ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സർക്കാർ പരിപാടിയിൽ വിളിച്ച് ആദരിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണെന്നും രാജ്യത്തെ നിയമസംവിധാനങ്ങളെ തെല്ലും വിലവെയ്ക്കുന്നില്ലെന്ന സംഘപരിവാറിൻരെ പ്രഖ്യാപനമാണതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
ചിത്രങ്ങള്‍ കണ്ട് ഞങ്ങള്‍ വല്ലാതെ പേടിച്ചുപോയി. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. സുപ്രീംകോടതി ബില്‍ക്കിസ് നീതി നല്‍കുമെന്നും ഈ വ്യക്തികളെ എത്രയുംവേഗം കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു
ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരില്‍ ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് എന്നയാളാണ് ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. ഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറിനുമൊപ്പവുമാണ് ശൈലേഷ് ചിമൻലാൽ ഭട്ട് വേദി പങ്കിട്ടത്.
കേസ് പരിഗണിക്കാന്‍ എത്രയുംവേഗം മറ്റൊരു ബെഞ്ച് രൂപീകരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട അഭിഭാഷക ശോഭ ഗുപ്തയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്.
അതേസമയം, ജയില്‍മോചിതരായതിനുശേഷവും കേസിലെ പ്രതികള്‍ ബില്‍ക്കിസ് ബാനുവിന്റെ ജീവന് ഭീഷണിയായി നടക്കുകയാണ്. ഗുജറാത്തിലെ ബില്‍ക്കിസിന്റെ വീടിനുമുന്നില്‍ ബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ രാധേശ്യാം ഷാ പടക്കക്കട ആരംഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മഗ്‌സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെയുടെ നേതൃത്വത്തില്‍ ബില്‍ക്കിസ് ബാനുവിനോട് ഗുജറാത്ത് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കര്‍ണാടകയില്‍ സിഗ്നേച്ചര്‍ ക്യാംപെയ്ന്‍ നടത്തുന്നത്.
പ്രതികളെ മോചിപ്പിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന് നിയമമുണ്ടെന്ന് ബര്‍ഖ ദത്ത് പറഞ്ഞപ്പോള്‍ പ്രതികളെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നും അതേക്കുറിച്ചെല്ലാം തനിക്ക് വ്യക്തമായ അറിവുണ്ടെന്നുമായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്
ഈ ഓഗസ്റ്റ് 15-ന് കഴിഞ്ഞ ഇരുപതുവര്‍ഷമായി ഞാന്‍ അനുഭവിച്ചുവരുന്ന ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ കുടുംബവും ജീവിതവും തകര്‍ത്ത, മൂന്നുവയസുമാത്രമുളള കുഞ്ഞിനെ കൊന്ന 11 പ്രതികളെയും സര്‍ക്കാര്‍ വെറുതെ വിട്ടു എന്ന വാര്‍ത്ത കേട്ടത് ഒരു മരവിപ്പോടെയായിരുന്നു.