ജോർജിയന്‍ കോടതിയില്‍ എത്തപ്പെട്ട കുറ്റപത്രത്തിലാണ് ട്രംപിനെതിരെ ഏറ്റവും ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത്. വ്യാജരേഖ ചമച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചു,
ന്യൂക്ലിയര്‍ വിവരങ്ങളും മിലിട്ടറി പ്ലാനുകളും അടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ ട്രംപ് തന്‍റെ കുളിമുറിയിലും ഹാളിലും സൂക്ഷിച്ചുവെന്നാണ് എഫ് ബി ഐ റെയ്ഡില്‍ കണ്ടെത്തിയത്
എഫ്ബിഐയില്‍ നിന്ന് രഹസ്യ രേഖകള്‍ ഒളിച്ച് വച്ചതിന് ട്രംപിന്‍റെ സഹായി വാള്‍ട്ട് നോട്ടയ്ക്ക് എതിരെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇയാളാണ് വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യരേഖകൾ ട്രംപിന്‍റെ ഫ്‌ളോറിഡയിലെ റിസോർട്ടിലേക്ക് ഒളിച്ച് കടത്തിയതെന്ന് 49 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ജോ ബൈഡൻ അധികാരത്തിൽ എത്തുന്നത് തടയുന്നതിനുള്ള അവസാനശ്രമമെന്ന നിലയിലാണ് ട്രംപിന്റെ ആഹ്വാന പ്രകാരം കഴിഞ്ഞ വർഷം ജനുവരി ആറിന് പാര്‍ലമെന്റ് മന്ദിരത്തില്‍ അട്ടിമറിശ്രമം നടന്നത്.
താൻ അംഗീകരിച്ച മിക്ക സ്ഥാനാർഥികളും തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ പോയത് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതിനാലാണ്. റിപബ്ലിക്കൻ സ്ഥാനാർഥികളാരും നേടിയിട്ടില്ലാത്തത്ര വിജയമാണ് തനിക്ക് ലഭിച്ചത്. എന്നാല്‍ വളരെ കുറച്ചുപ്പേര്‍ മാത്രമാണ് തനിക്ക് അഭിനന്ദങ്ങള്‍ നേര്‍ന്നത്.
ഞാന്‍ രണ്ടുതവണ മത്സരിച്ചു. ആ രണ്ട് തവണയും വിജയിച്ചു. ആദ്യത്തെ തവണത്തേക്കാള്‍ മികച്ച വിജയം രണ്ടാമത്തേതില്‍ നേടി. 2016-നെ അപേക്ഷിച്ച് 2020-ല്‍ ദശലക്ഷക്കണക്കിന് വോട്ടുകളാണ് കൂടുതല്‍ ലഭിച്ചത്.
അമേരിക്കയിലെ ടെക്‌സസിലെ സ്‌കൂളിന് നേരെ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ആയുധ നിയമത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇത് ചരിത്രപരമായ നേട്ടമാണ്. ആയുധ നിയമവുമായി ബന്ധപ്പെട്ട് താന്‍ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ ഈ ബില്ലിന് സാധിക്കില്ല.
താന്‍ പ്രസിഡണ്ടായിരുന്ന ഘട്ടത്തിലാണ് യുക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയത്. ബൈഡന്‍ വന്നപ്പോള്‍ ഇത്തരം സഹായങ്ങള്‍ നിര്‍ത്തലാക്കുകയാണുണ്ടായത്. ഇപ്പോള്‍ യുക്രൈനില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് നോക്കി നില്‍ക്കുകയാണ് അമേരിക്കന്‍ ഭരണകൂടം- ഡോണല്‍ഡ് ട്രംപ് പറഞ്ഞു
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്തും കൊറോണ ചൈനയില്‍ നിന്ന് പടര്‍ന്നതാണെന്ന് വാദിച്ചിരുന്നു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നായിരുന്നു ട്രംപ് വിളിച്ചത്. ഇത് ചൈനയും അമേരിക്കയും തമ്മില്‍ വാക്‌പോരുകള്‍ക്കും കാരണമായിരുന്നു.
ഇ-പാസ് വ്യാജ രജിസ്ട്രേഷനെതിരെ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഐടി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാന സരക്കരിന്‍റെ ഇ-പാസ് ഫ്ലാറ്ഫോമിലാണ് വ്യാജ രജിസ്ട്രേഷന്‍ ആരംഭിച്ചത്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രവേശിക്കാന്‍ ഇ-പാസ് നിര്‍ബന്ധമാക്കിയ ജയ് റാം താക്കൂര്‍ സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ ഫ്ലാറ്റ്ഫോംമിലൂടെയാണ് വ്യാജ രജിസ്ട്രേഷന്‍ ആരംഭിച്ചത്.
അമേരിക്കയില്‍ വാക്സിന്‍ പ്രതിരോധ പരിപാടികള്‍ അരംഭിച്ചപ്പോള്‍തന്നെ അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാര്‍ ഇതിനെ അനുകൂലിച്ച് സംസാരിക്കുകയും, ആദ്യ വാക്സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അപ്പോഴും ട്രംപ് വാക്സിന്‍ സ്വീകരിക്കാതെ മാറി നില്‍ക്കുകയാണ് ചെയ്തത്.
