പാർടൈം സ്വീപ്പർ തസ്തികകൾ 2009 മുതൽ തന്നെ കരാർ അടിസ്ഥാനത്തിലാണ് നടത്തി വരുന്നത്. തുടർന്ന് കൊണ്ടു വന്ന കരിയർ പ്രോഗ്രഷൻ സ്കീം എന്ന അധികസമയ ജോലി എന്നതിൽ തൊഴിലാളി വിരുദ്ധത ഒളിഞ്ഞിരിപ്പുണ്ടെന്നും ഡി വൈ എഫ് ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നും യുജിസി ചെയർമാൻ അവകാശപ്പെട്ടത് പരിഹാസ്യമാണ്. ‘വർണാശ്രമ’വും ജാതി അധിഷ്‌ഠിതമായ സാമൂഹിക ഉച്ചനീചത്വവും നിലനിന്ന ഇന്ത്യൻ യാഥാർഥ്യത്തെ മറച്ചുവയ്‌ക്കുന്നതാണ് ഈ നിലപാടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമോയെന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. ഇത് സിപിഎമ്മാണ്. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അതിന്‍റെതായ രീതിയുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആനാവൂര്‍ നാഗപ്പന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കത്ത് വിവാദത്തില്‍ മേയര്‍ രാജിവെക്കേണ്ടന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
റാഫി സാബിൻ്റെ ആവിശ്രുത ഗാനം പാടി സദസ്സുകളെ കോരിത്തരിപ്പിക്കാറുണ്ടായിരുന്നു, വേണു, പിതാവിൻ്റെ "പാടാനോർത്തൊരു മധുരിതഗാനം" "താരക മിരുളിൽ മായുകയോ " മെഹ്ദി ഉസ്താദിൻ്റെ ഗസലുകൾ...ഒക്കെയായിരുന്നു നജ്മലിൻ്റെ പ്രിയ ഗാനങ്ങൾ.
രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും' - മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അദ്ദേഹത്തിന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സ്വപ്ന സുരേഷിന്‍റെ ചതിയുടെ പത്മവ്യൂഹമെന്ന ബുക്ക് എല്ലാവരും വായിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളുന്നയിച്ച് പിണറായി സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരൻ.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇന്നലെ വഞ്ചിയൂർ കോടതിയില്‍ അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയിരുന്നു. കോവളത്ത് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ മജിസ്ട്രേറ്റിനോട് പറഞ്ഞു.
ഗൗരി ലങ്കേഷ് സത്യത്തിനുവേണ്ടി നിലകൊണ്ടു. ഗൗരി ധൈര്യപൂര്‍വ്വം സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു. ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗൗരി ലങ്കേഷിനെയും അവരെപ്പോലെ എണ്ണമറ്റ മറ്റുളളവര്‍ക്കുംവേണ്ടി ഞാന്‍ നിലകൊളളുന്നു
ലുലു മാളില്‍ നമസ്കാരം നടത്തിയ സംഭവത്തില്‍ ആദ്യമായിട്ടല്ല അസം ഖാന്‍ പ്രതികരിക്കുന്നത്. 'താന്‍ ഇതുവരെ മാളുകളില്‍ പോയിട്ടില്ല. എന്താണ് ലുലുമാള്‍. എന്തിനാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എത്രയോ തന്ത്രപ്രധാനമായ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാനുണ്ടെന്നുമായിരുന്നു
ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിയുടെ സ്വാധീനം മൂലമാണെന്ന് അതിജീവിതയുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. ദിലീപ് ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. പ്രതിയെ സംരക്ഷിക്കുന്നതിന് ആദ്യം മുതല്‍ തന്നെ മുന്‍ ഡി.ജി.പി. ശ്രമിച്ചിരുന്നെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. ആര്‍.ശ്രീലേഖയ്ക്ക് സ്ഥാപിത താത്പര്യമെന്ന് സാമൂഹിക പ്രവര്‍ത്തക കെ.അജിത പറഞ്ഞു.
