ഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹം കഴിക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. രാധിക ശരത്കുമാര്, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി തുടങ്ങിവര്‍ക്കാണ് സിനിമാ മേഖലയില്‍ നിന്നും ക്ഷണം ലഭിച്ചത്.
തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം ചിമ്പുവുമായി പ്രണയത്തിലായിരുന്നു. ന്നീട് നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാർത്തകൾ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി. പ്രഭുദേവയുടെ ആദ്യ ഭാര്യ ലത നയന്‍താരക്കെതിരെ രംഗത്തെത്തിയിരുന്നു.