ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രംപിനെതിരെ നല്‍കിയ കേസിലെ രണ്ടാം വിചാരണ ദിവസമാണ് ജീൻ കരോൾ സംഭവത്തെക്കുറിച്ച് വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
കോടതിയില്‍ ജഡ്ജി യുവാന്‍ മെര്‍ക്കനുമുന്നില്‍ ഹാജരായ ട്രംപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനു ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട് അറസ്‌റ്റിലാകുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ട്രംപ്.
പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 1.06 കോടി രൂപ) നല്‍കി എന്നാണ് കേസ്. ലോവര്‍ മാന്‍ഹട്ടനിലുള്ള സെന്റര്‍ സ്ട്രീറ്റിലെ ക്രിമിനല്‍ കോടതിയിലായിരിക്കും ട്രംപ് കീഴടങ്ങുക എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജോ ബൈഡന്‍റെ ഡോക്ടർ അറിയിച്ചു. വ്യാപിക്കുന്ന തരത്തിലുള്ള ക്യാന്‍സറല്ല കണ്ടെത്തിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഫെബ്രുവരി 16 ന് ആണ് ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന് ജോലി ചെയ്യുന്നതിന് തടസമില്ലെന്നും
സൈബര്‍ സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. യു എസിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 30 ദിവസത്തിനകം ടിക്ടോക് നീക്കം ചെയ്യണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു.
ചൈനയുടെ ചാര ബലൂണുകള്‍ അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ചാരബലൂണ്‍ ബൈഡന്‍റെ നിര്‍ദ്ദേശപ്രകാരം സൈന്യം വെടിവെച്ചുവീഴ്ത്തിയിരുന്നു
ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കണ്ണിലെ ജലാശാം കുറയുമ്പോള്‍ ഉപയോഗിക്കുന്ന തുള്ളി മരുന്നും വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
'കുറച്ചുനാളുകളായി ഒരുവിഭാഗം ആളുകള്‍ എനിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പൊതുപരിപാടികളില്‍ സജീവമാകുന്നില്ലെന്നും റാലികള്‍ സംഘടിപ്പിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നുവരുന്നുണ്ട്.
കൂണ്‍ ഫാമില്‍ നടന്ന വെടിവെപ്പില്‍ നാല് പേരും ട്രക്ക് ബിസിനസ് ഓഫീസില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.
അറ്റോര്‍ണി ജനറലാണ് അന്വേഷണം നടത്തുക. ഇടക്കാല തെരഞ്ഞെടുപ്പ് നടന്ന സമയത്താണ് ജോ ബൈഡനെതിരെ ഗുരുതര ആരോപണമുയര്‍ന്നുവന്നത്.
മാധ്യമ പ്രവര്‍ത്തകന്‍ മാറ്റ് തായ്ബിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഇലോണ്‍ മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ ഏജന്‍സികളും ട്വിറ്ററും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നിരിക്കുന്നതെന്നും യു എസ് ഭരണകൂടം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ട്വിറ്റര്‍ ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട ആയിരത്തിലധികം സാക്ഷികളെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തതിനു ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് അന്വേഷണ സമിതി വ്യക്തമാക്കുന്നത്.
ട്വിറ്റര്‍ ഓഫീസിലെ നിരവധി കോണ്‍ഫറന്‍സ് റൂമുകളെ താല്‍ക്കാലിക കിടപ്പുമുറികളാക്കി മാറ്റുന്നുവെന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. യുഎസ് ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ട്രംപിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ ഇതിനകം സമർപ്പിച്ചുവെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
തനിക്ക് മത്സരിക്കുവാന്‍ താത്പര്യമുണ്ട്. തന്റെ പ്രായത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ഏറ്റവും നല്ലത് തന്നെ നിരീക്ഷിക്കുകയാണ്. പ്രായമൂലമുള്ള അസ്വസ്ഥതകള്‍ തന്നില്‍ പ്രകടമായാല്‍ മറ്റൊരു ഡെമോക്രാറ്റിനെ പിന്തുണയ്ക്കാന്‍ എല്ലാവരും തയ്യാറാകണം' - ബൈഡന്‍ പറഞ്ഞു.