ബൈഡന് വന്നതോടെ 'അമേരിക്ക ഫസ്റ്റ് എന്ന നയം ഇപ്പോള്‍ അമേരിക്ക ലാസ്റ്റ്' ആയി മാറിയെന്നും, 2024-ല്‍ താന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു.
രണ്ട് ഇംപീച്ച്മെന്‍റ് നടപടികള്‍ക്കും ചുക്കാന്‍ പിടിച്ചത് സ്പീക്കര്‍ നാന്‍സി പെലോസിയാണ്. ഇംപീച്ച്‌മെന്‍റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഭീരുക്കളാണെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റില്‍ മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമായിരുന്നു. പാർലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികൾ ആക്രമണം നടത്തിയതിന് കാരണക്കാരൻ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്ക് ശേഷം സെനറ്റ് തള്ളിയത്.
റിപ്പബ്ലിക്കൻമാർപോലും ഇംപീച്ച്മെന്‍റ് നടപടിയെ അംഗീകരിച്ചതോടെ 44 എതിരെ 56 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിചാരണ ആരംഭിക്കാന്‍ തീരുമാനമായി. യുഎസ് ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്.
ഹോങ്കോങ്, ടിബറ്റ് തുടങ്ങിയ തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ചൈന
അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക എളുപ്പമാകില്ലെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്. യുഎസിന്റെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കമല ഹാരിസിന്റെ പ്രസ്താവന.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്തു. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി
ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കാൻ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം
ജോ ബൈഡന്‍ യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ യുഎസിലുടനീളം സായുധ കലാപം നടക്കാനുള്ള സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ്.
അധികാരമൊഴിയാന്‍ വെറും 9 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പച്ചക്കൊടി
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതില്‍ ട്വിറ്റര്‍ സിഇഒയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റനൌട്ട്. അഭിപ്രായ സ്വാതന്ത്രത്തിനായി ട്വിറ്റര്‍ നിലകൊളളുന്നു എന്ന 2015ലെ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് കങ്കണ ട്വിറ്ററിനെ വിമര്‍ശിച്ചത്
അധികാരമൊഴിയാന്‍ വെറും 10 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി അനുമതി നല്‍കി.
യു എസ് പാര്ലമെന്റ്റ് മന്ദിരത്തിനു നേരെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്‍റെ അനുയായികള്‍ നടത്തിയ നീതീകരിക്കാനാവാത്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിനെതിരെ സ്വീകരിച്ച നടപടി ഇന്ത്യയില്‍ കൈക്കൊള്ളാന്‍ തയാറാകുമോ എന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പാര്ലമെന്റ്റ് അംഗവുമായ മഹുവ മൊയ്ത്ര ചോദിച്ചു. ഫേസ്ബുക്ക് മേധാവി സക്ക൪ ബര്‍ഗ്ഗിനോടാണ് മഹുവ മൊയ്ത്രയുടെ ചോദ്യം.
അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്
വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്
കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡിസംബറില്‍ 20 മില്ല്യണ്‍ ഡോസ് വാക്‌സിനുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു
ദേശീയ സുരക്ഷയും വിദേശ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 20 ന് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കും.
കൊവിഡ് റിലീഫ് ഫണ്ട് ബില്ല് തളളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 900 ബില്ല്യണ്‍ ഡോളറിന്റെ കൊവിഡ് റിലീഫ് ഫണ്ടിനായുളള ബില്ലാണ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചത്.
കൊവിഡ് വാക്‌സിന്‍ തത്സമയം സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനിലുളള അമേരിക്കക്കാരുടെ ആശങ്കകള്‍ ഒഴിവാക്കാനാണ് അദ്ദേഹം വാക്‌സിനെടുക്കുന്ന ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്
ട്രംപിന്റെ പെന്‍സില്‍വാനിയയിലെ അപ്പീല്‍ നിരസിച്ച് സുപ്രീംകോടതി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാനായി ട്രംപ് പെന്‍സില്‍വാനിയ അടക്കം നിരവധി സംസ്ഥാനങ്ങളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
കുടിയേറ്റക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ യു എസ് പ്രസിഡന്റ് ഡോണല്‍ ട്രംപ് നടപ്പാക്കിയ ഭരണ പരിഷക്കാരങ്ങളില്‍ പ്രധാനപ്പെട്ട എച്ച് -1 ബി വിസാ നിയന്ത്രണം യു എസ് കോടതി തടഞ്ഞു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദിവസം ഓഫീസില്‍ നിന്നിറങ്ങുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
മിഷിഗണിലും ജോ ബൈഡൻ വിജയിച്ചുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് തോൽവി സമ്മതിച്ച് രംഗത്തെത്തിയത്.
അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാതെ തോൽവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഡ്ജി.
ജോ ബൈഡന് യുഎസ് പ്രസിഡന്റ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍.2021 ജനുവരി 20 ന് ട്വിറ്റര്‍ അക്കൗണ്ട് ഉടമസ്ഥത ബൈഡന് കൈമാറാനാണ് ട്വിറ്ററിന്റെ തീരുമാനം.
