ഭരണഘടന സംരക്ഷിക്കുക, ജനാധിപത്യം പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മെഗാറാലി സംഘടിപ്പിച്ചിരിക്കുന്നത്. ഇരു പാര്‍ട്ടികളുടെയും കൊടികള്‍ വഹിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും കോണ്‍ഗ്രസ് എം എല്‍ എ സുദീപ് റോയ് ബര്‍മനും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും എം എ ബേബി, തോമസ് ഐസക് എന്നീ നേതാക്കളുമായും യു എസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കൈരളി ചാനല്‍ ഡയറക്ടറായ ജോണ്‍ബ്രിട്ടാസിനെയും അവര്‍ കണ്ടു. കേരളത്തിന്റെ വികസനത്തിനു തടസ്സം വി എസ് അച്യുതാനന്ദനാണെന്നു ബ്രിട്ടാസ് ധരിപ്പിച്ചുവെന്നാണ് രേഖകള്‍ പറയുന്നത്.
നിലവില്‍ ഇടതുമുന്നണി കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന എ വിജയരാഘവന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുകയാണ്. ഈ ഒഴിവിലാണ് ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്.
ബിജെപിയെ താഴെയിറക്കാന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണം. അതിന്റെ മുന്നോടിയായി ഇടതുപാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണ്. ബിജെപി കേവലം തെരെഞ്ഞെടുപ്പില്‍ തോല്പ്പിച്ചതുകൊണ്ടായില്ല, അവരുടെ ഹിന്ദുത്വ അജണ്ടകളെ ഒറ്റപ്പെടുത്തണം- സീതാറാം യെച്ചൂരി പറഞ്ഞു
2011-ൽ റഹീമും സന്തോഷും നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേരളാ സർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ റഹിം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ
എല്‍ജെഡി, എന്‍സിപി, ജെഡിഎഫ് എന്നീ ഘടക കക്ഷികളാണ് സീറ്റില്‍ അവകാശം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഘടകകക്ഷികളും അഭിപ്രായം അറിയിച്ചുവെന്നും കൂട്ടായ ച!ര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും എ. വിജയരാഘവന്‍ കൂട്ടിച്ചേ!ര്‍ത്തു.
സ്ത്രീ, ആദിവാസി, ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യ പങ്കാളിത്തവും ഇടപെടല്‍ ശേഷിയും വലിയ ചര്‍ച്ചയാകുന്ന സമകാലീന രാഷ്ട്രീയ സാഹചര്യത്തിലാണ് ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎമ്മിന്റെ 23- ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി കേരളാ സംസ്ഥാന സമ്മേളനം നടന്നത്. സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റുമാണ് സംസ്ഥാന തലത്തിലെ ഏറ്റവും ഉയര്‍ന്ന ബോഡികള്‍. അവിടെയെത്തുമ്പോള്‍ പാര്‍ട്ടി പതറുന്ന കാഴ്ച്ചയാണ് കണ്ടത്.
വീണാ ജോർജ് അനുപമയുടെ കുട്ടിയെ കടത്തുന്നത് നോക്കി നിന്നതും, ബൃന്ദ കാരാട്ട് അനുപമയോട് നിങ്ങളുടെ അച്ഛൻ ഒരു ക്രിമിനൽ ആണ്, കുട്ടിയെ വീണ്ടെടുക്കാൻ എങ്ങനെയും ശ്രമിക്കൂ എന്ന് പറഞ്ഞതും തമ്മിലുള്ള വ്യത്യാസമുണ്ട് വലിഞ്ഞുകേറികളും അല്ലാത്തവരും തമ്മിൽ.
ബംഗാളിലും ത്രിപുരയിലും ചെങ്കൊടി അടിപടലം തകർന്നെന്ന കുറ്റസമ്മതം "സത്യസന്ധമാണ്. എതിരാളിയുടെ അടി പേടിച്ച് പലരും അവിടെ പാർട്ടി മാറുന്നു എന്ന് സി പി എം മനസിലാക്കിയിട്ടുണ്ട്. ഇടതു തകർച്ചക്കിടയിലും കേരളം ഒരു തുരുത്തായതയിൽ അഭിമാനിക്കുന്ന പാർട്ടി കേരളത്തിൽ തിരുത്താൻ കാര്യമായൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല. ജനവിരുദ്ധ വികസനവും, നിയമനിർമാണവും എല്ലാം വിമർശിക്കപ്പെടുമ്പോഴും പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെപറ്റി ഇക്കാര്യങ്ങളിൽ പാർട്ടിരേഖ നിശബ്ദമാണ്.
എം.എം.മണിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി ശശിയും ചേര്‍ന്ന് തന്നെ പലതരത്തിലും അപമാ നിച്ചുവെന്നാണ് കത്തില്‍ പറയുന്നത്. ജില്ല നേതൃത്വത്തിന് നല്‍കിയ പരാതികള്‍ പരിഗണിക്കപ്പെട്ടില്ല. അതസമയം പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനാണ് എം.എം.മണി തന്നോട് ആവശ്യപ്പെട്ടത് എന്നും എസ്.രാജേന്ദ്രന്‍ പറയുന്നു
ഇന്നെന്ന പോലെ സാമ്പത്തിക- സാമൂഹ്യ സാഹചര്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ സി പി എം ദുർബലപ്പെടുമായിരുന്നു. ഇത്തരം ചരിത്രാനുഭവങ്ങൾ തിരിച്ചറിയാതെയാണ് കോൺഗ്രസ്സും വാലേത്തൂങ്ങി സംഘടനകളും കെ റയിൽ പദ്ധതിയെ എതിർക്കുന്നത്.
തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന വാദം തള്ളിയാണ് സി ബി ഐ പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ മൊഴി പോലീസ് കസ്റ്റഡിയില്‍ വെച്ച് പറയിപ്പിച്ചതാണെന്നും കൊലപാതകത്തിന് പിന്നില്‍ ടിപി വധക്കേസ് പ്രതി കൊടി സുനിയും സംഘവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ നിലപാടൊപ്പിച്ച് സംസാരിക്കുകയല്ല സഹകരണ മന്ത്രി വി എന്‍ വാസവന്‍ ചെയ്തത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ജലീലിന്‍റെ സകല ക്രെഡിബിലിറ്റിയും കളയുന്നാണ്. മുഖ്യമന്ത്രിയെ പിതൃതുല്യന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്റെ പ്രതികരണം ഒതുക്കിയ ജലീല്‍ പക്ഷേ മന്ത്രി വാസവന്റെ പ്രസ്താവനയോട് കാര്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കെതിരെ ഉയര്‍ന്നുവന്ന ഈ പ്രസ്താവനയെ കൈകാര്യം ചെയ്യാതെ മുന്നോട്ടുപോകാനാവില്ല എന്ന നില, വരും ദിവസങ്ങളില്‍ കെ ടി ജലീലിനെ പ്രതിസന്ധിയിലാക്കും
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജി സുധാകരന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. അമ്പലപ്പുഴയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിനെതിരായി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ജില്ലയിലെ പ്രമുഖ നേതാവുകൂടിയായ ജി സുധാകരന്‍ ശ്രമിച്ചില്ല
കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനുള്ള എല്‍ ഡി എഫിന്റെയും സിപിഎമ്മിന്റെയും തീരുമാനമാണ് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും ലോക്കല്‍ നേതാക്കന്മാരെയും ചൊടിപ്പിച്ചത്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയും പിന്നീട് സ്ഥാനാര്ഥിയായി വന്നു വിജയിച്ച കെ പി കുഞ്ഞഹമ്മദ് മാസ്റ്ററും പിന്തുണച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി
അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ രാഷ്ട്രീയമാണ് പാർട്ടി കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കോർപ്പറേറ്റ് താൽപര്യക്കാർ എല്ലായ്പ്പോഴും പാർട്ടിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. പാർട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചിട്ടുണ്ട്.
രാമനാട്ടുകര സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സിപിഎം മുഖപത്രം വിമര്‍ശനം ഉന്നയിച്ചത്. കളളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള യുവാക്കള്‍ ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കുറച്ച്കാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.
സിപിഎകാരുടെ വധഭീഷണിയിൽ രമ്യ ഹരിദാസ് എംപി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. UDF എം.പി മാരോടൊപ്പം രാജ്ഭവനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷക്കുന്നതായി രമ്യ ഹരിദാസ് പറഞ്ഞു
കൂത്തുപറമ്പ് മണ്ഡലത്തിലെ 75-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്.
എ. കെ. ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിന്‍റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നൽകുന്നതെന്നാണ് അണികള്‍ക്കിടയിലെ സംസാരം
ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അംഗബലം പോലും നേടാനായില്ലെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയുടെ വേഗത കൂട്ടാന്‍ കാരണമായി. കേരളത്തില്‍ വന്ന നോമിനേഷന്‍ കൊടുത്ത് മത്സരിച്ചത് തന്നെ ബിജെപി വളര്‍ച്ചയുടെ വേഗം കൂട്ടി. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ടു
സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മുകാശ്മീരില്‍ സ്ഥലം വാങ്ങാന്‍ അനുവദിച്ചു കൊണ്ടുള്ള നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഇത് റദ്ടാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മൊഹമ്മദ് യൂസഫ് തരിഗാമിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്
ഈ പശ്ചാത്തലത്തിലാണ് 1925 ഡിസംബര്‍ അവസാനം കാണ്‍പൂരില്‍ കമ്മ്യൂണിസ്റ്റ് സമ്മേളനം നടന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസറ്റ് ഗ്രൂപ്പുകളും ആശയഗതിക്കാരും സമ്മേളിച്ച ഇന്ത്യന്‍ മണ്ണിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഒത്തുചേരലായിരുന്നു അത്.
പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഇവിടെ ഭരണകൂടവും മതവും ഒന്നായിരിക്കുന്നു. ഇത് അത്യന്തം അപകടകരമാണ്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ്സിന് ബിജെപിയെ എത്തിക്കാന്‍ കഴിയുന്നില്ല.
രാജ്യതിര്‍ത്തിയില്‍ ഒരു വിദേശ സൈന്യം കടന്നുകയറ്റം നടത്തിയിട്ട്, അത് സംബന്ധിച്ച് പ്രതികരിക്കാത്ത ഏതെങ്കിലും രാഷ്ട്ര നേതൃത്വത്തെ സങ്കല്പ്പിക്കാനാകുമോ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രതികരണം
രാജ്യത്ത് ആദ്യമായാണ് സ്വന്തമായി ഒരുക്കിയ ആപ് വഴി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത സമിതി യോഗം ചേരുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ഇതിനുള്ള സ്വതന്ത്ര സംവിധാനമായ 'ബിഗ് ബ്ലു ബട്ടണ്‍' രൂപകല്പന ചെയ്തത്. ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യുറോ യോഗത്തില്‍ പിബിയിലെ 17 അംഗങ്ങളും പങ്കെടുത്തു
സമ്മര്‍ദ്ദത്തിന് വഴങ്ങി ഉത്തരവാദിത്തത്തില്‍ നിന്ന് പുറകോട്ടു പോകുന്നു എന്ന് ഇന്ത്യന്‍ ജുഡീഷ്യറിക്കെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി നാമനിര്‍ദ്ദേശം ചെയ്ത നടപടി പിന്‍വലിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.