ഇതേസമയം രാജ്യത്ത് 30,79,48,744 പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, ദില്ലി, കേരളം, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, തെലുങ്കാന, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് പുരോഗമിക്കുന്നുണ്ട്.
ഡൽറ്റാ പ്ലസ് വകഭേദത്തിന് പകരാനുള്ള കഴിവ് കൂടുതലാണെന്നും ശരീരത്തിലെ മോണോക്ലോണൽ ആന്റിബോഡിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇൻസാകോഗിന്റെ പഠനത്തിൽ വ്യക്തമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
കൊവിഡിന്റെ ഇന്ത്യൻ വകഭേദങ്ങളായ B.1.617, B.1.618 എന്നിവക്ക് ഫൈസർ മോഡേണ വാക്സിൻ ഫലപ്രദമെന്ന് പഠനം. B.1.617, B.1.618 എന്നീ വകഭേദങ്ങളെ പ്രതിരോധ കുത്തിവയ്പ്പിലൂടെ ലഭിക്കുന്ന ആന്റിബോഡികൾ പ്രതിരോധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 215 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം.
കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്നാണ് അറിയിപ്പ്.
രാജ്യത്തു കോവിഡ് ചികിത്സയിൽ തുടരുന്നവരിൽ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിലുള്ളത് 1,43,625 പേർ; ഇതിൽ 65,670 പേർ കേരളത്തിലും 35,991 പേർ മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ 71 % രോഗികളും ഈ 2 സംസ്ഥാനങ്ങളിലാണ്.
നാലു പ്രധാന പ്രശ്നങ്ങളെ ഫലപ്രദമായി തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമേല്‍ക്കുന്നതുവരെ കാത്തിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഒരു നിമിഷംപോലും പാഴാക്കാതെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതെന്ന് ബൈഡന്‍ ട്വീറ്റ്' ചെയ്തു.
മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20-നാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്.
സൂക്ഷ്മ സുഷിരങ്ങളും, ശരീരത്തിലെ വൈദ്യുത പ്രവാഹവും വിശകലനം ചെയ്യുന്നതാണ് പുതിയ രീതി. കൊവിഡ് പരിശോധന രീതികളില്‍ ഇതൊരു പുത്തന്‍ വഴിത്തിരിവായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
സെപ്റ്റംബർ പകുതിയോടെയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ തുടങ്ങിയത്. പ്രതിദിനം 90,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ഒക്ടോബർ മുതൽ അത് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു.
വിവാഹച്ചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5,000 രൂപയാണ് പിഴ. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 200ൽനിന്ന് 500 രൂപയാക്കി ഉയർത്തി. പൊതുനിരത്തിൽ തുപ്പുന്നവർക്കും 500 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും.
'ബസു ഇന്റർനാഷണല്‍' എന്ന മത്സ്യ കയറ്റുമതി കമ്പനിക്കുമാത്രമാണ് വിലക്ക് ബാധകമാവുക. അവര്‍ കയറ്റുമതിചെയ്ത കണവമീന്‍ ബോക്സില്‍നിന്നും എടുത്ത മൂന്ന് സാമ്പിളുകളിലും കൊവിഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.
ട്രംപ് റാലികള്‍ നടത്തിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ജൂൺ 20 നും സെപ്റ്റംബർ 22 നും ഇടയിൽ ട്രംപ് നടത്തിയ 18 ഓളം റാലികളാണ് പഠനവിധേയമാക്കിയത്.
ആറുമാസത്തിലേറെയായി, വടക്കുകിഴക്കൻ ദില്ലിയിലെ സീലാംപൂരിലെ വീട്ടിൽ നിന്ന് അകന്നു കഴിയുകയായിരുന്നു ആംബുലൻസ് ഡ്രൈവറായ ആരിഫ് ഖാൻ. അതിനിടെ നൂറു കണക്കിന് രോഗികളെ ആശുപത്രിയിലേക്കും, മരണപ്പെട്ടവരെ ശ്മാശാനങ്ങളിലേക്കും അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 169 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 10,471 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ക്ഷേത്രത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് പരിശോധന നേരത്തേ ആരംഭിച്ചിരുന്നു. പ്രതിദിനം 50-ഓളം പേർക്ക് പരിശോധന നടത്തുന്നുണ്ട്. ക്ഷേത്രപരിസരം പൂർണമായും അണുവിമുക്തമാക്കാനുള്ള നടപടികൾ ദിവസവും നടക്കുകയാണ്.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസർഗോഡ്, എറണാകുളം ജില്ലകളിൽ 'കേസ് പെർ മില്യൺ' കഴിഞ്ഞ ആഴ്ചയിൽ വർധിച്ചു. തിരുവന്തപുരം ഒഴികെയുള്ള ജില്ലകളിലെ ഡബിളിങ്ങ് റേറ്റ് കുറയുകയും ചെയ്തു.
