മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികളാണ്. കൊല്ലാനും കൊല്ലപ്പെടുവാനും മനസുളള സംഘങ്ങളെ അവർ വാർത്തെടുക്കുകയാണ്. തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
സുരക്ഷിത വനമേഖലകളില്‍ ആളുകള്‍ കയറുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി സിവിൽ ഡിഫെൻസ് വളണ്ടിയർമാരെ കൂടി പങ്കാളികളാക്കും. ഒരാഴ്ചക്കകം മലമ്പുഴ മലയിടുക്കില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യമാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു ട്രക്കിംഗ് ആരംഭിച്ചത്
രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനേയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണ്.
ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്. ഡ്രോൺ ദൃശ്യങ്ങൾ എടുത്ത് രക്ഷാ ദൗത്യം നിർവഹിക്കുന്നവർക്ക് നൽകി വരുന്നുണ്ട്. മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘവും മലയുടെ മുകളിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതി. പക്ഷെ മധുവിനെയും കൊണ്ട് പൊലീസ് എത്തിയത് ഒന്നേ കാല്‍ മണിക്കൂറിന് ശേഷമാണ്. പൊലീസ് ജീപ്പിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നാണ് മധുവിന്‍റെ കുടുംബം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
മധു കൊല്ലപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം സെപ്റ്റംബറിലാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. പിന്നീട് അത് നവംബര്‍ 25-ലേക്ക് മാറ്റി. ഇന്നലെ കേസ് കോടതിയുടെ പരിഗണനയിലേക്ക് വന്നപ്പോള്‍ പ്രതികളുടെ ആവശ്യപ്രകാരം വീണ്ടും രണ്ടുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു.
കറുകപുത്തൂര്‍ പീഡനക്കേസില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാണിച്ചു. ഒരാഴ്ച കഴിഞ്ഞാണ് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷവും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. ഇക്കാര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അന്നുതന്നെ പരാതി നൽകിയിരുന്നുവെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു.
രണ്ട് കോവിഡ് മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) യും, കാസർകോട് പടക്കാട് സ്വദേശിനി നബീസ (63)യുമാണ് ഇന്ന് മരിച്ചത്.