ഇത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുളള പോരാട്ടമാണ്. ഒരുവശത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും മറുവശത്ത് ആര്‍എസ്എസും ബിജെപിയുമാണുളളത്. അതായത് ഒരുവശത്ത് മഹാത്മാഗാന്ധിയും മറുവശത്ത് ഗോഡ്‌സെയും. കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള പോരാട്ടം വെറുപ്പും സ്‌നേഹവും സാഹോദര്യവും തമ്മിലുളളതാണ്
ഡാനിഷ് അലി പ്രധാനമന്ത്രിയെ നീച് എന്ന് വിളിച്ചുവെന്നാരോപിച്ച് നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതില്‍ പ്രകോപിതനായാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം.
ബിജെപി ശരിക്കും സനാതനത്തിന്റെ സംരക്ഷകരാണോ? വിശുദ്ധിയും ക്ഷമയും സത്യസന്ധതയും ആരെയും ദ്രോഹിക്കാതിരിക്കലും സഹായിക്കലുമൊക്കെയാണ് സനാതന ധര്‍മ്മത്തിന്റെ ആശയം. അതിന് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് എങ്ങനെയാണ് സനാതന ധര്‍മ്മം സംരക്ഷിക്കാനാവുക?
നിങ്ങളുടെ വീട്ടിൽ ഒരു വിഷപ്പാമ്പ് കടന്നാൽ, അതിനെ പിടിച്ച് വലിച്ചെറിഞ്ഞാൽ മാത്രം പോരാ. കാരണം അതുചിലപ്പോൾ നിങ്ങളുടെ വീടിന് പരിസരത്തുളള മാലിന്യക്കൂമ്പാരത്തിൽ ഒളിച്ചേക്കാം. വീടിന് സമീപത്തുളള ചപ്പുചവറുകളും കുറ്റിച്ചെടികളും ഒഴിവാക്കിയില്ലെങ്കിൽ പാമ്പ് വീണ്ടും നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരും.
ഹിന്ദു ദേശീയത എന്നതുതന്നെ തെറ്റായ പ്രയോഗമാണ്. ബലഹീനരായ ജനങ്ങളെ ദ്രോഹിക്കലും വിദ്വേഷവുമൊന്നും ഹൈന്ദവ തത്വങ്ങളല്ല. ഭഗവത് ഗീതയും ഉപനിഷത്തുകളും ഒട്ടേറെ ഹൈന്ദവ ഗ്രന്ഥങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പ്രതിപക്ഷ സഖ്യത്തിന് ഭാരതം എന്ന് പേരുനൽകിയാൽ അവർ രാജ്യത്തിന്റെ പേര് ഭാരതമെന്നത് മാറ്റി ബിജെപി എന്നാക്കുമോ എന്നാണ് അരവിന്ദ് കെജ്‌റിവാൾ ചോദിച്ചത്
ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെ പ്രവര്‍ത്തകരെയെല്ലാം കൊല്ലണമെന്നാണോ? പ്രധാനമന്ത്രി നിരന്തരം കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നു. അതിനര്‍ത്ഥം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൊല്ലണമെന്നാണോ
പരിപാടിക്കിടെ വരുണ്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. താന്‍ പ്രസംഗിക്കുന്നതിനിടെ അടുത്തുനിന്ന സന്യാസിയുടെ ഫോണിലേക്ക് കോള്‍ വന്നപ്പോള്‍, സന്യാസി വരുംകാലത്ത് മുഖ്യമന്ത്രിയാകില്ലെന്ന് ആരുകണ്ടു എന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞു
രാജ്യത്തിന്റെ ആകെ പ്രതീകമാകേണ്ട, മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊളേളണ്ട വേളകള്‍ വ്യാജ പ്രചാരണങ്ങള്‍ക്കും സ്വയം പുകഴ്ത്തലിനും ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ശോഭ കെടുത്തുമെന്നും പൊളളയായ അവകാശവാദങ്ങളാണ് മോദിയുടെ ട്രേഡ് മാര്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരില്‍ ആൾക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി ഒരു പാടത്തേക്കു നടത്തികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയും കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വരുത്തിയ വീഴ്ചകളെ ചോദ്യം ചെയ്തും നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തുവരുന്നത്.
നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ്.
ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ഏകാധിപത്യ ഭരണം നടത്താനായി മതവും സനാതനവും അടിച്ചേല്‍പ്പിക്കുകയാണ്. ബിജെപിക്ക് യൂണീഫോം സിവില്‍ കോഡ് അവരെ എതിര്‍ക്കുന്നവരോട് പ്രതികാരം ചെയ്യാനുളള ഉപാധിയാണ്.
ഫട്‌നാവിസുമായുളള സ്വരച്ചേര്‍ച്ചയില്ലായ്മ മൂലം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട നിലയിലാണ് പങ്കജ മുണ്ടെ. ബിജെപി-ശിവസേന സഖ്യത്തില്‍ മന്ത്രിയായെങ്കിലും പിന്നീട് കാര്യമായ സ്ഥാനങ്ങളൊന്നും ലഭിച്ചില്ല. ശിവസേനയും എന്‍സിപിയും പിളരുകയും അടുത്ത ബന്ധുവും ബദ്ധശത്രുവുമായ ധനഞ്ജയ് മുണ്ടെ ബിജെപിയില്‍ ചേരുകയും ചെയ്തതോടെ അവരുടെ നില പരിതാപകരമായി.
കഴിഞ്ഞ ദിവസമാണ് പര്‍വേഷ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഒരു കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിനടുത്തേക്ക് എത്തിയ പര്‍വേഷ് സിഗരറ്റുവലിച്ചുകൊണ്ട് അയാളുടെ മുഖത്തും തലയിലും മൂത്രമൊഴിക്കുകയായിരുന്നു.
. വെര്‍സോവ- ബാന്ദ്ര കടല്‍പ്പാലത്തിന് സര്‍വര്‍ക്കറുടെ പേര് നല്‍കുമെന്ന് നേരത്തെ ഷിന്‍ഡേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പല പുരാതന നഗരങ്ങളുടെയും സ്മാരകങ്ങളുടെയും പേര് മാറ്റുന്ന ബിജെപി നയത്തിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ജൂൺ 17നാണ് 'രാഗാ എക് മോഹ്റ' എന്ന തലക്കെട്ടിൽ അമിത് മാളവ്യ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന ഉള്ളടക്കമാണ് വീഡിയോയില്‍ ഉള്ളത്.
ഗാന്ധിയോട് ഗീതാപ്രസ്സ് സംരംഭകർക്ക് വിരോധമുണ്ടാവാനുള്ള കാരണം ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകണം എന്ന ഗാന്ധിയുടെ ആവശ്യത്തോടായിരുന്നു അവരുടെ വിയോജിപ്പ്
പുതുതായി ചേർത്ത പാഠഭാഗങ്ങൾ ലഘുപുസ്തകങ്ങളായി അച്ചടിച്ച് സ്കൂളുകൾക്ക് കൈമാറാനാണ് സർക്കാർ തീരുമാനം. എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും വി ഡി സവർക്കറേക്കുറിച്ചുള്ള പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നുള്ള ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ ജീവചരിത്രവും സർക്കാർ മാറ്റി.
മണിപ്പൂരിലെ ബിജെപി സർക്കാരിനെ പിരിച്ചുവിട്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം കേന്ദ്രഭരണം നടപ്പാക്കണമെന്നും അമിത് ഷായെ കായിക മന്ത്രാലയത്തിലേക്ക് അയക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
വർഗീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്കാണ് സിദ്ദരാമയ്യ സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം നല്‍കുന്നത്. ദീപക് റാവു, മുഹമ്മദ് ഫാസിൽ, മുഹമ്മദ് മഷൂദ്, അബ്ദുൽ ജലീല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് നരേന്ദ്രമോദിയോ ആർ എസ് എസ്സോ ചോദിക്കാൻ ഇടയുള്ളതാണ്. പ്രവൃത്തിയിൽ അത് അനേകവട്ടം അവർ ചോദിച്ചുകഴിഞ്ഞു. എന്നാൽ വാ തുറന്ന് ഒട്ടും ചളിപ്പില്ലാതെ അതു ചോദിക്കുന്നത് കേരളത്തിലെ സി പി എമ്മാണ് എന്നത് ആരെയും അത്ഭുതപ്പെടുത്തും.
സിനിമയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ടെന്നും നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് ബിജെപി നേതാവായതിനാല്‍ സിനിമ പുറത്തിറക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് ഐഷയുടെ ആരോപണം.
കേസിന്റെ വിചാരണ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ് അയച്ചത്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി നേതാക്കളായ കെ മണികണ്ഠ റൈ, ലോകേഷ് നോണ്ട, സുരേഷ് നായിക് എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്.
കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 'ഗുസ്തി താരങ്ങള്‍ ആവശ്യപ്പെടുന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ഞാന്‍ ഒരിക്കല്‍ കൂടി ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണ്
ജോലിക്കൊപ്പം പോരാട്ടം തുടരുമെന്നും സാക്ഷി മാലിക് സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ കുറിച്ചു. ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്
അന്വേഷണത്തിന് ശേഷമേ നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂവെന്ന് അറിയാം. എന്നാല്‍ ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഈ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. ഗുസ്തി താരങ്ങളുടെ പരാതി ഉടനടി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്' പ്രീതം മുണ്ടെ പറഞ്ഞു.
സന്യാസിമാരും ചെങ്കോലും എന്ന വിഷയത്തിലും നെഹ്റുവിനെ എടുത്ത് പെരുമാറാൻ കേന്ദ്രമന്ത്രിയെ തന്നെ ഇറക്കിയ സാഹചര്യത്തിൽ " നെഹ്റുവും സംന്യാസിമാരും തമ്മിലെന്ത് ? " എന്ന ചോദ്യത്തിനുത്തരം കിട്ടാൻ ചരിത്രത്തിലേയ്ക്ക് പാളി നോക്കുന്നത് ഉത്തമമാണ്.
എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ മാത്രം കാവി ഷാള്‍ ധരിക്കേണ്ടിവരുന്നത്? ബിജെപി നേതാക്കളുടെ മക്കള്‍ എവിടെയാണ്? നിങ്ങളെ കാവി ഷാള്‍ ധരിപ്പിക്കുന്നവരോട് ഈ ചോദ്യം ചോദിച്ചുനോക്കൂ.
ഏതു വിധേനയും കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്റെ സമീപനം. സംസ്ഥാനത്തിനുള്ള ഗ്രാന്റുകളും,വായ്പകളും,വികസനവും തുടർച്ചയായി നിഷേധിക്കുകയാണ്.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും മുന്‍ രാഷ്ട്രപതി രാം നാഥ് കൊവിന്ദിനെയും ക്ഷണിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്ഗ്രസ്.
പോരാത്തതിന് ന്യായീകരിക്കുകയും വേണം. 2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കണം. കൊടുങ്ങല്ലൂരിലെ സ്വന്തം നേതാവ് കള്ള നോട്ട് കേസിൽ പിടിക്കപ്പെട്ടാൽ (അതും ഒന്നല്ല രണ്ട് പ്രാവശ്യം) പാക്കിസ്ഥാനിലെ കള്ളനോട്ടടി കച്ചവടം പൂട്ടിക്കാൻ നമ്മളിട്ട പദ്ധതിയാണെന്ന് പറയണം.
ഡല്‍ഹി പോലീസ് കുറ്റാരോപിതനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ഇന്ന് നടക്കുന്ന ഖാപ് പഞ്ചായത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും പിന്നീട് പ്രക്ഷോഭത്തെ ദേശവിരുദ്ധമെന്ന് മുദ്ര കുത്തരുതെന്നും താരങ്ങള്‍
650 കോടി രൂപയുടെ കള്ളപ്പണമാണ് അധികൃതർ പിടിച്ചെടുത്തത്. അത് മഞ്ഞുകൂനയുടെ ഒരു അരികുമാത്രമാണെന്നു വ്യക്തം. പണത്തിന്റെ കുത്തൊഴുക്കിനു മുന്നിൽ ബിജെപി തന്നെ.
ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജെപി മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് 223 സീറ്റുകളിലും ജെഡിഎസ് 207 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 209 സീറ്റുകളിലും ബിഎസ്പി 133 സീറ്റുകളിലും സിപിഎം നാലു സീറ്റുകളിലും സിപിഐ ഏഴ് സീറ്റുകളിലും എസ്ഡിപിഐ പതിനാറ് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
ഏറ്റുമുട്ടലുകൾ നിരവധി മരണങ്ങൾക്ക് കാരണമായി. സൈന്യത്തെയും കേന്ദ്ര പോലീസ് സേനയെയും വിന്യസിച്ചതോടെ,
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനുളളിലെ തമ്മില്‍തല്ലിനെ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന് വോട്ടുചെയ്യുക എന്നതിനര്‍ത്ഥം തമ്മില്‍ തല്ലുന്ന സര്‍ക്കാര്‍ രൂപീകരിക്കുക എന്നാണ് എന്ന് മോദി പറഞ്ഞിരുന്നു.
കേസിലെ സാക്ഷിയെന്ന നിലക്കാണ് ഹാജരാകാന്‍ മല്ലിക്കിനോട് സിബിഐ ആവശ്യപ്പെട്ടത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് സത്യപാല്‍ മാലിക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടത്
കഴിഞ്ഞ കുറച്ച് ദിവസമായി 'ദ് കേരള സ്റ്റോറി' എന്ന സുദിപ്തോ സെൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പറ്റിയുള്ള ചർച്ചകൾ പലയിടത്തായി കണ്ടു.
ലോകം മിഴിച്ചുനിന്നേക്കാവുന്ന വരാന്‍ പോകുന്ന വികസനങ്ങളെക്കുറിച്ച് സംസാരിച്ച് നേരംകളഞ്ഞ മോദിയോട് പക്ഷെ പെട്രോളിനെയും പാചകവാതകത്തെയുംകുറിച്ച് ചോദിക്കാന്‍ ആര്‍ക്കും അവസരം ലഭിച്ചില്ല.
തമിഴ് സിനിമയിൽ വേഷം മാറി വരുന്ന വടി വേലുവിന്റെ കഥാപാത്രം പോലെ സംഘികളുടെ കാവി കളസം കേരള ജനത വെളിയിൽ കണ്ടു.
ആരെങ്കിലും പാര്‍ട്ടിയില്‍ നിന്നും പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ തന്ത്രമാണ്. അതുകൊണ്ട് തന്നെ അത്തരമൊരു ചര്‍ച്ച അവർ നടത്തുന്നുണ്ടാകണം. ഒരു നിലപാട് എടുത്താല്‍ ഉറച്ച് നില്‍ക്കണം. അജിത് പവാറുമായി ബന്ധപ്പെട്ട് പാര്‍ട്ടി മീറ്റിംഗില്‍ ഒരു ചർച്ചയും നടത്തിയിട്ടില്ലാത്തതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശരത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉഡുപ്പിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രസാദ് രാജ് കാഞ്ചന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് ഭവനിൽ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം
ആര്‍എസ്എസിന്റെ വെറുപ്പിന്റെ വിശ്വാസധാരയെയും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നതാണ് തീവ്രവാദി, ഭീകരവാദി വിളികള്‍ക്ക് ആധാരമെങ്കില്‍ അതിനെ പുല്ലുപോലെ കരുതാനാണ് തനിക്കിഷ്ടമെന്നും തലപോയാലും ആ വിളികള്‍ ഭയന്ന് സംഘികള്‍ക്കെതിരെ മൗനം അവലംബിക്കുന്ന പ്രശ്‌നമേയില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മാധ്യമങ്ങളുടെയും വൻ പോലീസ് സന്നാഹത്തിന്റെയും നടുവിൽ വച്ചാണ് ഇരുവരും വെടിയേറ്റ് കൊല്ലപ്പെട്ടത്!!.മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ ക്രിമിനൽ സംഘമാണ് കൃത്യം ചെയ്തത്.
സീറ്റ് നൽകാൻ തയാറല്ലെങ്കിൽ പാർട്ടി കനത്ത വില നൽകേണ്ടി വരും. തുടർനടപടികൾ തിങ്കളാഴ്ച പ്രഖ്യപിക്കും. എൻ്റെ തീരുമാനങ്ങൾ ബി ജെ പിയെ പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം ഭരണം കയ്യാളുന്നവർക്കാണ് " - ജഗദീഷ് ഷട്ടർ പറഞ്ഞു.
ക്രൈസ്തവർക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ രാജ്യത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ കണക്കുമായി റൈസാന കുന്നുകയറുന്ന ക്രൈസ്തവ പുരോഹിതർ മോദി ഭരിക്കുന്ന ഇന്ത്യയിലെ ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്.
വന്ദേ ഭാരത് ട്രെയിന്‍ ഓടാനുള്ള നവീകൃത പാളമോ നവീന സിഗ്നലുകളോ ഇല്ലാത്ത ഒരു സംസ്ഥാനത്ത് പഴയ പാളത്തിൽ പഴയ വേഗത്തിൽ ഓടുന്ന ഒരു പ്രദർശനവസ്തു മാത്രമായി അത് ഒടുങ്ങുമെന്ന് അദ്ദേഹം പറയുന്നു
എന്റെ അച്ഛനും (ഉദ്ധവ് താക്കറെ), മുത്തച്ഛനും (ബാല്‍ താക്കറെ) ഞങ്ങളെ പഠിപ്പിച്ചത് അതല്ല. മഹാരാഷ്ട്രയിലുള്ള ഞങ്ങളുടെ അണികള്‍ക്കും വെറുപ്പിന്റെയും വിദ്വേഷത്തിന്‍റെയും ഹിന്ദുത്വ വശമില്ല' എന്ന് അദ്ദേഹം പറഞ്ഞു
എത്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നത് സുരേന്ദ്രന് പോലും ഓർമ്മ കാണില്ല. എല്ലാ തെരഞ്ഞെടുപ്പിലും സുരേന്ദ്രൻ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. റിയാസിന് പിഎഫ്‌ഐ ബന്ധമുണ്ടെന്ന സുരേന്ദ്രന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു വി ശിവന്‍കുട്ടി.
കഴിഞ്ഞ തവണ സര്‍ക്കാര്‍ രൂപികരണത്തിനായി കൂറുമാറിയെത്തിവര്‍ക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തത്. കേന്ദ്ര സമിതി യോഗത്തിന് ശേഷവും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ സാധിക്കാത്തതിനാല്‍ പുതിയ പട്ടിക തയ്യാറാക്കാന്‍ ബിജെപി
ബി.ജെ.പിയും, ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും കാസയും ഒരുപോലെ കമ്മ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് സഹയാത്രികരെയും എതിർക്കുന്നതിൻ്റെ രഹസ്യവും മറ്റൊന്നല്ല. ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും മാത്രം ഇന്ത്യയിൽ നേരിടുന്ന പ്രത്യേക പ്രശ്നമാണിത്.
ഇതിനു പ്രചാരണം മാത്രമല്ല, വർഗ്ഗീയ ലഹളകളെയും അവർ ഉപയോഗപ്പെടുത്തുന്നു. മുസ്ലിംങ്ങളും ക്രിസ്ത്യാനികളും രാഷ്ട്രത്തിന്റെ ആന്തരികശത്രുക്കളാണ് എന്ന ഗോൾവൽക്കർ വചനത്തെ ഇന്നും അവർ മുറുകെപ്പിടിക്കുന്നു.
