ആക്രമണത്തില്‍ പരിക്കേറ്റ സഞ്ജു സന്തോഷിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു. ഒരാള്‍ ഗുരുതര പരിക്കോടെ ഐസിയുവിലാണ്. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ പെണ്‍കുട്ടിയുടെ കയ്യൊടിഞ്ഞു. ഇതിനെയാണ് മുഖ്യമന്ത്രി ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചത്.
സിപിഎമ്മിന്റെ തെമ്മാടിക്കൂട്ടത്തെ ഉപയോഗിച്ച് എത്ര ആക്രമിച്ചാലും അരാജക സര്‍ക്കാരിന്റെ അധോലോക നായകനെതിരെ പൊരുതുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. നാലു മാസത്തെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ ഗതികേടില്‍ വന്ദ്യവയോധികര്‍ പിച്ചച്ചട്ടിയുമായി തെരുവില്‍ ഇറങ്ങുമ്പോഴാണ് സര്‍ക്കാരും സിപിഐഎമ്മും 'ഹാപ്പിനെസ്' ആഘോഷിക്കുന്നത്
ഫലസ്തീന്‍ ഐക്യാദാര്‍ഢ്യ റാലിക്കുവേണ്ടി കോഴിക്കോട് കടപ്പുറത്ത് സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസാണ് ആദ്യം ആവശ്യപ്പെട്ടത്. സ്വാഭാവികമായും തരേണ്ടതായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇതേ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ ഫലസ്തീന്‍ റാലിക്ക് വേണ്ടി സ്ഥലം അനുവദിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുക്കുകയായിരുന്നു.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വിദ്വേഷവും ഭിന്നിപ്പും വളര്‍ത്താന്‍ കളമശേരി സ്‌ഫോടനത്തെ ഉപയോഗിക്കുമ്പോള്‍ കേരളം ഒറ്റക്കെട്ടാണെന്ന് എന്ന സന്ദേശം കൊടുക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
നിയമസഭയിലും പുറത്തും കളളം ആവര്‍ത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്നും കളളക്കണക്ക് നല്‍കി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗത മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെ ചൊല്ലി കെ സുധാകരനും വി ഡി സതീശനും തര്‍ക്കിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
ഈ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാവിനാണെന്ന് ഞാന്‍ പറയും എന്ന് അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും അങ്ങനെ പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. വിജയം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. മുഴുവന്‍ ക്രെഡിറ്റും യുഡിഎഫിനാണ് എന്ന് അങ്ങ് പറയണമെന്ന് ഞാന്‍ പറഞ്ഞു.
പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായിട്ടും മുഖ്യമന്ത്രി അതിനെക്കുറിച്ച് സംസാരിക്കാന്‍ തയാറാവാത്തത് വിചിത്രമാണെന്നും അഴിമതി ആരോപണങ്ങളിലും പ്രതികരിക്കാതെ അദ്ദേഹം ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
94 കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചുതാഴ്ത്തുകയാണ് അങ്ങയുടെ പൊലീസ്. തൊപ്പി കൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറച്ചതും ഇതേ പൊലീസാണ്. മനസാക്ഷിയുളളവരെ വേദനിപ്പിക്കുന്ന കാഴ്ച്ചയാണത്. എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്?
വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്.
കണ്ടന്റ് ക്രിയേഷനാണ് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചുവിന്റെ ജോലി. അതിന്റെ ഭാഗമായി അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും വളരെ മോശമായ അടിക്കുറിപ്പുകളോടെ സിപിഎം സൈബര്‍ ഗുണ്ടകള്‍ പ്രചരിപ്പിക്കുകയാണ്.
മാസപ്പടി വിവാദമുള്‍പ്പെടെ ആറ് സുപ്രധാന അഴിമതി ആരോപണങ്ങളാണ് ഞങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ആറ് അഴിമതികളുടെയും പുറകില്‍ മുഖ്യമന്ത്രിയുണ്ട്.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കസ്റ്റഡി മരണങ്ങള്‍ ഇടതുഭരണ കാലത്തുണ്ടായിട്ടുണ്ട്. ഇങ്ങനൊരു സദ്ഭരണവും പൊലീസ് സേനയുമുളെളാരു സംസ്ഥാനം രാജ്യത്തില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്'- വി ഡി സതീശന്‍ പറഞ്ഞു.
മൈക്ക് തകരാറായതിന് കേസെടുത്തത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 'മുഖ്യമന്ത്രിയുടെ ഓഫീസ് ആരൊക്കെയോ ഹൈജാക്ക് ചെയ്തു. അദ്ദേഹം ഇതൊന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അപഹാസ്യമാവുകയാണ്'- വി ഡി സതീശന്‍ പറഞ്ഞു
ലോകത്തിന്റെ ഏത് കോണിലുമുളള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന പേരെന്നും അദ്ദേഹം പോകാത്ത സ്ഥലവും കാണാത്ത ജനങ്ങളുമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
അങ്ങിപ്പോൾ സ്വത്വത്തിന്‍റെ ഭാരരാഹിത്യം അറിയുകയാവും. ഞങ്ങളോ അങ്ങയുടെ ചിരിയില്ലാത്ത ലോകത്തിന്‍റെ ഭാരവും ചുമക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ, മനുഷ്യന്‍റെ അന്തസിന്‍റെ, നിസഹായതയുടെ, നർമ്മത്തിന്‍റെ, സ്നേഹത്തിന്‍റെ, തീവ്രനഷ്ടങ്ങളുടെ കഥാകാരന് പ്രണാമം.
