മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തെളിവുകളിലെ വിടവ് നികത്താനാണ് വീണ്ടും വിസ്തരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം വ്യാജമാണെന്നുമായിരുന്നു ദിലീപിന്റെ വാദം
തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.
ഈ സംഭവത്തോടെ സിനിമാമേഖലയിലെ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. ദിലീപുമായി അവസാനം സംസാരിച്ചത് ഹോം സിനിമ ഇറങ്ങിയപ്പോഴാണ്. ആ സമയത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും ചോദിച്ചില്ലെന്നും നടന്‍ 'ദി ഇന്ത്യന്‍ എക്സ്പ്രസി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.
വിചാരണകോടതി മാറ്റണമെന്നാവശ്യവുമായി അതിജീവിത സുപ്രീംകോടതിയെ അടുത്തിടെ സമീപിച്ചിരുന്നു. പ്രതിക്ക് കേസ് പരിഗണിക്കുന്ന ജഡ്ജിയുമായി വ്യക്തിബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെ
അതിജീവിത കോടതിയെ അറിയിച്ചു. വ്യക്തിപരമായ മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിച്ചു.
വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ ഇനി ഇടക്കാല ഉത്തവില്ലെന്നും അന്തിമ ഉത്തരവാണ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയെ പ്രതി ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ഇന്ന് വാദം കേട്ടത്
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഷോണ്‍ ജോര്‍ജിന്‍റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. 2017 -ല്‍ 'ദിലീപിനെ പൂട്ടണം' എന്ന പേരില്‍ വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചിരുന്നു. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
2017-ല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്ക്യൂഷന്‍ ആരോപിക്കുന്നത്
സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത്. ജഡ്ജി ഹണി വർഗീസിനെതിരെ നേരെത്തെയും അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. പക്ഷപാതപരമായ നിലപാടാണ് ജഡ്ജി സ്വീകരിക്കുന്നതെന്നാണ് അതിജീവിത ആദ്യം ആരോപിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരമാണ്
തന്റെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കി. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. 133 പേജുള്ള അപേക്ഷയാണ് ദീലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപിന് ലഭിച്ചത് പള്‍സര്‍ സുനിയില്‍ നിന്നാണോ അതോ മറ്റാരെങ്കിലും വഴിയാണോയെന്ന് കണ്ടത്താണ്ണ്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്
ഓഫീസർക്ക് എതിരെ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അതിജീവതയ്ക്ക് താക്കീത് നൽകി. അതോടൊപ്പം, കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ദിലീപിന് കോടതി അനുമതി നല്‍കി.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ദിലീന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. ഇതോടെ കേസില്‍ 9 പ്രതികളാണുള്ളത്. ദിലീപിന്‍റെ അഭിഭാഷകര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും കുറ്റപത്രത്തില്‍ ഇവരെയാരും പ്രതിചേര്‍ത്തിട്ടില്ല.
ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. കേസ് കോടതിയിലിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ കേസില്‍ തീര്‍പ്പുണ്ടാകുന്ന നിമിഷം, വിധി വരുന്ന സമയത്ത് ദിലീപ് കുറ്റവാളിയാണെന്ന് തെളിയുകയാണെങ്കില്‍ അന്ന് ദിലീപിന്റെ പേര് ഏറെ വേദനയോടെതന്നെ മനസില്‍നിന്ന് വെട്ടും.
മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നും തെളിവില്‍ കൃത്രിമം നടന്നിട്ടുണ്ടോ ഇല്ലെയോ എന്നറിയണമെന്നും എങ്കില്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്നും അതിജീവിതയും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ആവശ്യം കൂടി പരിഗണിച്ചാണ് മെമ്മറി കാര്‍ഡ് പരിശോധനക്ക് അയച്ചത്. അതേസമയം, പുതിയ പരിശോധനാഫലം ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം, കേസിലെ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയെന്ന് പറയപ്പെടുന്ന പ്രതിക്ക് പോലും കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. വിചാരണ നീണ്ടുപോകുന്ന കേസുകളില്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി പല തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും
ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിയുടെ സ്വാധീനം മൂലമാണെന്ന് അതിജീവിതയുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. ദിലീപ് ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. പ്രതിയെ സംരക്ഷിക്കുന്നതിന് ആദ്യം മുതല്‍ തന്നെ മുന്‍ ഡി.ജി.പി. ശ്രമിച്ചിരുന്നെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. ആര്‍.ശ്രീലേഖയ്ക്ക് സ്ഥാപിത താത്പര്യമെന്ന് സാമൂഹിക പ്രവര്‍ത്തക കെ.അജിത പറഞ്ഞു.
ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനി ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നുമാണ് ശ്രീലേഖ ഐപിഎസ് തന്‍റെ യൂട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെ ആരോപിച്ചത്
നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ ഡിജിപിയായിരുന്നു. അന്ന് എനിക്ക് അടുപ്പമുളള ചില നടിമാര്‍ പള്‍സര്‍ സുനിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നും കരിയറിനെ ബാധിക്കുമെന്ന് കരുതി കാശ് കൊടുത്ത് സെറ്റില്‍ ചെയ്യുകയായിരുന്നു എന്നുമാണ് അവര്‍ പറഞ്ഞ
ഫെബ്രുവരിയിലാണ് യുവതി ബാലചന്ദ്രകുമാര്‍ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പത്തുവര്‍ഷം സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം
ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും എന്തുവന്നാലും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് വ്യക്തവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം 'ആക്രമിക്കപ്പെട്ട നടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ'
ഇപ്പോള്‍ ദിവസവും ടിവി ഓണാക്കിയാല്‍ മൂന്നിലൊന്നും ദിലീപിന്റെ കേസാണ്. അത് കേട്ടുകേട്ട് മടുത്തു. അപ്പോഴൊക്കെ ഞാനൊറ്റ കാര്യമേ ആലോചിച്ചിട്ടുളളു. നമ്മളാരെങ്കിലും കുട്ടികളെയോ യുവതികളെയോ പ്രായമായവരെ സന്ധ്യക്കുശേഷം അറിയാത്ത ഒരാള്‍ക്കൊപ്പം കാറില്‍ പറഞ്ഞയക്കുമോ?
അതിജീവിതക്ക് നീതി വളരെ വിദുരതയിലാണ്. ഉന്നതനോടും സാധാരണക്കാരനോടും രണ്ട് രീതിയിലാണ് കോടതി പെരുമാറുന്നത്. എല്ലാവരും അതിജീവിതക്ക് ഒപ്പമുണ്ട്. കുറ്റാരോപിതന് തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് കേസ് അന്വേഷണത്തെ ഭയക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
സർക്കാറിനും വിചാരണ കോടതിക്കും എതിരെ നടി നൽകിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജിയെ വിശ്വാസമില്ലെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പുഴുക്കുത്തുകൾ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എംവി ജയരാജൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് എം വി ജയരാജന്‍റെ പ്രതികരണം.
അതേസമയം, അതിജീവിതക്ക് നീതി ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എല്ലാ ഘട്ടങ്ങളിലും നടിയുടെ തീരുമാനം അംഗീകരിച്ചാണ് സര്‍ക്കാര്‍ മുന്‍പോട്ട് പോയത്. ഇര ആവശ്യപ്പെട്ട പബ്ലിക്ക് പ്രോസിക്യൂട്ടറെയാണ് സര്‍ക്കാര്‍ നിയമിച്ചത്. അതിനാല്‍ അതിജീവിത അനാവിശ്യ ഭയം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍ വാദം വെള്ളിയാഴ്ച്ചയാണ് നടക്കുക.
ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കേണ്ടന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കില്ലെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നടിയുടെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയുടെ ഉത്തരവ് വരുന്നതിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എല്‍ ഡി എഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണ് കേസില്‍ ഒരു അറസ്റ്റ് ഉണ്ടായത്. യു ഡി എഫ് ആയിരുന്നെങ്കില്‍ അതിന് മുതിരുമായിരുന്നില്ലായിരുന്നുവെന്നും ആലുവയിൽ അന്വേഷിച്ചാൽ പ്രതിയുമായി ആർക്കാണ് ബന്ധം എന്നുള്ളത് വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നടിക്ക് പരാതിയുണ്ടെങ്കില്‍ കോടതിയുടെ മുന്നില്‍ വ്യക്തമാക്കട്ടെ.
ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകളാണ് എന്ന ഇ.പി ജയരാജന്‍റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കാലത്ത് ഹര്‍ജി നല്കാന്‍ പാടില്ലെന്ന നിയമം ഇന്ത്യയിലില്ല. നടിയെ ആക്രമിച്ച ആള്‍ ആരുടെ പാര്‍ട്ടിയിലാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ ഇ പി ജയരാജന്‍ എന്തിനാണ് ഹര്‍ജിയില്‍ വേവലാതിപ്പെടുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.
കേസ് പരിഗണിക്കുന്ന ജഡ്ജിയെ വിശ്വാസമില്ലെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്നും അതിജീവിത കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം
ഇതിന്‍റെ ഭാഗമായാണ് കേസ് അന്വേഷണം അവസാനഘട്ടം എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സായ് ശങ്കറിന്‍റെ ഫോണില്‍ നിന്നും ഹാര്‍ഡ് ഡിസ്കില്‍ നിന്നും തെളിവുകള്‍ നശിപ്പിച്ചതിന്‍റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
നടിയെ അതിക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമാണ് താനെന്ന് മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യയും യു ഡി എഫ് സ്ഥാനാര്‍ഥിയുമായ ഉമ തോമസ്. ഇരക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. ഇരക്ക് വേണ്ടി പി ടി തോമസ് തുടങ്ങിവെച്ച സമരം താന്‍ തുടരുമെന്നും
. ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്ന് തുടക്കം മുതൽ തോന്നിയിരുന്നു. അന്വേഷണം അതിന്റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സർക്കാർ തന്നെ ലജ്ജയില്ലാതെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജുവാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണ് എന്ന് ഞാൻ ബലമായി സംശയിക്കുന്നു.
കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന് ആരോപിക്കുന്ന രേഖ 'എ' ഡയറിയിലെ വിവരങ്ങളാണ്. എന്നാല്‍ അത് കോടതിയുടെ രഹസ്യ രേഖയല്ല. അത് ബഞ്ച് ക്ലർക്കാണ് തയാറാക്കുന്നത്. എ ഡയറി സർട്ടിഫൈഡ് കോപ്പി ആയി ദിലീപിന്റെ അഭിഭാഷകർ നേരത്തെ വാങ്ങിയിട്ടുള്ളതാണ്. അതാണ് പുറത്തുവന്നത്.
ക്ഷേത്ര കമ്മറ്റിക്കാര്‍ മഞ്ജു വാരിയരുടെ ഡാന്‍സ് പരിപാടി നടത്താന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചത് തന്നെയാണ്. അന്ന് അവരെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഗീതു മോഹന്‍ ദാസിന്‍റെ കയ്യില്‍ നിന്നുമാണ് മഞ്ജുവിന്‍റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചത്. അവരെ വിളിച്ച് ഈ കാര്യം ആവശ്യപ്പെട്ടപ്പോള്‍ പരിപാടി ചെയ്യാന്‍ താത്പര്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെന്നും അറിയിക്കുകയായിരുന്നു
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ തുടരന്വേഷണം നടത്താമെന്നും കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വധ ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐക്ക് നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, എന്തൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിയാലും നടിയെ ആക്രമിച്ച കേസില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയിൽ എളമക്കര പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ഗാനരചയിതാവിന്റെ വീട്ടില്‍വെച്ചായിരുന്നു പീഡിപ്പിച്ചത്.
അഭിഭാഷകര്‍ നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ആദ്യം നല്‍കിയ പരാതി ബാര്‍ കൌണ്‍സില്‍ തള്ളിയിരുന്നു. പരാതിയിൽ തെറ്റുകളുണ്ടെന്നും, അത് തിരുത്തി പരാതി രേഖാമൂലം നൽകണമെന്നുമാണ് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.
കാവ്യ മാത്രമാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദിലീപിനും അതിജീവിതയോട് വലിയ പകയുണ്ടായിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. നേരത്തെ സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികള്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ പിന്നീട് മൊഴി മാറ്റുകയായിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ കാവ്യ അഭിഭാഷകരുടെ സഹായം തേടിയതായാണ് വിവരം. കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലായിരിക്കും
ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സായ് ശങ്കർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ഇത് അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെന്ന
ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സൂരജിനെയും ചോദ്യംചെയ്തതിനുശേഷമാവും കാവ്യയെ ചോദ്യംചെയ്യുക. കേസില്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏപ്രില്‍ പതിനഞ്ചുവരെയാണ് കോടതി അന്വേഷണ സംഘത്തിന് അനുവദിച്ച സമയം. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നുമാസം കൂടി സമയം നീട്ടിനല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്
കേസിലെ നാലാം പ്രതി വി പി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസില്‍ ജയിലില്‍ കഴിയുന്ന ഒരേ ഒരു പ്രതി പള്‍സര്‍ സുനിയാണ്. തനിക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. എന്നാല്‍ ഇതേ കേസിലെ മറ്റ് പ്രതികള്‍ക്ക് അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നുവെന്നും പള്‍സര്‍ സുനി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മുന്നോടിയായാണ് തെളിവുകള്‍ ചോര്‍ന്നതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ അതേ കേസിലെ മുഖ്യസൂത്രധാരനായ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനൊപ്പം ചലചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രഞ്ജിത്ത് തന്നെ വേദി പങ്കിടുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നു' - എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ചെയ്ത തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു കോടതിയില്‍ മാപ്പിരക്കുമെന്നാണ് പള്‍സര്‍ സുനി കത്തില്‍ പറഞ്ഞിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെയോ അഭിഭാഷകരെയോ സാക്ഷികളെയോ വിലക്ക് എടുത്താല്‍ സത്യം മൂടിവെക്കാന്‍ സാധിക്കുമെന്ന് കരുതണ്ടെന്നും കത്തില്‍ പറയുന്നു. കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് കത്തില്‍ നിന്നും വ്യക്തമാണ്.
കേരളത്തിലെ എല്ലാ തിയേറ്ററുകളുടെയും ഉടമയല്ല ദിലീപ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പരിപാടിയിലാണ് പങ്കെടുത്തത്. ദിലീപിനൊപ്പം ഇരുന്നതില്‍ എനിക്ക് അസ്വഭാവികതയൊന്നും തോന്നിയില്ല. തനിക്കൊപ്പം മധുപാലും വേദി പങ്കിട്ടിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്കാന്‍ താന്‍ ആഗ്രഹിക്കില്ലെന്നും രഞ്ജിത് പറഞ്ഞു.
