമ്മീഷന് അംഗം ചന്ദ്രമുഖി ദേവിയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ബ്രിട്ടണില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരടക്കം എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് ഡല്‍ഹി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു.
യു എസ് പാര്ലമെന്റ്റ് മന്ദിരത്തിനു നേരെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ നടത്തിയ നീതീകരിക്കാനാവാത്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിനെതിരെ സ്വീകരിച്ച നടപടി ഇന്ത്യയില്‍ കൈക്കൊള്ളാന്‍ തയാറാകുമോ എന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പാര്ലമെന്റ്റ് അംഗവുമായ മഹുവ മൊയ്ത്ര ചോദിച്ചു. ഫേസ്ബുക്ക് മേധാവി സക്ക൪ ബര്‍ഗ്ഗിനോടാണ് മഹുവ മൊയ്ത്രയുടെ ചോദ്യം.
ജെല്ലിക്കെട്ടിന് അനുമതി നല്കിക്കൊണ്ടുളള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്. ലോകം മുഴുവന്‍ കൊവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെല്ലിക്കെട്ട് നടത്തുന്നത് അപകടകരമാണ്
നരേന്ദ്രമോദിക്കെതിരായ രാഹുലിന്റെ പോരാട്ടങ്ങളെ പ്രശംസിച്ച ശിവസേന കേന്ദ്രസര്‍ക്കാരിനെതിരെ പോരാടുന്ന യോദ്ധാവ് എന്നാണ് രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചത്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് ശിവസേന രാഹുലിനെ അഭിനന്ദിച്ചത്.
പക്ഷിപ്പനി രൂക്ഷമായ സാഹചര്യത്തില്‍ പകുതി വേവിച്ച മുട്ടയും (ബുള്‍സ് ഐ) മാംസവും കഴിക്കരുത് എന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പച്ചമാംസം പാകം ചെയ്യുന്നവരും മാംസ വ്യാപാരികളും ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണമെന്നും അധികൃതര്‍ അറിയിച്ചു
ബദൗനിലെ ബലാത്സംഗത്തെ ന്യായീകരിച്ച് ദേശീയ വനിതാ കമ്മീഷന് രംഗത്തുവന്നു. യുവതി അസമയത്ത് തനിയെ പുറത്തിറങ്ങിയതാണ് ബലാത്സംഗത്തിനു കാരണം, അവര്‍ വൈകുന്നേരം പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്നും ദേശീയ വനിതാ കമ്മീഷന് അംഗം ചന്ദ്രമുഖി ദേവി പറഞ്ഞു
സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റൺ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിൽ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റൺ നടത്തിയത്
അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില ജനങ്ങള്‍ക്ക് വാക്സിന് നല്കിത്തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന്. കൊവിഡ് വാക്സിന് ഡ്രൈ റണിനുളള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനായി ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
ലവ് ജിഹാദ് നിയമങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കായെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുളള ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെ സംരക്ഷിക്കേണ്ടത് ജനാധിപത്യ രാജ്യത്തിന്റെ കടമയാണെന്നും മതപരിവര്‍ത്തന വിരുദ്ധ നിയമം അതിനെതിരാണെന്നുമാരോപിച്ചുളള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നിയമത്തെ ന്യായീകരിച്ചുകൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ തുടങ്ങി. ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സർക്കാർ നേരിടുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
ദുരന്തമുഖങ്ങളില്‍ സഹായമെത്തിക്കുന്നതിന് പുറമേ അതിജീവനത്തിനായുള്ള പരിശീലനവും സന്നദ്ധ സേന ലക്ഷ്യമാണ്. സംസ്ഥാന സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയിൽ നിലവിൽ 3.6 ലക്ഷം അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സേനയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നടന് ടോവിനോ തോമസിനെയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്
ഫീസ് എകീകരണത്തിനു ഊന്നല്‍ നല്‍കിക്കൊണ്ട് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശിപാർശകൾ സമർപ്പിക്കാനായി മൂന്നംഗ സമിതിയാണ് സർക്കാർ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്
അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്
പാലാ അടക്കം സിറ്റിങ് സീറ്റുകൾ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് പവാറിന്റെ നിലപാട്. കേരളത്തിലെ ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുന്നു. അര നുറ്റാണ്ടിന് ശേഷം പിടിച്ചെടുത്ത പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി. കാപ്പന്.
''കഴിഞ്ഞ പഞ്ചവത്സര പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങളില്‍ ഏറിയ പങ്കും ഫലപ്രാപ്തിയിലെത്തിയില്ല. നമ്മുടെ ഇത്തരത്തിലുള്ള അനുഭവങ്ങളില്‍ നിന്നും പിഴവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ആഴത്തിലുള്ള പരിശോധനകളും വിശകലനങ്ങളും നടക്കേണ്ടതുണ്ട്'''- കിം ജോങ്ങ് ഉന്‍
ജനുവരി 26-ന് നടക്കുന്ന റാലിയില്‍ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കും. സമരം നടക്കുന്ന സിംഗു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ തമ്പടിച്ചിട്ടുള്ള കർഷകരാണ് ഇന്നത്തെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തത്.
സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.
പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന്. പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ ജിജ്ഞാസ ഉണ്ടാക്കുന്നതിനും വിവിധയിനം പശുക്കളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടിയാണ് പരീക്ഷ
വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്
കനത്ത മഞ്ഞുവീഴ്ച്ച കശ്മീരിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ശ്രീനഗര്‍ ജമ്മു കശ്മീര്‍ ഹൈവേ അടച്ചിട്ട് നാലു ദിവസം പിന്നിട്ടു. താഴ്വരയെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേയുടെ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയില്‍ നിന്ന് 2021ല്‍ ഹജ്ജിനു പോകുന്നവര്‍ക്ക് വാക്സിന് നല്‍കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി.
സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ ഇന്‍ഡോര്‍ കോടതി നിരസിച്ചു. ഇന്‍ഡോറിലെ പുതുവര്‍ഷ പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജനുവരി ഒന്നിന് മുനവര്‍ ഫാറുഖിയടക്കം നാല് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്മാരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രിയപ്പെട്ടവനുമായി ഞങ്ങളുടെ സെക്സിന് വിലയിടരുത്, കുട്ടികളെ വളർത്തുന്ന മാതൃത്വത്തി വിലയിടരുത്, സ്വന്തം സാമ്രാജ്യമായ വീട്ടിൽ രാജ്ഞിമാരാകുന്ന ഞങ്ങൾക്ക് പ്രതിഫലം ആവശ്യമില്ല, എല്ലാം കച്ചവടമായി കാണരുത്. അവൾക്ക് വേണ്ടത് സ്നേഹമാണ് ബഹുമാനമാണ്- കങ്കണ ട്വിറ്ററിൽ കുറിച്ചു
മോദി സർക്കാരിന്റെ നിസ്സംഗതയും അഹങ്കാരവും 60 ലധികം കർഷകരുടെ ജീവൻ അപഹരിച്ചുവെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ കണ്ണുനീർ തുടയ്ക്കുന്നതിനുപകരം കണ്ണീർ വാതകം ഉപയോഗിച്ച് ആക്രമിക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും രാഹുല്‍ തുറന്നടിച്ചു.
ഇറാന് പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതരാനാവശ്യപ്പെട്ട് സൗത്ത് കൊറിയ. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് ഇറാന് സേന എംടി ഹാങ്ക്കുക്ക് ചെമി എന്ന സൗത്ത് കൊറിയയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്
കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പി.ജയരാജന് അടക്കമുള്ള പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
ഇന്ത്യയില്‍ ഇരുപത് പേര്‍ക്കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി
ജനുവരി മധ്യത്തോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണം ദിവസം 8000 കടക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
ശതകോടീശ്വരനും ആലിബാബ സ്ഥാപകനുമായ ജാക്ക് മായെ കാണാനില്ലെന്ന് അഭ്യൂഹം. ചൈനീസ് സർക്കാരിനെയും, സർക്കാരിന്റെ വ്യാപാരനിയന്ത്രണ സംവിധാനങ്ങളെയും വിമര്‍ശിച്ചതിനു ശേഷം ചൈനീസ് ഭരണകൂടം മാക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
ദക്ഷിണ കൊറിയയിൽ കഴിഞ്ഞ വര്‍ഷം ജനന നിരക്കിനേക്കാള്‍ മരണ നിരക്ക് കൂടിയതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് ഉള്ള രാജ്യമായ ദക്ഷിണ കൊറിയയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്
ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് രാഷ്ട്രീയത്തിൽ ചേരാൻ വലിയ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് മുതിർന്ന സി.പി.ഐ (എം) നേതാവ് അശോക് ഭട്ടാചാര്യ.
കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ഖാസിം സുലൈമാനിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ ഒരിക്കലും ഈ ഭൂമിയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷന് ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡര്‍ ഇസ്മായില്‍ ഘാനി.
കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നകിയ ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.
കൊവിഡ് പശ്ചാത്തലത്തിൽ കേരള രാജ്യാന്തര ചലച്ചിത്ര മേള നാലിടങ്ങളിൽ നടത്താനുള്ള സർക്കാർ തീരുമാനത്തിലെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി സംവിധായകൻ ഡോ. ബിജു.
പ്രീമിയം സ്പോർട് എസ്യുവി ഫോർച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് ജനുവരി ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ടീസര്‍ നിര്‍മാതാക്കളായ ടൊയോട്ട പുറത്തുവിട്ടു
ജനുവരി നാലിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മാളുകളും പെട്രോള്‍ പമ്പുകളും അടപ്പിക്കുമെന്ന് കര്‍ഷകര്‍. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവിലയടക്കമുളള കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി
മലയാളത്തിന്റെ പ്രിയ നടൻ കലാഭവൻ മണിയുടെ ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ ജനുവരി ഒന്നിന്. മണിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് പുതുവത്സരദിനത്തിൽ നടൻ ഉണ്ണിമുകുന്ദൻ പങ്കുവച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു
പുതുവത്സരത്തില്‍ അടിമുടി മാറി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും. ലൈസൻസ് പുതുക്കൽ, മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് എടുക്കൽ, അധിക ക്ലാസ് കൂട്ടിച്ചേർക്കൽ എന്നിവയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം
തമിഴ്നാട് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് മന്ത്രി എസ് പി വേലുമണിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ഗുഡ്ലാന്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ഗാംഗുലിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്
ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാര്‍ മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്
കൊവിഡ് വാക്സീൻ രാജ്യത്താകെ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉപയോഗിക്കുന്ന കൊവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പുതുവര്‍ഷം മുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും പ്രവര്‍ത്തനം നിര്‍ത്തുമെന്ന് വാട്സ്ആപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്സ്ആപ്പ് നിര്‍ത്തലാക്കുന്നത്.
തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂവെന്ന നിലപാടിലാണ് അസോസിയേഷൻ
കൊവിഡ് വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറണ്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈറണ്‍ നടക്കുന്നത്
മഹാത്മാഗാന്ധിയുടെ രാജ്യസ്നേഹം ഹിന്ദുമതത്തില്‍ നിന്ന് ഉടലെടുത്തതെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഹിന്ദുവിന്റെ ധര്‍മ്മത്തില്‍ അടിയുറച്ചു വിശ്വസിച്ചതിനാലാണ് ഗാന്ധിജി ദേശസ്നേഹിയായത് എന്ന് അദ്ദേഹം പറഞ്ഞു