ജെഎന്‍യുവിലും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലുമുള്പ്പെടെ ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്ശിപ്പിച്ചതിനുപിന്നാലെയാണ് ജാമിയ മിലിയയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്
ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ കേരളത്തിലുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐയും പ്രഖ്യാപിച്ചിരുന്നു. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും തുറന്നുകാണിക്കുമെന്നും അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
ഏത് ഏജന്‍സിയായാലും എന്ത് കേസായാലും നേരിടാന്‍ തയാറാണ്. അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് കേന്ദ്ര ഏജന്‍സികളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇഡി ചിലപ്പോള്‍ എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമായിരിക്കും
വിശാലമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നിരോധനം നടപ്പാക്കിയത്.അതിനു റിസര്‍വ് ബാങ്കിന്റെ പ്രത്യേക ശുപാര്‍ശയുണ്ടായിരുന്നു. കള്ളപ്പണം തടയല്‍, ഭീകരര്‍ക്കുള്ള ധനസഹായം തടയല്‍, നികുതിവെട്ടിപ്പ് തടയല്‍ തുടങ്ങിയവയെല്ലാം നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളായിരുന്നു.
അഗ്നിവീരനാകൂ... ആറുമാസം പരിശീലനം നേടൂ, 4 വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്യൂ. പിന്നെ ജീവിതകാലം മുഴുവന്‍ തൊഴില്രഹിതനായിരിക്കൂ എന്നാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളോട് പറയുന്നത്.
ട്രെയിനിന് ഗ്രീന്‍ സിഗ്നല്‍ കിട്ടുന്നതുപോലുളള ചെറിയ കാര്യങ്ങളുടെ ക്രെഡിറ്റുപോലും പ്രധാനമന്ത്രി എടുക്കാറുണ്ട്. മോര്‍ബി പാലം രണ്ടുകോടി രൂപ മുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ്.
ജനാധിപത്യത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ, സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷത്തിലേറേ ആയിട്ടും ജനാധിപത്യം സജീവമായിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത്'-അശോക് ഗെഹ്ലോട്ട് പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ന്നിരിക്കുകയാണ്. നാം എന്തുചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം. അതിനാല്‍ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പല്സമൃദ്ധിക്കുംവേണ്ടി കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം.
ഓരോ വര്‍ഷവും രണ്ടുകോടി തൊഴിലവസരങ്ങള്‍ നികത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 16 കോടി തൊഴിലവസരങ്ങള്‍ നികത്തേണ്ടതുണ്ട്. യുവാക്കള്‍ ആ അവസരങ്ങള്‍ കാത്തിരിക്കുകയാണ്. ഈ എട്ടുവര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയ തൊഴിലവസരങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ തയാറാണോ?
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും എല്ലാ സര്‍ക്കാരുകളും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അഞ്ചുവര്ഷങ്ങള്ക്കുളളില് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളും മികച്ചതാക്കാന്‍ കഴിയുമെന്നും അരവിന്ദ് കെജ്റിവാള്‍ ട്വീറ്റ് ചെയ്തു.
'ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ അപ്രായോഗികവും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് പലതരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ തീരുമാനം.