ഡെമോക്രാറ്റിക്ക് സഖ്യകക്ഷികളുടെ വലിയ വളര്‍ച്ചയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കണ്ടത്. കടുത്ത പരിസ്ഥിതിവാദികളും പുരോഗമന ആശയങ്ങളുമുള്ള സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിടുന്ന ഒട്ടനവധി യുവാക്കളാണ് ബൈഡന് പിന്തുണയുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കപ്പെട്ടതിനാല്‍ പെൻസിൽവാനിയയിലെ ജനറൽ അസംബ്ലിക്ക് അവിടുന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കണമെന്നാണ് ട്രംപ് ജില്ലാ ജഡ്ജി മാത്യു ബ്രാന്നിനോട് ആവശ്യപ്പെട്ടത്. നിലവില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് പെൻസിൽവാനിയയിലെ ജനറൽ അസംബ്ലിയില്‍ ഭൂരിപക്ഷം.
താനാണ് വിജയിയെന്ന് അവകാശപ്പെടുന്ന ട്രംപ് തെരഞ്ഞെടുപ്പില്‍ വിപുലമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ചിലയിടങ്ങളില്‍ വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഭരണത്തിന്റെ അവസാന നാളുകളിലും കൊവിഡ് പ്രതിരോധ നടപടികളോട് സഹകരിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ നിസ്സംഗത രാജ്യത്തെ കൂടുതൽ നാശത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം കൈവിടാതെ ഡോണൾഡ് ട്രംപ്. നമ്മൾ ജയിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് കഠിനമായിരുന്നുവെന്നും എങ്കിലും ക്ഷമയോടെ കാത്തിരിക്കണമെന്നും ബൈഡൻ പറഞ്ഞു.
നിരന്തരം നുണ പറയുന്നു എന്നാരോപിച്ച് ട്രംപിന്റെ വാർത്ത സമ്മേളനം പ്രക്ഷേപണം ചെയ്യുന്നത് അമേരിക്കൻ മാധ്യമങ്ങൾ നിർത്തിവെച്ചു.
നിലവില്‍ 264 സീറ്റുകളില്‍ ബൈഡനും 214 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അരിസോണയിലും വിസ്കൊസിനിലും മിഷിഗണിലും ബൈഡന്‍ ട്രംപിനെ അട്ടിമറിച്ചു.
യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മത്സരം കൂടുതൽ കടുക്കുന്നു. തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കൂടുതല്‍ ഇലക്ട്റല്‍ വോട്ടുകളുള്ള അരിസോണയിലും അയോവയിലും ട്രംപാണ് മുന്നില്‍ നില്‍ക്കുന്നത്
ട്രംപിന്റെ പ്രധാന മിവര്‍ഷകയായ ഇല്‍ഹാന്‍ ഒമര്‍ വിജയിച്ചു. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങള്‍ ജോ ബൈഡനെ പിന്തുണച്ചപ്പോള്‍ അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിൽ ട്രംപിനാണ് പിന്തുണ.
പ്രവചനാതീതമായ പോരാട്ടമാണ് നടക്കുന്നത് എന്നാണ് പ്രീ പോള്‍ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും പൂര്‍ത്തിയാകും.
ട്രംപ് റാലികള്‍ നടത്തിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ജൂൺ 20 നും സെപ്റ്റംബർ 22 നും ഇടയിൽ ട്രംപ് നടത്തിയ 18 ഓളം റാലികളാണ് പഠനവിധേയമാക്കിയത്.
ഭരണത്തിന്റെ ആദ്യ കാലയളവിൽ തന്നെ ട്രംപ് ഭരണകൂടം വാഗ്ധാനങ്ങളെല്ലാം പാലിച്ചുവെന്നും അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്നും മൈക്ക് ആവശ്യപ്പെട്ടു.
വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നാണ് ട്രംപിന്റെ ആരോപണം.
ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ മാനേജ്‌മെന്റാണ് അക്കൗണ്ട് നിയന്ത്രിക്കുന്നത്, 2013-നും 2015-നും ഇടയിൽ ചൈനയില്‍ നികുതിയടക്കുകവരെ ചെയ്തിട്ടുണ്ട്. ഏഷ്യയിലെ ഹോട്ടൽ ഇടപാടുകളുടെ സാധ്യതകൾ അന്വേഷിക്കുന്നതിനാണ് ഇങ്ങനെയൊരു അക്കൌണ്ട് ഉണ്ടാക്കിയത് എന്നാണ് ട്രംപിന്റെ വക്താവ് വിശദീകരിക്കുന്നത്
നവംബർ മൂന്നിനാണ് യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകളിലെല്ലാം ജോ ബൈഡനാണ് മുന്നില്‍. കഴിഞ്ഞതവണ ട്രംപ് ഗംഭീര ഭൂരിപക്ഷം നേടിയ മേഖലകളില്‍ പോലും ബൈഡനാണ് മുന്നില്‍
ഡെമോക്രാറ്റിക് പാര്‍ട്ടി എതിരാളി ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് കമ്യൂണിസം കൊടികുത്തി വാഴുമെന്ന് ട്രംപ്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡോണള്‍ഡ് ട്രംപിനുള്ള പിന്തുണ കുറയുന്നതായി സർവ്വേകൾ.
മുൻപ് നടത്തിയ ഒരു പ്രസംഗത്തിനിടെ ബൈഡൻ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് മിറ്റ് റോംമ്നേയുടെ പേര് മറന്നതും ട്രംപ് ചൂണ്ടിക്കാട്ടി. ഇത് തികച്ചും ലജ്ജാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ നടപ്പിലാക്കിയ രാജ്യങ്ങളിൽ വൻ നാശനാഷ്ടങ്ങളാണ് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന തന്നെ കണ്ടെത്തിയതായും ട്രംപ് പറഞ്ഞു.
ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാർ വിളിച്ചിരുന്നത്. ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാൾ ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്. രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് ഇയാള്‍ 'ട്രംപ് ടെംപിള്‍' പണിതത്.
പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ട്രംപിൽ നിന്നും കൊവിഡ് പകർന്നേക്കാമെന്ന ആശങ്ക രാജ്യത്ത് നിലനിന്നിരുന്നു. ഇതിന് ആശ്വാസമായാണ് വൈറ്റ് ഹൗസിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നത്.
ആയുധ പ്രദർശനവും സൈനിക പേരേഡും അതീവ രഹസ്യമായാണ് നടത്തിയത്. മാധ്യമ പ്രവർത്തകർക്ക് ഫോട്ടോ എടുക്കാനുള്ള അനുവാദം പോലും നൽകിയിരുന്നില്ല.
കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വലിയ ആയുധ പ്രദര്‍ശനത്തിനും സൈനിക റാലിക്കും ഉത്തരകൊറിയ സജ്ജമാകുന്നത്.
നേരിട്ടുള്ള സംവാദം ഒഴിവാക്കി വിർച്ച്വൽ സംവാദം നടത്തായിരുന്നു കമ്മീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സ് തീരുമാനിച്ചിരുന്നത് എന്നാൽ വിർച്ച്വൽ ഡിബേറ്റിനോട് സഹകരിക്കാനവില്ലെന്ന് ട്രംപ് വ്യക്തമാക്കി
കോവിഡ് സ്ഥിരീകരിച്ച് 10 ദിവസം പൂർത്തിയാകുന്ന ശനിയാഴ്ച മുതൽ അദ്ദേഹത്തിന് പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഉള്ള ആരോഗ്യം വീണ്ടെടുക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡന്റായി മാറുമെന്ന് ട്രംപ്.
അസുഖം പൂര്‍ണ്ണമായും ഭേതമാകാതെയാണ് വൈറ്റ് ഹൌസിലേക്കുള്ള മടക്കം. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
പ്രീ-പോള്‍ സര്‍വേകളില്‍ ഡോണൾഡ് ട്രംപിനെക്കാള്‍ 14 ശതമാനം ജനപിന്തുണയോടെ ജോ ബൈഡന്‍ മുന്നില്‍.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും കൊവിഡ് മുക്തി പെട്ടെന്നുണ്ടാകില്ലെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.
തന്റെ ആരോഗ്യ സ്ഥിതിയിൽ പ്രകടമായ പുരോഗമനമുണ്ടെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടക്കുമെന്നും ട്രംപ് അറിയിച്ചു.
തനിക്കും ഭാര്യക്കും കൊവിഡ് ആണെന്ന വിവരം ട്രംപ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ട്രംപിന് കൊവിഡ് രോഗമുക്തി നേര്‍ന്നു.
കൊവിഡ് വെറും ഒരു ജലദോഷപ്പനി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിരന്തരം പറയുന്ന ആളാണ് ട്രംപ്. കൊവിഡ് അമേരിക്കയില്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു തുടങ്ങിയ സമയം മുതല്‍ മാസ്ക് ധരിക്കേണ്ടെന്നും, സാമൂഹിക അകലം പാലിക്കേണ്ടന്നും ട്രംപ് പറയുന്നുണ്ട്.
കൊവിഡ്, വെള്ള മേധാവിത്വം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവയെ സംബന്ധിച്ച് നിലവാരം പുലർത്താത്ത വാദപ്രതിവാദങ്ങളുമായി യുഎസ് പ്രസിഡൻഷ്യൽ ഡിബേറ്റ്.
ലാഭത്തേക്കാള്‍ ഏറെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പത്ത് വർഷത്തോളമായി നികുതി അടച്ചിട്ടില്ലെന്ന് റിപ്പോർട്ട്.
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക് നിരോധിക്കാനുള്ള ട്രംപിന്റെ നീക്കത്തെ തടഞ്ഞ് ഫെഡറൽ ജഡ്ജി.
കൊവിഡ് വ്യാപനത്തിനിടെ യുഎസിലുടനീളം മെയില്‍ ഇന്‍ വോട്ടിംഗ് പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ ട്രംപ് ഇതിനെതിരെ നിരന്തരം പ്രചാരണം നടത്തിവരുകയാണ്. എന്നാല്‍ മെയില്‍ ബാലറ്റുകള്‍ ഉപയോഗിച്ചുവരുന്ന അഞ്ച് സംസ്ഥാനങ്ങള്‍ ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യമാണ് യു എസ്. കൊവിഡിന്റെ തുടക്ക കാലങ്ങളിലെ രോഗത്തെ നിസ്സാരവല്‍കരിച്ചുകൊണ്ടുള്ള അശാസ്ത്രീയ നിലപാടുകളായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്നത്. രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് കൊറോണ വൈറസിന്റെ അപകട സാധ്യത കുറച്ച് കാണിച്ചതെന്ന് പ്രസിഡന്റ് ഈ മാസം ആദ്യം നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ വച്ച് പറഞ്ഞിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാരക വിഷംപുരട്ടിയ കത്തയക്കാൻ ശ്രമം. ഉള്ളില്‍ചെന്നാല്‍ 72 മണിക്കൂറിനുള്ളില്‍ മരണം.
