മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍
അർജന്റീന പ്രതിരോധം ഇന്നലെ അജയ്യമായിരുന്നു. ഉയർന്നു വരുന്ന ചെറുപ്പക്കാരുടെ പുതു നിര മെസ്സിയുടെ പിൻഗാമികളായി. മധ്യനിരയിൽ ഇന്നലെ ഇറങ്ങിയ മാക് അല്ലിസ്റ്ററും, മുന്നേറ്റനിരയിൽ വന്ന ജൂലിയൻ അൽവാരെസും രണ്ടു മനോഹരമായ ഗോളുകൾ നേടി.