അത്രമാത്രം നരേന്ദ്രമോദിയില്‍ പിണറായി വിജയന് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി തുടങ്ങിവെച്ച കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാന്‍ പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാന്‍ എന്തുകൊണ്ടാണ് സാധിക്കാത്തത്
അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നെന്നും ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
മീഡിയാവണ്ണിന്റെ ഉളളടക്കത്തില്‍ രാജ്യദ്രോഹപരമായോ ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ എന്തെങ്കിലും കടന്നുവരുന്നുണ്ടെങ്കില്‍ കേന്ദ്രഗവണ്‍മെന്റിന്റെ പൊലീസ് വന്ന് എന്നെ അറസ്റ്റ് ചെയ്യട്ടെ, എന്നെ അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഇപ്പോള്‍ അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം പൊളളയാണ് എന്നാണ്'-പ്രമോദ് രാമന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്മഭൂഷന്‍ പുരസ്കാരം നിരസിച്ചു എന്ന് ബുദ്ധദേവ് ഭട്ടാചാര്യ തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതായി തനിക്ക് അറിയില്ലെന്നും അത് സത്യമാണെങ്കിൽ അത് നിരസിക്കുമെന്നുമായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം.ar
കേസ് പരിഗണിക്കുന്ന കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വി എൻ അനിൽ കുമാർ രാജി വെച്ചത്. കക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതിക്ക് അനൂകുലമായി നിലപാടെടുക്കുന്നുവെന്നുമാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കാട്ടുപന്നികളുടെ അക്രമണത്തില്‍ ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടമായിയെന്ന് താരം വ്യക്തമാക്കി. 8 വയസുള്ള മകന്‍ മിലാനോടൊപ്പം നടക്കാന്‍ ഇറങ്ങിയതായിരുന്നു ഷക്കീര. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഉ
ഉവൈസിയും, ബിജെപിയും ഒറ്റ ടീമാണ്. ഉവൈസി ബിജെപി സര്‍ക്കാരിനെ കുറ്റം പറയും. എന്നാല്‍ അവര്‍ക്കെതിരെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല. കര്‍ഷകര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ബിജെപിയുടെ എല്ലാം സഹായങ്ങളും എ ഐ എം ഐ എംക്ക് ലഭിക്കുന്നുണ്ട് - ടികായത് പറഞ്ഞു.
റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് ഇറക്കുമതി ചെയ്യുന്നത് ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയിലാണ്. കൊവിഡ് രണ്ടാഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ സ്പ്ടുനിക് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുവാദം നല്കിയത്.
ബ്രസീലില്‍ നടന്ന പഠനത്തില്‍ 92 കൗമാരക്കാരാണ് പങ്കെടുത്തത്. ഈ പുതിയ പഠനം 'ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രിഷൻ' എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. സാവോ പൗളോ ബയോ-മെഡിക്കൽ സയൻസസ് സർവകലാശാലയും, സാവോ പൗളോ സാന്ത കാസ മെഡിക്കൽ സ്കൂളിലെ ശാസ്ത്രജ്ഞന്മാരുമാണ് പഠനത്തിന് നേതൃത്വം നല്കിയത്.
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യുഎസും, യൂറോപ്യന്‍ യൂണിയനും ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യുദ്ധസമാനമായ പ്രതീതി സൃഷ്ടിച്ച് പാലസ്തീനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍. ഗാസയിലും, ഇസ്രായേലിലെ പല നഗരങ്ങളിലും ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഗാസയിലെ ഒരു കെട്ടിടം പൂര്‍ണമായി തകരുകയും,
കണ്ണൂർ പയ്യാമ്പലത്തെ ശ്മശാനത്തിൽ അടക്കം മുതദേഹങ്ങൾ ധാരളമായി എത്തിക്കുന്നുണ്ട്. ആളുകൾ ശ്വാസം മുട്ടി മരിക്കുകയാണെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സുധാകരൻ പറഞ്ഞു.പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം രാഷ്ട്രീയം കളിക്കരുതെന്ന് സുധാകരൻ പറഞ്ഞു.
25,000 തൊഴിലാളികളെ പ്രതിമാസം 1,500 രൂപ വീതം നല്‍കി സഹായിക്കാമെന്ന് സൽമാൻ ഖാന്‍ ഇന്നലെ രാത്രി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസ്ന് ഉറപ്പ് നല്‍കി. ഉടൻ തന്നെ അര്‍ഹതപ്പെട്ട തൊഴിലാളികളുടെ പട്ടിക തയാറാക്കി ആവശ്യമുള്ളവരിലേക്ക് സഹായമെത്തിക്കുമെന്നും തിവാരി പറഞ്ഞു.
ഹോട്ടലുകളിൽ കൂടുതലും പാഴ്സലുകൾ നൽകണം. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവു. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകു. ആർടിപിസിആർ പരിശോധന കൂടുതലാക്കും. മറ്റ് രോഗങ്ങൾക്ക് രോഗികൾ ആശുപത്രിയിൽ എത്തുന്നത് കുറയ്ക്കണം.
കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര നടത്തുന്നുണ്ട്. ഈ മാസം 20 ന് ആരംഭിക്കുന്ന യാത്രയ്ക്കിടെ ഇ ശ്രീധരന്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം എടുക്കും
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ജനക്ഷേമകരമായ പദ്ധതികള്‍ക്ക് പണമുണ്ടോ എന്ന വേവലാതിപൂണ്ടു നടക്കുന്നവര്‍ വെറുതെ ആശങ്ക സൃഷ്ടിക്കുകയാണ് എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ക്ഷേമം എന്ന പരിപാടിയാണ് മുന്നോട്ടുവെച്ചത്. അസാധ്യമായത് സാധ്യമാക്കുകയാണ്. അതിലൂടെ ഇടതുപക്ഷത്തിന്റെ ബദല്‍ പരിപാടിയാണ് ബജറ്റ് മുന്നോട്ടുവെച്ചത്
കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കി ഹൈപവര്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കിത്തന്നെ പിന്നീട് പാണക്കാട് തങ്ങള്‍ തീരുമാനിച്ചു. കെ കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കത്തിന് മകന്‍ മുരളീധരനെ പാര്‍ലമെണ്ടിലെക്ക് മത്സരിപ്പിക്കാന്‍ കോണ്ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതു പോലെ തങ്ങള്‍ പണിപറ്റിച്ചു. പാവം കുഞ്ഞാപ്പ ഇതറിഞ്ഞിട്ടില്ല. അന്നേരം അദ്ദേഹം ബാത്ത് റൂമിലായിരുന്നൊ എന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ ഇതുവരെ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല
ഇന്ന് (ചൊവ്വ) കൊവിഡ് പോസിറ്റീവായവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
മികച്ച കായിക താരങ്ങളെ പൊലീസിലേക്കെത്തിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ വിവിധ കായികഇനങ്ങളിലായി 137 പേർക്കാണ് സ്‌പോർട്‌സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകിയത്
സ്ഥിരം അദ്ധ്യക്ഷ/ അദ്ധ്യക്ഷനെ നിശ്ചയിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കന്മാരുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാഗാന്ധി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചു. നാളെ കൂടിക്കാഴ്ച
കോണ്‍ഗ്രസില്‍ നിന്ന് റിബലായി മത്സരിച്ചു വിജയിച്ച എം കെ വര്‍ഗീസാണ് തനിക്ക് എല്‍ ഡി എഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താത്പ്പര്യം മാധ്യമങ്ങളുടെ മുന്‍പാകെ പ്രകടിപ്പിച്ചിരിക്കുന്നത്. ഏതു തരത്തിലുള്ള ചര്‍ച്ചക്കും തയാറാണെന്ന് ഇടതുമുന്നണി നേതൃത്വം തന്നെ അറിയിച്ചിട്ടുണ്ടെന്നും സംഭാഷണങ്ങള്‍ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും എം കെ വര്‍ഗീസ്
രാജസ്ഥാന്‍, ഹരിയാന തുടങ്ങി ഡല്‍ഹിയിലേക്കെത്തുന്ന അഞ്ചു ദേശീയ പാതകളാണ് പ്രക്ഷോഭകര്‍ ഉപരോധിച്ചിരിക്കുന്നത്. ഡല്‍ഹി ഉള്പ്പെടയുള്ള സമര കേന്ദ്രങ്ങളില്‍ ഇന്ന് പ്രക്ഷോഭകര്‍ ഉപവസിക്കും. ഉപവാസത്തോട് രാജ്യവ്യാപകമായി രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും ഐക്യദാര്‍ഢൃം പ്രഖ്യാപിച്ചിട്ടുണ്ട്.
മോക് പോളിംഗ് നടത്തിയതിനു ശേഷം രാവിലെ 7 മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 89,74,993 പോളിംഗ് ബൂത്തിലെത്തും
കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷൻമാരും 46,87,310 സ്ത്രീകളും 86 ട്രാൻസ്ജെന്റേഴ്സും അടക്കം 89,74,993 വോട്ടർമാരാണ് അവസാനഘട്ടത്തിലുള്ളത്
ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച യോഗത്തില്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവര്‍ പങ്കെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
ഇ- നിയമസഭാ പദ്ധതിയിലും ലോക്സ് കേരളാ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളിലും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി പരിപാടിയിലും സ്പീക്കര്‍ പി. ശ്രീരാമാക്രിഷ്ണന്‍ കോടികള്‍ ചട്ട വിരുദ്ധമായി ചിലവഴിച്ചിട്ടുണ്ട്. ഇതേ കുറിച്ചെല്ലാം സമഗ്ര അന്വേഷണം വേണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്
സൈബറിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ കരുതുന്നത്. ''താന്‍ എന്തും പറയും, തന്നെ ആരും കണ്ടുപിടിക്കില്ല എന്നൊക്കെയാണ്'' എന്ന് തോന്നുന്നു. ''അതോ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണോ ഇത്തരക്കാര്‍ ശ്രമിക്കുന്നത്? - ഭാവന ചോദിച്ചു
അവശ്യസാധന നിയമപ്രകാരം ഭക്ഷ്യ വസ്തുക്കള്‍ സംഭരിച്ചു വെയ്ക്കുന്നതിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമ പ്രകാരം ഇത് എടുത്തു കളയും. അങ്ങിനെ വന്നാല്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ കര്‍ഷകരില്‍ നിന്ന് ചുളുവിലക്ക് തട്ടിയെടുക്കുന്ന കാര്‍ഷിക വിളകള്‍ അളവും സമയവുമില്ലാതെ തങ്ങളുടെ സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിക്കാനും പൊതുവിപണിയില്‍ ലഭ്യമാക്കാതെ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചു കൊള്ളലാഭം കൊയ്യാനും അവസരമൊരുങ്ങും