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂടെ നിന്ന സായ് ശങ്കറിന്‍റെ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും വിചാരണയുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. രേഖകള്‍ ഒന്നും തന്നെ നേരായ വഴിയില്‍ ലഭിച്ചതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ദിലീപിനെ ചോദ്യം ചെയ്ത അതേസമയം ശരത്തിനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടില്ലെന്നും അന്വേഷണ സംഘത്തിനോട് ശരത്ത് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. വധഗൂഡാലോചനാ സമയത്ത് ദിലീപിനൊപ്പം ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ചോദ്യം ചെയ്തത്.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദിലീപ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്.
ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ആദ്യമായാണ് ദിലീപിനെ ഈ കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഏപ്രില്‍ പതിനാല് വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി.
നടിയെ ആക്രമിച്ച കേസിലാണ് ദിലീപിനെ നാളെ ചോദ്യം ചെയ്യുന്നത്. ആലുവ പോലീസ് ക്ലബില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ആദ്യമായാണ് ദിലീപിനെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തുന്നത്.
സൂപ്പര്‍താരങ്ങളുടെ സിനിമകളുടെ റിലീസ് സമയത്ത് ആരാധകര്‍ക്കുമാത്രമായുളള 'ഫാന്‍സ് ഷോകള്‍' നിരോധിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക് നേരത്തെ പറഞ്ഞിരുന്നു. സിനിമാ മേഖലയ്ക്ക് ഫാന്‍സിനായി പ്രത്യേക ഷോ വയ്ക്കുന്നതുകൊണ്ട് ഗുണങ്ങളൊന്നുമില്ലെന്നായിരുന്നു
കൊവിഡിനെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോഴും ഒ ടി ടി റിലീസിനെ ദിലീപും ആന്റണി പെരുമ്പാവൂരും പിന്തുണച്ചിരുന്നു. ഇത് ഫിയോക്ക് സംഘടനക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ്
ഇത് ചട്ടപ്രകാരമുള്ള പരാതിയല്ല. ചട്ട പ്രകാരം അതിജീവിത പരാതി നല്‍കിയാല്‍ ഇത് പരിശോധിക്കുകയും എതിര്‍ കക്ഷിയില്‍ നിന്നും മറുപടി തേടുകയും ചെയ്യും. ഇത് പരാതിക്കാരിക്ക് കൈമാറും. തുടര്‍ന്ന് അവരുടെ ഭാഗവും ബാര്‍ കൌണ്‍സില്‍ കേള്‍ക്കും. പിന്നീട് വിഷയം ജനറൽ കൗൺസിലിൽ വച്ച ശേഷം അച്ചടക്ക നടപടി വേണ്ടതുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍ പെട്ടില്ലെന്നും പലര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ജെബി മേത്തര്‍ പറഞ്ഞു. തനിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നേണ്ടതില്ല. തീരുമാനങ്ങളുടെ അവസാനവാക്ക് പാര്‍ട്ടി നേതൃത്വത്തിന്‍റെയായിരിക്കും. ആദ്യം വിമര്‍ശിക്കുന്നവര്‍ക്കും
രാമന്‍പിളളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും രാമന്‍പിളള കൂട്ടുനിന്നു എന്നും ആരോപിച്ചാണ് നടി പരാതി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഡി ഐ ജി ദിലീപിന് ചോര്‍ത്തി നല്‍കിയോയെന്ന കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അതേസമയം, വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി . കേസിൽ വിശദമായ വാദം കേൾക്കണമെന്നും കേസന്വേഷണവുമായി
അതേസമയം, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോണിൽ നിന്നും നീക്കം ചെയ്‌തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ്. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല
പെന്‍ഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ആലുവയിലെയും അങ്കമാലിയിലെയും മജിസ്‌ട്രേറ്റ് കോടതികളിലും അഡീഷണല്‍ സെഷന്‍സ് കോടതിയിലുമായാണ് പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നത്
മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യമനുവദിച്ചാല്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് മറ്റു പതികള്‍ ജാമ്യം നേടാന്‍ സാധ്യതയുണ്ട് എന്നും അനേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടത്തിയ ഗൂഡാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നുമുള്ള അന്വേഷണ സംഘത്തിന്റെ തടസ്സവാദം കോടതി തള്ളി.
ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപിക്ക് പുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയും നിര്‍ണ്ണായക തെളിവുകളാകും. നീക്കം ചയ്ത ഡാറ്റകളുടെ പരിശോധനയിലൂടെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തി എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം.
ദിലീപ് നല്‍കിയ ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി നികേഷ് കുമാറിനെതിരെ
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തളളണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ദിലീപിന്റെ ഹർജിയെ എതിർക്ക് കേസിൽ കക്ഷിചേരാൻ നടി അപേക്ഷ നൽകിയിട്ടുണ്ട്. തുടരന്വേഷം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നാണ് നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
ദിലീപ് നല്‍കിയ ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി നികേഷ് കുമാറിനെതിരെ
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ അനുകൂല നിലപാടുണ്ടാകില്ലെന്ന ഭീതിയിലാണ് അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നത്. അന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ
ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് പ്രാഥമികമായി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് കേസ് നില നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും
സിനിമ ചെയ്യണമെങ്കില്‍ നല്ലൊരു കഥ വേണം. അതോടൊപ്പം, നല്ല ഒരു പ്രൊഡക്ഷൻ വേണം, നമുക്ക് ഒരു സിനിമ ചെയ്യാൻ തോന്നണം. അങ്ങനെ എല്ലാം ഒത്തുവന്നാല്‍ മാത്രമാണ് സിനിമ ചെയ്യാൻ സാധിക്കൂ വെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പുതിയ ചിത്രമായ ആറാട്ടിന്‍റെ വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെക്കുമ്പോഴാണ് ഇക്കാര്യവും വ്യക്തമാക്കിയത്.
നേരത്തെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹരജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടേറിയ വാദപ്രതിവാദമാണ് ഹൈക്കോടതിയില്‍ നടന്നത്. അന്വേഷണ സംഘവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് ആരോപിച്ചപ്പോള്‍ മറ്റൊരു പ്രതിക്കും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ദിലീപിന് കോടതിയില്‍ നിന്ന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു
2017 സെപ്റ്റംബര്‍ 13 ന് രാത്രി 10 മണി കഴിഞ്ഞാണ് സൂരജ് ബാലചന്ദ്രകുമാറിന്റെ ഫോണിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചത്. എനി ചാന്‍സ് റ്റു നോ, വണ്‍ മിസ്റ്റര്‍ വിന്‍സന്‍ സാമുവല്‍, നെയ്യാറ്റിന്‍കര ബിഷപ്പ് എന്നാണ് സുരാജ് അയച്ചിരിക്കുന്ന സന്ദേശം.
എന്നാല്‍ കടുത്ത അനീതിയാണ് തനിക്ക് നേരിടേണ്ടി വന്നിരിക്കുന്നതെന്നും നടി പറഞ്ഞു. എറണാകുളം സെക്ഷന്‍ കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. 2019 ഡിസംബര്‍ 20ന് ദൃശ്യങ്ങള്‍ ചോര്‍ന്നതായാണ് സംസ്ഥാന ഫോറന്‍സിക് വിഭാഗം വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്.
സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബൈജു പൌലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന
കോടതിയില്‍ വെച്ച് ഫോണുകള്‍ തുറക്കരുതെന്നും പ്രോസിക്യൂഷന്‍ കൃത്രിമം കാണിക്കുമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതി ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്നും ഫോണുകള്‍ നേരിട്ട് കൈയില്‍ തരേണ്ടതില്ലെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു.
നേരത്തെയും അന്വേഷണവുമായി സഹകരിക്കില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ദിലീപും മറ്റ് പ്രതികളും അന്വേഷണസംഘത്തോട് നിസഹകരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ ഹാജരാക്കാമെന്നും പ്രോസിക്ക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു
ദിലീപിന് ജാമ്യം അനുവദിക്കണോ എന്ന് തീരുമാനിക്കണമെങ്കില്‍ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി വെക്കുന്നതിനനുസരിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കൂടുതലാണെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ സലീഷിന്‍റെ മരണത്തിലും സംശയം പ്രകടിപ്പിച്ചിരുന്നു. ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ ദീലീപ് സനീഷിനെ ഉപയോഗിച്ചിരുന്നു. ദിലീപിനെ കാണാന്‍ പോവുന്നു എന്ന് പ്രതികരിച്ചതിന്‍റെ മൂന്നാം ദിവസം ആയിരുന്നു
തന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത എല്ലാ ഗാഡ്ജറ്റുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലാണുള്ളതെന്നും അമ്മയെ ഒഴികെ കുടുംബത്തിലെ എല്ലാവരെയും പ്രതിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു. കേസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞ ദിലീപ് കേസ് ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ദിലീപ് ഫോണ്‍ നല്കാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍ ഭാര്യയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്നാരോപണം പുറത്തു കൊണ്ടുവന്ന റിപ്പോർട്ടർ ചീഫ് എഡിറ്റർ നികേഷ് കുമാറിനെതിരേ കേരള പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നു.
'നാല് വര്‍ഷം മുന്‍പ് ദിലീപിനെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞിരുന്നു. ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ തെളിയിക്കാന്‍ ഇവിടെ പൊലീസും നിയമസംവിധാനവുമുണ്ട്. അവര്‍ അത് അന്വേഷിച്ച് കണ്ടുപിടിക്കും. നിങ്ങളെപ്പോലെ തന്നെ എനിക്കും വ്യക്തമായ സംശയങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളുമുണ്ട്.
ഇതിനുപിന്നാലെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് കാണിച്ച് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഉത്തരവ് ലഭിച്ചതിന് പിന്നാലെ നികേഷ് കുമാറിനെതിരെ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് നാട്ടിലെത്തിക്കും. ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ഫോണുകള്‍ കേരളത്തില്‍ എത്തിക.