റെക്കോര്‍ഡുചെയ്ത സ്വന്തം വാക്കുകള്‍ക്ക് തന്നെ പരസ്പര വിരുദ്ധമായാണ് ട്രംപ് പ്രതികരിച്ചത്. തുടര്‍ന്ന് ചര്‍ച്ചയില്‍ വീണ്ടും അദ്ദേഹം പകര്‍ച്ചവ്യാധിയെ നിസ്സാരവല്‍കരിച്ചു.
വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് പകരം എതിരാളികളെ വ്യക്തിപരമായും വംശീയമായും ആക്രമിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത് എന്നാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
ജൂലൈ 2021ഓടെ സെർബിയൻ എംബസിയും ജെറുസലേമിലേക്ക് മറ്റുമെന്നാണ് നേതാന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
സംശയാസ്പതമായ ആണവ സൈറ്റുകളിൽ ഒന്നിലേക്ക് ഇറാൻ ഐഎഇഎ ഇൻസ്പെക്ടർമാർക്ക് പ്രവേശനം നൽകിയതിനെ തുടർന്നാണ് ഈ വിവരം ലഭിച്ചത്. ഈ മാസാവസാനം രണ്ടാമത്തെ സൈറ്റിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുമെന്ന് ഏജൻസി അറിയിച്ചു.
ബൈഡന് വിജയിച്ചാല്‍ അന്നുമുതല്‍ അമേരിക്കൻ മഹത്വത്തിന്റെ നാശം ആരംഭിക്കുമെന്നും, ഡെമോക്രാറ്റുകൾ യുഎസ് നഗരങ്ങളിൽ അക്രമങ്ങള്‍ അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കുമെന്നും ട്രംപ് ആരോപിച്ചു.
'മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണു ട്രംപ്. ഈ തിരഞ്ഞെടുപ്പിൽ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും' -മിഷേൽ ഒബാമ പറഞ്ഞു.
റോബർട്ട് ട്രംപിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി യുഎസ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രംപുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു റോബർട്ട് ട്രംപ്.
രാജ്യത്ത് നിലനിൽക്കുന്ന വംശീയ വിഭജനം ഇല്ലാതാക്കാൻ ട്രംപിന് സാധിച്ചില്ല. വംശീയതയും അനീതിയും തെരുവിൽ പ്രകടമാകുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്. രാജ്യത്തെ ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട ട്രംപിന് പ്രസിഡന്‍റ് ആയിരിക്കാൻ യോഗ്യതയില്ലെന്ന് കമല ഹാരിസ് തുറന്നടിച്ചു.
അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി. വാര്‍ത്താസമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റി.
ചൈനയോട് ഉദാര നയം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ജോ ബൈഡന്‍ എന്നും, ഞാന്‍ പാരാജയപ്പെട്ടാല്‍ നമ്മുടെ രാജ്യത്തെ വിലക്കെടുക്കാമെന്ന പ്രതീക്ഷയിലാണ് ചൈനയെന്നും ട്രംപ് ആരോപിച്ചു.
ട്രംപിന്റെ പോസ്റ്റ് കൊവിഡ് മഹാമാരിയെകുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന നയത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യുന്നത് എന്ന് ഫെയ്‌സ്ബുക്ക് നയ വക്താവ് ആൻഡി സ്റ്റോൺ പ്രസ്താവനയിൽ പറഞ്ഞു.
ടിക് ടോക് മൈക്രോസോഫ്റ്റിന് വിൽക്കുക എന്ന ആശയം ട്രംപ് നിരസിച്ചിരുന്നു. ഇതുകൂടാതെ, അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനും ട്രംപ് പദ്ധതിയിട്ടിരുന്നു.
ട്രംപ് ഭരണകൂടം ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കാനോരുങ്ങുമ്പോഴും, യുഎസ് ടെക് ഭീമന്മാരും ധനകാര്യ സ്ഥാപനങ്ങളും ടിക് ടോക്ക് വാങ്ങുന്നതിനോ അതിൽ നിക്ഷേപിക്കുന്നതിനോ ഉള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ ശ്രമിച്ച തന്റെ മൂത്ത മകനെ ട്വിറ്റർ വിലക്കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,26,504 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 44,98,343 ആയി.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,130 19 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്ത് ഇതുവരെ 1,49,849 പേര്‍ കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടു.
രോഗ വ്യാപനവും മരണവും ഏറ്റവും കൂടിയ ന്യുയോര്‍ക്കിനെ പിന്തള്ളി കാലിഫോര്‍ണിയ മുന്നിലെത്തി. ഫ്ലോറിഡയും ടെക്സാസും ന്യുജ്ഴ്സിയെ പട്ടികയില്‍ പിന്തള്ളി മുകളിലേക്ക് കൂപ്പുകുത്തി
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവേശിച്ച നിമിഷം മുതല്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഭിന്നതയും ശത്രുതയും വളര്‍ത്തിയ ട്രംപിന്റെ നടപടികളെ ഇരുവരും അപലപിച്ചു. 140,000-ത്തിലധികം അമേരിക്കക്കാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് അമേരിക്ക. പ്രസിഡന്റ് എന്ന നിലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സ്വീകരിച്ച നയപരമായ സമീപനങ്ങള്‍ ഒന്നും മഹാമരിയെ തടഞ്ഞു നിര്‍ത്തിയില്ല എന്ന രൂക്ഷ വിമര്‍ശനവും ഇരുവരും ഉന്നയിച്ചു.