തങ്ങള്‍ നിര്‍മ്മിച്ചത് 229 വീടുകളല്ല, 229 ജീവിതങ്ങളാണെന്നും പണി പൂര്‍ത്തിയാകാതെ കിടന്ന വീടുകള്‍ പൂര്‍ത്തിയാക്കിയതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമൊക്കെയായി 314 വീടുകളാണ് ലിസ്റ്റിലുളളതെന്നും അത് ഏത് പിണറായി വിജയനും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു
സുധാകരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനുമെതിരെ കേസെടുത്ത സാഹചര്യമാണെങ്കിലും ഇരുവര്‍ക്കുമൊപ്പം നില്‍ക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
ഇന്നലെ കൊയിലാണ്ടിയില്‍വെച്ചാണ് മന്ത്രി വി ശിവന്‍കുട്ടിക്കുനേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
സംസ്ഥാന സര്‍ക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികള്‍. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു
ഒരു സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഈ തേർവാഴ്ച്ച ഞെട്ടിപ്പിക്കുന്നതാണെന്ന് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.
236 കോടി രൂപ ചിലവഴിച്ച് 726 എ ഐ ക്യാമറകള്‍ സ്ഥാപിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതായത് 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്കുവേണ്ടി മുടക്കിയെന്നത് അവിശ്വസനീയമാണ്.
ക്രിമിനല്‍ മനസുള്ള ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാരും പാര്‍ട്ടിയും തന്നെയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കോ
തീവയ്പ്പുകേസില്‍ എല്ലാ സാധ്യതകളും അന്വേഷിക്കണം. സംഭവത്തില്‍ രാഷ്ട്രീയം പ്രവര്‍ത്തിച്ചിട്ടുണ്ടോ, വര്‍ഗീയതയാണോ തീവ്രവാദ സംഘടനകളാണോ അതോ ഒരു വ്യക്തിയുടെ വിക്രിയകള്‍ മാത്രമാണോ തുടങ്ങിയവയെല്ലാം ഗൗരവമായി അന്വേഷിക്കണം'- വി ഡി സതീശന്‍ പറഞ്ഞു
പല മഹാരഥന്മാരും ഇരുന്ന കസേര. കേരള രാഷ്ട്രീയത്തെ സ്വാധീനിച്ച നിരവധി പ്രസ്താവനകൾ ചരിത്രത്തിലുടനീളം കെ പി സി സി അധ്യക്ഷന്മാരിൽ നിന്നും കാണാനാകും. ഇപ്പോഴോ ?? സുധാകരൻ പറയുന്നത് എത്രമേൽ നിന്ദ്യവും അരോചകവുമായ പ്രസ്താവനകളാണ്.
റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരിഹാസത്തിനുപിന്നാലെയാണ് റിയാസിന് പിന്തുണയുമായി വി ശിവന്‍കുട്ടി രംഗത്തെത്തിയത്
മരുമകൻ എത്രത്തോളം പി ആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നിൽ. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.
അതേസമയം, ഇപി ജയരാജന്റെ പരാമര്‍ശത്തിന് പിന്തുണയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. പ്രതിഷേധങ്ങളില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെ നടന്നാല്‍ പൊലീസിന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസിനെതിരെ പരാതി കൊടുത്ത അന്‍വര്‍ എംഎല്‍എ ഫെബ്രുവരി 25-ന് പണി വരുന്നുണ്ട് അവറാച്ചാ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതേമാസം അവസാനം എംഎല്‍എ നിയമസഭയില്‍ കൊടുത്ത ചോദ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നു
പിജെ ആര്‍മിയിലെ വളരെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ആകാശ് തില്ലങ്കേരി. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനം നടത്തുന്ന കൊട്ടേഷൻ സംഘത്തിലെ അംഗമാണ് ഇയാൾ. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. നിലവിലെ അന്വേഷണം അപൂർണ്ണമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പിന്നെ എന്തിനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതാക്കളെയെല്ലാം കേരളാ പോലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. കരുതൽ തടങ്കലിനെതിരെ സി.പി.എം നേതാവായിരുന്ന എ.കെ.ജി പറഞ്ഞത് എന്താണെന്ന് വായിച്ചുനോക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്തെ വലിയ ഹോട്ടലില്‍വെച്ച് ശ്രീഎമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസ് നേതാക്കളായ വത്സല്‍ തില്ലങ്കേരിയും ഗോപാലന്‍കുട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ലേ?
