കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍തന്നെ ശശി തരൂര്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമായിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട മറ്റൊരു പേര് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റേതായിരുന്നു
ഗാന്ധി കുടുംബത്തിലെ മൂന്നുപേരുമായും (സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി) ഞാന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്നും അങ്ങനൊരു സ്ഥാനാര്‍ത്ഥിയുണ്ടാവില്ലെന്നും അവര്‍ എന്നോട് ആവര്‍ത്തിച്ച് പറഞ്ഞു.
എ ഐ സി സിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് നേരിടുളള പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാകാന്‍ മത്സരം അനിവാര്യമാണെന്നാണ് ജി 23 നേതാക്കളുടെ വിലയിരുത്തല്‍.
കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടത്
രാഹുല്‍ ഗാന്ധി അധ്യക്ഷനായില്ലെങ്കില്‍ രാജ്യത്തെ കോണ്‍ഗ്രസുകാര്‍ നിരാശരാകും. പലരും വീട്ടിലിരിക്കും. അത് പാര്‍ട്ടിയെ തളര്‍ത്തും. രാജ്യത്തെ സാധാരണ ജനങ്ങളുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി അദ്ദേഹം സ്വയം സ്വീകരിക്കണം
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെയായിരുന്നു ജി-23 നേതാക്കളെ ഉന്നംവെച്ചുളള സോണിയയുടെ വാക്കുകള്‍. താന്‍ താല്‍ക്കാലിക അധ്യക്ഷയാണെങ്കിലും പാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് നടത്തുന്നത്