ഇന്ത്യയുടെ ധനസ്ഥിതി തുടങ്ങിയ എല്ലാ സ്ഥിതിവിവരക്കണക്കുകളിലും കൃത്രിമം കാട്ടി വിശ്വാസ്യത നശിപ്പിച്ച സർക്കാരാണ് നരേന്ദ്ര മോദിയുടേത്. കോവിഡ് കണക്കുകളിൽ ബിജെപി ഭരിക്കുന്ന സർക്കാരുകൾ എത്ര കൃത്രിമം കാണിച്ചു എന്നത് ലോകം കണ്ടതാണ്. അത്തരത്തിലുള്ള കൃത്രിമം സെൻസസിൽ എളുപ്പമല്ല എന്നതിനാലാണ് ഈ സർക്കാർ സെൻസസിനോട് ഉപേക്ഷ കാണിക്കുന്നത്
സ്വകാര്യ ഉടമസ്ഥതയിലുളള പ്രിന്റ്, ന്യൂസ് ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ മാത്രമല്ല, ഓള് ഇന്ത്യ റേഡിയോ (എ ഐ ആര്), ദൂരദര്ശന് ഉള്‍പ്പെടെയുളള സര്‍ക്കാര്‍ മാധ്യമങ്ങളെ പ്രതിനിതീകരിച്ച് വരുന്നവരും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
നബീബിയയില്‍നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിലാണ് പ്രധാനമന്ത്രി തുറന്നുവിട്ടത്. ഏഴുപതിറ്റാണ്ടിനുശേഷമാണ് രാജ്യത്ത് ചീറ്റപ്പുലികളെത്തിയത്
അഹമ്മദാബാദിലെ എല്‍ ജി മെഡിക്കല്‍ കോളേജിന്റെ പേര് ഇനിമുതല്‍ നരേന്ദ്രമോദി മെഡിക്കല്‍ കോളേജ് !സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നേരത്തെ തന്നെ നരേന്ദ്രമോദി സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നത് രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാര്ക്കുവേണ്ടി മാത്രമാണ്. അവര്‍ രണ്ടുപേരും ജോലി ചെയ്യുന്നതാകട്ടെ മോദിക്കുവേണ്ടിയും. ഈ വ്യവസായികള്‍ക്ക് മോദിയുടേ മേലെയും മാധ്യമങ്ങളുടെ മേലെയും നിയന്ത്രണമുണ്ട്
കേന്ദ്രത്തിലും ഗുജറാത്തിലും അധികാരത്തിലിരിക്കുന്നവരില്‍ ആരാണ് മാഫിയ സുഹൃത്തുക്കളെ സംരക്ഷിക്കുന്നത്? പ്രധാനമന്ത്രീ, നിങ്ങള്‍ എത്രനാള്‍ മൗനം പാലിക്കും? നിങ്ങള്‍ക്കൊരിക്കല്‍ ഉത്തരം പറയേണ്ടിവരും"- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു
രാജ്യത്തുടനീളം ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേരെ ബിജെപി ജയിലിലടച്ചിട്ടുണ്ട്. ബിജെപിക്കാര്‍ ഫാസിസ്റ്റുകളാണ്. മതത്തിന്റെ പേരില്‍ മാത്രം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നവര്‍. ബിജെപിക്ക് പ്രത്യയശാസ്ത്രമോ, നയമോ, ഭരണമാതൃകയോ ഒന്നുമില്ല. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ബിജെപി ശ്രമിച്ചാല്‍ പാക്കിസ്ഥാന്റെ അതേഗതി ഇന്ത്യയ്ക്കും നേരിടേണ്ടിവരും
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചത് വിവേകശൂന്യമായ നടപടിയാണെന്നും അനീതിയാണെന്നുമാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്
സ്ത്രീവിരുദ്ധത തുടച്ചുനീക്കണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. സ്ത്രീകളെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുകയില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ ഇന്ത്യയെ 150 വർഷം ഭരിച്ചത്. അതേ നയമുപയോഗിച്ചാണ് ബിജെപി ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അപ്പോൾ അതിനെ സ്വാതന്ത്ര്യം എന്ന് എങ്ങനെ വിളിക്കാനാവും?
