ജീവികൾക്ക് പലതിനും കളികൾ കാര്യങ്ങളിലേക്കുള്ള പ്രവേശികകളാണ്. നാളെ ഇര തേടാനുള്ള പരിശീലനങ്ങൾ. മനുഷ്യരുടെ കളികൾ പലതും നമ്മൾ കടന്നുപോന്ന അതിജീവനത്തിന്റെ വിദൂരമായ ഓർമ്മകളാണ്
ശത്രുക്കൾ നിരാകരിക്കുമ്പോളല്ല, മിത്രങ്ങളാൽ തിരസ്കരിക്കപ്പെടുമ്പോൾ ഒരാൾ പൂർണ്ണമായി മരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗാന്ധി പിറന്ന നാട്ടിൽ നിന്നുതന്നെ ആ ഇന്ത്യയെ കൊള്ളിവെക്കാനുള്ള ചൂട്ടുകറ്റകളും വന്നു.