മോദിയുടെ പള്ളി സന്ദര്‍ശനം കുതന്ത്രമോ അതോ പ്രീണനമോയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്. മോദി തന്‍റെ പ്രവര്‍ത്തിയിലൂടെ ഹിന്ദുത്വ പ്രത്യേയ ശാസ്ത്രം കടപമാണെന്ന് കാണിച്ചുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഈസ്റ്റർ ദിനത്തിൽ ദില്ലിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിലാണ് മോദി സന്ദർനം നടത്തിയത്.
"സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി'' എന്നു പ്രസംഗിച്ച BJP നേതാവ് കെ.സുരേന്ദ്രനെതിരെ സി.പി.എം വനിതാ സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷൻ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വേണ്ട രീതിയിൽ നടപടികളുണ്ടായില്ല.
രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 'രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ല. എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍.
തങ്ങൾ അകപ്പെട്ട കേസു കൂട്ടങ്ങളിൽ നിന്ന് തടിയൂരാനാണ് പുതിയ മോദി സ്തുതി. ഇത് തിരിച്ചറിയാൻ അഭിമാന ബോധമുള്ള ക്രൈസ്തവർക്കാകും. മുസ്ലിം-ക്രൈസ്തവ അകൽച്ച മുതലെടുത്ത് നേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാൻ ഇരു സമുദായങ്ങളിലെയും വിവേകികളായ രാഷ്ട്രീയ നേതാക്കൻമാർ രംഗത്തുവരണം.
ജലീൽ രാഷ്ട്രീയമായി ഞങ്ങളുടെ എതിർപക്ഷത്ത് നിൽക്കുന്ന ആളാണ്. സിപിഎമ്മിനെ പോലെ ഒരു ക്രിമിനൽ പാർട്ടിയുടെ പുറമ്പോക്കിൽ അകത്തോ പുറത്തോ എന്നറിയാതെ തുടരുന്ന ജലീലിനോട് ഞങ്ങൾക്ക് യാതൊരു അനുഭാവവുമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആലഞ്ചേരി പുകഴ്ത്തി. 'നരേന്ദ്രമോദി മികച്ച നേതാവാണ്. അദ്ദേഹം ആരുമായും തര്‍ക്കത്തിന് പോകാറില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതില്‍ മോദി വലിയ പങ്കുവഹിച്ചിട്ടുണ്ട്
കോൺഗ്രസ്സിനെയും ലീഗിനേയും ഞാൻ വിമർശിക്കാറുണ്ട്. ബിജെപിയേയും സംഘ്പരിവാർ ശക്തികളെയും ശക്തമായി എതിർക്കാറുണ്ട്. മുസ്ലിങ്ങളിലെ തീവ്ര ചിന്താഗതിക്കാരെയും മതരാഷ്ട്രവാദികളെയും നിർദാക്ഷിണ്യം തുറന്നുകാട്ടാറുണ്ട്.
ഒരു കാലഘട്ടത്തിൽ എന്നോടൊപ്പം വളർന്ന തലമുറയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ഒരുഘട്ടത്തിൽ ഇന്ദിരാഗാന്ധിയുമായി അകന്നുപോയി. വീണ്ടും ഇന്ദിരാഗാന്ധിയുമായി യോജിച്ച് കോൺഗ്രസിൽ തിരിച്ചുവന്നതിനുശേഷം എനിക്ക് ഇന്ദിരാഗാന്ധിയോടും ആ കുടുംബത്തോടും മുൻപുണ്ടായിരുന്നതിനേക്കാൾ ആദരവും ബഹുമാനവും സ്‌നേഹവുമുണ്ടായിട്ടുണ്ട്.