കഞ്ചാവ് ചെറിയ അളവില്‍ കൈയില്‍ വെച്ചതിന്‍റെ പേരില്‍ നിരവധിയാളുകള്‍ക്ക് തൊഴിലും വിദ്യാഭ്യാസം നഷ്ടമായിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ നമ്മള്‍ തയ്യാറാകണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, വലിയ തോതിലുള്ള കഞ്ചാവ് കടത്തല്‍, വിപണനം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക്
നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാർച്ച് രണ്ടിനാണ് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ (അവസാനത്തെ) ജനറൽ സെക്രട്ടറിയായിരുന്നു. 1917-ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഗോർബച്ചേവ്. 1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നല്‍കി ലോകം അദ്ദേഹത്തിന്‍റെ സേവനങ്ങളെ ആദരിച്ചിട്ടുണ്ട്.
മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഡ്രോൺ ഉപയോഗിച്ച്, ലോകത്തിലെ തന്നെ പ്രധാന ഭീകരന്മാരിൽ ഒരാളെന്നു വിലയിരുത്തപ്പെടുന്ന സവാഹിരിയെ യുഎസ് വധിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ഷോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് ഫ്ലോയ്‌ഡ് കരഞ്ഞുപറഞ്ഞിട്ടും കഴുത്തില്‍ അമര്‍ത്തിയ കാല്‍ എടുക്കാന്‍ പ്രതി തയ്യാറായില്ല. വെറുതെ വിടാന്‍ തയ്യാറായില്ല.
കറുത്ത വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍, കോടതിയിലെ വൈവിധ്യത്തിന്റെയും പ്രാതിനിധ്യത്തിന്റെയും അഭാവം, എന്നീ കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരമൊരു തീരുമാനം കൈകൊള്ളുന്നതിന്‍റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കിയത്
കുറെയധികം ആളുകളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ആര്‍ കെല്ലി തകര്‍ത്തത്. സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലൈംഗീകമായി ദുരുപയോഗം ചെയ്തതിനെ ഒരിക്കലും ന്യായികരിക്കാന്‍ സാധിക്കില്ല. ഈ കേസ് ലൈംഗികതയുമായി ബന്ധപ്പെട്ടതല്ല. ഇത് അക്രമവും ക്രൂരതയുമായി ബന്ധപ്പെട്ടുള്ളതാണ്.
അമേരിക്കയിലെ ടെക്‌സസിലെ സ്‌കൂളിന് നേരെ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ആയുധ നിയമത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇത് ചരിത്രപരമായ നേട്ടമാണ്. ആയുധ നിയമവുമായി ബന്ധപ്പെട്ട് താന്‍ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ ഈ ബില്ലിന് സാധിക്കില്ല.
രാജ്യത്ത് വെടിവെപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ ആയുധ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ച്ചയായി വെടിവെപ്പുകള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് പ്രതികരിക്കേണ്ട സമയമാണ്
രാജ്യത്ത് പുതിയ നിയമം പാസാകുന്നതോടെ തോക്കുകള്‍ കൈമാറ്റം ചെയ്യാനോ വാങ്ങാനോ സാധിക്കില്ല. ആയുധ ലോബിയെ നിരോധിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏറ്റവും കൂടുതൽ തോക്കുകൾ രാജ്യത്തേക്ക് കടത്തുന്നത് യു.എസിൽ നിന്നാണ്. കാനഡയില്‍ ഒരു ദശലക്ഷം പേരാണ് തോക്ക് ഉപയോഗിക്കുന്നത്.
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്‍ഫറന്‍സില്‍പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രതിരോധ സേനയെ അയക്കുന്ന കാര്യത്തില്‍ നാറ്റോയുടെ സമീപനം യുക്രൈനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 27 യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള 30 സൈനികരാഷ്ട്രങ്ങളുടെ സഹായമാണ് നാറ്റോയുടെ നടപടിയോടെ ഉക്രൈന് നഷ്ടമായിരിക്കുന്നത്. യുക്രൈന്‍ റഷ്യ വിഷയത്തില്‍ അദ്യമായാണ് നാറ്റോ യുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകുന്നത്.
