ആസ്ഥാന വിദഗ്ധർ ഓരോ തവണ 'വികസനം', 'പുരോഗതി', 'വേഗത' തുടങ്ങിയ അമൂർത്ത പദങ്ങളുച്ചരിക്കുമ്പോഴും കർഷകരും ആദിവാസികളും ചേരിനിവാസികളും ഇന്നാട്ടിൽ ദുരിതമനുഭവിക്കുന്നുണ്ട്. ഒരു നാട്ടിലെ ജനതയുടെ ഭാവി നിശ്ചയിക്കപ്പെടുന്നിടത്ത് ആസ്ഥാന ശാസ്ത്രത്തിന് ഏകപക്ഷീയമായ ആധിപത്യം കൽപ്പിച്ചുനൽകുന്നത് സ്വേച്ഛാധിപത്യമാണ്.
സാഹിത്യത്തിൽ നമ്മൾക്ക് മാധവിക്കുട്ടിയും ബഷീറും ഒക്കെയുണ്ടായിരുന്നിട്ടുണ്ട്. സാമൂഹ്യ പഠനങ്ങളിൽ അതു പോലെ എടുത്തു കാണിക്കാൻ സാധിക്കുന്ന എഴുത്തുകാരിയാണ് ദേവിക. മലയാളത്തിൽ എഴുതുന്നവരുടെ രചനകൾ പരിഭാഷപ്പെടുത്തി ലോകത്തിനു മുമ്പിൽ വെച്ചാൽ യാതൊരു സംശയവുമില്ല ദേവികയാവും നമുക്ക് അഭിമാനിക്കാവുന്ന എഴുത്തുകാരിൽ ഒന്നാമത് വരുന്ന ആൾ.
അധ്യാപകരൊക്കെ ജോലി ചെയ്യാതെ "ഭീമമായ" ശമ്പളം വാങ്ങുന്നവരാണെന്ന ഭീമമായ തെറ്റിദ്ധാരണ പൊതുബോധത്തിലുണ്ട്. അധ്യാപകർക്കെതിരായ വികാരവും അത് ഉയർത്തി വിട്ടിട്ടുണ്ട്. ഈ വികാരം ശമിപ്പിക്കാനായി ഇതാ ഞങ്ങൾ ജൂൺ ഒന്നാം തീയതി മുതൽ അധ്യാപകരെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട് എന്ന് നാട്ടുകാരെ കാണിക്കാനുള്ള ഒരു വ്യഗ്രതയാണ് യാതൊരു മുന്നോരുക്കവുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതിനു പിന്നിലുള്ളത്