ഇന്ന് ഐതിഹാസിക ദിനമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തിൽ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്നേഹിക്കുന്നവരെയും അഭിനന്ദിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു
രാജ്യത്തെ വിലക്കയറ്റം പ്രധാനമന്ത്രി കാണുന്നില്ലേ? തൊഴിലില്ലായ്മ കാണുന്നില്ലേ? ദുര്‍മന്ത്രവാദം പോലുളള അന്ധവിശ്വാസം ഉണ്ടാക്കുന്ന വാക്കുകള്‍ പറഞ്ഞ് ജനങ്ങളെ വഴിതിരിച്ചുവിട്ട് നിങ്ങളുടെ കളളത്തരങ്ങളും കൊളളരുതായ്മകളും മറയ്ക്കാന്‍ നോക്കി, പ്രധാനമന്ത്രിസ്ഥാനത്തിന്റെ അന്തസ് ഇല്ലാതാക്കരുത്
മുഖ്യമന്ത്രി പിണറായി വിജയന് പദവി ഉപയോഗിച്ചോ, വ്യക്തിപരമായോ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും നിയമസഭാ- തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും പ്രചരിപ്പിച്ച എല്‍ഡിഎഫ് വിരുദ്ധ ആക്ഷേപങ്ങള്‍ ജനങ്ങള്‍ തളളിയെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു
'ഇതുകേള്‍ക്കൂ, ഞാന്‍ ഭയപ്പെടില്ല. നരേന്ദ്രമോദിയും അമിത് ഷായും കരുതുന്നത് അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങള്‍ നിശബ്ദരാകുമെന്നാണ്. പക്ഷേ എനിക്ക് നരേന്ദ്രമോദിയെ പേടിയില്ല. ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തോളു. നിങ്ങളുടെ ഭീഷണിക്ക് ഒരിക്കലും വഴങ്ങില്ല.
രാഹുല്‍ ഗാന്ധിയെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, ജയ്റാം രമേശ്, പവര്‍ ഖേര, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ നേതാക്കളും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്റു ത്രിവര്‍ണ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയിട്ടുണ്ട്.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ആളുകള്‍ അതിക്രമിച്ച് കയറിയതുപോലെ ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലും ആളുകള്‍ ഇരച്ചുകയറാന്‍ സാധ്യതയുണ്ട്.
ഭീഷണിപ്പെടുത്തി ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ് നരേന്ദ്രമോദിയെ അനുവദിക്കില്ല. ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസ്. അവരുടെ പ്രശ്നങ്ങള്‍ക്കായി ഇനിയും ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും-രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
സത്യം പറയാന്‍ പാടില്ല, ശബ്ദം ഉയരാന്‍ പാടില്ല, ചോദ്യങ്ങള്‍ പാടില്ല, പ്രതിഷേധങ്ങള്‍ പാടില്ല, പ്ലക്കാര്‍ഡുകള്‍ പാടില്ല, ബാനറുകള്‍ പാടില്ല. ജനങ്ങളെ കൊളളയടിക്കുന്ന വിലക്കയറ്റത്തിനും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ടുളള പ്രതികാര രാഷ്ട്രീയത്തിനുമെതിരെ പ്രതിഷേധിച്ചതിന് രാഹുല്‍ ഗാന്ധി അറസ്റ്റില്‍.
ജൂലൈ 23-ന് ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പ്രേം ശുക്ല സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ബിജെപിയുടെ സ്ത്രീവിരുദ്ധതയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഇതു മൂലം രാജ്യത്തിന്റെ രാഷ്ട്രീയ നിലവാരം തന്നെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ജയ്റാം രമേശ് ജെ പി നദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
2015 മുതല്‍ 2021 വരെയുളള വര്‍ഷങ്ങളില്‍ വിരമിച്ച സൈനികരില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു എന്ന് വ്യക്തമാക്കുന്ന പട്ടികയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. 2015-ല്‍ 10,908 സൈനികര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.
പാർലമെന്റിൽ 65 വാക്കുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ,
മോദി സര്‍ക്കാരിനെ തുറന്നുകാണിക്കാന്‍ പ്രതിപക്ഷ നേതാക്കളുപയോഗിക്കുന്ന വാക്കുകളെയാണ് ഇപ്പോള്‍ പാര്ലമെന്റിനുവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
ജനാധിപത്യവാദികളും ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായകരും തീരുമാനിച്ച ഇന്ത്യയുടെ ചിഹ്നമല്ല അതെന്നും അതിശക്തരായിരിക്കെത്തന്നെ ശാന്തരായി ഇരിക്കുന്ന മൂന്ന് സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന, തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.