റഷ്യക്കെതിരെ എതിർപ്പുകളില്ലാതെ ഐക്യകണ്ഠമായാണ് ഈ തീരുമാനം കൈകൊണ്ടതെന്നും യു എസ് നിയമ നിര്‍മ്മാണം സഭ പറഞ്ഞു. യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന റഷ്യ അതിര്‍ത്തിയില്‍ നിന്നും സൈനീക പിന്മാറ്റത്തിന് തയ്യാറാകുന്നില്ലെന്നും സെനറ്റ് കൂട്ടിച്ചേര്‍ത്തു. റഷ്യ സൈന്യത്തെ വിന്യാസിപ്പിച്ചിരിക്കുന്നതിനാല്‍ ഏത് സമയവും ആക്രമണത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിൻ പദ്ധതിയിടുമെന്ന് അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ ഉക്രൈന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോകവരുമാനത്തിന്‍റെ 60 ശതമാനം പങ്കിടുന്ന 10 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് പ്രസീദ്ധികരിച്ചിരിക്കുന്നത്. ചൈന, യു എസ്, ഫ്രാന്‍സ് , ബ്രിട്ടന്‍, ജര്‍മ്മിനി, ജപ്പാന്‍, സ്വീഡന്‍, മെക്സിക്കോ, കാനഡ, ഓസ്ട്രേലിയ, എന്നീ രാജ്യങ്ങളാണ് ലോകവരുമാനത്തിന്‍റെ ഭൂരിഭാഗം കൈവശം വെച്ചിരിക്കുന്നത്.
മലിനമായ മണ്ണിലും ജലത്തിലുമാണ് ബര്‍കോള്‍ഡേരിയ സ്യൂഡോമെല്ലി ബാക്ടീരിയ കാണപ്പെടുക. ഈ രോഗാണുക്കള്‍ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് മെലിയോഡിയോസിസ്. ഇത് മനുഷ്യരെയും, മൃഗങ്ങളെയും ഒരുപോലെ ബാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി തെക്ക് കിഴക്ക് ഏഷ്യ
കുട്ടികളുടെ ആരോഗ്യത്തെ ഇന്‍സ്റ്റഗ്രാം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്‍റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്‍റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്. സെനറ്റിനുമുന്‍പില്‍ ഹാജരായ ആന്‍റിഗണ്‍ ഡേവിസ്
അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ കൂടുതല്‍ അപകട സാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചതിനു ശേഷം ഏകദേശം മുക്കാല്‍ ലക്ഷത്തോളം സൈനികരെ ഒഴിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താലിബാന്‍ നേതൃത്വം അമേരിക്കക്ക് അന്ത്യശാസനം നല്‍കിയത്.
ഓഗസ്റ്റ് 31-ന് അമേരിക്കയുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രതിഷേധ സമരങ്ങള്‍ ജനാധിപത്യത്തില്‍ അസ്വാഭാവികമല്ലെന്നും ഇക്കാര്യം രാജ്യത്തെ പരമോന്നത കോടതി തന്നെ വ്യക്തമാക്കിയതാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് വക്താവ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്തു. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി
ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കാൻ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം
വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്
എട്ടുവര്‍ഷത്തിനുളളില്‍ ചൈന അമേരിക്കയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരി ലോകം മുഴുവനുളള സമ്പദ് വ്യവസ്ഥകളെ ബാധിച്ചിരുന്നു.
ഇറാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സൗദി അറേബ്യ. കൂടുതല്‍ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കണമെന്നാണ് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ആവശ്യപ്പെടുന്നത്
ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ വിഭവങ്ങളുടെ പട്ടികയില്‍ ഇഡലിയും സാമ്പാറും
റഷ്യൻ സേനയുമായുള്ള ഏറ്റുമുട്ടലുകളെത്തുടർന്ന് സിറിയയിലെ സൈനിക സാന്നിധ്യം ശക്തമാക്കി യുഎസ്.
മാസ്ക് ധരിക്കുന്നതിന് എതിരായിരുന്നു യുഎസ് പ്രസിഡന്‍റ് ട്രംപ്. അടുത്ത കാലത്താണ് അദ്ദേഹം നിലപാട് മാറ്റിയത്. അപ്പോഴേക്കും അമേരിക്ക കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു.
പ്രതിദിനം 2 മുതല്‍ 3 ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുമ്പോഴും മരണനിരക്ക് അതിനനുസരിച്ച് ഉയരുന്നില്ല എന്നു മാത്രമല്ല നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.
ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഓപ്പറേഷനുകൾ സ്വയം കൈകാര്യം ചെയ്യാനുള്ള എയർ ഇന്ത്യയുടെ അധികാരം പുനസ്ഥാപിച്ചുകൊണ്ട് യുഎസ് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 2019 ജൂലൈ മുതലാണ് എയര്‍ ഇന്ത്യക്ക് യുഎസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തിയെക്കുറിച്ചും സ്‌ഫോടനത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് നൽകിയത്. പ്രതികളെ തിരിച്ചറിയാൻ സഹായിച്ച എഫ്ബിഐ പോലുള്ള വിദേശ നിയമ നിർവ്വഹണ ഏജൻസികളോട് തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് എൻഐഎ വക്താവ് സോണിയ നാരംഗ് പറഞ്ഞു.
ചൈന വൈറസിനെതിരായി എണ്ണമറ്റ ജീവന്‍ രക്ഷിക്കുന്ന പോരാട്ടത്തില്‍ ചരിത്രപരമായ പ്രഖ്യാപനം നടത്തിയതില്‍ സന്തുതാന്ഷ്ടനാണെന്ന് ട്രംപ് പറഞ്ഞു. പ്ലാസ്മ തെറാപ്പിയെ പവര്‍ഫുള്‍ തെറാപ്പി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്
ട്രംപ് ഭരണകൂടം ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കാനോരുങ്ങുമ്പോഴും, യുഎസ് ടെക് ഭീമന്മാരും ധനകാര്യ സ്ഥാപനങ്ങളും ടിക് ടോക്ക് വാങ്ങുന്നതിനോ അതിൽ നിക്ഷേപിക്കുന്നതിനോ ഉള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2009 ജനുവരിയിലെ 2.1 ബില്യണ്‍ ഡോളര്‍ കരാര്‍ പ്രകാരം നാവികസേന എട്ട് ബോയിംഗ് പി -8 ഐ വിമാനങ്ങള്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു, അടുത്ത നാല് വിമാനങ്ങള്‍ 2016 ജൂലൈയില്‍ ഒപ്പുവച്ച 1.1 ബില്യണ്‍ ഡോളര്‍ കരാര്‍ പ്രകാരം ഈ ഡിസംബര്‍ മുതല്‍ വിതരണം ചെയ്ത് തുടങ്ങും.
ഇന്ത്യയുടെ കിഴക്കൻ തീരത്ത് നിന്ന് 1,200 കിലോമീറ്റർ അകലെയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ കാർ നിക്കോബാർ എയർബേസിൽ ഹാർപൂൺ മിസൈലുകളുമായി സായുധരായ പത്തോളം ജാഗ്വർ വ്യോമസേന നിലയുറപ്പിച്ചിട്ടുണ്ടെന്ന് വിശ്വസ്ത വൃത്തങ്ങൾ അറിയിച്ചു.
യു.എസ് തങ്ങളുടെ എതിരാളികളായ ഇറാൻ, വെനിസ്വേല, ഉത്തര കൊറിയ തുടങ്ങിയ രായങ്ങള്‍ക്കുമേല്‍ ചുമത്തിയ ഉപരോധം പാലിക്കാന്‍ കപ്പല്‍ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
വൂഡ്രോ വില്‍സന്റെ പേര് കെട്ടിടങ്ങളില്‍നിന്നു നീക്കം ചെയ്യാനൊരുങ്ങി പ്രിന്‍സ്റ്റന്‍ യുണിവേര്സിറ്റി.ജോര്വിജ്ല്‍ ഫ്ലോയിടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് .വില്‍സണ്‍ന്‍റെ വര്‍ണ്ണവിവേചനത്തിനും വര്‍ഗീയതക്കും എതിരാണ് ഈ നീക്കം .
പ്രതിസന്ധിയിലായ വെനിസ്വേലയിലേക്ക് ഇറാൻ ഇന്ധനം കയറ്റി അയക്കുന്നതിന് വ്യക്തമായ തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിരുന്നു.
ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ, വാഷിംഗ്ടൺ പോസ്റ്റ് എന്നീ പത്രങ്ങളിൽ ജോലി ചെയ്യുന്ന യുഎസ് മാധ്യമപ്രവർത്തകർ 2020 അവസാനിക്കുന്നതിന് മുമ്പ് അവരുടെ പ്രസ് കാർഡുകൾ തിരികെ നൽകണമെന്ന് ബീജിംഗ് ആവശ്യപ്പെടുന്നത്.