സാധാരണക്കാരുടെ പക്കൽ 2000 രൂപ നോട്ടുകളില്ല. 2016-ൽ ഇത് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ അവർ അത് ഒഴിവാക്കി. ദൈനംദിന അവശ്യത്തിന് ഈ നോട്ട് ഉപയോഗിക്കാന്‍ സാധ്യമായിരുന്നില്ല. ആരാണ് 2000 രൂപ നോട്ടുകൾ ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു തിരിച്ചറിയല്‍ കാര്‍ഡും ആവശ്യമില്ലെങ്കില്‍ കള്ളപ്പണം കൈവശമുള്ള ആര്‍ക്കും
മോര്‍ബി പാലം തകര്‍ന്ന സംഭവം ഗുജറാത്ത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും മോര്‍ബി ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും മാപ്പുപറയുകയോ രാജിവയ്ക്കുകയോ ചെയ്തിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പി ചിദംബരം പറഞ്ഞു
ധനമന്ത്രിയോടുളള പ്രീതി നഷ്ടമായെന്നും കെ എന്‍ ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവര്‍ണര്‍ ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരും
പി ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ മകന്‍ കാര്‍ത്തി ചിദംബരം നടത്തിയ വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് പുതുതായി രജിസ്റ്റര്‍ കേസിലാണ് ഇപ്പോഴത്തെ സിബിഐ റെയ്ഡ്. ഐ എന്‍ എക്സ് മീഡിയ കേസില്‍ നേരത്തെ പി ചിദംബരത്തെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ധനസ്ഥിതി മോശമാണ്. ഇതിനു അടിയന്തിര പരിഹാര നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമാണ്. യാതൊരു മുന്‍ കരുതലും കൂടിയാലോചനകളും ഇല്ലാതെ നടപ്പാക്കിയ ജി എസ് ടി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പോള്‍ എല്ലാവര്ക്കും
മാര്‍ച്ച് പതിമൂന്നിന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും സ്ഥാനമൊഴിയാന്‍ സന്നദ്ധരാണെന്ന് വ്യക്തമാക്കിയിരുന്നെന്നും പി ചിദംബരം പറഞ്ഞു
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവനകള്‍ നിഷേധിക്കുന്നതിനേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊന്നുമില്ല. ഇന്ത്യയിലെ പാവങ്ങള്‍ക്കും ദരിദ്രര്‍ക്കുമായി ജീവിതം മാറ്റിവെച്ച മദര്‍ തെരേസയുടെ സ്മരണക്കുളള ഏറ്റവും വലിയ അപമാനമാണത്' - പി ചിദംബരം പറഞ്ഞു
2020- 21 കാലയളവില്‍ എക്സൈസ് തീരുവ, സെസ്, അധിക എക്സൈസ് തീരുവ എന്നീ ഇനങ്ങളില്‍ 3,72,000 കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുകയില്‍ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതിയായി സമാഹരിച്ചത്. അതിന്‍റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ഇതാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്‍റെ മാതൃകയെന്നും ചിദംബരം പരിഹസിച്ചു.
യുവതീയുവാക്കളെ ഭയപ്പെടുത്താനായി ഹിന്ദു വര്‍ഗീയവാദികള്‍ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ്. പുതിയ രാക്ഷസനാണ് നാര്‍ക്കോട്ടിക് ജിഹാദ്. അതിന്റെ സൃഷ്ടാവ് ഫാദര്‍ ജോസഫ് കല്ലറങ്ങാട്ടിനെപ്പോലെ ഒരു ബിഷപ്പായതില്‍ തനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട് എന്നാണ് പി ചിദംബരം പറഞ്ഞത്.
ഫ്രാന്‍സിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലായ മീഡിയാ പാര്‍ട്ടിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ഫ്രാന്‍സ് ദേശീയ സുരക്ഷാ ഏജന്‍സി സ്ഥിരീകരിച്ചു. റഫാല്‍ വിമാന അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമമാണ് മീഡിയാ പാര്‍ട്ട്
കര്‍ഷകരും, തൊഴിലാളികളും തൊഴിലില്ലാത്തവരും, ദരിദ്രനുമെല്ലാം വോട്ടര്‍മാരാണ്. അവര്‍ക്ക് അവസരം വരുമ്പോള്‍ പഞ്ചാബിലെ വോട്ടര്‍മാരെപ്പോലെ അവരും ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും ജാമ്യം നിഷേധിച്ച കോടതി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.
2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനമായി ഇടിഞ്ഞിരുന്നു. ജിഡിപിയുടെ വീണ്ടെടുക്കൽ അടുത്തകാലത്തൊന്നും പ്രവർത്തികമാകില്ലെന്ന് താൻ ഭയപ്പെടുന്നുവെന്നും ചിദംബരം ആശങ്കയറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്? അവർ എവിടെ കൊല്ലപ്പെട്ടു? എന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.
രാജ്യതിര്‍ത്തിയില്‍ ഒരു വിദേശ സൈന്യം കടന്നുകയറ്റം നടത്തിയിട്ട്, അത് സംബന്ധിച്ച് പ്രതികരിക്കാത്ത ഏതെങ്കിലും രാഷ്ട്ര നേതൃത്വത്തെ സങ്കല്പ്പിക്കാനാകുമോ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രതികരണം