അമേരിക്കയില്‍ നവംബറില്‍ നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന എതിരാളിയായി മത്സരിക്കുന്നത് ഡെമോക്രാറ്റിക് നേതാവായ ബൈഡനാണ്. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ട്രംപിനു കനത്ത പരാജയമാണ് പ്രവചിക്കുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കണമെന്ന് അമേരിക്കന്‍ ജനത തീരുമാനിക്കും' എന്നാണ് പ്രവചന ഫലങ്ങളോടുള്ള ബൈഡന്റെ ക്യാമ്പിന്റെ പ്രതികരണം. 2016 ഒക്ടോബറില്‍ നടന്ന ചര്‍ച്ചയില്‍ വോട്ടര്‍മാരുടെ ഇഷ്ടത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ''നിങ്ങളെ ആകാംഷയില്‍ നിര്‍ത്തുന്നു" എന്നായിരുന്നു ട്രംപിന്റെ മറുപടി.
രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളില്‍ നിന്നും കൊവിഡ് 19 പടരുമെന്ന് തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ഏപ്രിലില്‍ സിഡിസി ശുപാര്‍ശ ചെയ്തു.
അമേരിക്കയില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,37,782 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 34,13,995 ആയി. ഇതില്‍ 15,17,084 പേര്‍ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,94,405 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 3,924 പേരാണ് ലോകത്താകെ മരണപ്പെട്ടത്
പ്രസിഡന്റിന്റെ പരമാധികാരം ഉപയോഗിച്ചാണ് ജയിലില്‍ കഴിയേണ്ട ഉറ്റ ചങ്ങാതിയെ ട്രംപ് മോചിപ്പിച്ചത്. അതോടെ, രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലേക്കുള്ള പ്രസിഡന്റിന്റെ കടന്നുകയറ്റത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഡെമോക്രാറ്റുകള്‍ രംഗത്തെത്തി
പ്രക്ഷോഭകര്‍, കൊള്ളക്കാര്‍, പ്രതിപക്ഷം എന്നിവരില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കും. കൊറോണ വന്നിരിക്കുന്നത് ചൈനയില്‍ നിന്ന് തന്നെയെന്നും ട്രംപ്.
വെസ്റ്റ് ബാങ്ക് -ഇസ്രയേല്‍ കൊട്ടിചെര്‍ക്കലിനുശേഷം ഭാവിയെന്താകുമെന്ന് ഭയന്ന് പലസ്തീനിയന്‍ കര്‍ഷകര്‍.
1950തുകളിൽ പരാജയപ്പെട്ടു പോയ ഏഷ്യൻ നാറ്റോ മറ്റൊരു രൂപത്തിൽ സാക്ഷാൽക്കരിച്ചെടുക്കാനാണ് ട്രംപും പെൻറഗണും നോക്കുന്നത്. അമേരിക്കയുടെ ലോകക്രമവും ആർ എസ് എസിൻ്റെ ഏകാത്മക ഭരണകൂടഘടനയും സാക്ഷാൽക്കരിച്ചെടുക്കാനാണു കോവിഡ് സാഹചര്യത്തെ നവലിബറൽ ശക്തികൾ അവസരമാക്കുന്നത്
അമേരിക്കയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,28,152 ആയി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,96,770 ആയി
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 865 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,23,475 ആയി
എച്ച് -1 ബി വിസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിന്റെ ദിശയിലേക്ക് നീങ്ങാനും ട്രംപ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിര്‍ത്താന്‍ വൈറ്റ് ഹൗസ് ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 573,1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,22,247 ആയി
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 573 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 809 ഉം 849 ഉം 711 ഉം പേര്‍ വീതമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,21,407 ആയി
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 747 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,63,651 ആയി
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 809 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. പുതിയ രോഗികളുടെ എണ്ണം 26,075 ആണ്
യുഎസില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങി തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ സഹായിക്കണമെന്നാണ് ട്രംപ് ഷി ജിന്‍പിങിനോട് ആവശ്യപ്പെട്ടതെന്ന് ജോണ്‍ ബോള്‍ട്ടണ്‍ പറയുന്നു.
ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,19,132 ആയി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,08,400 ആയി
ട്രംപിന്റെ പ്രസ്താവന വളരെ ആശങ്കാജനകവും അപകടകരവുമാണെന്ന് മുൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർട്ടിൻ പ്രതികരിച്ചു. ഇപ്പോഴത്തെയും മുൻ പ്രതിരോധ സെക്രട്ടറിമാരും ട്രംപിന്‍റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
അറ്റ്ലാന്റിക് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ട്രമ്പിനെതിരെ രൂക്ഷവും അസാധാരണവുമായ ആരോപണം ഉന്നയിച്ചത്. 'ലോകത്തിലെ ഏറ്റവും കൂടുതൽ ഓവർറേറ്റ് ചെയ്ത ജനറൽ' ആണ് മാറ്റിസ് എന്നായിരുന്നു വിമര്‍ശനത്തോടുള്ള ട്രംപിന്റെ പ്രതികരണം.
ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ മിനസോട്ട സംസ്ഥാനം അവരുടെ പോലീസ് വകുപ്പിനെതിരെ പൗരാവകാശ കുറ്റം ചുമത്തി. തലമുറകളോളം ആഴത്തിലുള്ള വ്യവസ്ഥാപരമായ വംശീയതയെ വേരോടെ പിഴുതെറിയുന്നതിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ഗവർണർ ടിം വാൾസ്.
