ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.
കാഴ്ച്ച -കേള്‍വി വൈകല്യമുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ അതിന്‍റെ ഹിന്ദി പതിപ്പില്‍ ഓഡിയോ വിവരണവും സബ് ടൈറ്റിലുകളും ക്ലോസ് ക്യാപ്ഷനുകളും നല്‍കണമെന്ന് നിര്‍മ്മാതാക്കളോട് കോടതി നിര്‍ദ്ദേശിച്ചു. കാഴ്ചയില്ലാത്തവർക്കും
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ് എത്തുന്നത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്
വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ക്ഷണക്കത്ത് പുറത്തിറക്കിയിരുന്നു. ഡിജിറ്റല്‍ ക്ഷണക്കത്തില്‍ നയന്‍സ് - വിക്കി എന്നാണ് ഇരുവരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ സത്കാരം മാലിദ്വീപില്‍ വെച്ചാണ് നടക്കുക. വിജയ് സേതുപതി, സാമന്ത സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹത്തിനെത്തുമെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്.
ഇതൊക്കെ ഈ രംഗത്തെ മാറ്റമാണ്. ഒന്ന് വന്നതുകൊണ്ട് മറ്റൊന്നു ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഒ ടി ടി ഫ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നവരെ ഫിയോക്ക് വിലക്കിയ സംഭവത്തിലാണ് പൃഥ്വിരാജ് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
2007-ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവരിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവര്‍ വന്‍ ശ്രദ്ധനേടിയിരുന്നു.
തിയേറ്റര്‍ ഉടമകളും ആന്‍റണി പെരുമ്പാവൂരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മരക്കാര്‍ ആമസോണ്‍ പ്രൈമിന് വിറ്റത്. മരക്കാര്‍ തിയറ്ററിലെത്തിക്കാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 40 കോടി രൂപ അഡ്വാന്‍സ് തന്നു എന്നടക്കം വ്യാജ പ്രചാരങ്ങള്‍ വന്നു. എന്നാല്‍ നാലുകോടി രൂപ മാത്രമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.
'തിയേറ്റില്‍ വളരെയധികം കാശ് കളക്ട് ചെയ്താലേ ഇത് മുതലാവൂ. ഇത് കൊവിഡിന്‍റെ പശ്ചാത്തലമാണ്. ഞാന്‍ മോഹന്‍ലാല്‍ സാറിന്‍റെ അടുത്ത് എന്‍റെ സങ്കടം പറഞ്ഞു. എന്‍റെ ബുദ്ധിമുട്ട് മനസിലാക്കിയ അദ്ദേഹം എന്നോട് പറഞ്ഞത് നമ്മള്‍ ഒരുപാട് സിനിമകള്‍ മുന്നില്‍ സ്വപ്‌നം കണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.
തിയേറ്റര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂര്‍ മുന്‍പോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ചിത്രം ഒ ടി ടി യില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായത്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ ആവശ്യം.
നിലവിൽ, ഡിജിറ്റൽ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ ഇന്ത്യയിലില്ല. അച്ചടി മാധ്യമങ്ങളെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും, വാർത്താ ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമാണ് (എൻബിഎ) നിയന്ത്രിക്കുന്നത്.