ആഗോള മൂലധന ശക്തികളെയും ഇന്ത്യൻ മുതലാളിത്തത്തെയും കണക്കിലേറെ സഹായിക്കുകയും കോർപ്പറേറ്റ് താൽപര്യങ്ങളുടെ സംരക്ഷകൻമാരായി മാറുകയും ചെയ്തിരിക്കുകയാണ് മോദിയും സംഘവും.
രാജ്യത്തെ കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ ചെയ്ത വഞ്ചനയില്‍ പ്രതിഷേധിച്ച് ജൂലൈ 18-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ ജൂലൈ 31 വരെ രാജ്യത്തുടനീളം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് സംയുക്ത
ജി 7 ഉച്ചകോടിയുടെ ഭാഗമായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. മ്യൂണിക്കില്‍വെച്ച് ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചത്
ശനിയാഴ്ചയാണ് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തത്. ടീസ്റ്റയുടെ സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം
2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്സാൻ ജഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് നടപടി. ഗുജറാത്ത് കാലാപത്തിലെ ഗൂഢാലോചന ആരോപിച്ചായിരുന്നു സാക്കിയ ജാഫ്രിയുടെ ഹർജി.
'പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂറിനുളളില്തന്നെ കേന്ദ്രസര്‍ക്കാരിന് അഗ്നിപഥ് നിയമനചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടിവന്നു. ആസൂത്രണങ്ങളില്ലാതെ, ധൃതിയില്‍ തീരുമാനമെടുത്ത് യുവാക്കളെ കുടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
സ്വജനപക്ഷപാതത്തില്‍ മുങ്ങിക്കിടക്കുന്ന പാര്‍ട്ടികള്‍ അതില്‍നിന്ന് സ്വയം മോചിതരാകാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അതുവഴി ജനാധിപത്യം ശക്തിപ്പെടുകയും ചെയ്യുകയുളളു.
ഇന്ത്യയിലെ ഞങ്ങളുടെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങി'-എന്നാണ് കൂടിക്കാഴ്ച്ചയ്ക്കുശേഷം എം എ യൂസഫലി ഫേസ്ബുക്കില്‍ കുറിച്ചത്.
എനിക്കറിയില്ല അയാള്‍ എന്താണ് ചെയ്യുന്നതെന്ന്. എന്ത് നയങ്ങളാണ് ഈ രാജ്യത്ത് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നതെന്ന്. അദ്ദേഹം ആകെ ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക മാത്രമാണ്'-ദീപികാ സിംഗ് രജാവത്ത് പറഞ്ഞു
നല്ല നാളുകള്‍ വന്നത് മോദിയുടെ സുഹൃത്തുക്കള്‍ക്കുമാത്രം, 40 ലക്ഷം പേര് കൊറോണ ബാധിച്ച് മരിച്ചു. രാജ്യത്ത് വിദ്വേഷം വര്‍ധിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ മൂലം 700 കര്‍ഷകര്‍ രക്തസാക്ഷികളായി.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ധനസ്ഥിതി മോശമാണ്. ഇതിനു അടിയന്തിര പരിഹാര നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമാണ്. യാതൊരു മുന്‍ കരുതലും കൂടിയാലോചനകളും ഇല്ലാതെ നടപ്പാക്കിയ ജി എസ് ടി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പോള്‍ എല്ലാവര്ക്കും
അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്തത് ആസൂത്രിതമായാണ്. അതിനെ നാക്കുപിഴയായി കണക്കാക്കാനാവില്ല. സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിമാന്ത ബിശ്വ ശര്‍മ്മയെ പല്ലഭ് ലോചന്‍ ദാസ് എന്ന ബിജെപി എംപി കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രി എന്ന് വിളിച്ചിരുന്നു.
