തൃശൂര്‍ വേറെ ആര്‍ക്കും എടുക്കാന്‍ പറ്റില്ല. ഇവിടുത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ദൃഢവിശ്വാസമുളള സ്ഥലമാണ്. കഴിഞ്ഞ തവണയാണ് ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടായത്. എന്നിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ 1,21,000-ത്തില്‍ പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
എന്റെ സഹപ്രവര്‍ത്തകനുണ്ട്, കൊല്ലംകാരനായ വലിയ നടന്‍ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തില്‍ എനിക്ക് ബ്രാഹ്‌മണനായി ജനിക്കണം എന്നാണ്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണം എന്ന് പറഞ്ഞ മനുഷ്യനെപ്പോലെ തന്നെ അശ്ലീലമായി, ലജ്ജിക്കേണ്ട തരത്തിലേക്ക് എന്റെ സുഹൃത്ത് മാറിയതില്‍ എനിക്ക് ലജ്ജയുണ്ട്
ഇന്ന് തൃശൂര്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുരേഷ് ഗോപി വീണ്ടും മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. കോഴിക്കോടുവെച്ച് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവേ ഇയാള്‍ പ്രകോപിതനാവുകയായിരുന്നു.
മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുളളവര്‍ക്ക് മനസിലാകും. മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാര്‍ട്ടി നേതൃത്വത്തോടോ ചോദിക്കാന്‍ ഇവര്‍ക്ക് ആണത്തമുണ്ടായിരുന്നോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
'ഞാന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചത്. എനിക്ക് എന്നും അവരോട് പിതൃസ്‌നേഹം മാത്രമേയുളളു. അതില്‍ ഒരു തരത്തിലുളള ദുരുദ്ദേശവുമില്ല. അവരടക്കം രണ്ടുമൂന്നുപേര്‍ എനിക്ക് നടന്നുപോകാനുളള വഴി തടസപ്പെടുത്തിയാണ് നിന്നത്. അതിന് ഒരു തരത്തിലും അവരോട് മോശമായി സംസാരിക്കുകയോ വഴിയിന്‍ നിന്ന് മാറാന്‍ പറയുകയോ ചെയ്തിട്ടില്ല.
സ്‌നേഹംകൊണ്ടല്ലേ എന്നും മോളെപ്പോലെ തോന്നീട്ടല്ലെ എന്നും ന്യായീകരിക്കുമ്പോള്‍ ഇരകള്‍ പോലും അമ്പരന്നുപോകുമെന്നും ഒരുത്തന്റെയും മോളും അമ്മയും ചേച്ചിയും ഒന്നുമാകാതെ ആരാലും അനുവാദമില്ലാതെ ദേഹത്ത് പിടിക്കപ്പെടാതെ ജോലി ചെയ്യാനുളള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന് പരാതി നല്‍കുമെന്നും മാധ്യമപ്രവര്‍ത്തക അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോടുവെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയാ വണ്‍ കോഴിക്കോട് ബ്യൂറോയിലെ ചീഫ് കറസ്‌പോണ്ടന്റിനോട് മോശമായി പെരുമാറിയത്.
രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാവുന്ന പ്രസ്താവനകള്‍ സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തുമെന്നും സ്റ്റുഡന്റ്‌സ് യൂണിയന്‍ പറയുന്നു.
സുരേഷ് ഗോപി തൃശൂരിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അക്കാര്യത്തിൽ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
നിങ്ങള്‍ ക്വട്ടേഷന്‍ കൊടുത്താല്‍ അതേറ്റെടുക്കാനിരിക്കുന്ന, ഒരു ക്രൈമിന്റെ കൂട്ടുപ്രതിയായാണ് നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ കാണുന്നതെങ്കില്‍ അതിനോളം വൃത്തികെട്ട ഒരു സങ്കല്‍പ്പം വേറെയില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റര്‍ വിവാദമായതോടെ സുരേഷ് ഗോപിക്കും സിനിമയ്ക്കുമെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ചിത്രത്തിന് കൂടുതല്‍ ശ്രദ്ധ കിട്ടാന്‍ ഇസ്ലാം മത വിശ്വാസികളെ മനപ്പൂര്‍വ്വം വ്രണപ്പെടുത്തുന്ന തരത്തില്‍ വര്‍ഗീയ പരമായ മാര്‍ക്കറ്റിംഗ് നടത്തുന്നതിനെ തന്ത്രമെന്നല്ല കുതന്ത്രമാണെന്നാണ് വിളിക്കേണ്ടതെന്നാണ് പോസ്റ്ററിനടിയില്‍ വന്ന ഒരു കമന്റ്
സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍
കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുകയും വാങ്ങിയവരെക്കൊണ്ട് കാലുപിടിപ്പിക്കുകയും ചെയ്ത സുരേഷ് ഗോപിയുടെ നടപടി വിമര്‍ശിക്കപ്പെട്ടിരുന്നു. പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ ഫ്യൂഡല്‍ മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയില്‍ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ലയുണ്ടായാതെന്നാണ് വ്യാപകമായി ഉയര്‍ന്നുവന്ന വിമര്‍ശനം.
അതിനെതിരെയും കേരളീയ സമൂഹത്തില്‍ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നുവരുന്നത്. കാലിൽ നമസ്കരിപ്പിച്ചിട്ട് കൈയിൽ കൊടുത്ത പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുതെന്നും തൻപ്രമാണിത്തത്തിന്‍റെയും ആണധികാരത്തിന്‍റെയും ഉത്തമ മാതൃകയാണതെന്നും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.
ഇത്തരം ഉത്തരവുകള്‍ വിശ്വാസികള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്നാണ് ബിജെപി വാദിക്കുന്നത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തനമെന്നാണ് സിപിഎം ആരോപിക്കുന്നത്. വോട്ട് നേടാന്‍ ഇത്തരം രീതികള്‍ സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.
പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്.
ഞായറാഴ്ചയാണ് സുനില്‍ ഗോപിയെ കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി വില്‍പ്പന റദ്ദാക്കിയ ഭൂമി, അക്കാര്യം മറച്ചുവെച്ച് വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ലെന്നുമാണ് സുനില്‍ ഗോപിക്കെതിരായ പരാതി.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി, സുപ്രീം കോടതി, കീഴ്‌ക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കാണ് പൊലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത്
നാളികേര വികസന ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്ത സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങള്‍. കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, വേണ്ട നടപടികള്‍ സ്വീകരിക്കുവാനും താങ്കള്‍ക്ക് സാധിക്കട്ടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൃഥ്വിരാജിനെ പിന്തുണയ്ക്കാന്‍ മറ്റൊരു സൂപ്പര്‍സ്റ്റാറും തയാറാകാതിരുന്നപ്പോഴും സുരേഷ് ഗോപി പിന്തുണച്ചു. അതും സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല' എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.