ഗെഹ്ലോട്ട് നടത്തിയ പ്രീ-ബജറ്റ് കൂടിക്കാഴ്ചക്കിടെയാണ് അശോക് ഗെഹ്ലോട്ട് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ആരുടെയും പേര് എടുത്ത് പറയാതെയുള്ള ഈ പരാമര്‍ശം സച്ചിന്‍ പൈലറ്റിനെ ലക്‌ഷ്യം വെച്ചാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'നല്ല വാര്‍ത്ത ഉടന്‍ വരും' എന്ന് ആല്‍വാറിലെ ഗസ്റ്റ് ഗൗസില്‍വെച്ച് നടന്ന അനുരഞ്ജന യോഗത്തിനുശേഷം രാഹുല്‍ ഗാന്ധി പറഞ്ഞതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെഹ്ലോട്ടും പൈലറ്റും തമ്മില്‍ ഒത്തുതീര്‍പ്പിലായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.
കഴിഞ്ഞ മാസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അശോക് ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റിനെ രാജ്യദ്രോഹിയെന്ന് വിളിച്ചത്. ഒരു രാജ്യദ്രോഹിക്ക് ഒരിക്കലും മുഖ്യമന്ത്രിയാവാന്‍ സാധിക്കില്ല
ജനാധിപത്യത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ, സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷത്തിലേറേ ആയിട്ടും ജനാധിപത്യം സജീവമായിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത്'-അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമാണ് ബിജെപിക്കും മോദിക്കും വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അദ്ദേഹം പാര്‍ട്ടിയുടെ ചുമതലയേറ്റെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു
ചില വ്യവസായികളെ മാത്രം സഹായിക്കാനായി രാഷ്ട്രീയ അധികാരം ഉപയോഗിക്കുന്നതിനെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്. മൂന്നോ നാലോ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യത്തെ എല്ലാ ബിസിനസുകളെയും കുത്തകയാക്കാന്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് സഹായം ചെയ്തുകൊടുക്കുന്നതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്.
കോണ്ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒറ്റവരി പ്രമേയം പാസാകാതെ പോകുന്നത്. അതില്‍ എനിക്ക് അതിയായ ദുഖമുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുമെന്നായിരുന്നു ആ പ്രമേയത്തിലുണ്ടായിരുന്നത്.
ഹൈക്കമാണ്ടിന്റെ പിന്തുണയോടുകൂടി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി തന്‍റെ പിന്തുണ അദ്ദേഹത്തിനാണ് എന്ന് വ്യക്തമാക്കി
നീക്കത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ സമാന്തരയോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്ലോട്ടിന്‍റെ ഖേദപ്രകടനം.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് നെഹ്‌റുകുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് നെഹ്റു കുടുംബത്തിന്‍റെ പിന്തുണയോടെ അശോക് ഗെഹ്ലോട്ടിന്‍റെ പേരാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയോടൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നു
എല്ലാവരുടെയും ആഗ്രഹപ്രകാരം രാഹുല്‍ ഗാന്ധിയോട് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ചുമതലയേല്‍ക്കില്ലെന്നും കുടുംബത്തിന് പുറത്തുള്ളവര്‍ നേതൃനിരയിലേക്ക് വരണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യം മുതല്‍ക്ക് തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്ന നിലപാടായിരുന്നു രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. നെഹ്‌റു കുടുംബത്തിലെ ആരും മത്സരിക്കാനില്ലെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂര്‍ എം പിയും തമ്മിലായിരിക്കും മത്സരം നടക്കുക.
എ ഐ സി സി ഇക്കാര്യത്തിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ തന്‍റെ വിശ്വസ്തനെ മുഖ്യമന്ത്രി ആക്കണമെന്ന് അശോക് ഗെലോട്ട് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഗെഹ്ലോട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും നിലവിലെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന് വീണ്ടും മുഖ്യമന്ത്രി
രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിന്റെ വിലയെക്കുറിച്ച് പറഞ്ഞ അമിത് ഷായുടെ മഫ്‌ളറിന്റെ വില എണ്‍പതിനായിരം രൂപയാണ്. ബിജെപി നേതാക്കളെല്ലാം രണ്ടര ലക്ഷം രൂപയുളള കണ്ണടകളാണ് ധരിക്കുന്നത്.
രാഹുല്‍ ഗാന്ധി അധ്യക്ഷനായില്ലെങ്കില്‍ രാജ്യത്തെ കോണ്‍ഗ്രസുകാര്‍ നിരാശരാകും. പലരും വീട്ടിലിരിക്കും. അത് പാര്‍ട്ടിയെ തളര്‍ത്തും. രാജ്യത്തെ സാധാരണ ജനങ്ങളുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി അദ്ദേഹം സ്വയം സ്വീകരിക്കണം
രാജ്യത്തുടനീളം ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേരെ ബിജെപി ജയിലിലടച്ചിട്ടുണ്ട്. ബിജെപിക്കാര്‍ ഫാസിസ്റ്റുകളാണ്. മതത്തിന്റെ പേരില്‍ മാത്രം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നവര്‍. ബിജെപിക്ക് പ്രത്യയശാസ്ത്രമോ, നയമോ, ഭരണമാതൃകയോ ഒന്നുമില്ല. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ബിജെപി ശ്രമിച്ചാല്‍ പാക്കിസ്ഥാന്റെ അതേഗതി ഇന്ത്യയ്ക്കും നേരിടേണ്ടിവരും
ഇപ്പോള്‍ ത്രിവര്‍ണ പതാക ഉയര്‍ന്നിരിക്കുന്നു, അത് താഴാന്‍ അനുവദിക്കരുത്'- എന്ന അദ്ദേഹത്തിന്റെ വാചകവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പരസ്യത്തില്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പ്രധാന പദ്ധതികളെക്കുറിച്ചും വികസന മുന്നേറ്റങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
സിബിഐയെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പക പോക്കല്‍ നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കേന്ദ്ര ഏജന്‍സികളിലുള്ള വിശ്വാസം നഷ്ടമായെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ നേരിടണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു
ബിജെപി കലാപങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സംസ്ഥാനത്ത് ഇതുവരെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആര്‍ എസ് എസ് -ബിജെപി പ്രവര്‍ത്തകരാണ്. കാലാപത്തിന്‍റെ ഉത്തരവാദിത്വം കോണ്ഗ്രസിന്റെ
കാര്‍ഷിക നിയമത്തിലെ മൂന്നു വകുപ്പുകളും പിന്‍വലിക്കണമെന്നും മോശമായി പെരുമാറിയതിന് കേന്ദ്രം കര്‍ഷകരോട് മാപ്പു പറയണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗഹ്ലോട്ട് ആവശ്യപ്പെട്ടു.
ലൗ ജിഹാദ് എന്ന പദം രാജ്യത്തെ സമുദായ ഐക്യം തകര്‍ക്കാന്‍ ബിജെപി സൃഷ്ടിച്ച പദമാണ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും ഒപ്പം ജീവിക്കാനുമുള്ള പൌര സ്വാതന്ത്ര്യത്തെയും ഭരണഘടനാ അവകാശങ്ങളെയും ഹനിക്കാനാണ് ലൗ ജിഹാദിലൂടെ ബിജെപി ശ്രമിക്കുന്നത്
അതുകൊണ്ട് സോണിയ ഗാന്ധി തന്നെ നേതൃത്വത്തില്‍ തുടരണമെന്ന അഭിപ്രായത്തിന് ശക്തിയേറി വരികയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു
ഈ മാസം 14 ന് ഗവര്‍ണ്ണര്‍ വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടിയ സാഹചര്യത്തില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. വിമതരുമായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് തന്നെയാണ് നേതൃത്വം നല്‍കുന്നത്
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിമത കോൺഗ്രസുകാർ ഹൈകമാൻഡിനോട് മാപ്പ് ചോദിക്കാൻ തയ്യാറായാൽ അവരെ ഇരു കൈകളും നീട്ടി തിരികെ സ്വീകരിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്.
ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. സമാനമായ ആവശ്യവുമായി നേരത്തെ ഗവര്‍ണറെ സമീപിച്ചപ്പോഴും അദ്ദേഹം ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചത്.
രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഭാരതീയ ജനത പാർട്ടി തന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരായി രാഷ്ട്രപതി ഭവന് മുന്നിൽ കാത്തുനിൽക്കാനും പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കാനും താൻ തയ്യാറാണെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശിഖാവത്തും കോൺഗ്രസ് എംഎൽഎയുമായി നടത്തിയ ടെലിഫോൺ സംഭാഷണമെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ വെള്ളിയാഴ്ച ഭരണപക്ഷം പുറത്തുവിട്ടിരുന്നു. വ്യാജ ഓഡിയോ ക്ലിപ്പുകളുടെ പേരിൽ ആരുടെ ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ബിജെപി ആഭ്യന്തര വക്താവ് സമ്പിത് പത്ര പറഞ്ഞു.
രാജസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തിൽ കോൺഗ്രസ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താനാണ് സച്ചിന്‍ പൈലറ്റ് വന്നതെന്നും, അതല്ല, ബിജെപിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെത്തിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിക്ക് സഹായകരമാകുന്ന തരത്തില്‍ രാജിവെച്ചതോടെയാണ് മാറ്റിയത്.
ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശാസത്തെ, സമ്മതിയെയാണ് ജ്യോതിരാദിത്യ സിന്ധ്യ വഞ്ചിച്ചിരിക്കുന്നത്. അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് എന്നും അധികാരം വേണം. അത്തരക്കാര്‍ വേഗം പോകുന്നതാണ് നല്ലതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.
സംവരണം അവസാനിപ്പിക്കുന്നതിന് അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് പ്രയാസമുണ്ട്. അവരുടെ ഭീഷണി അന്തരീക്ഷത്തിലുണ്ട്. തൊഴില്‍ കയറ്റത്തിന് സംവരണം വേണ്ടതില്ലെന്നു സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നു.