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ,വയനാട് ജില്ലകളിൽ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്‌ജെന്റേഴ്‌സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നു
തിരുവനന്തപുരം 181,കൊല്ലം 212,പത്തനംതിട്ട 254, ഇടുക്കി, 57, കോട്ടയം 497, ആലപ്പുഴ 194, എറണാകുളം 717, പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂർ 511, പാലക്കാട് 343, മലപ്പുറം 709, വയനാട് 241, കോഴിക്കോട് 656, കണ്ണൂർ 251, കാസർഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്
ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിലെ രാജമുന്ദ്രിയിലെ ഹയര്‍ സെക്കന്ററി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥികളാണ് സ്വന്തം ക്ലാസ് മുറിയില്‍ വെച്ച് സഹപാഠിയുടെ ഒത്താശയോടെ വിവാഹിതരായത്. പ്രണയികളായ ഇവരുടെ സൌഹൃദത്തിന് എതിരുനിന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ വീഡിയോയില്‍ പക്ര്‍ത്തുകയായിരുന്നു
തലസ്ഥാനമടക്കമുള്ള തെക്കന്‍ ജില്ലകളാണ് ആദ്യഘട്ടമായി നാളെ (ഡിസംബര്‍ 8) ആരംഭിക്കുന്ന വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, ആലപ്പുഴ എന്നിങ്ങനെ അഞ്ചു ജില്ലകളിലായി 88, 26,620 പേര്‍ വോട്ടുചെയ്യുക
ഇന്ന് (ഞായറാഴ്ച) 4777പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 5217 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രോഗം ബാധിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് രോഗമുക്തി നേടി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ലാവ്ലിന്‍ കേസില്‍ സഹായിക്കുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം മിണ്ടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ജമാഅത്തെ ഇസ്ലാമിയും ആര്‍ എസ് എസിനെപ്പോലെ മതരാഷ്ട്രവാദികള്‍ ആണെന്നും ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കാത്തവര്‍ക്ക് ആര്‍ എസ് എസിനെ എതിര്‍ക്കാനാവില്ലെന്നും സാംസ്കാരിക മന്തി എ കെ ബാലന്‍ പറഞ്ഞു.
അമേരിക്കന്‍ - ജര്‍മ്മന്‍ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്സിന്‍ ബ്രിട്ടനിലാണ് ആദ്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്. ബ്രിട്ടന്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. 95 ശതാമാനം സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇപ്പോള്‍ വിതരണത്തിനൊരുങ്ങുന്ന വാക്സിന്‍
ഇടിമിന്നലോടുകൂടിയ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ വരെ (ഡിസംബര്‍ 6) ഇത് തുടരാം എന്നാണ് പ്രവചനം. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം
സംസ്ഥാനത്ത് യു ഡി എഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തെ പരസ്യമായി തള്ളി പറഞ്ഞ് കോണ്ഗ്രസ് ദേശീയ നേതാവ് താരിഖ് അന്‍വര്‍. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് പുറത്തു നിന്നുള്ള ആരുമായും തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് പറഞ്ഞ എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, ചിലയിടങ്ങളില്‍ പൊതു സമ്മതരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണ് ഉണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും തിരിച്ചേല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് കായികതാരങ്ങള്‍. അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണ്ണ മെഡലുകള്‍ നേടിയ കായികാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്
കുടിയേറ്റക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ യു എസ് പ്രസിഡന്റ് ഡോണല്‍ ട്രംപ് നടപ്പാക്കിയ ഭരണ പരിഷക്കാരങ്ങളില്‍ പ്രധാനപ്പെട്ട എച്ച് -1 ബി വിസാ നിയന്ത്രണം യു എസ് കോടതി തടഞ്ഞു
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥാ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
സാമൂഹ്യ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കാനും നല്‍കുന്നതില്‍ സ്ഥിരത പുലര്‍ത്താനും ഇടതു ജനാധിപത്യ മുന്നണി വഹിച്ച പങ്കിനെ കുറച്ചു കാണിക്കാനാവില്ല. നേരത്തെയും ഇങ്ങനെ നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ നല്‍ക്കുന്നത് കേന്ദ്ര ഫണ്ടില്‍ നിന്നാണ് എന്നും പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം വ്യക്തമാക്കണം. പദ്ധതിയെ ഇകഴ്ത്തിക്കാണിക്കാനാണോ അതോ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ പങ്കു പറ്റാനാണോ ശ്രമിക്കുന്നത് - മുഖ്യമന്ത്രി