പല ഉദ്യോഗസ്ഥരുടേയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വൈറ്റ് ഹൗസിനെ കുഴക്കുന്നത്. അതിനിടെ, ട്രംപ് കൊവിഡ് ചികിത്സ തുടരുന്നതിനിടെ ആശുപത്രിവിട്ടതും വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിലവിൽ തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അപകടത്തിലാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കൊവിഡ് പടരുന്നത് തുടരുകയാണ്. കഠിനമായ ദിനങ്ങളാണ് വരാന്‍ പോകുന്നത്
ബാറുകൾ അടയ്ക്കുന്നത് പാരീസുകാർക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെങ്കിലും വേറെ നിര്‍വാഹമൊന്നും ഇല്ലെന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറയുന്നത്. ഇന്നലെ മാത്രം 12,565 പുതിയ കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ് അവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നാല് ദിവസം കഴിഞ്ഞാൽ വീണ്ടും കൊവിഡ് പരിശോധനയുണ്ടെന്നും സ്ഥിതി ഇതുപോലെ തുടർന്നാൽ ഡോക്ടർമാരുമായി സംസാരിക്കുമെന്നും ഉമാ ഭാരതി ട്വീറ്റിൽ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടൻ ഉൾപ്പെടെയുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ ഇതേവരെയുളള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.37 ശതമാനമാണ്. കഴിഞ്ഞ രണ്ടാഴ്ചകളിലായി രണ്ട് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഈ നിരക്ക് ഇനിയും കൂടിയേക്കും.
രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 137 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2640 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 287 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഇന്നത്തെകാലത്ത് കൂടുതലാണ്. അതേ സമയം, അത് തടയാനുള്ള സാങ്കേതികവിദ്യയും അറിവും നമുക്കുണ്ട്. ആഗോളതലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ എളുപ്പത്തില്‍ നമുക്കീ കാലത്തെയും മറികടക്കാം
രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
വയനാട് സ്വദേശി ആലിക്കും കണ്ണൂര്‍ സ്വദേശി കൃഷ്ണനും പരവൂര്‍ സ്വദേശി കമലമ്മക്കും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ആലപ്പുഴ സ്വദേശിയായ സദാനന്ദന്‍ ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി.
കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം നെഗറ്റീവ്. വിവിധ ജില്ലകളിലായി 1,45,234 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
മാസ്കുകളുടെ ഉപയോഗത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. നനഞ്ഞ മാസ്‌കുകൾ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകൾ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോൾ കൂടുതൽ മാസ്‌കുകൾ കയ്യിൽ കരുതുന്നത് നല്ലതാണ്.
വിദേശത്ത്നിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധ
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച്, ആദ്യമായാണ് ഒരൊറ്റ ദിവസത്തിൽ അണുബാധകളുടെ എണ്ണം കാൽലക്ഷം കവിഞ്ഞത്.യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വർദ്ധനവ്.
ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാള്‍ട്ടന്‍ ഹില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ തന്നെ നില ഗുരുതരമായിരുന്നു.
എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് ഇന്ന് മരിച്ചത്. 67 വയസ്സായിരുന്നു. സംസ്ഥാനത്ത് ആകെ 40 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരും വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിയവരാണ്. ഡോക്ടർമാർ പരിശോധന നടത്തിയ രോഗികളുടെ മുഴുവൻ സ്രവ പരിശോധനക്ക് വിധേയമാക്കുമെന്ന് മന്ത്രി കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് ബാധിച്ച് മുംബൈയിൽ 2 പൊലീസുകാർ കൂടി മരിച്ചു. സംസ്ഥാനത്തു മരിച്ച പൊലീസുകാർ 56. രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 4516 ആയി.
പത്തുലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്നും വെറും 40 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഇത്തരത്തില്‍ ശേഖരിച്ചവരില്‍ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മാർച്ച് 11-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച ശേഷം ഇതുവരെ 15 ആക്രമണങ്ങളാണ് ഉണ്ടായത്. മെയ് 23-ന് താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ മൂന്ന് ദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ 1490 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,659 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
ഈ മാസം 1 മുതൽ 15 വരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയ എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കി
ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർ മേലധികാരി ആവശ്യപ്പെടുമ്പോൾ എത്തണം. മറ്റു ജില്ലകളിൽ താമസിക്കുന്ന, കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാർക്ക് സ്വന്തം ജില്ലയിലെ കളക്‌ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളിൽ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോർട്ട് ചെയ്ത് ജോലി നിർവഹിക്കാം.
മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നേരിയ തോതിൽ കോവിഡ് രോഗബാധയുള്ളവരിലും ഉപയോഗിക്കാമെന്ന് ചില രാജ്യങ്ങള്‍ നിലപാടെടുത്തിരുന്നു. മരുന്നു ഫലപ്രദമല്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) വ്യക്തമാക്കി.
1348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,174 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ടെർമിനൽ മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്താവള ഡയറക്ടറടക്കം 35 പേരോട് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയ്യതിയാണ് ഉസ്സൻ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗവും, രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ 2-നാണ് അൻപഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം രൂക്ഷമായതിനെ തുടര്‍ന്ന് ജൂൺ 3-ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
കൊവിഡ് ബാധിച്ച, ഗുരുതരമല്ലാത്ത രോഗികളെ വീട്ടിൽ പരിചരിക്കുന്നതിനാവശ്യമായ ഹോം ഓക്സിജൻ മോണിറ്ററിംഗിനെ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള അത്യാഹിത വിഭാഗങ്ങളിലെ 100 ലധികം ഡോക്ടർമാർ പങ്കെടുത്തു.
ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെയും മഹാരാഷ്ട്ര മറികടന്നു. ചൈനയിൽ 84,000 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന 60 ശതമാനം കേസുകളും മുംബൈയിലാണ്.
പ്രിയതമന്റെ വേര്‍പാടറിയാതെ ആതിര ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കോവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു.
ഡിന്നിക്കൊപ്പം കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഭാര്യക്കും, മകനും, അമ്മക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയും മകനും രോഗമുക്തരായി. അമ്മ ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കോറോണാ ബാധിത രാജ്യമാണ് ബ്രസീല്‍. ലോകത്ത് ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അവിടെത്തന്നെയാണ്.
സാംക്രമിക രോഗങ്ങള്‍ പകരാതിരിക്കാന്‍ മാസ്ക് മികച്ച ഉപാധിയാണെന്ന് ആഗോള തലത്തില്‍ നടന്ന വിശകലനങ്ങളില്‍നിന്നും ബോധ്യപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ആരോഗ്യമുള്ള ആളുകൾ മാസ്ക് ധരിക്കണമെന്ന് പറയാൻ മതിയായ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന മുമ്പ് വാദിച്ചിരുന്നു.
കുടുംബം ഒട്ടാകെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭാര്യ, മകൻ, മകന്റെ ഭാര്യ, രണ്ട് കുട്ടികൾ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മഞ്ചേരി മെഡിക്കൾ കോളേജില്‍ ചികിത്സയിലാണ്.
പള്ളികളിലെ കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണമെന്നും പകരം, റെക്കോര്‍ഡുകള്‍ ഉപയോഗിക്കാമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രാര്‍ത്ഥന നടത്തുമ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന പൊതു പായ ഒഴിവാക്കണം. 65 വയസു കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത്.
ലോക്ക് ഡൌണ്‍ ഒഴിവാക്കി എല്ലാവരും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോള്‍ യൂണിവേഴ്സൽ ഫെയ്സ് മാസ്ക് ഉപയോഗം ജനങ്ങള്‍ക്ക് ആവശ്യത്തിന് സംരക്ഷണം നല്‍കുന്നുവെന്ന്' ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
വലിയ ജനസംഖ്യയാണെങ്കിലും രോഗവ്യാപനവും മരണസംഖ്യയും കുറയ്ക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ അവകാശപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ടോ സര്‍ക്കാരിന്റെ വാര്‍ഷികം പ്രമാണിച്ചോ പുതിയ പ്രഖ്യാപനങ്ങളൊന്നും മോദി നടത്തിയില്ല.
കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാൻ ഐസിഎംആർ നിർദ്ദേശിച്ചു. സെറോളജിക്കൽ സർവ്വേ നടത്താനാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളിൽ ആദ്യഘട്ട പരിശോധന നടത്താനാണ് തീരുമാനം.
മിക്ക ജില്ലകളിലും ഹോട്ട്സ്പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിച്ചേക്കില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കിയേക്കും.
ആകെ 101 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പുതുതായി 22 എണ്ണം. 1150 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 577 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ള 124163 പേർ. അതില്‍ 1080 പേർ ആശുപത്രിയിലാണ്.
