10,000 വജ്രങ്ങള്‍ ഖനനം ചെയ്യിതെടുക്കുമ്പോള്‍ കേവലം ഒരെണ്ണം മാത്രമേ പിങ്ക് നിറത്തില്‍ ലഭിക്കൂ. അതിനാലാണ് പിങ്ക് വജ്രത്തെ അപൂര്‍വ ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം വജ്രങ്ങള്‍ ലേലം ചെയ്യുമ്പോള്‍ ഉയര്‍ന്ന മൂല്യം ലഭിക്കുമെന്നതും ഇതിന് പ്രിയമേറുന്നതിന് കാരണമാകുന്നു.