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം (Deep Depression) കൂടുതൽ ശക്തി പ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറിയിരിക്കുന്നു. സിസ്റ്റം കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 9 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7.9° N അക്ഷാംശത്തിലും 84.84°E രേഖാംശത്തിലും എത്തിയിട്ടുണ്ട്
ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ ഡോ ബിജു രമേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടുകയായിരുന്നു
സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മുകാശ്മീരില്‍ സ്ഥലം വാങ്ങാന്‍ അനുവദിച്ചു കൊണ്ടുള്ള നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഇത് റദ്ടാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മൊഹമ്മദ് യൂസഫ് തരിഗാമിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയത്
പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി നാട്ടിലെ തങ്ങളുടെ ഭരണാധികാരികളെ തെരെഞ്ഞെടുക്കുന്നതില്‍ നേരിട്ട് പങ്കാളികളാകാം. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നേരിട്ട് വോട്ടു ചെയ്യാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഇനി ലഭിക്കുക
പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട് ജയിലിലടയ്ക്കപ്പെട്ട ഇടത് രാഷ്ട്രീയ നേതാക്കളെ നീണ്ട കാലയളവിനു ശേഷം പാക് കോടതി മോചിപ്പിച്ചു. ബാബ ശുക്കൂറുള്ള ബെയ്ഗ്, ബാബ ജാന്‍, അമീര്‍ ഖാന്‍, ഇഫ്തിക്കര്‍ കട്ലാ എന്നിവരാണ് നീണ്ടകാല തടവ് ശിക്ഷയ്ക്ക് ശേഷം ജയില്‍ മോചിതരായത്
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിയ തള്ളിയതിനുപിന്നാലെ സംസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് കര്‍ഷകരുടെ കൂട്ട പ്രയാണം ആരംഭിച്ചു. സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നടപടികള്‍ കടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്തിനും തയാറായി ലക്ഷക്കണക്കിന് കര്‍ഷകര്‍ തലസ്ഥാന നഗരിയില്‍ തമ്പടിച്ച തോടെ കേന്ദ്രസര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്
മാർക്സിനെയോ എംഗൽസിനെയോ വേർപ്പെടുത്തിക്കൊണ്ട് രണ്ടിലാരെങ്കിലും കുറിച്ചൊരു അനുസ്മരണകുറിപ്പോ ജീവചരിത്രകുറിപ്പോ തയ്യാറാക്കാനാവില്ല. അവരുടെ കൃതികളിൽ നിന്നും വിപ്ലവ പോരാട്ടങ്ങളിൽ നിന്നും രാഷ്ട്രീയവും സൈദ്ധാന്തികജ്ഞാനവും ഏറ്റുവാങ്ങിയവരെ സംബന്ധിച്ചടുത്തോളം അറിവും പ്രയോഗവും ജീവിതവും വിശ്വാസവും വേർപിരിച്ചു നിർത്താനാവാത്തത് പോലെ, മാർക്സിൽനിന്നു വേർതിരിച്ചൊരു എംഗൽസോ, എംഗൽസിൽ നിന്ന് വേർതിരിച്ചൊരു മാർക്സോയില്ല
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ അര്‍ജന്‍റീനയുടെ പ്രസിഡന്‍റിന്‍റെ കൊട്ടാരമായ കാസാ റോസാഡയില്‍ നടക്കും
കെ. മുരളീധരന്‍ എംപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് അച്ചടക്കം പാലിക്കുന്നത് എല്ലാവര്ക്കും നല്ലതാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെയും ഭരണഘടനയുടെ മതനിരപേക്ഷ, ഫെഡറൽ ജനാധിപത്യമൂല്യങ്ങൾക്കെതിരായി ഉയർന്നുവരുന്ന ഫാസിസ്റ്റു ഭീഷണികളെ പ്രതിരോധിക്കേണ്ടതിൻ്റെയും സന്ദേശമുണർത്തി കൊണ്ടാണ് നവംബർ 26 കടന്നുപോകുന്നത്
ലോക സമ്പദ് വ്യവസ്ഥയ്ക്ക് അതികഠിനമായ പ്രഹരമാണ് കൊവിഡ് ഏല്‍പ്പിച്ചത്. ഇത് പരിഹരിക്കാന്‍ അന്താരാഷ്‌ട്ര സഹകരണം അനിവാര്യമാണ് എന്നും സൌദി ഭരണാധികാരി പറഞ്ഞു. രണ്ടു ദിവസമായി സൌദിയിലെ ജിദ്ദ നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സല്‍മാന്‍ രാജാവ്
വൈദ്യുതിയടക്കം പുതിയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് ഊന്നല്‍ നല്‍കും. 2040 ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്നായിരുന്നു ഗ്രീന്‍ ഇന്‍റസ്ട്രിയല്‍ റെവലൂഷന്‍റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപനത്തിലൂടെ 10 നേരത്തെ നിരോധനം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവകാശപ്പെടുന്നത്
ഒമാനില്‍ 390 തടവുകാരാണ് ജയില്‍ മോചിതരാവുക. സ്വദേശി തടവുകാര്‍ക്കൊപ്പം നൂറ്റി അമ്പതോളം വിദേശ, പ്രവാസി തടവുകാരും മോചിതരാകും. ദേശീയ ദിനമായ ഇന്നു (ബുധന്‍) തന്നെ തടവുകാരുടെ മോചനത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിങ്ങള്‍ ജലീലിനെ വെച്ചാല്‍ ഞങ്ങള്‍ ഷാജിയെ വെയ്ക്കും, അപ്പോള്‍ നിങ്ങള്‍ കോടിയേരിയുടെ മക്കളെ വെയ്ക്കും അങ്ങനെയെങ്കില്‍ ഞങ്ങള്‍ എം സി ഖമറുദ്ടീനെ വെയ്ക്കും... ഇങ്ങനെ പരസ്പരം ചെളിവാരിയെറിഞ്ഞു കളിക്കുന്നതിനിടയിലാണ് കേന്ദ്ര ഏജന്‍സികള്‍ കടന്നുവന്നത്
ബിജെപിയെക്കണ്ട് നിങ്ങള്‍ ഹിന്ദുത്വ കളിച്ചാല്‍ വിജയിക്കാന്‍ പോകുന്നില്ല. സാക്ഷാല്‍ സ്വര്‍ണ്ണമുണ്ടെങ്കില്‍ പിന്നെ സ്വര്‍ണ്ണം മുക്കിയതിന്റെ പിന്നാലെ ആരെങ്കിലും വരുമോ കോണ്‍ഗ്രസ്സേ... എന്തിന്, നിങ്ങളുടെ എംഎല്‍എ മാര്‍ക്കോ എംപി മാര്‍ക്കോ നിങ്ങളെ വിശ്വാസമുണ്ടോ? ഇന്ന് ബിജെപിയില്‍ ഉള്ള നേതാക്കന്മാരില്‍, മന്ത്രിമാരില്‍, എംഎല്‍എ മാരില്‍ എന്തിന്, പഞ്ചായത്ത് മെമ്പര്‍മാരില്‍ പോലും മഹാഭൂരിപക്ഷവും കോണ്‍ഗ്രസ്സില്‍നിന്ന് പോയവരാണ്
ഗുജറാത്തിലും വളരെ ദയനീയമായ പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്, യുപിയിലെ ചില മണ്ഡലങ്ങളില്‍ വെറും 2% വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് ആത്മപരിശോധന നടത്തുമെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി ആത്മപരിശോധന നടത്താത്തവര്‍ ഇനി എപ്പോഴാണ് അത് നടത്തുക എന്നും കപില്‍ സിബല്‍
ഭരണത്തിന്റെ അവസാന നാളുകളിലും കൊവിഡ് പ്രതിരോധ നടപടികളോട് സഹകരിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ നിസ്സംഗത രാജ്യത്തെ കൂടുതൽ നാശത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു.
ജാതി രാഷ്ട്രീയ ത്തിന്റെ കളിത്തൊട്ടിലായ ബീഹാറില്‍ ഇടത് കക്ഷികള്‍ വര്ഗ്ഗരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളുമായാണ് കുതിപ്പ് തുടരുന്നത്. കാര്‍ഷിക ഗ്രാമീണ മേഖലയുടെ അസംതൃപ്തിയാണ് ചരിത്രത്തില്‍ ആദ്യമായി ഇടത് കക്ഷികളുടെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള 4 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 617 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 4699 പേര്‍ക്ക് സംബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല
സംസ്ഥാനത്ത് ഞായറാഴ്ച 24 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1962 ആയി
'ഞാനും മിഷേലും അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവരെ പിന്തുണയ്ക്കുന്നു. ജോ ബൈഡനു വേണ്ടി പ്രചാരണം നടത്തുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു'- ബറാക്ക് ഒബാമ
മുന്നാക്ക സംവരണം മറ്റെല്ലാ പിന്നാക്ക സമുദായങ്ങളെയും ബാധിക്കുന്ന വിഷയമായതിനാല്‍ ഒറ്റയ്ക്കുള്ള സമരം ഉണ്ടാവില്ല. പകരം യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. സംവരണ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അനീതിയാണ് ചെയ്യുന്നത്.
കൊവിഡ് വ്യാപനം മൂലം ആഭ്യന്തര അന്താരാഷ്‌ട്ര വിപണികളിലും ആഭ്യന്തര ഉത്പാദനത്തിലും കാനഡ നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് കൂടുതല്‍ മനുഷ്യവിഭവ ശേഷി ആര്‍ജ്ജിക്കാന്‍ രാജ്യം ഒരുങ്ങുന്നത്. അടുത്ത സാമ്പത്തീക വര്‍ഷത്തേക്കുള്ള പദ്ധതി പ്രഖ്യാപന വേളയിലാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്
കഴിഞ്ഞ മൂന്നു ദിവസങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു വരികയാണ്. ഒന്നാം ദിനമായ വെള്ളിയാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇന്നലെ (ശനിയാഴ്ച ) രാവിലെ പത്തര മുതല്‍ രാത്രി എട്ടര വരെയാണ് ചോദ്യം ചെയ്തത്
ബലാല്‍സംഘം ചെയ്യപ്പെട്ട സ്ത്രീകള്‍ അന്തസ്സുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ഈ പ്രസ്താവന സമൂഹത്തിനാകെ അപമാനകരമാണ്. എന്നാല്‍ മുല്ലപ്പള്ളി മാപ്പു പറയാന്‍ തയാറായത് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി ശൈലജ
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് സാമാന്യം വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. ആകെ 2019 നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ (ഉപതെരെഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ) ബിജെപി പ്രതിനിധികള്‍ മത്സരിച്ചത് 381 സീറ്റുകളിലാണ്. ഇതില്‍ അവര്‍ക്ക് ജയിക്കാനായത് വെറും 163 സീറ്റുകളില്‍ മാത്രമാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇപ്പറഞ്ഞ 381 സീറ്റുകളില്‍ 319 എണ്ണത്തിലും ഭൂരിപക്ഷം നേടിയത് ബിജെപിയായിരുന്നു എന്നതാണ് വസ്തുത
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും കൊവിഡ് മുക്തി പെട്ടെന്നുണ്ടാകില്ലെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.
ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്
വക്കീല്‍ ഫീസ് കൊടുക്കാന്‍ ഭാര്യയുടെ ആഭരണം വില്‍ക്കേണ്ടി വന്ന സ്വന്തമായി ഒന്നുമില്ലാത്ത ഒരാള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുപ്പതിനായിരം കോടി രൂപയുടെ റഫാല്‍ കരാര്‍ നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍
കൊവിഡ് പ്രതിരോധത്തില്‍ അനുസരണക്കേട് ഉണ്ടായത് രോഗ വ്യാപനം വര്‍ദ്ധിച്ചു. സമരങ്ങള്‍ കൂടിയതോടെ രോഗികളുടെ ഈന്നം വന്‍തോതില്‍ വര്‍ദ്ധിച്ചതായും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 14 മരണങ്ങളാണ് വെള്ളിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് നിലവില്‍ 557 ഹോട്ട് സ്‌പോട്ടുകള്‍
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കേരളത്തില്‍ 4 മേഖല ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ കേന്ദ്രങ്ങളാണ് പുതുതായി വരുന്നത്. മെഡിക്കല്‍കോളേജ് ആശുപത്രി തിരുവനന്തപുരം (എസ്.എ.റ്റി), ജില്ലാ ആശുപത്രി ആലുവ, മെഡിക്കല്‍കോളേജ് ആശുപത്രി കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്
കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ടിലൂടെ നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത് 2100 കോടി രൂപയാണ്. ഇതില്‍ 630 കോടി രൂപമാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്. ബാക്കി 1470 രൂപയും ലഭ്യമാക്കുന്നത് ലോക ബാങ്ക് ആണ്
കോവിഡ് പ്രതിരോധത്തിന് 27 ലാബ് സൌകര്യമുള്ള മൊബൈല്‍ സര്‍വൈലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിനു പുറമേ പുതിയ 14 മെഡിക്കല്‍ യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്
ലോകത്താകെ നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 61,160 പേരാണ്.1,79,38,980 പേര്‍ ഇതിനകം രോഗവിമുക്തരായി. 68,39,467 പേര്‍ നിലവില്‍ ചികിത്സയിലാണ്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്
കൊല്ലം ജില്ലയില്‍ ഞായറാഴ്ച വീണ്ടും സമ്പര്‍ക്ക രോഗികളുടെ എണ്ണം നൂറ് കടന്നു. ഇന്നലെ ആകെ 133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്ക രോഗികള്‍ 122 ആണ്. ഒരു മാസം മുന്‍പ് ജൂലൈ 22 ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു
കോണ്‍ഗ്രസ്സിലും സര്‍ക്കാരിലും കലാപക്കൊടി ഉയര്‍ത്തി 18 എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേക്കേറുമെന്ന പ്രതീതി പരത്തിയ രാജേഷ് പൈലറ്റ് തിരിച്ചെത്തിയതോടെ സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന വ്യാമോഹം ബിജെപിക്ക് നഷ്ടമായി
രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 45 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
''ഉമ്മയ്ക്ക് രക്തസമ്മര്‍ദ്ദം ഉണ്ട്. കാലിനു വയ്യായ്കയും കേള്‍വിക്കുറവും ഉണ്ട്. പക്ഷെ ഉമ്മയുടെ കാര്യങ്ങള്‍ക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഒരു കുറവും വരുത്തിയിട്ടില്ല. പരിശോധന ഫലം നെഗറ്റീവായതോടെ ഉമ്മ ഏറെ സന്തോഷത്തിലാണ് - മകന്‍ പറഞ്ഞു
സംസ്ഥാനത്ത് 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന – രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകള്‍, സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്
പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഇവിടെ ഭരണകൂടവും മതവും ഒന്നായിരിക്കുന്നു. ഇത് അത്യന്തം അപകടകരമാണ്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ്സിന് ബിജെപിയെ എത്തിക്കാന്‍ കഴിയുന്നില്ല.