മേയ് 16-ന് സാംപിൾ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേയ് 18-ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രോഗം മൂർച്ഛിച്ചതോടെ കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു.
ഏപ്രിലിലാണ് ന്യൂസിലന്റിലെ ആശുപത്രികളിലെ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലായത്. അപ്പോഴും പരമാവധി 20 പേര്‍ മാത്രമേ ഒരേ സമയം ചികിത്സ തേടിയിരുന്നുള്ളൂവെന്നാണ് ന്യൂസിലന്‍ഡ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്.
കുഞ്ഞിന് കൊവിഡ് ബാധിച്ചെന്ന കണ്ടെത്തല്‍ സാംപിള്‍ പരിശോധനയില്‍ ഉണ്ടായ പിഴവാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ആദ്യം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലും, മരണത്തിനു ശേഷം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു.
45,300 പേർ അസുഖം ബേധമായി ഡിസ്ചാർജ് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.
നിരീക്ഷണത്തില്‍ ഉള്ളവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പതിനാല് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം പടര്‍ന്നത് കേരളത്തില്‍ നിന്നാകാനുള്ള സാധ്യത പരിഗണിച്ച് അതീവജാഗ്രത പുലര്‍ത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. അവിടെ 37,136 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 12,140 പേര്‍ക്കാണു രോഗം ബാധിച്ചത്. അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയതോടെ ഉത്തര്‍പ്രദേശിലും രോഗികളുടെ എണ്ണം വര്‍ധിച്ചു.
ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേപാളത്തിലൂടെ കിലോമീറ്ററോളം നടന്ന് തളർന്ന് റെയിൽവേപാളത്തിൽ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികൾ അതുവഴി വന്ന ചരക്ക് തീവണ്ടിക്ക് അടിയിൽപ്പെട്ട് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
രണ്ടു ദിവസം കൊണ്ടു 10,000 പേർക്കു കോവിഡ് റിപ്പോർട്ട് ചെയ്തതോടെ, ഇന്ത്യയിൽ രോഗവ്യാപന തോത് കുറയുന്നതിതിന്റെ സൂചനയില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒറ്റ ദിവസത്തിനിടെ 134 പേരാണ് കോവിഡ് മൂലം മരിച്ചത്.
35 രാജ്യങ്ങളും 27 അംഗ യൂറോപ്യൻ യൂണിയനും മുന്നോട്ടുവെച്ച ഏഴ് പേജുള്ള കരട് പ്രമേയത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും, ഏത് മൃഗത്തില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെടുന്നത്.
രാജ്യത്തെ കൊറോണ കേസിന്റെ 80 ശതമാനവും മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിലാണ്. മഹാരാഷ്ട്രയിൽ ഇതുവരെ 30,706 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്കുകൾ.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രതിസന്ധിയോടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തെക്കുറിച്ചും സ്വതന്ത്രമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്ന നിലപാട് ഒരു അന്താരാഷ്ട്ര ഫോറത്തിൽ ഇന്ത്യ ആദ്യമായാണ് സ്വീകരിക്കുന്നത്.
സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1371 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3970 പേരില്‍ രോഗം സ്ഥിരീകരിച്ചു. 103 പേര്‍ മരിച്ചു. 53,035 പേരാണ് ചികിത്സയിലുള്ളത്.
ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ പലിശനിരക്കുകൾ വെട്ടിക്കുറയ്‌ക്കുന്നതടക്കമുള്ള നടപടികളുമായി മഹാമാരിമൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തെ ചെറുക്കുന്നതിന് വൻതോതിൽ ഉത്തേജക പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.
ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽ നിന്ന് 11 ആക്കി കുറയ്ക്കാന്‍ റിമെഡെസിവിര്‍ സഹായകരകമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എബോള ചികിത്സയായി വികസിപ്പിച്ചെടുത്ത ആൻറിവൈറലാണത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,722 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 134 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 49219 ആണ്.
ലോകമെമ്പാടുമുള്ള ഏകദേശംമൂന്നു ലക്ഷം ആളുകൾ കൊറോണ വൈറസ് ബാധിച്ച് ഇതിനകം മരണമടഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. 43 ലക്ഷത്തോളം ആളുകള്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടിരിക്കുന്നത്.
ഒരുപക്ഷെ ഒന്നാം ലോകമഹായുദ്ധത്തേയും, 1918-19 ലെ ഇൻഫ്ലുവൻസയേയും, 1936-39 കാലത്തെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തേയും, 2019 മുതല്‍ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെയും അതിജീവിച്ച സ്പെയിനിലെ ഏക വ്യക്തി അവരാകും.