അല്ലയോ മോദിജീ അടുക്കള പൂട്ടേണ്ടിവരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മുന്നില്‍നില്‍ക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയായി ചോദിക്കുകയാണ്. ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ അങ്ങേയ്ക്ക് കഴിയില്ലേ? -
'ഒരു സ്ത്രീയെ ഉപയോഗിച്ച് തന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച 56 ഇഞ്ചുകാരനെ ഭീരു എന്ന് വിളിക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എന്റെ പ്രതിഛായ തകര്‍ക്കുകയാണ് ഈ അറസ്റ്റിന്റെ ലക്ഷ്യം
സര്‍ക്കാരുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കോടതിയുടെ ഭാരം കുറയും. സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് പൊതുജനം കോടതിയെ സമീപിക്കുന്നത്.
ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ കാഴ്ച്ചപ്പാടും ഹിന്ദുരാഷ്ട്രമുണ്ടാക്കാനായി ഭരണചക്രം തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ച്ചപ്പാടും എങ്ങനെ യോജിക്കുമെന്ന് കോടിയേരി ചോദിക്കുന്നു
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. വ്യാപകമായ മുസ്ലീം വിരുദ്ധത ജനങ്ങളെ ഭയപ്പെടുത്തുകയും വിഷലിപ്തമാക്കുകയും ചെയ്യും. മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നത് അപകടകരവും നീചവുമായ പ്രവൃത്തിയാണ്. നിങ്ങള്‍ ഒരാളെ ചെറുതായി കാണുന്നുണ്ടെങ്കില്‍ അവരെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുപറ്റാന്‍ എളുപ്പമാണ്
2017 മുതല്‍ 2022 വരെ ഏഴ് ആഗോള കമ്പനികള്‍ ഇന്ത്യയില്‍ നിന്നും പോയത്. ഒമ്പത് ഫാക്ടറികളും 649 ഡീലര്‍ഷിപ്പുകളും അടച്ചുപൂട്ടി, രാജ്യത്തുടനീളം 84000 പേര്‍ക്ക് തൊഴില്‍ നഷ്ടമായിയെന്നും രാഹുല്‍ ഗാന്ധി പറയുന്നു. 2017- ല്‍ ഷെവര്‍ലെ, 2018 - ല്‍ മാന്‍ ട്രെക്ക്, 2019-ൽ ഫിയറ്റ്, 2020-ൽ ഹാർലി ഡേവിഡ്സൺ
വെറുപ്പിന്റെ രാഷ്ട്രീയമാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്. ഗുജറാത്ത്, ആസാം, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി അക്രമങ്ങളാണ് മുസ്ലീങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
ബിജെപി ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ്. അതിശയം ഇതാണ്. വിദേശത്തുനിന്നുളള അതിഥികള്‍ ഇന്ത്യയിലെത്തുമ്പോള്‍ അവരെ നൂല്‍നെയ്യാന്‍ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നത്
ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത അസം പൊലീസിന്റെ നടപടി അദ്ദേഹത്തെ ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാര്‍ക്ക് നാലു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് മരണങ്ങള് കണക്കുകൂട്ടുന്നതില്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതിക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി അവരെ വിഢികളാക്കുന്ന വാക്കാണ് അച്ചാ ദിന് തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക വിഢി ദിനത്തില്‍ ഉയര്‍ന്നുവരുന്നത്
ദി കശ്മീര്‍ ഫയല്‍സ് ഇതുവരെ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതംവെച്ച് ബിജെപി പണമുണ്ടാക്കുകയാണ്. ഈ കുറ്റകൃത്യം രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല
അവരാവശ്യപ്പെടുകയാണ് രാജ്യത്ത് കശ്മീര്‍ ഫയല്‍സ് ടാക്സ് ഫ്രീ ആക്കണം എന്ന്. അത് യൂട്യൂബിലിടാന്‍ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടു... അപ്പോള്‍ എല്ലാവര്ക്കും ഫ്രീയായി കാണാമല്ലോ. കശ്മീരി പണ്ഡിറ്റുകളുടെ പേര് പറഞ്ഞ് ചിലര്‍ കോടികളുണ്ടാക്കുകയാണ്. നിങ്ങളെക്കൊണ്ട് അവര്‍ പോസ്റ്ററൊട്ടിക്കുന്ന പണി ചെയ്യിക്കുകയാണ്
സാഹിബിന് ഇക്കാര്യം അറിയാം. എങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലെ ഫലത്തിന്റെ സൂചനയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശാസ്ത്രപരമായ മേല്‍ക്കൈ നേടാനുളള ബുദ്ധിപരമായ നീക്കമാണിത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെയാണ് അവസാനിക്കുന്നത്. വ്യഴാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരും. യുക്രൈന്- റഷ്യ യുദ്ധം ആരംഭിച്ചതിനുപിന്നാലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോഴും ഇന്ത്യയില്‍ ഇന്ധനവില കൂടിയിരുന്നില്ല
ഏഴ് വര്‍ഷത്തിലേറെയായി ബിജെപി അധികാരത്തിലുണ്ട്. എന്നിട്ടും തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ തിരുത്തുന്നതിനുപകരം സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്രുവിനെ പഴിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്
ബിജെപിക്കെതിരായ വിമര്‍ശനത്തെ പ്രധാനമന്ത്രി ഇന്ത്യക്കെതിരായ വിമര്‍ശനമാക്കി മാറ്റുകയാണ്. വേലുനാച്ചിയാരെയും സുബ്രമണ്യ ഭാരതിയെയും വീരപാണ്ഡ്യ കട്ടബൊമ്മനെയും ഉള്‍പ്പെടുത്തിയ തമിഴ്നാടിന്റെ റിപ്പബ്ലിക് ദിന ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്തണം.
'നിങ്ങള്‍ എന്റെ മുത്തച്ഛനെയോ കോണ്‍ഗ്രസിനെയോ എത്രതന്നെ ആക്രമിച്ചാലും കുഴപ്പമില്ല. നിങ്ങളുടെ ജോലി ചെയ്യുക. എന്റെ മുത്തച്ഛന് അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഈ രാജ്യത്തിനായി സമര്‍പ്പിച്ചയാളാണ്. നെഹ്രുവിന് ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
ബിജെപിക്കും ആര്എസഎസിനുമെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന നേതാവാണ് ശശി തരൂര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അദ്ദേഹം ഈ രാജ്യത്തിന് എത്രമാത്രം നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് അറിയില്ലെന്നും ബിജെപി ഭരണത്തിനുകീഴില്‍ ഇന്ത്യ ശ്മശാനഭൂമിയായി മാറിയെന്നുമാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്കിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31-ന് രാജ്യത്തുടനീളമുളള കര്‍ഷകര്‍ വാദാ ഖിലാഫി ദിന( വാഗ്ദാനലംഘനം)മായി ആചരിക്കും.
'കര്‍ഷകരുടെ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാന്‍ പോയി. അന്ന് സംസാരം തുടങ്ങി അഞ്ചുമിനിറ്റില്‍ തന്നെ അത് വാക്കുതര്‍ക്കമായി മാറി. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയത്. നമ്മുടെ അഞ്ഞൂറോളം കര്‍ഷകര്‍ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചത് അവര്‍ തനിക്കുവേണ്ടിയാണോ മരിച്ചത് എന്നാണ്.
ഉത്തര്‍പ്രദേശ്, അസം തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആള്‍ക്കൂട്ടക്കൊലകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രാജസ്ഥാനും മണിപ്പൂരുമുള്പ്പെടെയുളള സംസ്ഥാനങ്ങള്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതിനായി ബില്ല് പാസാക്കിയിട്ടുണ്ട്.
വിവാഹപ്രായം 21 ആക്കുമ്പോൾ, പെൺകുട്ടികൾക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാൻ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ?
'വളരെ നല്ല കാര്യമാണ്. നരേന്ദ്രമോദി ഒന്നോ രണ്ടോ മൂന്നോ മാസം അവിടെ താമസിക്കട്ടെ. അതാണ് അദ്ദേഹത്തിന് താമസിക്കാനുളള സ്ഥലം. ആളുകള്‍ അവരുടെ അവസാന നാളുകള്‍ അവിടെയാണ് ചിലവഴിക്കുക' എന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.
ഉത്തര്‍പ്രദേശില്‍ കോടികളാണ് അവര്‍ അവരുടെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അതൊന്നും കര്‍ഷക ക്ഷേമത്തിനുവേണ്ടിയല്ല എന്നോര്‍ക്കണം. ഈ സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമമല്ല മറിച്ച് കുറച്ച് കോര്‍പ്പറേറ്റുകളുടെ ക്ഷേമമാണ് ആഗ്രഹിക്കുന്നത്.
ജൂണ്‍ 5 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാര്ഷികോല്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച ഓര്‍ഡിനന്‍സ്, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള ഓര്‍ഡിനന്‍സ്, അവശ്യവസ്തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് മോദി സര്‍ക്കാര്‍ പാസ്സാക്കിയത്.
പാര്‍ലമെന്റില്‍ പാസാക്കുന്നതുവരെ നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ തയാറല്ല. ഞങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ എഴുന്നൂറോളം കര്‍ഷകര്‍ക്കാണ് ജീവന് നഷ്ടമായത്. അവരുടെ ജീവത്യാഗത്തെ മാനിച്ചാവും വിഷയത്തില്‍ തീരുമാനമെടുക്കുക' എന്നാണ് രാകേഷ് ടികായത്ത് പറഞ്ഞത്.
അവശ്യവസ്തുക്കളുടെ ലിസ്റ്റിൽനിന്നു ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങു, ഉള്ളി, ഭക്ഷ്യ എണ്ണക്കുരുക്കുകൾ, എണ്ണകൾ എന്നിവയെ ഒഴിവാക്കി, അവയുടെ സംഭരണത്തിന്മേലുള്ള നിയന്ത്രണങ്ങൾ അവത്യാവശ്യ ഘട്ടത്തിലല്ലാതെ ഒഴിവാക്കുന്ന നിയമം.
ഇത് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ്. പഞാബിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഗുരുനാനാക്ക് ജയന്തിയിലെ ഈ പ്രഖ്യാപനം പഞ്ചാബിലെ ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ ആനന്ദം പകരുന്നു. ഇനിയും കര്‍ഷകരുടെ മുന്നേറ്റത്തിനായുള്ള പുതിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ രൂപികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് - അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.
കര്‍ഷകരുടെ വിജയമാണ് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ നടന്നതെന്ന് എളമരം കരീം എംപി പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമോ എന്ന ഭീതിയാണ് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിയമങ്ങള്‍ പിന്‍വലിപ്പിച്ചത്. അല്ലാതെ കര്‍ഷകരോടുളള താല്‍പ്പര്യമല്ല എന്നും എളമരം കരീം എംപി പറഞ്ഞു
മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയില്‍ ഇന്നലെ രാവിലെയോടെയാണ് ഭീകരാക്രമണമുണ്ടായത്. അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്.
2020- 21 കാലയളവില്‍ എക്സൈസ് തീരുവ, സെസ്, അധിക എക്സൈസ് തീരുവ എന്നീ ഇനങ്ങളില്‍ 3,72,000 കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുകയില്‍ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതിയായി സമാഹരിച്ചത്. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ഇതാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്റെ മാതൃകയെന്നും ചിദംബരം പരിഹസിച്ചു.
രാജ്യത്തെ ഏത് പൗരന്മാര്ക്കും സൈന്യത്തിലില്ലാത്തവര്ക്കും സൈനിക വേഷം ധരിക്കാനാവുമോ? സേനാ മേധാവി ബിപിന്‍ റാവത്തോ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം' എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്.
