കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഇനിയും പാലിച്ചിട്ടില്ല. വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സമരം ആരംഭിക്കുമെന്ന് കര്‍ഷക സംഘനടകള്‍ പ്രഖ്യാപിച്ചിരുന്നു.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവരാണ് കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ തന്നെയും കൊല്ലാന്‍ ശ്രമിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത പലരെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ ഒരു രാകേഷ് ടികായത്ത് കൊല്ലപ്പെട്ടാല്‍ ഇതേ ആശയമുള്ള നിരവധിയാളുകള്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും - രാകേഷ് ടികായത്ത് പറഞ്ഞു.
ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ എന്നെ ആക്രമിച്ചത്. അവര്‍ ഏത് ഗ്രൂപ്പില്‍പ്പെട്ടവരാണ് എന്നെനിക്കറിയില്ല. ഞാന്‍ കൈകൊണ്ട് ആക്രമണം തടഞ്ഞില്ലായിരുന്നെങ്കില്‍ മൈക്കുകൊണ്ടുളള അടി എന്റെ തലയില്‍ വീഴുമായിരുന്നു.
തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് രാജ്യത്തെ കര്‍ഷകര്‍ക്കറിയാമെന്ന് രാകേഷ് ടികായത്ത് നേരത്തെ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്ത് ചെയ്യണമെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്നും ഒരുവര്‍ഷത്തോളം മഞ്ഞത്തും വെയിലത്തും നടുറോഡില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കറിയാമെന്നും ബിജെപിയോട് മയപ്പെടാന്‍ അവിടെ പ്രതിഷേധിച്ച ഒരാള്‍ക്കും സാധിക്കില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31-ന് രാജ്യത്തുടനീളമുളള കര്‍ഷകര്‍ വാദാ ഖിലാഫി ദിന( വാഗ്ദാനലംഘനം)മായി ആചരിക്കും.
2007ൽ യു പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബഹുജൻ കിസാൻ ദൾ സ്ഥാനാര്‍ത്തിയായി രാകേഷ് ടികായത്ത് മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആറാം സ്ഥാനത്തായിരുന്നു രാകേഷ് ടികായത്. 2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർത്ഥിയായും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ശരീരം സംസ്‌കരിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. അദ്ദേഹത്തോടുളള ആദര സൂചകമായി 17 തവണ സൈന്യം ഗണ്‍ സല്യൂട്ട് നല്‍കി
നവംബര്‍ 29ന് 60 ടാക്ടറുകളുമായി കര്‍ഷകര്‍ പാര്‍ലമെന്‍റില്‍ എത്തും. ഞങ്ങള്‍ റോഡ് തടഞ്ഞുവെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അത് കര്‍ഷകരുടെ രീതിയല്ല. സര്‍ക്കാര്‍ തുറന്ന റോഡിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്യുക. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേതാക്കാന്മാരുമായി നേരില്‍ കണ്ട് സംസാരിക്കുവാനാണ് പാര്‍ലമെന്റിലേക്ക് പോകുന്നത്. 1000 കര്‍ഷകരും അവിടെ ഉണ്ടായിരിക്കും -ടിക്കായത്ത് പറഞ്ഞു.
പാര്ലമെന്റില് പാസാക്കുന്നതുവരെ നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ തയാറല്ല. ഞങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ എഴുന്നൂറോളം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ ജീവത്യാഗത്തെ മാനിച്ചാവും വിഷയത്തില്‍ തീരുമാനമെടുക്കുക' എന്നാണ് രാകേഷ് ടികായത്ത് പറഞ്ഞത്.
'എന്തുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ഷകരോട് സംസാരിക്കാന്‍ തയാറാവാത്തത്? കര്‍ഷകര്‍ ഒരു വര്‍ഷമായി പ്രതിഷേധിക്കുകയാണ്. ഇത്രയും നാള്‍ നീണ്ടുനിന്ന പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടോ എന്നിട്ടും സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാത്തത് എന്തുകൊണ്ടാണ്' രാകേഷ് ടികായത്ത് ചോദിച്ചു.
'ജനുവരി 22-നാണ് കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ അവസാനമായി ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചിട്ട് നവംബര്‍ 26-ന് ഒരുവര്‍ഷം തികയും. അതിനുളളില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഷകരെ ബലംപ്രയോഗിച്ച് സമരകേന്ദ്രങ്ങളില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചാല്‍ സർക്കാരിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഞങ്ങളെ രക്ഷിക്കാനായി ഈ കരിനിയമങ്ങള്‍ പിന്‍വലിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണം' എന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ ട്വീറ്റ്.