പെരുംകൊള്ളയിലൂടെ പ്രഭുക്കന്മാരായ "റോബർബാരൻസ് " ആണ് അമേരിക്കൻ ഭരണകൂടത്തെ നയിക്കുന്നത്. അവരുടെ നേതാവാണ് ട്രംപ് എന്ന റിപ്പബ്ലിക്കൻ. കറുത്തവരെയും തൊഴിലാളികളെയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും എന്നും ഹിംസാത്മകമായി അടിച്ചമർത്തിയ ചരിത്രമാണ് ഇവരുടേത്. ആര്യ വംശാഭിമാനത്തിൻ്റെയും കമ്യൂണിസ്റ്റ് വിരോധത്തിൻ്റേതുമായ നാസി രാഷ്ട്രീയത്തെയും ഹിറ്റ്ലറെയും പരസ്യമായും രഹസ്യമായും സഹായിച്ചവരാണ് ഈ കൊള്ള പ്രഭുക്കന്മാർ
ജോർജ് ഫ്ലോയ്ഡിന്റെ മരണം കഴുത്ത് ഞെരുക്കിയമര്‍ത്തിയതിനെ തുടർന്നെന്ന ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കാർഡിയോപൾമോണറി അറസ്റ്റിനെ (പെട്ടെന്ന് ഹൃദയമിടിപ്പ് നിലയ്ക്കുന്ന അവസ്ഥ) തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്.
കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ ലോകത്തിലെ ഏറ്റവും വലിയ ഏഴ് വികസിത സമ്പദ്‌വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഒരു സംഘടനയാണ് ജി-7 (അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് സെവൻ).
നാല് കോടി ഡോളറാണ് ചൈന നൽകുന്നത്. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നും, ഇത്രയും ചെറിയ തുക നൽകുന്ന ചൈനയാണ് ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നെന്നും ട്രംപ് ആരോപിച്ചു.
അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മില നിരവധി ഉഭയ കക്ഷി കരാറുകള്‍ നിലവിലുണ്ടെന്നും ഇതനുസരിച്ച് പ്രശ്ന പരിഹാരം നടക്കുമെന്ന ആത്മവിശ്വാസമാണുള്ളത് എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു
ദുരന്തപര്യവസായിയായ ആ കഥാ ചിത്രത്തിലെ വീണാവായനക്കാരനായ ചക്രവര്‍ത്തി കാലാന്തരത്തില്‍ നടന്നുകൊണ്ടേയിരിക്കുന്ന ഒരു റിലേ ഓട്ടമത്സരത്തില്‍ മറ്റൊരാള്‍ക്ക് ബാറ്റണ്‍ കൈമാറിയ കേവലം ഒരാള്‍ മാത്രമായിരുന്നുവെന്ന് അമേരിക്കയിലെയും ബ്രസീലിലേയും ജനങ്ങള്‍ മാത്രമല്ല, ലോകത്ത് ദുരിതമാനുഭവിക്കുന്നവരാകെ എന്തോ അര്‍ത്ഥത്തില്‍ തിരിച്ചറിയുന്നുണ്ടാവണം.
സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം കൊണ്ടുവരുമെന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ലോകം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം ഇരു രാജ്യങ്ങളുടെ സൈന്യങ്ങള്‍ ലഡാക്കിന് സമീപം ഏറ്റുമുട്ടിയതും, ഇപ്പോള്‍ വലിയൊരു വിഭാഗം ചൈനീസ് സൈനികര്‍ ഈ പ്രദേശത്തിനടുത്ത് അതിര്‍ത്തിയില്‍ സജ്ജ്മായിരിക്കുന്നതും ഇരു രാജ്യങ്ങളും വലിയ സംഘര്‍ഷത്തിലേക്ക് പോകുന്നതിന്റെ സൂചനയായാണ് അമേരിക്ക കാണുന്നത്. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാദ്ധ്യത ഇല്ലാതാക്കാന്‍ ഇടപെടാമെന്നാണ് ട്രംപിന്‍റെ വാഗ്ദാനം
സ്വന്തം ഉത്തരവാദിത്തം ശരിയാംവണ്ണം നിര്‍വ്വഹിക്കാന്‍ കഴിയാത്ത പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്, തന്റെ കഴിവുകേട് മറച്ചു വെക്കാനാണ് ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തുന്നത് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.
യുഎസില്‍ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണ്. നിഷ്‌ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഒബാമ കുറ്റപ്പെടുത്തിയതാണ്.
ഈ മഹാമാരി നമ്മുടെ രാജ്യത്തിന്‍റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഏത്രത്തോളം പരാജയമാണെന്ന് തുറന്നു കാട്ടുന്നതായി ഒബാമ അഭിപ്രായപ്പെട്ടു. നേരത്തെയും ട്രംപിനെതിരെ അദ്ദേഹം സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ നില്‍ക്കും. വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി അമേരിക്ക സഹകരിക്കുന്നുണ്ട്. നമ്മളൊരുമിച്ച് ഈ അദൃശ്യ ശത്രുവിനെയും തോൽപ്പിക്കും!' - ട്രംപ്
കൊറോണ വൈറസിനോടുള്ള അമേരിക്കയുടെ തണുപ്പന്‍ പ്രതികരണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദി ട്രംപ് ഭരണകൂടമാണെന്ന് ഒബാമ ആരോപിക്കുന്നു. ട്രംപ്-റഷ്യ അന്വേഷണത്തിനിടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിനെതിരായ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തെയും ഒബാമ ശക്തമായി വിമർശിച്ചു.
അമേരിക്കയില്‍ കാര്യങ്ങള്‍ ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നതിനിടയിലാണ് പ്രസിഡന്‍റിന്‍റെ വിവാദ പ്രസ്താവന.
രണ്ട് അമേരിക്കന്‍ പൗരന്മാര്‍ വെനസ്വേലയില്‍ പിടിയിലായതായി അറിഞ്ഞുവെന്ന് ട്രംപ് ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാല്‍ ആരോപിക്കപ്പെടുന്നതുപോലെ തന്റെ ഭരണകൂടത്തിന് അതില്‍ യാതൊരു പങ്കുമില്ലെന്നും, കാര്യങ്ങള്‍ വിശദമായി പഠിച്ച് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വൈറസിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവെച്ചുവെന്നും അതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാന്‍ യു.എസ് ചാരന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കിമ്മിന്റ ആരോഗ്യനില ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം കൂടെ ശ്രദ്ധയില്‍ പെട്ടതോടെ എല്ലാവരും അന്തിമ വിധിയെഴുതി.
ജീനുകളുടെ സീക്വൻസുകളേയും വൈറസിനേയും കുറിച്ച് പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ലോകാരോഗ്യസംഘടന വീണ്ടും വീണ്ടും പരിശോധിച്ചുവെന്നും ഈ വൈറസ് സ്വാഭാവിക ഉത്ഭവമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതോടെ ട്രംപിന് അമേരിക്കന്‍ ജനത ഇനിയൊരു അവസരംകൂടി നല്‍കുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിനുതന്നെ ആശങ്കയുണ്ട്.
'എനിക്ക് നിങ്ങളോട് കൃത്യമായി പറയാൻ കഴിയില്ല, പക്ഷെ, എന്താണ് സംഭവമെന്ന വ്യക്തമായ ധാരണയുണ്ട്. എല്ലാം വൈകാതെ നിങ്ങളും അറിയും. അദ്ദേഹം എത്രയുംപെട്ടെന്ന് സുഖം സുഖം പ്രാപിക്കാൻ ആശംസിക്കുന്നു' എന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൌസില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്നും കുടിയേറ്റം നിര്‍ത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതര്‍ ഉള്ള രാജ്യമാണ് യു.എസ്. 42,000 ആളുകള്‍ ഇതിനകം മരണപ്പെട്ടു.
അമേരിക്കന്‍ നിയമം അനുസരിക്കാന്‍ തയാറാകാത്ത വിദേശ പൌരരെ തിരിച്ചയക്കാനുള്ള നടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി
ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് ചായ് വെന്ന ട്രംപിന്റെ വിമർശനത്തിനാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം മറുപടി നല്‍കിയിരിക്കുന്നത്.
ഒരു കോടി എണ്‍പത്തേഴു ലക്ഷം പേരില്‍ കോവിഡ് -19 സ്രവ പരിശോധന നടത്തിയതില്‍ ആഫ്രോ-അമേരിക്കന്‍ വംശരാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ കൂടുതലെന്നും അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞു
ഇങ്ങനെപോയാല്‍ കൊവിഡ് മൂലം രണ്ടുലക്ഷം അമേരിക്കക്കാരെങ്കിലും മരിക്കുമെന്ന് വൈറ്റ് ഹൌസ്സ് മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൌസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ചൈനയ്ക്കു ശേഷം യൂറോപ്പില്‍ വലിയ ആഘാതമേല്‍പ്പിച്ച കോവിഡ് കടന്നാക്രമണം അമേരിക്കയിലെത്തുമ്പോള്‍ കൊടുങ്കാറ്റായി. മറുമരുന്ന് ഞങ്ങള്‍ കണ്ടെത്തിയെന്ന് വീമ്പു പറഞ്ഞ ട്രംപ് പരിശോധനാ കിറ്റ് തരുമോയെന്ന് ദക്ഷിണ കൊറിയയോട് ചോദിക്കുന്നതാണ് പിന്നീടു കണ്ടത്.
മുതിർന്നവർക്ക് 1,200 ഡോളർ (ഒന്‍പതിനായിരം രൂപ) നേരിട്ട് അക്കൌണ്ടുകളില്‍ എത്തും. ചെറുകിട ബിസിനസ്സുകൾക്ക് തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനുള്ള സഹായവും പദ്ധതിയിൽ ഉൾപ്പെടുന്നു.
അടുത്ത എട്ട് ആഴ്ച വളരെ നിർണായകമാണെന്നു' പറഞ്ഞ ട്രംപ് അതിനുള്ളില്‍ വൈറസിനെ കെട്ടുകെട്ടിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തിര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ എല്ലാ യുഎസ് സംസ്ഥാനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തു.
എന്നാല്‍ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയയിലടക്കം ബാക്കിയുള്ള 5-ലും സാൻഡേഴ്സ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസി ഒപ്പുവെച്ചു. പ്രമേയം അവതരിപ്പിക്കാന്‍ സെനറ്റ് ജനപ്രധിനിധി സഭയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു.