ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം
മെയ് മുപ്പതിന് പലന്‍പൂര്‍ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് ജിഗര്‍ ഷെഖലിയ എന്ന യുവാവ് മര്‍ദ്ദനത്തിനിരയായത്. രാവിലെ വീടിനുപുറത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ പ്രതികളിലൊരാള്‍ സമീപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.