'ജനുവരി 22-നാണ് കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ അവസാനമായി ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചിട്ട് നവംബര്‍ 26-ന് ഒരുവര്‍ഷം തികയും. അതിനുളളില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഷകരെ ബലംപ്രയോഗിച്ച് സമരകേന്ദ്രങ്ങളില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചാല്‍ സർക്കാരിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത്ത് കേസില്‍ മാവോവാദി ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത ജെസ്യൂട്ട് പുരോഹിതനും ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍സ് അടക്കം നിരവധി മാരക ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അടുത്ത നാല്‍പ്പത് വര്‍ഷക്കാലം കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോള്‍ ബിജെപി. അവര്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ജയിച്ചാലും ഇവിടെ തന്നെയുണ്ടാവും. കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത് ജനം ബിജെപിയെ വെറുക്കും. ഭരണവിരുദ്ധ തരംഗം വരും എന്നൊക്കെയാണ്.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കുകയോ അനുശോചിക്കുകയോ ചെയ്തിട്ടില്ല. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അദ്ദേഹം ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു എന്നാല്‍ കർഷകരുടെ മരണത്തെക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയില്ല
കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 700 കര്‍ഷകര്‍ക്കാണ് ജീവന് നഷ്ടമായത്. ഞങ്ങളെ രക്ഷിക്കാനായി ഈ കരിനിയമങ്ങള്‍ പിന്‍വലിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണം' എന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ ട്വീറ്റ്.
രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒന്നിച്ചുനിന്ന് കേന്ദ്രത്തിന്റെ എന്‍എംപി പദ്ധതിക്കെതിരെ പോരാടും. രാജ്യത്തിന്റെ സ്വത്ത് വിറ്റ് സ്വരൂപിക്കുന്ന പണം ബിജെപി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുമെന്നും മമതാ ബാനര്‍ജി ആരോപിച്ചു.
രണ്ട് വര്‍ഷം മുന്‍പ് മിസോറാമിലെ ഒരു സൈനിക് സ്കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇനിമുതല്‍ രാജ്യത്തെ എല്ലാ സൈനിക് സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും എടുത്ത തീരുമാനങ്ങള്‍ പലതും കുഴപ്പങ്ങളുണ്ടാക്കി. അവരുടെ തീരുമാനങ്ങള്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് അവര്‍ മാപ്പുപറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മോദി ജീ നിങ്ങള്‍ എത്രമാത്രം ഭയപ്പെടുന്നു? കോണ്‍ഗ്രസ് സത്യവും അഹിംസയും ജനഹിതവും മാത്രം മുറുകെപ്പിടിച്ച് രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ പാര്‍ട്ടിയാണ്. അന്ന് ഞങ്ങള്‍ വിജയിച്ചു. ഞങ്ങള്‍ വീണ്ടും വിജയിക്കും
ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ പ്രധാനപ്പെട്ട പേരാണ് ധ്യാന്‍ ചന്ദ്. 1928, 1932, 1936 എന്നീ വർഷങ്ങളിൽ ഹോക്കിയിൽ മൂന്ന് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ ധ്യാന്‍ ചന്ദിന്റെ ടീം നേടിയിരുന്നു. ഗോൾ സ്കോറിംഗ് നേട്ടങ്ങൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു. 1928 മുതൽ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളിൽ ഏഴിലും ഇന്ത്യ ഹോക്കി മത്സരത്തിൽ വിജയിച്ചിരുന്നു.
തങ്ങളുടെ അവശ്യം മഹാരാഷട്ര സര്‍ക്കാരിനെ അറിയിക്കുവാന്‍ പ്രക്ഷോഭം ആരംഭിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വീട്ടു പടിക്കലെത്തിക്കുന്ന തരത്തിലായിരിക്കും സമരം. രാജ്യത്തൊട്ടാകെയുള്ള 6.50 ലക്ഷം ഫെയർ പ്രൈസ് ഷോപ്പ് കച്ചവടക്കാരെ പ്രതിനിധികരിച്ചാണ് താനിവിടെ നില്കുന്നത്.
രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ സഭയിലുയര്ത്തുക. ദേശീയ പ്