സംസ്ഥാനത്ത് 420 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ1017 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണം. കാറ്റ് വീശുന്നതിനാൽ മരങ്ങൾ വീണും പോസ്റ്റുകൾ വീണും അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇത് ശ്രദ്ധിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തും
24 മണിക്കൂറിനകം 25,096 സാമ്പിളുകള്‍ പരിശോധിച്ചു
സംസ്ഥാനത്ത് 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
24 മണിക്കൂറിനുള്ളില്‍ 2,09,941പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 4,395 പേരാണ് ലോകത്താകെ മരണപ്പെട്ടത്
ഏറ്റവും പുതിയ കണക്കനുസരിച്ച് 1,82,32,906 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 65,753 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്
രാമക്ഷേത്ര നിര്മ്മാണം രാഷ്ട്രീയ ആയുധമായി എടുത്ത് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും രഥയാത്രയിലൂടെ ബിജെപി യെ ഇന്ത്യയില്‍ അധികാരത്തിലേറ്റുകയും ചെയ്ത നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാതെ തഴയാന്‍ ശ്രമിക്കുന്നത് വാര്‍ത്തയായതോടെയാണ് ഭാരവാഹികള്‍ രംഗത്ത് വന്നത്
താന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം സ്വയം ആശ്പത്രിയിലെക്ക് മാറുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ ക്വാരന്റിനില്‍ പോകണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും സ്വയം ജാഗ്രത പാലിക്കണമെന്നും അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,54,454 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 5,700 പേരാണ് ലോകത്താകെ മരണപ്പെട്ടത്
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലെക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിരക്കുകള്‍ നല്‍കുന്നത്
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,709 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 6,926 - 4,294, 3,804 - 5,677 - 6,296 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ നിരക്കിനേക്കാള്‍ കൂടുതലാണ് ഇന്നത്തെ നിരക്ക്. പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്
രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,11,408 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു മുന്‍പുള്ള 5 ദിവസങ്ങളിലായി 49,632 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്
പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് ഹോം കെയർ ഐസൊലേഷൻ നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ അവബോധം ഗുണം ചെയ്യുമെന്നതിനാലാണ് ആദ്യം അവരെ തെരഞ്ഞെടുത്തത്. എന്നാൽ താൽപര്യമുള്ള ആരോഗ്യ പ്രവർത്തകർ സത്യവാങ്മൂലം നൽകണം
സംസ്ഥാനത്ത് ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചത്. 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരാവസ്ഥയിലെത്തുന്ന വയോജനങ്ങളേയും രോഗികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃക മാതൃക റിവേഴ്‌സ് ക്വാറന്റൈന്‍ കേന്ദ്രം ആരംഭിക്കുന്നത്
കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുന്നതിനാൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. വരും ആഴ്ചയിൽ ചൊവ്വ (സ്ത്രീശക്തി), വ്യാഴം (കാരുണ്യ പ്‌ളസ്), ശനി (കാരുണ്യ) ദിവസങ്ങളിൽ മാത്രമേ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉണ്ടാവുകയുള്ളൂ
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. 8,318 പേരാണ് ബ്രസീലില്‍ രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
രോഗ വ്യാപനവും മരണവും ഏറ്റവും കൂടിയ ന്യുയോര്‍ക്കിനെ പിന്തള്ളി കാലിഫോര്‍ണിയ മുന്നിലെത്തി. ഫ്ലോറിഡയും ടെക്സാസും ന്യുജ്ഴ്സിയെ പട്ടികയില്‍ പിന്തള്ളി മുകളിലേക്ക് കൂപ്പുകുത്തി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,472 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 690 പേരാണ് മരണമടഞ്ഞത്
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 65 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര (1, 4, 9, 12, 14), വോര്‍ക്കാടി (1, 5, 7, 11), പൈവളികെ (16), പനത്തടി (13, 14), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (3, 4, 5, 6, 7, 8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതൽ ആളുകളുടെ സേവനം ആവശ്യമുണ്ടെന്നും ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി
കുളത്തൂര്‍ പൊഴിയൂര്‍ കരിമ്പനവിളാകം സ്വദേശിയായ 19 വയസുള്ള വിദ്യാര്‍ത്ഥിനിയാണ് ഒരാള്‍. കോട്ടണ്ഹി ല്‍ സ്‌കൂളില്‍ മകനെ പരീക്ഷയ്ക്കായി എത്തിച്ച നാല്‍പ്പത്തിയേഴുകാരനായ മണക്കാട് മുട്ടത്തറ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രക്ഷകര്‍ത്താവ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,082 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 596 പേരാണ് രാജ്യത്ത് മരണമടഞ്ഞത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,13,104 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന
കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കൊണ്ടായിരിക്കണം ക്യാമ്പുകളിൽ താമസിക്കേണ്ടത്.
വടക്കൻ ജില്ലകളിൽ സാധാരണയിൽ കുറഞ്ഞ മഴയും തെക്കൻ ജില്ലകളിൽ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാൽ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് ഇന്ന് മരിച്ചത്. 67 വയസ്സായിരുന്നു. സംസ്ഥാനത്ത് ആകെ 40 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച് കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീലിനോട് കിടപിടിക്കുകയാണ്
രാജ്യത്തെ പ്രതിദിന മരണനിരക്ക് 30,000 ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. 29,842,- 28,158, - 28,660 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് (സ്‌പൊറാഡിക്) രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്റേഴ്‌സ്) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം എന്നിവയാണവ. ഇതിന്റെ മൂന്നാംഘട്ടമാണ് നാം നേരിടുന്നത്
രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്