വയനാട് ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം പടര്‍ന്നവരുടെ എണ്ണം പത്തായി.
ഡൽഹിയിൽ ഇതുവരെ 524 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപ്പെട്ടു. ത്രിപുരയിൽ ഒരു ബി.എസ്.എഫ് ജവാന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ചൊവ്വാഴ്ച അഞ്ച് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ, സമ്പർക്കത്തിൽവന്ന മറ്റ് 2 പേർ എന്നിവർക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പർക്കത്തിൽ രോഗബാധയുണ്ടായ മൂന്നു പേരും ഗൾഫിൽനിന്ന് വന്നവരുമായി അടുപ്പം പുലർത്തിയവരാണ്.
കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി സെന്റ് ജോർജ് ആശുപത്രി അടുത്തിടെ നവീകരിച്ചിരുന്നു. കൊറോണ വൈറസ് രോഗികൾക്കായി രൂപപ്പെടുത്തിയ മോസ്കോ ആശുപത്രിയിലും ശനിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചിരുന്നു.
ന്യൂയോർക്കിലെ കോടതിയിൽ പാപ്പരത്വ സംരക്ഷണത്തിനായി അപേക്ഷ നൽകിയ വിവരം ഏവിയാൻക തന്നെയാണ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. കെഎൽഎം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ എയർലൈനാണ് ഏവിയാൻക.
ഇന്ത്യയിലാകെ രോഗികളുടെ എണ്ണം 62,939 ആവുകയും, 2,109 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതിൽ 50 ശതമാനവും ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ചെന്നൈ എന്നീ അഞ്ചു പ്രധാന നഗരങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളായ നൈജീരിയയും ദക്ഷിണാഫ്രിക്കയും ഐവറി കോസ്റ്റും ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വരുന്നത്.
സംസ്ഥാനത്ത് ആകെ 16 പേര്‍ മാത്രമാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 503 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 35856 സാംപിളുകൾ പരിശോധിച്ചതിൽ 35355 എണ്ണം നെഗറ്റീവായി.
മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 43 പേർ മരിച്ചു. പുതുതായി 1,216 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതർ 17,974 ആയി. ഗുജറാത്തിൽ ഇതുവരെ 425 പേർക്കാണ് ജീവഹാനി സംഭവിച്ചത്. വ്യാഴാഴ്ച 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,012 ആണ്.
ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. രണ്ടര ലക്ഷം പേര്‍ ഇതുവരെ മരണപ്പെട്ടു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമായി തുടരുന്നു. 74000 പേരാണ് അമേരിക്കയില്‍ മാത്രം ഇതുവരെ മരിച്ചത്.
സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമ തിയറ്ററുകള്‍, ഷോപ്പിംഗ് മാള്‍, പാര്‍ക്ക്, ജിംനേഷ്യം, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മദ്യവില്‍പനശാലകള്‍ എന്നിവ അടഞ്ഞു കിടക്കും.
ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരങ്ങളനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,487 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 83 പേർ മരിക്കുകയും ചെയ്തു. 1,306 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
വൈറസിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവെച്ചുവെന്നും അതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാന്‍ യു.എസ് ചാരന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
71 പേർ മരിക്കുകയും ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേർ മരിച്ചു.
നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കൊവിഡ് വൈറസിന് ഒരു വാക്സിൻ കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്നുണ്ട്. അമേരിക്കയിൽ ഉടൻ ട്രയലുകൾ ആരംഭിക്കുന്നതിന് റെഗുലേറ്ററി അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.
ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. മരിച്ചവരില്‍ അസം സ്വദേശിയായ ഒരു സിആർപിഎഫ് ജവാനും ഉള്‍പ്പെടുന്നു.
ചെന്നൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലുള്ള രോഗികളുടെ എണ്ണം 673 ആയി.
ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്. 6,868 പേർ രോഗമുക്തരായി.
നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്. റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍ നിന്ന് സമൂഹവ്യാപനത്തിന്‍റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കില്ല എന്നും ശൈലജ പറഞ്ഞു.
ഇറ്റലിയിൽ ഇന്നലെ 260 പേര്‍കൂടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മാർച്ച് 14-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത് എന്നതാണ് ഏറെ ആശ്വാസകരം.
ഇത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്റെ പല പോസ്റ്റുകളും പലർക്കും അനുചിതമായി തോന്നുന്നുവെന്നത് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. മനപൂര്‍വ്വമായിരുന്നില്ല. ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്നത് പോസ്റ്റ് ചെയ്തിരുന്നു എന്നേയുള്ളൂ.
സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടി.
ഇന്ത്യയില്‍ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 5804 പേർ രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ദില്ലിയില്‍ 14 ഡോക്ടർമാര്‍ക്ക് കൊവിഡ്. മുംബൈ നഗരത്തിലും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. 30 ദിവസത്തെ ലോക്ക് ഡൗണ്‍ രോഗവ്യാപനം കുറച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. അമേരിക്കയില്‍ മരണനിരക്ക് 50000-ത്തോട് അടുക്കുന്നു.
ഇന്ത്യയില്‍ 1,486 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 20,471 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49 പേർ കൂടി മരിച്ചു.
പാലക്കാട് സ്വദേശിയായ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 437 ആയി. 127 പേര്‍ ചികിൽസയിലുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്.
ഇതിനെല്ലാം പുറമെ ഫാൻ ക്ലബ്ബുകൾ വഴി സഹായം ആവശ്യമുള്ളവർക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നൽകിയിട്ടുണ്ട്. അല്ലു അർജുനും കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നു.
നമ്മൾ കേരളീയർ താരതമ്യേന ഭാഗ്യവാന്മാരാണ്. ഇവിടെ കാലാകാലങ്ങളായി സാമൂഹ്യപരിഷ്കർത്താക്കളും ധിഷണാശാലികളായ മുൻഭരണാധികാരികളും ദീർഘ വീക്ഷണത്തോടെ നടപ്പിലാക്കിയ ഇടപെടലുകളും നടപടികളും നമ്മെ ഉയർന്ന ജീവിത നിലവാരത്തിലെത്തിച്ചിരിക്കുന്നു.
അസമിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 82 ശതമാനം പേർക്കും, പഞ്ചാബിലും ഉത്തർപ്രദേശിലെയും 75 ശതമാനം പേർക്കും, കർണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേർക്കും രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ സ്ഥിരീകരണം.
കേരളത്തിലെ പച്ച, ഓറഞ്ച് ബി മേഖലകളിൽ ഇന്ന് മുതൽ ഇളവുകൾ നിലവിൽ വരും. പച്ച മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഏപ്രില്‍ 15നകം എത്തുമെന്നാണ് ന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.
കൊവിഡ് പകർച്ചവ്യാധിമൂലം 20,000 ത്തിലധികം ആളുകൾ മരിച്ച ഇറ്റലിയിലും കര്‍ശനമായ ഉപാദികളോടെ ചില കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ കൊറോണ ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിൽ നിലവിലെ സ്ഥിതി തുടരും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരെ 2334 പേർക്കു രോഗം സ്ഥിരീകരിച്ചു. 160 പേർ മരിച്ചു. ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ.
വര്‍ഷങ്ങളായി ഇദ്ദേഹവും കുടുംബവും അമേരിക്കയിലാണ്. ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്ന് ആറ് മാസത്തിന് ശേഷം ഫെബ്രുവരിയിലാണ് മടങ്ങിയത്. പത്തനംതിട്ടയില്‍ നിന്നുള്ള നാല് പേര്‍ ഇതിനകം കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണപ്പെട്ടിട്ടുണ്ട്.
കൂടുതൽ പേരിലേക്ക് രോഗ വ്യാപനമുണ്ടാകുന്നതായാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ 736 ജില്ലകളിൽ 364 ഉം കോവിഡ് ബാധിത ജില്ലകളാണ്. നാല് ദിവസത്തിനുള്ളിൽ പുതുതായി 80 ജില്ലകളിൽ കോവിഡ് വ്യാപനമുണ്ടായി.
24 മണിക്കൂറിനിടെ 909 പുതിയ കേസുകളും 34 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മരണസംഖ്യ 199 ആയി ഉയർന്നപ്പോൾ 503 പേര്‍ രോഗമുക്തി നേടി. 1,364 രോഗികളുള്ള മഹാരാഷ്ട്രയാണ് കൊവിഡ്-19 ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. തമിഴ്‌നാട്ടില്‍ 834, ദില്ലിയില്‍ 720, രാജസ്ഥാനില്‍ 463, തെലങ്കാനയില്‍ 442-ഉം രോഗികള്‍ ഉണ്ട്.
മരുന്നുകളുടെ കയറ്റുമതി ഇന്ത്യ പുനസ്ഥാപിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചത്.
ജർമ്മനിയുടെയും നെതർലൻഡിന്റെയും നേതൃത്വത്തിലുള്ള വടക്കൻ രാജ്യങ്ങൾ ആവശ്യത്തിനൊത്ത് ഉയര്‍ന്നു പ്രവർത്തിക്കുന്നില്ലെന്ന് ഇറ്റലിയും സ്‌പെയിനും ആരോപിക്കുന്നു.
5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണെന്നും ശാസ്ത്രലോകം.
നാദിയയ്‌ക്കൊപ്പം മറ്റ് ആറ് കടുവകള്‍ കൂടെ അവിടെ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഒരു മൃഗശാല ജീവനക്കാരനില്‍ നിന്നാകാം വൈറസ് പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.
അതില്‍തന്നെ 19 ശതമാനം രോഗികള്‍ 20 വയസ്സില്‍ താഴെയുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 21 നും നാല്പതിനും മധ്യേ പ്രായമുള്ളവര്‍ നാല്പത് ശതമാനം. നാല്പത്തിയൊന്നിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനവും ഉണ്ട്.
ഇന്ന് 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂരിൽ ഏഴ് പേരുടെയും തിരുവനന്തപുരത്ത് ഒരാളുടെയും ഫലം നെഗറ്റീവായി. 254 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
മാർച്ച് 2-നാണ് ഇന്തോനേഷ്യയില്‍ ആദ്യത്തെ രണ്ട് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരുമാസത്തിനിപ്പുറം ഏപ്രിൽ 3 ആയപ്പോഴേക്കും രോഗികളുടെ എണ്ണം 1,986 ആവുകയും മരണസംഖ്യ 181 ആവുകയും ചെയ്തു.
രണ്ടു ലക്ഷത്തോളം മാസ്കുകൾ ബാങ്കോക്കിൽവെച്ച് യു.എസ് കണ്ടുകെട്ടിയെന്നാണ് ബെര്‍ലിന്‍ ആരോപിക്കുന്നത്. കൊവിഡ്-19 മഹാമാരി ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ മുതലാളിത്ത രാജ്യങ്ങള്‍ പോലും ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വേണ്ടി പിടിവലി കൂടുകയാണ്.
COVID-19 ലോകത്തെ എങ്ങനെ ബാധിക്കുന്നു? ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥർ 'അതീവ ആശങ്കാകുലരാകുന്നത്' എന്തുകൊണ്ടാണ്? ദക്ഷിണ കൊറിയ എങ്ങിനെയാണ് ഫലപ്രദമായി പ്രതിരോധിക്കുന്നത്? COVID-19 വിമാന ഗതാഗതത്തെ എങ്ങനെ ബാധിക്കുന്നു? സീസണൽ ഇൻഫ്ലുവൻസയും കൊവിഡും തമ്മില്‍ എന്തെങ്കിലും ബന്ധം?
രണ്ട് വനിതാ ഡോക്ടർമാർക്ക് പരിക്കേറ്റു. ഒരു തഹസിൽദാറിന്റെ ജീപ്പിന് പിന്നിൽ ഒളിച്ചിരുന്നാണ് അവര്‍ അവിടെനിന്നും രക്ഷപ്പെട്ടത് എന്ന് ഇൻഡോർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഇൻഡോറിൽ ആരോഗ്യ പ്രവർത്തകര്‍ ആക്രമിക്കപ്പെടുന്നത്.
ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെയും ഉപദ്രവിക്കരുതെന്നും, ആരെങ്കിലും കുഴപ്പമുണ്ടാക്കുകയും അവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്താൽ അവരെ വെടിവച്ച് കൊല്ലാനാണ് പോലീസിനും സൈന്യത്തിനും ഞാൻ നൽകിയ ഉത്തരവ് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്ന് പറഞ്ഞ കോടതി മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇടപെടുമെന്നും പറഞ്ഞു. റോഡ് അടച്ച് രോഗികളെപ്പോലും കടത്തിവിടാതെയുള്ള കർണാടകത്തിന്‍റെ നിലപാട് മനുഷ്യത്വ രഹിതമാണെന്നും കോടതി തുറന്നടിച്ചു.
കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, തൃശ്ശൂര്‍ രണ്ട് വീതവും പാലക്കാട് ഒരെണ്ണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പത് പേരാണ് വിദേശത്ത് നിന്ന് വന്നവര്‍ .
ദക്ഷിണ കൊറിയ മുതൽ പടിഞ്ഞാറൻ യൂറോപ്പ് വരെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ കൊറോണ വൈറസ് രോഗികൾ എവിടെയാണെന്ന് കണ്ടെത്താൻ ഡിജിറ്റൽ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. പൌരന്‍റെ സ്വകാര്യതക്കൊക്കെ പുല്ലുവില.
കൊറോണ മൂലമുണ്ടായ ഈ തകര്‍ച്ച നേരത്തേ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വളർച്ചാ നിരക്ക് ഈ വർഷംതന്നെ 2.8% കുറയുമെന്നാണ് 'ഐഎച്ച്‌എസ് മാർക്കിറ്റിന്റെ' പ്രവചനം.
കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സംഘം അവിടെ കുടുങ്ങിയതായാണ് സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സംഘത്തിന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഇടപെടലില്ലാതെ നാട്ടിലെത്താനാവില്ല.
സമീപ ഭൂതകാലത്തൊന്നും ഇത്രമാത്രം വെല്ലുവിളി മനുഷ്യകുലം നേരിട്ടിട്ടില്ല. പുതിയ കൊറോണ വൈറസ് കുറേപേരെ കൊല്ലുക മാത്രമല്ല, ബാക്കിയുള്ളവരുടെ ഭാവിവരെ കവര്‍ന്നെടുക്കുകയാണ്.
തെലങ്കാനയിൽ ഇതുവരെ 70 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 'ആകെ കേസുകളുടെ എണ്ണം ഇപ്പോഴും 70 ആണ്. ഗാന്ധി ആശുപത്രിയിൽ ചികിത്സയില്‍ ഉള്ള പതിനൊന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. അവരെ ഇന്ന് ഡിസ്ചാർജ് ചെയ്യും.
നൂറോളം മലയാളി നഴ്‍സുമാർ ജോലി ചെയ്യുന്ന ആശുപത്രിയാണ് ജസ്ലോക്ക്. നിലവിൽ എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വൈറസ് വ്യാപനത്തിന്റെ ചെയിന്‍ മുറിക്കാനാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതെല്ലാവരും കൃത്യമായി പാലിക്കുക. വീടുകളില്‍ തന്നെ തുടരുക.
ഇങ്ങനെപോയാല്‍ കൊവിഡ് മൂലം രണ്ടുലക്ഷം അമേരിക്കക്കാരെങ്കിലും മരിക്കുമെന്ന് വൈറ്റ് ഹൌസ്സ് മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൌസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ചൈനയ്ക്കു ശേഷം യൂറോപ്പില്‍ വലിയ ആഘാതമേല്‍പ്പിച്ച കോവിഡ് കടന്നാക്രമണം അമേരിക്കയിലെത്തുമ്പോള്‍ കൊടുങ്കാറ്റായി. മറുമരുന്ന് ഞങ്ങള്‍ കണ്ടെത്തിയെന്ന് വീമ്പു പറഞ്ഞ ട്രംപ് പരിശോധനാ കിറ്റ് തരുമോയെന്ന് ദക്ഷിണ കൊറിയയോട് ചോദിക്കുന്നതാണ് പിന്നീടു കണ്ടത്.
പത്തനംതിട്ട ജില്ലയിൽ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തി വരുന്നുണ്ട്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ നിതാന്തമായ പരിശ്രമം തുടരുകയാണെങ്കിലും കൊവിഡ്-19നെ കുറിച്ചുള്ള പലകാര്യങ്ങളും ഇപ്പോഴും നമുക്ക് കൃത്യമായി അറിയില്ല. അത്തരം കാര്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശാസ്ത്ര ലോകത്തിന്‍റെ പരിശ്രമങ്ങള്‍ തുടരുകയാണ്.
തമിഴ്നാട്ടില്‍ മാർച്ച് 28 രാവിലെവരെ 38 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ ആറുപേര്‍ വിദേശികളാണ്. ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ പകര്‍ച്ചവ്യാധി നമ്മുടെ ജീവനെടുക്കും. അത് കടന്നുപോകുന്ന വഴികളില്ലാം നിശബ്‍ദത നിറയ്ക്കും. നമ്മള്‍ ഭയപ്പെട്ടവരും നഷ്‍ടപ്പെട്ടവരുമാണെന്ന് സ്വയം തിരിച്ചറിയും. വെള്ളിയാഴ്ച്ച മാത്രം കൊവിഡ്-19 ബാധിച്ച് 969 പേരാണ് ഇറ്റലിയില്‍ മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ഇത്തരത്തില്‍ ശിക്ഷിച്ചത്.
കൈ കഴുകുന്നതിനെക്കുറിച്ച് നമ്മളിൽ പലരും വളരെ ബോധാവാന്മാരാണ്. പക്ഷെ, നമ്മള്‍ പതിവായി ഉപയോഗിക്കുന്ന വസ്തുക്കളും വൈറസ് വഹിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
കേരളത്തിലേക്കുള്ള അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന നിലപാട് കര്‍ണാടകം ആവര്‍ത്തിച്ചു. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാ