അനന്തപുരി കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പാലാരിവട്ടത്ത് സമാന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു
തിരുവനന്തപുരത്തെ ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. മുസ്ലീം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ നിന്ന് ആരും സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട പി സി ജോര്‍ജ്ജ് മുസ്ലീങ്ങളുടെ ഹോട്ടലുകളില്‍ ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണ് എന്നും പറഞ്ഞിരുന്നു
മത വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ ജാമ്യാമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതി ഹാജരാക്കിയതിന് തൊട്ടുപിന്നാലെ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത് കേരളാ പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം നല്‍കിയത്.
കയ്യോടെയും ബ്രാഹ്മണ്യത്തിൻ്റെ ധർമശാസ്ത്രങ്ങളും ജ്യോതിഷവും മന്ത്രവാദവുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമായി കൊണ്ടിരിക്കുന്ന കടുത്ത ഹിന്ദുത്വവൽക്കരണത്തിൻ്റെ കാലത്താണ് ന്യൂനപക്ഷ അവകാശങ്ങളെ തള്ളിക്കൊണ്ട് അവരുടെ കോളേജുകളിൽ മതപഠനം നിഷിദ്ധമാക്കണമെന്ന തീരുമാനവുമായി ബിജെപിയുടെ സംസ്ഥാന സർക്കാർ രംഗത്ത് വന്നിരിക്കുന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റൊരു കേസ് ചുമത്തി വീണ്ടും മേവാനിയെ ജയിലിൽ തള്ളി. കോടതി ഞെട്ടലോടെയാണ് ഈ കേസിലെ വാദം കേട്ടത്. ഇത്തരം കള്ളക്കേസുകൾ ചുമത്തിയാൽ നമ്മുടെ രാജ്യത്ത് ജനാധിപത്യം അവസാനിക്കുമെന്നും പോലീസ് സ്റ്റേറ്റ് ആകുമെന്നും കോടതി പരസ്യമായി പറഞ്ഞു. എന്തൊരു അഭിപ്രായസ്വാതന്ത്ര്യം!
ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി. സി. ജോര്‍ജ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.
മതേതര കേരളം നേരിട്ട ഏറ്റവും വലിയ പരീക്ഷണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. കേരളത്തെ വർഗീയമായി വിഭജിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം പരിവാരം ഏറ്റവും ശക്തിയായി നടത്തിയത് ആ തെരഞ്ഞെടുപ്പിലാണ്.
വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള സംസാരമാണ് പി സി ജോര്‍ജില്‍ നിന്നുമുണ്ടായിരിക്കുന്നത്. കേരളത്തില്‍ വിദ്വേഷത്തിന്റെ ക്യാമ്പയ്ന് നടത്തുകയാണ്. ആ ക്യാമ്പയ്നിലെ ഒരു ഉപകരണം മാത്രമാണ് ഐ സി ജോര്‍ജ്. അദ്ദേഹത്തിന് പിന്നില്‍ സംഘപരിവാര്‍ നേതാക്കളുണ്ട്. കേരള രാഷ്ട്രീയ
ഇന്ന് രാവിലെയാണ് ഈരാറ്റുപേട്ടയിലുളള വീട്ടിലെത്തി പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തത്. എ ഡി ജി പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 153എ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എടുത്തത്
വിദ്വേഷ പ്രസംഗം നടത്തിയതിൻ്റെ വീഡിയോ വയറലായി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് മുൻ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തെ ഗവ. ചീഫ് വിപ്പ് പി.സി ജോർജ്ജിനെ വെളുപ്പാൻ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്
നേതാക്കന്മാര് കുറച്ച് കൂടി ഉത്തരവാദിത്വത്തോട് കൂടി വേണം സമൂഹത്തില്‍ പെരുമാറാന്‍. സമൂഹത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ പിസി ജോര്‍ജ് പരിശ്രമിക്കണമായിരുന്നു. അദ്ദേഹത്തിന് തെറ്റ് മനസിലായെങ്കില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആര്.എസ്.എസ് പ്രചരിപ്പിക്കുന്ന പച്ച നുണകളുടെ ഇല്ലാ കഥകള്‍ സത്യമാണെന്ന് കരുതി കയ്യടിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ട്. അവര്‍ വെറുപ്പിന്റെ യന്ത്രങ്ങളായിത്തീരുന്നു. അവരാണ് രണ്ടാമത്തെ വിഭാഗം. അവര്‍ക്കൊരു ലക്ഷ്യമേയുള്ളൂ, സൃഷ്ടിക്കപ്പെട്ട ശത്രുവിനെ പ്രതിഷ്ടിച്ച് നിഗ്രഹിക്കുക. ഇതെല്ലാം വിശ്വസിച്ചു ഇതാണ് ചുറ്റും നടക്കുന്നതെന്ന്
പി സി ജോര്‍ജ്ജ് പൂഞ്ഞാറ്റില് തോറ്റത് അദ്ദേഹത്തിന്റെ കയ്യിലിരുപ്പുകൊണ്ടാണ്. അതിന് കേരളത്തിലെ എല്ലാവരും അദ്ദേഹത്തെ സഹിക്കണമെന്നുപറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല
ദിലീപിന്റെയും ഫ്രാങ്കോ മുളക്കലിന്റെയും വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്ക്കും ജനാധിപത്യ അഭിപ്രായങ്ങളുണ്ട് എന്നാല്‍ പി സി ജോര്‍ജ്ജ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുകയായിരുന്നു
വിളിച്ചപ്പോ ഞാനാ പെണ്‍കുട്ടിയെക്കുറിച്ച് സ്വല്പ്പം കടുത്ത വര്‍ത്തമാനം പറഞ്ഞു. എനിക്ക് വലിയ ദുഖമുണ്ട്. ആ പെണ്‍കുഞ്ഞിനോട് പരസ്യമായി ക്ഷമ ചോദിക്കുകയാണ്. അതിന് ഒരു മടിയുമില്ല. ഞാനെന്നല്ല ആരും സ്ത്രീകളെപ്പറ്റി അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന ഉപദേശം കൂടി നല്കുന്നു'- എന്നാണ് പി സി ജോര്‍ജ്ജ് പറഞ്ഞത്.
നടന് ദിലീപിനെതിരെ നടി പരാതി നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഇതിനകത്ത് സുഖം കിട്ടിയത് പള്‍സര്‍ സുനിക്കും ആ നടിക്കുമാണ് എന്നു തുടങ്ങിയ അശ്ലീല പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയത്.
എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം 'കൂടുതല്‍ യുവാക്കള്‍ക്ക് ജോലി നല്‍കാനും' പലിശസഹിതം ഖജനാവില്‍ കയ്യിടാനുമാണ് സിപിഐ ശ്രമിക്കുന്നത്.
'മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്വാറികളുമായും പല പ്രകാരത്തിലും നേരിലും, ബിനാമി രൂപത്തിലും, മാസപ്പടി വ്യവസ്ഥയിലും ഒക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളി ഗുണഫലങ്ങൾ അനുഭവിച്ച് തടിച്ചുകൊഴുത്ത് കുടവയർ വീർപ്പിക്കുമ്പോഴും, ഈ നാടിന്റെ പരിസ്ഥിതി ആകെ തകർത്ത് നിരാലംബരായ ജനങ്ങൾ ജീവനോടെ മണ്ണിനടിയിൽ ആഴ്ന്നു പോകുന്ന ദുരന്ത മുഖത്തേക്ക് ഈ നാടിനെ വലിച്ചെറിഞ്ഞ
ഇന്ത്യന്‍ ശിക്ഷാ നിയമം 509ാം വകുപ്പാണ് പി പി ജോര്‍ജ്ജിനുമേല്‍ ചുമത്തിയിരിക്കുന്നത്. ക്രൈം സ്റ്റോറി മലയാളം എന്ന ഫേസ്ബുക്ക് പേജിന് നല്കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ്ജ് ആരോഗ്യമന്ത്രിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
കേരളത്തെ സംബന്ധിച്ചു നിങ്ങൾ ചെയ്ത സേവനം നിങ്ങളുടെ കർമ്മ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിന്റെ വികസനത്തിന നിങ്ങൾ ഓരോരുത്തരും വഹിച്ച പങ്കു വിസ്മരിക്കുവാനാവില്ല , പ്രത്യേകിച്ച് മധ്യ കേരളത്തിലെ താരതമ്യേന ഉയർന്ന ജീവിത സാഹചര്യത്തിന് വരെ നിങ്ങൾ ഓരോരുത്തരുമാണ് ആണ് കാരണക്കാർ. മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ്.
തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോളാണ് പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. ഭരണഘടനാ പ്രകാരം നമ്മള് ഒരു മതേതര ജനാതിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. എന്നാല്‍ രാജ്യത്ത് നടക്കുന്നതൊന്നും മതേതരത്വ രിതിയില്‍ അല്ലെന്നും
ബിജെപിയുടെ പിന്തുണ എല്ലാ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ടെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞു. 'മാന്യന്മാരെ ബിജെപി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അതെങ്ങനെ വോട്ട് കച്ചവടം ആകും?, ഒരു ചായപോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറില്‍ വാങ്ങിക്കൊടുത്തിട്ടില്ല' എന്നാണ് ജോര്‍ജ്ജിന്റെ ന്യായീകരണം.
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിക്കെതിരെ ജോർജ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രചാരണം നടത്തുന്ന സ്ഥലങ്ങളിലെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതിയെന്നായിരുന്നു ഇന്നലെ ജോര്‍ജിന്റെ പ്രതികരണം.
കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ നിലവാരംതന്നെ തകര്‍ത്തയാളാണ് പി. സി. ജോര്‍ജ്. ആളുകളെ തെറി പറഞ്ഞും വ്യക്തിപരമായി അധിക്ഷേപിച്ചും രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഷ കെട്ടതാക്കിയത് ജോര്‍ജാണ്. ഈഴവരേയും മുസ്ലിംഗളെയും അയാള്‍ തെറിവിളിക്കും.