ഉവൈസിയും, ബിജെപിയും ഒറ്റ ടീമാണ്. ഉവൈസി ബിജെപി സര്‍ക്കാരിനെ കുറ്റം പറയും. എന്നാല്‍ അവര്‍ക്കെതിരെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല. കര്‍ഷകര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ബിജെപിയുടെ എല്ലാം സഹായങ്ങളും എ ഐ എം ഐ എംക്ക് ലഭിക്കുന്നുണ്ട് - ടികായത് പറഞ്ഞു.
കഴിഞ്ഞ ദിവസം പെയ്യ്ത മഴയില്‍ പ്രതിഷേധം നടക്കുന്ന ഗാസിപൂരിലെ ഫ്‌ളൈവേ വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍ വെള്ളക്കെട്ടുള്ള റോഡിലിരുന്ന് രാകേഷ് ടികായത്ത് പ്രതിഷേധം തുടരുകയായിരുന്നു. ഡൽഹിയിലേക്ക് ഒഴുകുന്ന അഴുക്കുചാലുകൾ വൃത്തിയാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.
മിഷന്‍ യുപിയിലും ഉത്തരാഖണ്ഡിലും ഗ്രാമീണമേഖലകളില്‍ വലിയ റാലികളും മഹാപഞ്ചായത്തുകളും സംഘടിപ്പിക്കും. പരിപാടികളില്‍ ബിജെപിയുടെയും ബിജെപി സര്‍ക്കാരുകളുടെയും തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുമെന്നും കര്‍ഷകര്‍ പറഞ്ഞു.
ഇന്ത്യയുടെ ആത്മാവിനെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ കര്‍ഷകര്‍ എന്നും ഒത്തൊരുമയോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റിനടുത്തുളള കര്‍ഷകരുടെ പ്രതിഷേധം മൂന്ന് ദിവസം പിന്നിട്ടു
രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമാണ്. അവര്‍ നമ്മുടെ ശബ്ദം അടിച്ചമര്‍ത്താനായി കൊണ്ടുവന്ന നിയമം. ആരെങ്കിലും കല്ലെടുത്തെറിയുകയും അത് കാറിന്റെ വിന്‍ഡോ തകര്‍ക്കുകയും ചെയ്താല്‍ അതെങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമാകുന്നതെന്ന് രാകേഷ് ടികായത്ത് ചോദിച്ചു.
ഇത് ഒരു തരം ഓട്ടോമാറ്റിക് ട്രാക്ടറാണ്. ഗിയറിലിട്ടുകഴിഞ്ഞാല്‍ അതിനെ നിര്‍ത്താന്‍ സാധിക്കില്ല. മുന്നില്‍ കാണുന്നതിനെയെല്ലാം അത് ചതച്ചരച്ച് മുന്നോട്ടുപോകും. ആവശ്യം വരികയാണെങ്കില്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായി ഈ ട്രാക്ടറുകള്‍ ഉപയോഗിക്കും
കൊവിഡിന്റെ പേരു പറഞ്ഞ് കര്‍ഷകരുടെ സമരത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രാജ്യത്തുടനീളം കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നതിനും കാരണം കര്‍ഷകരാണെന്ന് സര്‍ക്കാര്‍ പറയുമോ എന്ന് രാകേഷ് ടികായത്ത് ചോദിച്ചു.
ഞങ്ങള്‍ ബാബാ സാഹിബിന്റെ പ്രതിമയ്‌ക്കെതിരല്ല എന്നാല്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരാണ്. ഖട്ടറിനെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. പ്രതിമ മറ്റാര്‍ക്കെങ്കിലും അനാച്ഛാദനം ചെയ്യണമെങ്കില്‍ അതിനു സമ്മതിക്കാം
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ കുറ്റവാളികളാക്കുന്നത് ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍ ഒരു മാനദണ്ഡമായി എടുത്തിരിക്കുകയാണ് എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ആരൊക്കെയാണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
കര്‍ഷകരെ ദ്രോഹിക്കുന്ന ബിജെപിക്ക് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കാനായി കര്‍ഷകര്‍ പ്രചാരണത്തിനിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
വിവാദപരമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാതെ, എംഎസ്‌പി പുനസ്ഥാപിക്കാതെ ഇനിയും മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കോര്‍പറേറ്റുകളുടെ ഗോഡൌണുകള്‍ രാജ്യത്തെ കര്‍ഷകര്‍ തകര്‍ക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ടിക്കായത്ത്
കര്‍ഷകരെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും ന്യായമുളളതാണെന്നും കര്‍ഷകപ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും നേതാക്കള്‍ക്കെതിരായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതും തെറ്റാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു