നോവലിൽ കാദംബരി ബാക്കിവെക്കുന്നത് ഉൻമാദം നിറഞ്ഞ 'ഭ്രാന്തിന്റെ മഞ്ഞ' ആണെങ്കിലും വാസ്തവത്തിൽ ഇതിൽ നിറയെ ചുവപ്പാണ്. ആർത്തവ രക്തത്തിന്റെ, പ്രസവത്തിന്റെ, മരണത്തിന്റെ കട്ടച്ചുവപ്പ്. അതുകൊണ്ടുതന്നെ പുസ്തകം അടച്ചുവെച്ചാലും മനസ്സ് പിന്നെയും ജീവൻ കൊതിച്ച് തുടിച്ചുകൊണ്ടേയിരിക്കും