ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതാണ് നാം ദിവസവും കാണുന്നത്. ബിജെപിയുടെ അജണ്ട നടപ്പിലാക്കാനും ബിജെപി ഇതര സര്‍ക്കാരുകളെ അസ്വസ്ഥരാക്കാനും ഗവര്‍ണര്‍മാരെയും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നു.
കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടും ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ബൃന്ദ കാരാട്ട് നേരിട്ടെത്തിയത്. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നൂനപക്ഷങ്ങളുടെ വീടുകള്‍ പൊളിക്കല്‍ തുടര്‍ന്നത്. ഉത്തരവ് കയ്യില്‍ ലഭിക്കുമ്പോഴേക്ക് പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനാണ് ശ്രമം നടത്തിയതെങ്കിലും കൃത്യസമയത്ത് ബൃന്ദ കാരാട്ട് ഇടപെടുകയായിരുന്നു.
തീവ്രവാദികള്‍ കശ്മീരിലെ നിയമസഭാ സ്പീക്കറെ ആരും കൊല ചെയ്തു. ഒരുപിടി മുസ്ലിം നേതാക്കന്മാരെ കൊന്നൊടുക്കി. അതില്‍ കുറെ എം എല്‍ എമാരും ഉള്‍പ്പെടുന്നു. താഴ്വര വിട്ടു ഓടിയ കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് അഭയവും സുരക്ഷിതത്വം ഒരുക്കിയത് അവിടുത്തെ മുസ്ലിങ്ങളാണ്. കശ്മീരില്‍ നടന്ന ദുരന്തത്തെ പ്രത്യേക രീതിയില്‍ ഉപയോഗിച്ചുകൊണ്ട്
വിവാഹപ്രായം പതിനെട്ടായി തന്നെ നിലനിര്‍ത്തണം. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ മഹിളാ സംഘടനകളോടും രാഷ്ട്രീയപാര്‍ട്ടികളോടും ആലോചിക്കണമായിരുന്നു. ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമാണ്' എന്നാണ് പി കെ ശ്രീമതി പറഞ്ഞത്.
കേരളത്തിലെ ജനങ്ങളുടെ ഐക്യം നശിപ്പിക്കുകയാണ് യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. തന്റെ മങ്ങിയ കണ്ണുകളിലൂടെയാണ് യോഗി കേരളത്തെ നോക്കിക്കാണുന്നത്, കേരളത്തെ ഭിന്നിപ്പിക്കുകയാണ് യോഗിയുടെ ലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ അത്ര പ്രാധാന്യം നല്‍കുമെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.