വി ഡി സതീശന്‍ എന്താണ് പറയുന്നത്? വേണമെങ്കില്‍ ആനയെ പിടിക്കുന്ന കാര്യം പുളളിയെ അങ്ങ് ഏല്‍പ്പിക്കാം. മുഖ്യമന്ത്രിയെ ചെന്ന് കണ്ടാല്‍ മതി. മനുഷ്യനാണെങ്കില്‍ നേരിടാം. കാട്ടാനയാണെങ്കില്‍ എന്ത് ചെയ്യാനാ? ഒരു സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യാം.
സ്വന്തം ജോലിയിൽ അങ്ങേയറ്റം അത്മാർത്ഥതയുള്ള ആളായിരുന്നു ബിജു മോനെന്നതിന് തെളിവ് രാഷ്ട്രപതി നൽകിയ പുരസ്കാരമാണ്. ഇനി ചർച്ചകൾക്കോ കൂടിയാലോചനകൾക്കോ പ്രസക്തിയില്ല. പ്രേരക്മാരുടെ ഓണറേറിയം കുടിശിക ഉടൻ നൽകണം. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുത് - വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു
19 ഭാഷകളിൽ പെയ്തിറങ്ങിയ പതിനായിരത്തിലധികം ഗാനങ്ങൾ. തലമുറകളെ കീഴടക്കി പൂർണതയിൽ എത്തിയ കലാസപര്യ. ജൻമ വീഥികളിൽ എന്നും നിങ്ങളുണ്ടാകും ... വാണി ജയറാമിന് ആദരവോടെ പ്രണാമം, വിട' - പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
മയക്കുമരുന്ന് സംഘങ്ങള്‍ കേരളത്തില്‍ അഴിഞ്ഞാടുമ്പോള്‍ വേണ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്താനായി സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു
പ്രതിപക്ഷ നേതാവ് കായിക മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. 'പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ടെന്ന് കായികമന്ത്രി.. കളി നടന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ...ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യരുത്. ഗ്രീൻ ഫീൽഡിൽ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങൾ
ഇ.പി ജയരാജനെതിരെ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത പുറത്ത് വന്നിട്ടും അമ്പരപ്പിക്കുന്ന മൗനമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായത്. അവര്‍ പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല ആരോപണങ്ങള്‍ നിഷേധിക്കാനും തയാറായിട്ടില്ല. നേരത്തെ മന്ത്രി ആയിരുന്ന നേതാവ് അനധികൃതമായി
സി.പി.എമ്മുകാരനെയും ക്രമിനലിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മിന്റെ പല പ്രാദേശിക ഘടകങ്ങളും നേതാക്കളും ലഹരി- ഗുണ്ടാ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുയാണ്
എനിക്ക് വിവാദമുണ്ടാക്കേണ്ട ആവശ്യമില്ല. കേരളത്തില്‍ എവിടെ പോയി പ്രസംഗിക്കാനും ബുദ്ധിമുട്ടില്ല. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ കോണ്‍ഗ്രസിന്റെയും മറ്റും വേദികളില്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കാണ് വിഷമമെന്നും എന്താണ് വിഷമമെന്നും മനസിലാകുന്നില്ല' എന്നും തരൂര്‍ പറഞ്ഞു
രംഗത്തെത്തിയ മുസ്ലിം ലീഗുമായി ഈ വിഷയം സംസാരിക്കും.മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന രീതി കോണ്‍ഗ്രസിനില്ല. കെ പി സി സി പ്രസിഡന്‍റിന്റെ ഭാഗത്തുനിന്നും ഒന്നിലധികം തവണ ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഈ വിഷയം പാര്‍ട്ടി ഗൌരവമായി എടുക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്‍ണര്‍ സംഘപരിവാറുകാരെ വിസിമാരായി നിയമിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതുപോലെ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റുകാരെ നിയമിക്കുമോ എന്ന ഭയം പ്രതിപക്ഷത്തിനുണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കാമെന്ന് കാണിച്ച് ഗവര്‍ണര്‍ 3 തവണ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. അപ്പോഴെല്ലാം അയ്യോ സാറേ പോകല്ലേയെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി കത്തെഴുതിയതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
യു ഡി എഫും പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് കെ പി സി സി പ്രസിഡന്‍റിന്‍റെ വ്യത്യസ്ത അഭിപ്രായപ്രകടനം. ഇതോടെയാണ് സുധാകരനെ തള്ളി സതീശന്‍ രംഗത്തെത്തിയത്. മേയര്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ യു ഡി എഫിന് വിശ്വാസമില്ല. ആര്യയെ മുന്‍ നിര്‍ത്തി സിപിഎം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. കേസിനെ ന്യായികരിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കില്ല. കത്ത് എഴുതിയത് സിപിഎം നേതാക്കളാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഗവര്‍ണര്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച് എം എല്‍ എ കെ ടി ജലീലും രംഗത്തെത്തി. ഗവർണ്ണർ മാധ്യമങ്ങളെ പിളർത്തി. പത്രപ്രവർത്തക യൂണിയനിലും രാജഭക്തർ പിടിമുറുക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. വാർത്തകൾ അറിയാൻ സാമൂഹ്യ മാധ്യമങ്ങളെ പൂർണ്ണമായും പൊതുജനം ആശ്രയിക്കുന്ന കാലം വിദൂരമല്ല.
മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരൻ തൻ്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറുപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നു.
അനുഭവങ്ങളുടെ തീച്ചൂളയിൽ വളർത്തിയെടുത്ത രാഷ്ട്രീയത്തിന്റെ ചൂടും ഉൾക്കാഴ്ചയും ചന്ദ്രചൂഢനുണ്ടായിരുന്നു. പാർട്ടിയും മുന്നണിയും പ്രതിസന്ധികളെ അഭിമുഖീകരികുമ്പോൾ പ്രശ്നപരിഹാരത്തിന് എല്ലാവരും ഉറ്റു നോക്കിയ നേതാവായിരുന്നു അദ്ദേഹം. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ആർ.എസ്.പിയുടെ മുഖമായിരുന്നു ചന്ദ്രചൂഢനെന്നും അദ്ദേഹത്തിൻ്റെ വിയോഗം യു.ഡി.എഫിനും നികത്താനാകാത്ത നഷ്ടമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
നിയമം നടപ്പാക്കേണ്ട പൊലീസ് ഗുണ്ടാ സംഘങ്ങളെ പോലെ അഴിഞ്ഞാടുന്നു.... തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗുണ്ടാ കൊറിഡോര്‍… ലഹരിക്കടത്ത്- ഗുണ്ട മാഫിയകളെയും പൊലീസിനെയും നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കള്‍... സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ. 9 മാസത്തിനിടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ 1795 പേര്‍ ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് ഇരയായത് 3859 സ്ത്രീകള്‍...
സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടയാളാണ് പിണറായി വിജയന്‍. സരിതയ്ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത സ്വപ്‌ന സുരേഷിന് ഇല്ലാതാക്കുന്നത് എങ്ങനെയാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അവരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനുമാണ് സി.പി.എമ്മും എല്‍.ഡി.എഫും ശ്രമിച്ചത്. അന്ന് ചെയ്തതിനൊക്കെ കാലം ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നതും ഒരു സ്ത്രീയാണ്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുന്നയിച്ച സ്ത്രീയുടെ പശ്ചാത്തലം ഞങ്ങളാരും അന്വേഷിച്ചിട്ടില്ല. ഈ പരാതികളുടെ പുറത്ത് എഫ്.ഐ.ആർ എങ്കിലും പൊലീസ് എടുക്കേണ്ടെ? മാങ്ങമോഷ്ടിക്കലും സ്വര്‍ണം മോഷ്ടിക്കലുമാണ് ഇപ്പോള്‍ പൊലീസിന്റെ
എം എൽ എ ഓഫീസിലെ ലഡു വിതരണമൊക്കെ അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്ന് കെ മുരളിധരന്‍ എം പി പരിഹസിച്ചു. എം എല്‍ എക്കെതിരെ കെ പി സി സി ഇന്ന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസവും എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ മുരളിധരന്‍
കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരുന്നു. ബലാത്സംഗക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പളളിയെ ഒളിവില്‍ താമസിപ്പിക്കുന്നത് കെ സുധാകരനാണെന്ന് എം വി ഗോവിന്ദന്‍റെ ആരോപണം.
എല്‍ദോസ് കുന്നപ്പിള്ളി തെറ്റുകാരനാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുവതിയുടെ പീഡനപരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഒരു
ഔദ്യോഗിക ഭാഷാ സമിതി ശിപാര്‍ശ ചെയ്‌തെന്നാണ് മാധ്യമ വാര്‍ത്തകള്‍. പരീക്ഷകള്‍ പൂര്‍ണമായും ഹിന്ദിയിലാക്കുന്നത് രാജ്യത്തെ വലിയൊരു വിഭാഗം യുവതീ യുവാക്കളുടെ ഭാവിയെത്തന്നെ തകര്‍ത്തു കളയും. തൊഴില്‍ അന്വേഷകരുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴും.
വിദേശയാത്രയുടെ കാര്യത്തില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തിവെട്ടുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കുടുംബത്തിനെയും കൂടെ കൂട്ടിയാണ് പിണറായി വിജയന്‍ യാത്ര നടത്തുന്നത്. അവരുടെ ചെലവ് സ്വയം വഹിക്കുകയാണെന്ന വിശദീകരണം ശുദ്ധഅസംബന്ധമാണ്.
കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാ ബായിയെ സമരപന്തലിൽ സന്ദർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും യൂറോപ്പ് യാത്രയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. മന്ത്രിമാര്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും ടൂറിസം മന്ത്രിയായി അധികാരമേറ്റ് പതിനഞ്ചുമാസത്തിനിടെ
'2019- ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കള്‍. ഷിബു ബേബിജോണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍
35 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. അതേസമയം, യുഡിഎഫും മികച്ച വിജയമാണ് നേടിയത്. കഴിഞ്ഞ തവണ ഏഴ് സീറ്റുകളായിരുന്നു യുഡിഎഫ് മുന്നണിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് പതിനാലായി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് വി ഡി സതീശന്റെ പ്രതികരണം.
പ്രവര്‍ത്തകരാണെങ്കില്‍ തെളിവ് പുറത്തുവിടാന്‍ താന്‍ വെല്ലുവിളിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയുമായി സിപിഎം സന്ധിചേര്‍ന്നിരിക്കുകയാണ്. എം പിയുടെ ഓഫിസില്‍ അതിക്രമിച്ച് കയറി ഓഫീസ് സ്റ്റാഫിനെ മര്‍ദ്ദിച്ച കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എ.കെ.ജി സെന്‍റര്‍ ആക്രമണത്തെക്കുറിച്ച് പറയുമ്പോള്‍ കുറച്ച് ഗൌരവമായി പറയാം. സംഭവം നടന്ന സമയത്ത് എ.കെ.ജി സെന്‍ററിലുണ്ടായിരുന്ന ആളാണ് പി കെ ശ്രീമതി. അവര്‍ ആ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് അപ്പോള്‍ അനുഭവപ്പെട്ട കാര്യമാണ് പറയുക. അതില്‍ എരിവും പുളിയും ചേര്‍ത്ത് സംസാരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. അതേസമയം, ഇ ഡിയുടേത് രാഷ്ട്രീയ നാടകമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഇ ഡിയുടെ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിട്ടുണ്ട്
സ്വന്തം വീടായ ആനന്ദ് ഭവന്‍ വില്‍ക്കേണ്ടി വന്നാലും നാഷണല്‍ ഹെറാള്‍ഡ് പൂട്ടില്ലെന്ന് പണ്ഡിറ്റ്ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നെഹ്റു അത്രത്തോളം ഇഷ്ടപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചരിത്രപരമായ ബാധ്യതയായിരുന്നു.
സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ തടഞ്ഞുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്
പാലക്കാട് നടന്ന ചിന്തന്‍ ശിബിരത്തില്‍ വെച്ച് പ്രതിനിധിയായ പെണ്‍കുട്ടിയോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്ന വിവേക് നായര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ദളിത് വിഭാഗത്തില്‍ നിന്നും വരുന്നതിനാല്‍ നിരവധി പ്രശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും
ഇതൊന്നുമറിയാതെ ഗോള്‍വാക്കറുടെ പുസ്തകം മാത്രം വായിച്ച്, ആര്‍ എസ് എസിന്റെ ആശയങ്ങള്‍ മാത്രം പഠിച്ചാണ് സജി ചെറിയാന്‍ വരുന്നത്. അദ്ദേഹം രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലത്. രാജിവെച്ച് പുറത്തുപോയി അദ്ദേഹത്തിന് ആര്‍ എസ് എസില്‍ ചേരാം.
'മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനക്ക് ഒരു പവിത്രതയുണ്ട്. അദ്ദേഹം എന്താണ് ഇത്തരം രീതിയില്‍ സംസാരിക്കുന്നതെന്ന് അറിയില്ല. ഇത്തരം വിവരങ്ങളൊക്കെ മന്ത്രിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്. ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം. എന്ത് പറ്റി ഈ സര്‍ക്കാരിന്. തൊട്ടത് എല്ലാം പാളിപ്പോവുകയാണ്.
ഞങ്ങളുടെ കുട്ടികള്‍ കഴിഞ്ഞ ഒരുമാസത്തിലേറേയായി സമരത്തിലാണ്. നിയമസഭയ്ക്കകത്തും പുറത്തും ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍മൂലം സര്‍ക്കാര്‍ പ്രതിരോധത്തില്‍നില്‍ക്കുമ്പോള്‍ അതിന്റ ഫോക്കസ് മാറ്റാന്‍ ഞങ്ങളാഗ്രഹിക്കില്ല
പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. അറുപതുവര്‍ഷത്തെ പാരമ്പര്യമുണ്ട്. ഒരുപാട് സഹനത്തിന്റെയും സമരത്തിന്റെയും കഥകള്‍ പറയാനുണ്ട് അദ്ദേഹത്തിന്.
കടബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവയ്ക്കുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സാധാരണക്കാർ കടന്നു പോകുന്ന സമയത്ത് ഒരു കാരണവശാലും വൈദ്യുതി നിരക്കുകൾ കൂട്ടരുത്. ആളുകൾക്ക് താങ്ങാൻ കഴിയാത്ത ഭാരമാണ് നിരക്ക് വർധനവിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്തുകേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ വന്നതിനുപിന്നാലെ പൊതുസമൂഹത്തിനുമുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ടിവന്ന മുഖ്യമന്ത്രിയെ വിവാദങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനായാണ് സിപിഎം നേതാക്കളും പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുംചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കഥ മെനഞ്ഞത്
തൊടുപുഴയിൽ പൊലീസ് നരനായാട്ടിന് ഇരയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിൻ്റെ ഇടതുകണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തുടർ ചികിത്സയിലൂടെ മാത്രമേ കണ്ണിൻ്റെ കാഴ്ച വീണ്ടെടുക്കാൻ സാധിക്കുമോയെന്ന് പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്
വിമാനത്തിലെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി വിമാനത്തിലില്ലെന്ന് പറയുക, പ്രതിഷേധിച്ചവര്‍ മദ്യപിച്ചിരുന്നു എന്ന് പറയുക, പിന്നെ അതൊക്കെ മാറ്റിപ്പറയുക, അങ്ങനെ മാറ്റിമാറ്റി പറയുന്ന ഇ പി ജയരാജന്‍ കോണ്‍ഗ്രസിനനുകൂലമായി കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിവുളളയാളാണ്
സംസ്ഥാനത്ത് പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെകുറിച്ചും, പിണറായി വിജയനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നടന്‍ ഹരീഷ് പേരടിയെ പുരോഗമന കലാ സാഹിത്യ സംഘം ഒരു പരിപാടിയില്‍നിന്നും ഒഴിവാക്കിയതിനെ കുറിച്ചും കേരളത്തിലെ സാംസ്കാരിക നായകന്മാരും എഴുത്തുകാരും ഒരക്ഷരം പ്രതികരിച്ചു കണ്ടില്ലല്ലോ എന്ന് വി ഡി സതീശന്‍ കഴിഞ്ഞ ദിവസസം പറഞ്ഞിരുന്നു
കെ പി സി സി ഓഫീസ് തകര്‍ക്കുകയും കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കയറുകയും ഗാന്ധി പ്രതിമ തകര്‍ക്കുകയും നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ ബോംബിട്ട് തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും, അല്ലാതെ നശിപ്പിക്കുകയും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും നിരവധിപേര്‍ ഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതില്‍ പ്രയാസമുണ്ട്
സ്വപ്നയുടെ ആരോപണങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് എനിക്ക് അറിയില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വന്ന 164 സംബന്ധിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതൊന്നും എടുത്ത് ഞങ്ങള്‍ ആഘോഷിക്കുന്നില്ല
മുഖ്യമന്ത്രി എന്തിനാണ് ഇത്രയും സുരക്ഷയില്‍ പോകുന്നത്. എന്തിനാണ് ഇത്രയും വലിയ സുരക്ഷ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നത്. കോട്ടയത്തൊക്കെ ജനങ്ങളും പൊലീസും തമ്മില്‍ തര്‍ക്കം നടക്കുകയാണ്.
ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണന്‍ അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന മൊഴിയോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായെന്ന് 2015 ഡിസംബര്‍ രണ്ടിന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ഇന്ന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ല. ഇനിയെങ്കിലും പിണറായിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നതെന്നും സതീശന്‍ പറഞ്ഞു.
സത്യം അധികനാള്‍ ആര്‍ക്കും മൂടിവയ്ക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സത്യം അറിയുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ അവകാശമാണെന്നും സോളാര്‍ കേസ് നടന്ന കാലത്തെ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയാണെന്നും തനിക്ക് തന്റേതായ ശൈലിയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം കെ റെയിലിനേറ്റ തോല്‍വിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അശ്ലില വീഡിയോ പ്രചരിപ്പിച്ചതില്‍ ഐക്യജനാധിപത്യ മുന്നണിക്ക് യാതൊരു പങ്കുമില്ല. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, അത് സാമൂഹ്യമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്തവരെയാണ് പിടികൂടേണ്ടത്. അങ്ങിനെ പിടികൂടാന്‍ ശ്രമിച്ചാല്‍ വാദി പ്രതിയാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നടത്തിയത് സിപിഎമ്മാണ്.
വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനുമായി സിപിഎം ഓടിനടക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളുണ്ടായത് അതിന്റെയെല്ലാം ആകെത്തുകയായാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പും ഈ കേസും തമ്മില്‍ ഒരു ബന്ധമില്ല. ഇത് രാഷ്ട്രീയമായി കാണേണ്ട വിഷയമല്ല. അതിജീവിത തന്നെയാണ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അതിജീവിതയെ പരസ്യമായി അപമാനിക്കുകയാണ്. സ്വയം പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മുഖ്യമന്ത്രി എപ്പോഴും സ്വീകരിക്കുന്നത്. ഈ കേസിലെന്ന ഒരു കേസിലും വെള്ളം ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകളാണ് എന്ന ഇ.പി ജയരാജന്‍റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കാലത്ത് ഹര്‍ജി നല്കാന്‍ പാടില്ലെന്ന നിയമം ഇന്ത്യയിലില്ല. നടിയെ ആക്രമിച്ച ആള്‍ ആരുടെ പാര്‍ട്ടിയിലാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ ഇ പി ജയരാജന്‍ എന്തിനാണ് ഹര്‍ജിയില്‍ വേവലാതിപ്പെടുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.
കേന്ദ്രം ഇന്ധന നികുതി കൂട്ടിയതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് 6000 കോടിയുടെ അധിക വരുമാനമാണ്. ഇതില്‍ നിന്ന് ഒരു പൈസ പോലും കുറച്ചിട്ടില്ല. അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത്തവണ സഭയുടെ ചിഹ്നത്തിന് മുന്‍പില്‍ സ്ഥാനാര്‍ത്ഥിയേയും വൈദികനേയും ചേര്‍ത്ത് പത്രസമ്മേളനം നടത്തിയ മന്ത്രി പി. രാജീവാണ് ഇത്തരം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ജോ ജോസഫിനോട് സഭയുടെ സ്ഥാനാര്‍ഥിയാണോ എന്ന ചോദ്യം ചോദിച്ചത് മാധ്യമ പ്രവര്‍ത്തകരാണ്. ഇത് കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് സിപിഎം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിന് തൃക്കാക്കരയില്‍ അനായാസം വിജയിക്കാന്‍ കഴിയും. യുഡിഎഫിന്റേത് മതേതര നിലപാടാണ്. ആ നിലപാട് മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുളള സ്ഥാനാര്‍ത്ഥിയാണ് ഉമാ തോമസ്.
ഞങ്ങള്‍ ഒരു മണിക്കൂര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കോണ്‍ഗ്രസില്‍ കലാപം തുടങ്ങിയ വാക്കുകളുപയോഗിച്ച് കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ പൊതുവായി മാധ്യമങ്ങള്‍ ശ്രമിക്കുമായിരുന്നു.
വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള സംസാരമാണ് പി സി ജോര്‍ജില്‍ നിന്നുമുണ്ടായിരിക്കുന്നത്. കേരളത്തില്‍ വിദ്വേഷത്തിന്‍റെ ക്യാമ്പയ്ന്‍ നടത്തുകയാണ്. ആ ക്യാമ്പയ്നിലെ ഒരു ഉപകരണം മാത്രമാണ് ഐ സി ജോര്‍ജ്. അദ്ദേഹത്തിന് പിന്നില്‍ സംഘപരിവാര്‍ നേതാക്കളുണ്ട്. കേരള രാഷ്ട്രീയ
ഇഫ്താര്‍ സംഗമം നടത്താന്‍ എനിക്ക് പാര്‍ട്ടി വിലക്കുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമാണ് ഇഫ്താര്‍ നടത്തിയത്. വിലക്കുണ്ടായിരുന്നെങ്കില്‍ പരിപാടി നടത്തില്ലായിരുന്നു. കെ കരുണാകരന്‍ തുടങ്ങിയ പാരമ്പര്യം തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇഫ്താറിന്റെ പ്രാധാന്യം അറിയാത്തവരോട് എന്താണ് പറയേണ്ടത്- വി ഡി സതീശന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു എന്നാണ് കെ പി സി സി എനിക്കെതിരെ ആരോപിക്കുന്ന കുറ്റം
കൊലയാളി സംഘങ്ങളുടെ നേതാക്കൻമാരെ വിളിച്ച് ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുവിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും കോണ്‍ഗ്രസ് ഒരു പോലെ എതിർക്കും. ഒരു കാരണവശാലും വർഗീയതയുമായി സന്ധിയില്ല.
കേരളത്തില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇത് സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയെയാണ് കാണിക്കുന്നത്. ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. ലഹരിമാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി മാറി കേരളം.
ഞാന്‍ ആരോടും ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് സ്ഥാനം തരാമെന്നും ആരും പറഞ്ഞിട്ടില്ല. എന്റെ പദവി ജനങ്ങളുടെ മനസിലാണ്. ജനങ്ങള്‍ക്കിഷ്ടമുളള ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ് ഞാന്‍ എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് സ്ഥാനങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെയും പാ
മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരത്തില്‍ പറയുന്നു. എന്ത് വില കൊടുത്തും സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന്. അഹങ്കാരവും ധാര്‍ഷ്യവുമില്ലാതെ ഞങ്ങള്‍ പറയുന്നു. കേരളത്തില്‍ എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല
ആളാണെന്നും എൽഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം മാണി സി കാപ്പന്‍റെ പരാമര്‍ശത്തെ തള്ളി പി ജെ ജോസഫ് രംഗത്തെത്തി. മുന്നണി സംവിധാനം വളരെ മികച്ച രീതിയിലാണ് പോകുന്നത്. കേരളാ കോണ്‍ഗ്രസിന് യു ഡി എഫിന്‍റെ പ്രവര്‍ത്തനത്തില്‍ പോരായ്മയൊന്നും തോന്നുന്നില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നത് പ്രഹസനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നിയമത്തെ മറികടന്ന് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ശ്രീലങ്കയ്ക്ക് സമാനമായ, അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് സിൽവർ ലൈൻ കേരളത്തെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ തെരഞ്ഞെടുത്ത എം പിമാരെ ഡല്‍ഹിയില്‍ വെച്ച് പോലീസ് മര്‍ദ്ദിച്ചപ്പോള്‍ അതില്‍ ആഹ്ലാദിക്കുന്ന മുഖ്യമന്ത്രിയേയും സിപിഎം പാര്‍ട്ടി സെക്രട്ടറിയേയുമാണ് കാണാന്‍ കഴിഞ്ഞത്. ഈ നിമിഷം വരെ അതില്‍ വിഷമം രേഖപ്പെടുത്താതെ നിലവാരം മറന്നു പെരുമാറിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാര്‍ട്ടി
കെ റയിലുമായി ബന്ധപ്പെട്ട സമരം കോണ്‍ഗ്രസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടക്കുന്ന സെമിനാറില്‍ നേതാക്കള്‍ പങ്കെടുത്താല്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍.
എസ് എഫ് ഐ പ്രവർത്തകർ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജിൽ പെരുമാറിയത്. സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയെ ഇതുപോലെ ക്യാംപസുകളിൽ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വന്ന് പ്രതികൂട്ടിൽ നിൽക്കുന്നതിനുപകരം അവരെ ഉപദേശിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
പകുതിയിലധികം സംസ്ഥാനങ്ങളും നികുതിഭരണ സമ്പ്രദായത്തിൽ ജിഎസ്ടിക്ക് അനുസൃതമായി മാറ്റം കൊണ്ടുവന്നു. എന്നാൽ കേരളത്തില്‍ ഇതുവരെ ജിഎസ്ടിക്ക് അനുകൂലമായ രീതിയിൽ നികുതിഭരണ സമ്പ്രദായം മാറ്റിയെടുക്കാനായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
. ഇതൊന്നും കേരളത്തിലെ കോണ്‍ഗ്രസിനുമുന്നില്‍ വിലപ്പോകില്ല. കെ പി സി സി പ്രസിഡന്റിന്റെ ദേഹത്ത് ഒരു തരി മണ്ണ് വാരിയിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിക്കില്ല. ഒരു ഭീഷണിയും ഇവിടെ വിലപ്പോകില്ല.
തിരുവനന്തപുരം ക്രൈം ക്യാപിറ്റലായി മാറിയെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. പൊലീസിനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചങ്ങലക്ക് ഇട്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ പറയുകയാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. മന്ത്രി
കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരിൽ ഒരു ഗ്രൂപ്പും ഉണ്ടാകില്ല. ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാകേണ്ട സാഹചര്യം വന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പാര്‍ട്ടി പുനസംഘടന നടക്കുന്നതിനാല്‍ പലയിടങ്ങളില്‍ നിന്നും എന്നെയും കെ പി സി സി പ്രസിഡന്റിനെയും കാണാന്‍ ആളുകള്‍ വരുന്നുണ്ട്. എന്നെ ഔദ്യോഗിക വസതിയിലും കെ സുധാകരനെ കെ പി സി സി ഓഫീസിലുംവെച്ചാണ് കാണുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്‍റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു പരിശോധന സംഘത്തില്‍ ഉണ്ടായത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്കാന്‍ ഒരുങ്ങുകയാണ് കെ പി സി സി.
മുഖ്യമന്ത്രീ നിങ്ങൾ സമ്പൂർണ പരാജയമാണ്.. ഈ കേരളത്തിൽ ആരും ഏത് സമയത്തും കൊല്ലപ്പെടാം. ഒരാളുടേയും ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയാത്തവരായി പിണറായി സർക്കാർ മാറി. തീവ്രവാദ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ സംസ്ഥാനത്ത് കൊലപാതകം ആസൂത്രണം
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയാണ്, സ്വാഭാവിക അഭിനയത്തിന്റെ പാഠശാലയാണ് കെപിഎസി ലളിത എന്നുമാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വി സി നിയമനം, ലോകായുക്താ ഓര്‍ഡിനന്‍സ്, തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ലോകായുക്ത ഭേദഗതി രാഷ്ട്രപതിക്ക് അയക്കണമെന്നാണ് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്
ബോർഡോ റഗുലേറ്ററി കമ്മിഷനോ അറിയാതെയുള്ള നിയമനങ്ങളാണ് കെ എസ് ഇ ബിയില്‍ നടക്കുന്നത്. സർക്കാരിന്‍റെ അനുമതിയില്ലാത്ത വേതന പരിഷ്കരണം തുടങ്ങി വൈദ്യതി ബോർഡ് വിളിക്കാൻ പോകുന്ന കരാറിന്റെ വിശദാംശങ്ങൾ എൻജിനീയർമാർ തന്നെ കരാറുകാർക്ക് ചോർത്തി കൊടുക്കുന്ന