ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ബാബുവിന് തൊഴിലുടമയില്‍നിന്ന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ വിവരം ഇദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. തിങ്കളാഴ്ച്ച സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മുഖത്തെ നീരുകണ്ട് കടയുടമ ചോദിച്ചപ്പോഴാണ് ബാബു അനീഷ് മുഖത്ത് ചവിട്ടിയ വിവരം വെളിപ്പെടുത്തിയത്
ഭാരത് ജോഡോ യാത്രയ്ക്കുശേഷം തിരികെ വയനാട്ടിലേക്ക് വരുമ്പോള്‍ സ്വന്തം വീട്ടിലേക്ക് വരുന്നതുപോലെയാണ് തോന്നിയതെന്നും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനേക്കാള്‍ താന്‍ ആ പരിഗണനയ്ക്കാണ് വില നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
വിശ്വനാഥന്‍ എങ്ങനെയാണ് തൂങ്ങിയാടുന്ന കയര്‍ത്തുമ്പിലെത്തിയതെന്ന് ആസാദ് ചോദിച്ചു. അതിന് മറുപടി പറയാന്‍ ഭരണസംവിധാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാവല്‍സേനയും പൊലീസും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു
'എന്റെ മകള്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു. ശക്തമായി തിരിച്ചുവരും' എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പിവി അന്‍വര്‍ എംഎല്‍എ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ തുടങ്ങിയവര്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഭാവിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആകേണ്ട വ്യക്തിയാണ്. മുന്‍ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമാണ്. ആ നേതാവിന്റെ ഓഫീസ് തല്ലിപ്പൊളിക്കുക എന്നുവെച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും?
മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവരടക്കമുളള അര്‍ഹരായവര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതില്‍ ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറവും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് തങ്ങളെ സമരം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് സമരക്കാര്‍ പറയുന്നത്
വയനാട് ജില്ലാ രൂപീകരണം മുതല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി എ മുഹമ്മദ് 25 വര്‍ഷത്തോളം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡണ്ട്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള തായി കണ്ടെത്തിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം
ആരോപണവിധേയരായ വനം റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കാനാണ് ഇ ഡി നീക്കം. ഉദ്യോഗസ്ഥരുടെ പശ്ചാത്തലത്തിന് പുറമെ ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി രജിസ്‌ട്രേഷനും അന്വേഷണപരിധിയില്‍ വരും.
മാനന്തവാടിയിലാണ് ആദ്യപരിപാടി. രാവിലെ 9.30ന് വാർത്താസമ്മേളനം. 10.30ന് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ് പൊതുയോഗം. ഇവിടെ നിന്ന് ബത്തേരിയിലേക്ക് പോകും
സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.
കണ്ടൈന്‍മെന്‍റുകളായും, മൈക്രോ കണ്ടൈന്‍മെന്‍റുകളായും തിരിച്ച് നിയന്ത്രണം ശക്തമാക്കിയാണ് വാളാട് കൊവിഡിനെ തുരത്തിയത്.
ജില്ലയുടെ പല ഭാഗങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകാം. ഇതാണ് ഇടുക്കിയിലുണ്ടായതെന്നും ജാഗ്രതയുടെ കാര്യത്തില്‍ ഇത് നമുക്ക് പാഠമാകണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1371 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ വർഷം ഇതുവരെ രോഗലക്ഷണങ്ങളോടെ മരിച്ചത് നാല് പേരാണ്. ഇവരിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ, അസ്വാഭാവികമായി കുരങ്ങുകൾ ചത്തത് ശ്രദ്ധയിൽപ്പെട്ടാലോ പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാലോ ഉടർ കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
മഹാമാരിയെ ചെറുത്തുനിൽക്കുന്ന വയനാട് ജില്ലയെ ഫേസ്ബുക്കിലൂടെയാണ് രാഹുൽ അഭിനന്ദിച്ചത്
'ഡൊണേറ്റ് എ ബുക്ക്' എന്ന ഒരു സ്കീമാണ് ജില്ലാ ഭരണകൂടം ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ആർക്കും വയനാട്ടിലെ പഞ്ചായത്തുകൾക്ക് പുസ്തകങ്ങളും ആനുകാലികങ്ങളും സംഭാവന ചെയ്യാം. പഞ്ചായത്തുകളാണ് ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു നല്‍കുക.