നികേഷ് കുമാര്‍, ഇരയുടെ പക്ഷത്തു അചഞ്ചലമായി നിന്നതിന്, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ശബ്ദിച്ചു കൊണ്ടേയിരുന്നതിന് നിങ്ങൾക്ക് കിട്ടിയ പുരസ്കാരമായി ഇത് കണക്കാക്കണം. ചരിത്രത്തിൽ പോരാളിയുടെ സ്ഥാനത്ത് നാളെ നിങ്ങളുടെ പേരായിരിക്കും രേഖപ്പെടുത്തപ്പെടുക. സ്ത്രീ പക്ഷരാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിച്ചവർ ഒറ്റുകാരാണെന്ന് ചരിത്രം നാളെ വിലയിരുത്തുമെന്നും ഷാഹിന പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ഉദ്ദേശത്തോടെ 2021 ഡിസംബര്‍ 27-ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത് യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് നികേഷിനെതിരായ കേസ്. ഐ പി സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലീപിന്റെയും കൂട്ടുപ്രതികളുടെയുമടക്കം ആറ് ഫോണുകളും ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്ക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഫോണ്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചത്.
CrPC 438 ലെ ഒരപേക്ഷ പരിഗണിക്കുന്ന കോടതിയുടെയോ പ്രതിയായ ദിലീപിന്റെയോ ഔദാര്യം വേണ്ട പൊലീസിന് തെളിവ് ശേഖരിക്കാൻ. എന്നാല്‍ ജനാധിപത്യ മര്യാദ കൊണ്ടാണ് പോലീസ് അത് ചെയ്യാത്തത്. ദിലീപിനെപ്പോലെ കോടതിയില്‍ നിന്നും ഇത്രയും പരിഗണന ലഭിക്കുന്ന മറ്റേത് പ്രതിയാണുള്ളതെന്നും ഹരീഷ് വാസുദേവന്‍ തന്‍റെ കുറിപ്പില്‍ ചോദിക്കുന്നു.
ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സാധിക്കില്ലെന്നായിരുന്നു ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. തന്‍റെ മുൻ ഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ഫോണിലുണ്ട്. അന്വേഷണസംഘം ആ വിവരങ്ങള്‍ ദുരുപയോഗം ചെയ്താൽ അത് തന്റെ
ജാമ്യം ലഭിച്ച് പത്തുമാസം കഴിഞ്ഞ് ദിലീപും കാവ്യയും ഡ്രൈവര്‍ അപ്പുണ്ണിയും ഇതേ യുവജന സംഘടന നേതാവിനെ കാണാന്‍ പോയി. രാത്രിയാണ് പോയത്. അന്ന് കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയപ്രവര്‍ത്തകനും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ദിലീപ് അയാള്‍ക്ക് 50 ലക്ഷം രൂപ കൈമാറിയത്.
ദിലീപ് അടക്കമുള്ള പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. ഗൂഡാലോചനാ കേസില്‍ 6 പ്രതികള്‍ ആണുള്ളത്. ഇതില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധവായ അപ്പു,
അതേസമയം, കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്നും, നിര്‍ദ്ദേശം നല്‍കിയിട്ടും ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ഫോണുകള്‍ ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ 10 ദിവസത്തിനകം സാക്ഷി വിസ്താരം പൂര്‍ത്തീകരിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി 30 ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. അതേസമയം, വിചാരണ നീട്ടിവെയ്ക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.
ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍, സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല.
നടിയെ ആക്രമിച്ച കേസന്വേഷണത്തില്‍ ഉള്‍പ്പെട്ട ചില പൊലീസ് ഉദ്യൊഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തി എന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലാണ് ഇപ്പോള്‍ ദിലീപ് ചോദ്യം ചെയ്യല്‍ നേരിടുന്നത്. അ
ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവുണ്ട്. എല്ലാ തരത്തിലും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്ന് ചൂണ്ടാക്കാട്ടിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യ ഹരജി ശനിയാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെപൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ. എസ്. സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നാണ് കേസ്
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ എറണാകുളത്തെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി രേഖപ്പെടുത്തിയത്.
ശരത്തിന്‍റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദവും ശരത്തിന്‍റെതാണെന്ന് അന്വേഷണ സംഘം പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നാലെയാണ് ശരത്തിനെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ദിലീപ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്ന് ഉച്ചക്ക് 1. 45ന് കേസ് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാല്‍, പ്രോസിക്യൂഷന്റെ ആവശ്യം പ്രകാരമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണിക്കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപും മൂന്നാം പ്രതി ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് സുരാജുമാണ്.
കേസിലെ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോയ സാഹചര്യത്തിലാണ് പുതിയ ആളെ നിയമിക്കാന്‍ കോടതി 10 ദിവസം സമയം നല്‍കിയിരിക്കുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
അതിജീവിച്ചവളെ പിന്തുണയ്ക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നുണ്ട് പലരും. അവരുടെയൊക്കെ പ്രൊഡക്ഷൻ കമ്പനികളിൽ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി ഉണ്ടോ എന്ന് മീഡിയയും വനിതാ കമ്മീഷനും പരിശോധിക്കണം
ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ അറിയില്ല. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. ദേ പുട്ടിന്‍റെ ഖത്തറിലെ ഷോപ്പ് തുറക്കുന്നതിന്‍റെ ഭാഗമായാണ് താരത്തെ കാണാന്‍ പോയത്. ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ അന്ന് വീട്ടില്‍ അമ്മയും അച്ഛനും കാവ്യയുമുണ്ടായിരുന്നു.
നടിക്കെതിരായ ആക്രമണം നടന്നതിന് ശേഷം അതിന്റെ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് എത്തിച്ചു നല്‍കിയത് ഒരു വി ഐ പി ആണ് എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപുമായി ബന്ധമുള്ള വി ഐ പി കളുടെ വിവിധ ചിത്രങ്ങളില്‍ നിന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കോട്ടയം സ്വദേശിയെ തിരിച്ചറിഞ്ഞത്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണിക്കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ സംഘത്തിലുള്ളവരെയും
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറ് മാറിയ ആളാണ് ഭാമ. ചലച്ചിത്ര താരങ്ങളായ ഇടവേള ബാബു, സിദ്ദിഖ്, ബിന്ദു പണിക്കര്‍, കാവ്യാ മാധവന്റെ ലക്ഷ്യാ ബൊട്ടീക്ക് ജീവനക്കാരന്‍ സാഗര്‍ തുടങ്ങിയവരുള്‍പ്പെടെ ഇരുപതുപേരാണ് വിസ്താരത്തിനിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിന്‍റെ കൈവശം തോക്കുന്നുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ തോക്ക് കണ്ട് പിടിക്കാനായാണ് പൊലീസ് ഇപ്പോഴും പരിശോധന തുടരുന്നതെന്നും കാവ്യാ മാധവന്‍ വീട്ടില്‍ ഉണ്ടെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും ദിലീപിന്‍റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലും റെയ്ഡ് നടക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിന്‍റെയും നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്തതിന്‍റെയും തെളിവുകള്‍ തേടിയാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ വീട്ടിലും ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
കമ്മീഷൻ തെളിവെടുപ്പ് തുടങ്ങിയ സമയത്ത് എൻെറ തൊഴിൽ വിലക്കിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യയിൽ കൊടുത്ത കേസ് എനിക്കനുകൂലമായി വിധിച്ചിരുന്നു. എന്നെ വിലക്കാൻ ഗൂഢാലോചന നടത്തിയ ബി. ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ള സുഹൃത്തുക്കൾ അന്ന് ഹേമ കമ്മീഷനിൽ പറഞ്ഞത് ആ വിധിക്കെതിരെ ഞങ്ങൾ സുപ്രീം കോടതിയിൽ പോയിട്ടുണ്ട് അവിടെ ഞങ്ങൾ ജയിക്കും എന്നാണ്.
വിളിച്ചപ്പോ ഞാനാ പെണ്‍കുട്ടിയെക്കുറിച്ച് സ്വല്‍പ്പം കടുത്ത വര്‍ത്തമാനം പറഞ്ഞു. എനിക്ക് വലിയ ദുഖമുണ്ട്. ആ പെണ്‍കുഞ്ഞിനോട് പരസ്യമായി ക്ഷമ ചോദിക്കുകയാണ്. അതിന് ഒരു മടിയുമില്ല. ഞാനെന്നല്ല ആരും സ്ത്രീകളെപ്പറ്റി അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന ഉപദേശം കൂടി നല്‍കുന്നു'- എന്നാണ് പി സി ജോര്‍ജ്ജ് പറഞ്ഞത്.
ക്രൂരമായ ബലാത്സംഗവും കൊലപാതകവും പരാതി കൊടുക്കുന്ന സ്ത്രീകൾക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും മൂലം സ്ത്രീകൾക്ക് താമസിക്കാൻ കഴിയാത്ത ലോകത്തെ ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത്
ദിലീപും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. അന്വേഷണ സംഘത്തിലുള്ളവരെയും പ്രതിപ്പട്ടികയിലുള്ള ചില ആളുകളെയും ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
നടിയെ ആക്രമിച്ച കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്തെത്തുമെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന്‍റെ മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ടെന്നും തെളിവുകള്‍ ഒന്നും വ്യാജമായി നിര്‍മ്മിച്ചതല്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു.
തങ്കകൊല്സിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു. ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ് . രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും
നിന്നോടൊപ്പം' എന്നാണ് മമ്മൂട്ടി നടിയുടെ കുറിപ്പ് പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് പിന്നാലെ 'റെസ്‌പെക്ട്' എന്ന് കുറിച്ചുകൊണ്ട് മോഹന്‍ലാലും നടിയുടെ വാക്കുകള്‍ പങ്കുവെച്ചു
നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച്, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2018 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. നടി ഉര്‍വശി ശാരദ, റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലാകുമാരി എന്നിവരാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനിലെ മറ്റംഗങ്ങള്‍.
'സൂര്യനെല്ലി'പെൺകുട്ടിയായും 'വിതുര ' 'പെൺകുട്ടിയായുമൊക്കെ വിശേഷിപ്പിച്ച് ഇരവത്കരിച്ചും സഹതപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും മുഖ്യധാരാസമൂഹം അരികുവത്കരിച്ച നിരവധി പെൺകുട്ടികളുടെ തൊണ്ടയിൽ കുരുങ്ങി മരിച്ചിട്ടുണ്ടാവും ഇത്തരം വാക്കുകൾ.
അഞ്ചുവര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നത്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങളുണ്ടായിട്ടുണ്ട്
പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോണ്‍ കോളില്‍ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
അതേസമയം, നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായ സാഹചര്യത്തില്‍ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ആരോപണത്തില്‍ ഊന്നി അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിച്ചിരിക്കുന്നത്.
നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഇതിനകത്ത് സുഖം കിട്ടിയത് പള്‍സര്‍ സുനിക്കും ആ നടിക്കുമാണ് എന്നു തുടങ്ങിയ അശ്ലീല പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയത്.
ഈ മാസം 20ന് മുമ്പ് തുടരന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിചാരണക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്. നടിയെ അക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി ദിലീപിന്‍റെ മാനേജര്‍ക്ക് എഴുതിയ കത്ത് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തില്‍ പൾസർ സുനിയെയും, വിജീഷിനെയും ദിലീപിനൊപ്പം പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
നീതി എന്നത് നമുക്ക് ഉള്ളതല്ല എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. അതില്‍ അത്യധികം നിരാശയും ദേഷ്യവുമുണ്ട്. നാല് വര്‍ഷത്തോളമായി ഹേമ കമ്മറ്റി രൂപീകരിച്ചിട്ട്. രണ്ടു വര്‍ഷത്തോളം എടുത്തു അവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. ഈ രണ്ടു വര്‍ഷത്തിന് ശേഷം നിശബ്ദതയാണ്, അത് കമ്മറ്റിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും.
വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബൈക്ക് മോഷ്ണക്കേസില്‍ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ആണ് വിഷ്ണു എ എസ് ഐയെ കുത്തിയത്. എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്ഐ ആശുപത്രി വിട്ടു. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു.
നടിയെ അക്രമിക്കാന്‍ ദിലീപ് പദ്ധതിയിടുമ്പോള്‍ സിദ്ദിഖ് കൂടെ ഉണ്ടായിരുന്നുവെന്ന് പള്‍സര്‍ സുനി എഴുതിയ കത്തില്‍ പറയുന്നുണ്ട്. 2018 ലാണ് പള്‍സര്‍ സുനി ഈ കത്തെഴുതുന്നത്. പള്‍സര്‍ സുനി തന്റെ അമ്മയെയാണ് കത്ത് ഏല്‍പ്പിച്ചിരുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
'2017ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു'വെന്നും അവർ ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.
രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ കാണാന്‍ സാധ്യതയുള്ളത്- കവര്‍ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോള്‍ മീനാക്ഷിയും ഉണ്ടാകും
കേസ് പരിഗണിക്കുന്ന കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി എൻ അനിൽ കുമാർ രാജി വെച്ചത്. കക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതിക്ക് അനൂകുലമായി നിലപാടെടുക്കുന്നുവെന്നും ആയിരുന്നു പ്രോസിക്യൂട്ടറിന്‍റെ ആരോപണം.
ഇന്നലെ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടി കത്ത് നല്‍കിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാമത്തെ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസില്‍ നിന്ന് പിന്മാറിയതില്‍ ആശങ്കയുണ്ടെന്നുമാണ് നടി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്
കേസ് പരിഗണിക്കുന്ന കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വി എൻ അനിൽ കുമാർ രാജി വെച്ചത്. കക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതിക്ക് അനൂകുലമായി നിലപാടെടുക്കുന്നുവെന്നുമാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിൻ്റെ സാക്ഷി വിസ്താരം നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ബാലചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ കേസിലെ തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന്‍റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല.
ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് ?
ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ അത് കാണുന്നതിന് താന്‍ സാക്ഷിയായി.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി പിന്‍വലിച്ചത്. 2020 ലാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹർജി നൽകിയത്.
അതേസമയം, എറണാകുളത്തെ സി എം ജെ കോടതിയില്‍ കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ വണ്ടിയിലേക്ക് ഒരു സംഘം അതിക്രമിച്ച് കയറിയത്.
കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍, എന്നവര്‍ ഇപ്പോഴും റിമാന്‍ഡില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം മാര്‍ട്ടിന്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 300 ലധികം സാക്ഷികളുള്ള കേസില്‍ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.
ഞാന്‍ അനുഭവിക്കുന്ന പ്രശ്നം എല്ലാവര്‍ക്കും അറിയാം. ജയിലില്‍ നിന്നും വന്ന സമത്ത് ആലുവയിലെ ജനങ്ങളാണ് എന്നെ ചേര്‍ത്ത് പിടിച്ച് ഞങ്ങള്‍ കൂടെയുണ്ടെന്ന് ഉറപ്പ് നല്‍കിയത്. ആ സമയത്താണ് ഞാന്‍ എന്‍റെ പ്രിയപ്പെട്ടവരെ തിരിച്ചറിഞ്ഞത്. എന്നെ മാറ്റി നിര്‍ത്താതെ നിങ്ങള്‍ കൂടെയുണ്ടെന്ന് പറയുന്ന ഈ നിമിഷമുണ്ടല്ലോ,