നല്ലൊരു ആസാദ് (സ്വതന്ത്ര്യന്‍) ബിജെപിയുടെ ഗുലാമായി (അടിമ) മാറിയെന്നാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെ പറഞ്ഞത്. എംപി സ്ഥാനമൊഴിഞ്ഞിട്ടും ആസാദ് ഔദ്യോഗിക വസതിയില്‍ തുടരുന്നത് ബിജെപിയുടെ ആശിര്‍വാദത്തോടെയാണെന്നും സുപ്രിയ ചൂണ്ടിക്കാട്ടി
കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി കിച്ച സുദീപ് രംഗത്തെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്റെ ഗോഡ്ഫാദറാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്നും നടന്‍ വ്യക്തമാക്കി
ബിജെപിയെക്കുറിച്ചുളള പ്രാഥമിക കാര്യങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ മുതിര്‍ന്നവരും മുതിരാത്തവരുമായ നേതാക്കള്‍ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ലെന്നും അതിന്റെ അനന്തരഫലമാണ് അനില്‍ കെ ആന്റണിമാരെന്നും ജലീല്‍ പറഞ്ഞു
സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നത് ശരിയായ രീതിയല്ല. ബിജെപിയിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണം
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സർക്കാർ പരിപാടിയിൽ വിളിച്ച് ആദരിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണെന്നും രാജ്യത്തെ നിയമസംവിധാനങ്ങളെ തെല്ലും വിലവെയ്ക്കുന്നില്ലെന്ന സംഘപരിവാറിൻരെ പ്രഖ്യാപനമാണതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
ചിത്രങ്ങള്‍ കണ്ട് ഞങ്ങള്‍ വല്ലാതെ പേടിച്ചുപോയി. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. സുപ്രീംകോടതി ബില്‍ക്കിസ് നീതി നല്‍കുമെന്നും ഈ വ്യക്തികളെ എത്രയുംവേഗം കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു
തുടര്‍ന്ന് ലോകായുക്ത മാതല്‍ വിരുപാക്ഷപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എട്ടുകോടി രൂപയിലേറെ പിടിച്ചെടുത്തു. വീട്ടില്‍നിന്ന് കണ്ടെത്തിയ പണം അടയ്ക്കാ വിറ്റ് കിട്ടിയതാണെന്നും താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിരുപാക്ഷപ്പ പറഞ്ഞിരുന്നു.
ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരില്‍ ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് എന്നയാളാണ് ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. ഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറിനുമൊപ്പവുമാണ് ശൈലേഷ് ചിമൻലാൽ ഭട്ട് വേദി പങ്കിട്ടത്.
അപകീർത്തി നിയമങ്ങളനുസരിച്ച് ഈ കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ശിക്ഷിച്ച ന്യായാധിപനും അറിയുമായിരിക്കും. എന്നാല്‍, ഈ ശിക്ഷ വിധിക്കാൻ പാകത്തിൽ നമ്മുടെ നീതിന്യായ സംവിധാനത്തിലേക്കുള്ള സംഘപരിവാറിന്റെയും മോദി സർക്കാരിന്റെയും നിയന്ത്രണം നീണ്ടുകഴിഞ്ഞു എന്നതാണ് വസ്തുത എന്ന് പുഴങ്കര നിരീക്ഷിക്കുന്നു.
കരാറെടുത്ത കമ്പനിക്ക് യന്ത്രങ്ങള്‍ വാടകക്കെടുക്കാമെന്ന് മാത്രമാണ് വ്യവസ്ഥ. സുതാര്യമായ നടപടികളിലൂടെയാണ് കരാര്‍ നല്‍കിയത്. കരാര്‍ പ്രകാരമുള്ള ജോലികളില്‍ വീഴ്‌ച നടത്തിയതായി തെളിഞ്ഞാല്‍ കമ്പനിക്കെതിരെ കര്‍ശനമായ നടപടിയെടുക്കുന്നതിനും കോര്‍പറേഷന് മുന്നില്‍
കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപതയിൽ സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
ദേശീയപ്രാധാന്യമുള്ള പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യുന്നത് ഒഴിവാക്കാൻ ബിജെപി പാർലമെന്റ് സ്തംഭിപ്പിക്കുന്നു. ലോക്സഭയിലും രാജ്യസഭയിലും തിങ്കളാഴ്ച മുതൽ കാണുന്ന ദൃശ്യമിതാണ്. ഭരണകക്ഷി തന്നെ സഭാ നടപടികൾ തടസപ്പെടുത്തുന്നത് വളരെ അസാധാരണമായ നടപടിയാണ്.